സിനിമ

സൈബര്‍ ആക്രമണ പരാതി: ഹണി റോസിന്റെ മൊഴി എടുത്തു
നടി ഹണി റോസിന്റെ സൈബര്‍ ആക്രമണ പരാതിയില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഹണി റോസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കും. കൂടുതല്‍ അറസ്റ്റുകളും ഉണ്ടാകും. അതേസമയം കേസുമായി ബന്ധപ്പെട്ട് ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുപ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍

More »

100 കോടി ബജറ്റിലൊരുക്കി, ബോക്‌സ് ഓഫീസില്‍ നേടാനായത് 10 കോടി മാത്രം; ദുരന്തമായി 'ബറോസ്'
മോഹന്‍ലാല്‍ സംവിധാനത്തില്‍ എത്തിയ ‘ബറോസ്’ കടുത്ത നിരാശയായിരുന്നു സമ്മാനിച്ചത്. 100 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് ആകെ ലഭിച്ച കളക്ഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ ഏറെ പ്രതീക്ഷയോടെയും വലിയ ഹൈപ്പിലുമാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചില്ല. വെറും 10 കോടി രൂപ മാത്രമേ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്. മികച്ച ത്രീഡിയാണ് സിനിമയുടെത് എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ചിത്രത്തിന്റെ കഥയും വിദേശ താരങ്ങളുടെ അഭിനയവും തിയേറ്ററില്‍ വര്‍ക്ക് ആയില്ല. ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായി ലീഡ് റോളില്‍ മോഹന്‍ലാല്‍ തന്നെയാണ് വേഷമിട്ടത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ

More »

ഉമാ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ
കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ ഒന്ന് കാണാനോ, ആ സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് പ്രതികരിക്കാനോ പോലും ദിവ്യ ഉണ്ണിക്ക് മനസുണ്ടായില്ല എന്നാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം. മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി എന്നും ഗായത്രി വര്‍ഷ പ്രതികരിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം. അതേസമയം, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. പൊലീസ് മൊഴിയെടുക്കാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടി അമേരിക്കയിലേക്ക്

More »

സിനിമയ്ക്ക് ഇടവേള നല്‍കി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലേക്ക് എസ്തര്‍ അനില്‍
യുകെയിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിനു (എല്‍എസ്‌ഇ) മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി എസ്തര്‍ അനില്‍. അവിടെ ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ തന്നപ്പറ്റിയുള്ള വിവരങ്ങളൊന്നും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാറില്ലെങ്കിലും ഇത് പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്തര്‍ കുറിച്ചു. 'നായികയാകാന്‍ അവള്‍ പെടുന്ന പാടു കണ്ടില്ലേ' എന്ന തരത്തില്‍ കമന്റിടുന്ന ആളുകള്‍ക്കിടയില്‍, സുന്ദരമായ ചിത്രങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കാനാണ് ഇഷ്ടമെന്ന് എസ്തര്‍ പറയുന്നു. ഒരു ചെറിയ പെണ്‍കുട്ടി എന്ന ടാഗിനപ്പുറം തനിക്കു വേണ്ടതെന്താണെന്ന് ഉറപ്പുള്ള, വലിയ സ്വപ്നങ്ങളുള്ള പെണ്‍കുട്ടിയാണ് താനെന്നും ആത്മാര്‍ഥമായി പിന്തുണയ്ക്കുന്നവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും എസ്തര്‍ കുറിച്ചു. ജീവിതത്തില്‍ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നില്‍ക്കുന്ന കുറച്ചുപേരുണ്ട്

More »

രജനികാന്തിനൊപ്പം ആ സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞു കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി: ഖുശ്ബു
രജനികാന്തിനൊപ്പം 'അണ്ണാത്തെ' എന്ന ചിത്രത്തില്‍ അഭിനയിച്ചത് തെറ്റായി പോയെന്ന് നടി ഖുശ്ബു. രജനികാന്തിന്റെ നായിക എന്നാണ് പറഞ്ഞത്, എന്നാല്‍ സിനിമ വന്നപ്പോള്‍ തന്റെ കഥാപാത്രം കാര്‍ട്ടൂണ്‍ പോലെയായി. ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ കണ്ടപ്പോള്‍ നിരാശ ആയിരുന്നു. യഥാര്‍ത്ഥ്യത്തില്‍ എന്താണ് നടന്നതെന്ന് അറിയില്ല എന്നാണ് ഖുശ്ബു പറയുന്നത്. ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകള്‍ ഉണ്ടോ എന്ന ചോദ്യത്തോടാണ് ഖുശ്ബു പ്രതികരിച്ചത്. 'എന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ആ കഥാപാത്രം. ചിത്രത്തില്‍ ഞാനും മീനയും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരുമാണ് നായികമാര്‍ എന്നാണ് ആദ്യം പറഞ്ഞത്. രജനികാന്തിന്റെ നായികയായി മറ്റ് നടിമാര്‍ ഉണ്ടാകില്ല എന്ന വിശ്വാസത്തിലാണ് പ്രോജക്റ്റ് ചെയ്യാന്‍ സമ്മതിച്ചത്. വളരെ സന്തോഷവും ഭാഗ്യവുമായി അതിനെ കണ്ടു. വളരെ സന്തോഷകരവും, ഹാസ്യാത്മകവും, രസകരവുമായ ഒരു വേഷമായിരുന്നു അത്. പക്ഷേ, പദ്ധതി

More »

ചോദ്യം ചെയ്യുമെന്ന സൂചനകള്‍ക്കിടെ നടി ദിവ്യ ഉണ്ണി യു എസിലേക്ക് മടങ്ങി
കൊച്ചി : മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കുമെന്ന സൂചനകള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഏറെക്കാലമായി അമേരിക്കയില്‍ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷന്‍ സംഘാടകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മൊഴിയെടുക്കാന്‍ ദിവ്യ ഉണ്ണിയെ വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് ദിവ്യ ഉണ്ണി കേരളം വിട്ടത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പുര്‍ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ദിവ്യ ഉണ്ണി പങ്കെടുക്കുന്ന പരിപാടി എന്ന നിലയ്ക്കാണ് പല രക്ഷിതാക്കളും മക്കളെ അയച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍വെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ്

More »

ഉമ തോമസിന് അപകടമുണ്ടായ സംഭവം; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിയില്‍ അന്വേഷണമാരംഭിച്ച് പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത നൃത്ത അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തി വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. സ്റ്റേജ് നിര്‍മിച്ചത് അപകടകരമായി തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊലീസും ഫയര്‍ഫോഴ്‌സും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിഐപി സ്റ്റേജിനടുത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര

More »

നാണംകെട്ടവന്‍ എന്ന വിളി അഭിമാനമെന്ന് ഗോപി സുന്ദര്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് മാറിമാറി വരുന്ന കൂട്ടുകാരികളുടെ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മിക്കപ്പോഴും ചര്‍ച്ചയാകാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അത് പൂര്‍ണമായി ജീവിക്കണമെന്നുമാണ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം പുതുവത്സരാശംസകളും നേര്‍ന്നിട്ടുണ്ട്. പുതിയ കൂട്ടുകാരി മയോനിക്കൊപ്പമുള്ള ചിത്രവും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. 'ആളുകള്‍ തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുപിടിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ അഭിനയിക്കുന്നു. പക്ഷേ ഞാന്‍ അങ്ങനെ അഭിനയിക്കുന്നില്ല. ഞാന്‍ ഞാനായിട്ടാണ് ജീവിക്കുന്നത്. 'നാണംകെട്ടവന്‍'

More »

നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്
സിനിമാ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം ആവാം മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഹോട്ടല്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും. ഇന്നലെയാണ് സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions