പോലീസ് തനിക്കെതിരെ ഇല്ലാ കഥകള്‍ മെനയുകയാണെന്ന് സിദ്ദിഖ്
ബലാല്‍സംഗ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകള്‍ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തില്‍ വിമര്‍ശിച്ചു.
തനിക്ക് ജാമ്യം ലഭിച്ചാല്‍ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനില്‍ക്കില്ല. കേസെടുക്കാന്‍ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനില്‍ക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നില്‍ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താന്‍ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതില്‍ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം
More »
'ഉലകനായകന്‍' എന്ന് ഇനിയാരും എന്നെ വിളിക്കരുത്, അഭ്യര്‍ഥനയുമായി കമല്‍ ഹാസന്‍
ഇനി തന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുതെന്ന് കമല്‍ ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും നടന്‍ വ്യക്തമാക്കി.
കമല്‍ ഹാസന്റെ കുറിപ്പ് :
എന്നോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ ‘ഉലകനായകന്‍’ എന്നതുള്‍പ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്.
ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍.
More »
മോഹന്‍ലാല്‍- ശോഭന ജോഡിയുടെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ -തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തെത്തി. 'തുടരും' എന്നാണ് ചിത്രത്തിന്റെ പേര്. ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത് എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ നിന്നുള്ള സൂചന. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു പോവുന്ന രീതിയിലാണ് മോഹന്‍ലാലിനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍
More »
'അമ്മയെ നയിക്കാന്‍ ഇനിയില്ല'; ഭാരവാഹിയാകാന്‍ താല്‍പര്യമില്ലെന്ന് മോഹന്‍ലാല്‍
ഇന്നസെന്റിനു ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത് നടന്‍ മോഹന്‍ലാലായിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സംഘടനയിലെ ചില അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവെച്ചിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്, ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത്.
അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെയാണ് ഇക്കഴിഞ്ഞ ജൂണില്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടത്. 25 വര്‍ഷത്തിനുശേഷം ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സ്വമേധയ ഒഴിഞ്ഞപ്പോള്‍ മോഹന്‍ലാലും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഇടവേള ബാബുവിന് പുറകെ മോഹന്‍ലാലും നേതൃത്വത്തില്‍ നിന്നും പിന്മാറിയാല്‍ സംഘടനയുടെ
More »
സല്‍മാന്‍ ഖാനെ വിടാതെ ലോറന്‍സ് ബിഷ്ണോയ് സംഘം; വീണ്ടും വധഭീഷണി
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരില്‍ ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഇതോടെ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സുരക്ഷ കൂട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മരണശേഷം നാലാമത്തെ തവണയാണ് സല്‍മാന്‍ഖാന് വധഭീഷണി ലഭിക്കുന്നത്. സല്‍മാന്‍ ഖാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശി കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പിടിയിലായിരുന്നു.
ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ സ്വദേശി ബിക്കാറാം ബിഷ്ണോയിയാണ് അറസ്റ്റിലായത്. സല്‍മാന്റെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്.
More »
ജീവിതത്തില്‍ വേര്‍പിരിയുന്നു; എന്നാല്‍ സിനിമയില്‍ ഐശ്വര്യയും അഭിഷേകും ഒന്നിക്കും!
വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വീണ്ടും സിനിമയില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ ബന്ധത്തെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിച്ചത്.
ഇതിനിടെയാണ് സിനിമയില്‍ അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തിയത്. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിഷേകും ഐശ്വര്യയും ഒന്നിച്ചെത്തിയിട്ടുള്ള നിരവധി ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
മണിരത്‌നത്തിന്റെ ‘ഗുരു’, ‘രാവണ്‍’ എന്നീ ചിത്രങ്ങളില്‍ ഇരുവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ്
More »
കൊമ്പ് മുറിച്ചു; സുരേഷ് ഗോപിയുടെ സിനിമാഭിനയത്തിന് അനുമതിയില്ല
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമ അഭിനയത്തിന് അനുമതിയില്ല. തൃശൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.
മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ മോഡിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് തൃശൂര്‍ എം പിയായ സുരേഷ് ഗോപി.
ഇതോടെ ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കായി സുരേഷ് ഗോപി വളര്‍ത്തിയ
More »
രാമനായി രണ്‍ബീര്‍, സീതയായി സായ് പല്ലവി, രാവണനായി യഷ്; രാമായണ ഒന്ന്, രണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണ ഒന്ന്, രണ്ട് ഭാഗങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. സിനിമ നിര്‍മാതാക്കളില്‍ ഒരാളായ നമിത് മല്‍ഹോത്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
'5000 വര്‍ഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാന്‍ ആരംഭിച്ചതാണ്. ഇന്ന്, നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോള്‍ ഞങ്ങളോടൊപ്പം ചേരൂ,' നമിത് മല്‍ഹോത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ഏകദേശം 835 കോടി രൂപ
More »
പീഡന പരാതി വ്യാജം; നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ്
കോതമംഗലം : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിന്‍ പോളി ഉള്‍പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തത്. ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. യുവതിയെ ദുബായില്‍ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി സുനില്‍, ബഷീര്‍, കുട്ടന്‍,
More »