സിനിമ

സീരിയലുകള്‍ക്കെതിരായ പരാമര്‍ശം: പ്രേംകുമാറിനെതിരെ ഗണേഷ് കുമാറും 'ആത്മ'യും
ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാറും സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ'യും. പരാമര്‍ശം പിന്‍വലിക്കണമെന്നും സീരിയല്‍ മേഖലക്കായി പ്രേംകുമാര്‍ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തല്‍. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് വേണമെന്നും പ്രേംകുമാര്‍ ആവശ്യപ്പട്ടിരുന്നു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവര്‍ക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും

More »

ഫ്ലാറ്റ് തട്ടിപ്പ് കേസ്: കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കള്‍ തന്റേതല്ലെന്ന് നടി ധന്യ മേരി വര്‍ഗീസ്
ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ തന്റെ പേര് അനാവശ്യമായി ചേര്‍ത്തതാണ് എന്ന് നടി ധന്യ മേരി വര്‍ഗീസ്. കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കള്‍ തന്റേതല്ലെന്ന് നടി സോഷ്യല്‍ മീഡിയ പേജുകളിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ധന്യയുടെ പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കര്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തകര്‍ എത്തിയത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക അറിയിപ്പ് എന്ന വരികളോടെ ധന്യ പ്രതികരിച്ചത്. സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തി അല്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് മറുപടി നല്‍കുന്നതിനായി, ഞാന്‍ നിയമ നടപടികള്‍ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താന്‍ ആവശ്യപ്പെടുന്നു എന്നും പ്രസ്താവനയില്‍ ധന്യ വ്യക്തമാക്കിയിട്ടുണ്ട്. ധന്യ മേരി

More »

ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. അഞ്ജു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിവാഹിതയായ വിവരം അറിയിച്ചത്. ഐശ്വര്യ ലക്ഷ്മി, ആര്യ, മിയ, അശ്വതി ശ്രീകാന്ത്, വീണാ നായര്‍, സാധിക, ജുവല്‍ മേരി അടക്കം നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 28നായിരുന്നു വിവാഹം എന്നാണ് റിപ്പോ‌ര്‍ട്ട്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. കേരള സാരിയാണ് അഞ്ജുവിന്റെ വേഷം. വിവാഹ റിസപ്‌ഷന്‍ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ഭാവിയെക്കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും' എന്നാണ് ചിത്രം പങ്കുവച്ച് അഞ്ജു കുറിച്ചത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. 'ഡോക്‌ടര്‍ ലവ്' എന്ന ചിത്രത്തിലൂടെയാണ് അഞ്ജു

More »

മാല പാര്‍വതിക്കെതിരെ ഡബ്ല്യൂസിസി; കേസില്‍ കക്ഷി ചേര്‍ന്ന് ഹര്‍ജിയെ എതിര്‍ക്കും
ഹേമ കമ്മിറ്റിക്കെതിരെ മാല പാര്‍വതി നല്‍കിയ ഹര്‍ജിക്കെതിരെ ഡബ്ല്യൂസിസി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന മാല പാര്‍വതിയുടെ ആവശ്യത്തെ ഡബ്ല്യൂസിസി സുപ്രീം കോടതിയില്‍ എതിര്‍ക്കും. മാല പാര്‍വതി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അപ്രസക്തമാണ് എന്നാണ് ഡബ്ല്യൂസിസിയുടെ അപേക്ഷയില്‍ പറയുന്നു. ഹേമ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടിയെന്നാണ് മാല പാര്‍വതിയുടെ ആരോപണം. താന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ചൂണ്ടിക്കാണിച്ചു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ

More »

ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടി; മാല പാര്‍വതി സുപ്രീം കോടതിയില്‍
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ നടി മാല പാര്‍വതി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നാണ് മാല പാര്‍വതി പറയുന്നത്. എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ചൂണ്ടിക്കാണിച്ചു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. എസ്ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ്

More »

പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശോധന തുടരും
സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിലെ ഇന്‍കംടാക്‌സ് റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയില്‍ പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്കുകള്‍ നല്‍കിയില്ലെന്ന് ഐടി വൃത്തങ്ങള്‍ പറയുന്നു. പണം വന്ന സോഴ്‌സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍

More »

നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫീസുകളില്‍ റെയ്‌ഡ്
നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ കൊച്ചയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല, കണക്കുകള്‍ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാക്കളായ സൗബിനെതിരേയടക്കം സഹ നിര്‍മാതാവ് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ

More »

പേരില്‍ നിന്ന് ബച്ചന്‍ നീക്കി, അന്താരാഷ്‌ട്ര വേദിയില്‍ 'ഐശ്വര്യ റായ്' മാത്രമായി നടി
താരദമ്പതികളായ ഐശ്വര്യാ റായ് ബച്ചനും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനിടെ ദുബായിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ഐശ്വര്യ റായ്‌ തന്റെ പേരില്‍ നിന്ന് ബച്ചന്‍ നീക്കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ദുബായില്‍ സംഘടിപ്പിച്ച ഗ്ളോബല്‍ വിമണ്‍സ് ഫോറത്തിലാണ് താരം പങ്കെടുത്തത്. പരിപാടിയില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഐശ്വര്യ സംസാരിക്കുകയും ചെയ്തു. ഐശ്വര്യ വേദിയിലേയ്ക്ക് നടന്നടുക്കുന്നതിനിടെ 'ഐശ്വര്യ റായ്, അന്താരാഷ്ട്ര താരം' എന്നാണ് പുറകിലെ സ്‌ക്രീനില്‍ തെളിഞ്ഞത്. സാധാരണയായി ഐശ്വര്യ റായ് ബച്ചന്‍ എന്ന പേരാണ് താരത്തിന്റേതായി ഉപയോഗിക്കുന്നത്. പേരില്‍ നിന്ന് അഭിഷേകിന്റെ കുടുംബപ്പേരായ ബച്ചന്‍ ഒഴിവാക്കിയതാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നത്. പരിപാടിയിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം

More »

10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു നയന്‍താരയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്ത് ധനുഷ്
നയന്‍താരയ്ക്കെതിരെ കേസ് ഫയല്‍ ചെയ്ത് ധനുഷ്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നയന്‍താരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നെറ്റ്ഫ്ളിക്സില്‍ എത്തിയ 'നയന്‍താര : ബിയോണ്ട് ദ ഫെയ്റി ടെയ്ല്‍' ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച 'നാനും റൗഡി താന്‍' സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും ധനുഷ് നോട്ടീസ് അയച്ചിരുന്നു. ഇതോടെ നയന്‍താര തുറന്ന കത്തുമായി രംഗത്തെത്തിയിരുന്നു. വെറും മൂന്ന് സെക്കന്‍ഡ് രംഗത്തിനാണ് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു നയന്‍താരയുടെ കുറിപ്പ്. നയന്‍താരയെ നായികയാക്കി വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions