സിനിമ

ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
ജോജു ജോര്‍ജ്- ഷാജി കൈലാസ് ചിത്രം 'വരവ്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കിടിലന്‍ ഡയലോഗുകളും മാസ്സ് ആക്ഷന്‍ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്' എന്ന സൂചനയാണ് ട്രെയിലറും നല്‍കുന്നത്. ജോജു ജോര്‍ജ് - ഷാജി കൈലാസ് കോമ്പിനേഷന്‍ ആദ്യമായാണ് മലയാള സിനിമയില്‍. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'വരവ് ' ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജുവിനൊപ്പം ആക്ഷന്‍ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യന്‍, കോട്ടയം രമേശ്,

More »

'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍
സൂപ്പര്‍ഹിറ്റായ വാഴ 2വിലെ അഭിനേതാക്കളുടെ യുകെയിലെയടക്കം വിദേശജീവിതം ചിത്രീകരിച്ച രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. യുകെയിലെ ജീവിതം സ്വപ്നം കണ്ട് നാട് വിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ കടന്നു പോകേണ്ടി വരുന്ന യാഥാര്‍ത്ഥ്യങ്ങള്‍, കഷ്ടപ്പാടുകള്‍ സിനിമ വെളിവാക്കിയെന്ന അഭിപ്രായമാണ് ഉയരുന്നത്. ഈ രംഗങ്ങളെക്കുറിച്ചുള്ള നടി കല്യാണി പണിക്കരുടെ പ്രതികരണം ശ്രദ്ധ നേടുന്നു. 'വാഴ 2വില്‍ കാണിച്ചത് വളരെ ശരിയാണ്. അത് കണ്ടിരിക്കുമ്പോള്‍ ഇമോഷന്‍ ബ്രേക്ക് ആകും. അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എനിക്ക് അത് കണ്ണ് നിറയാതെ കാണാന്‍ പറ്റിയിരുന്നില്ല. സത്യം പറഞ്ഞാല്‍ അവിടുത്തെ സത്യാവസ്ഥ തന്നെയാണ്,' കല്യാണി പറയുന്നു. വിദേശത്ത് പഠിച്ചിരുന്ന കല്യാണി, ആശുപത്രി സേവനങ്ങളിലെ പ്രതിസന്ധി മുതല്‍ താമസസ്ഥലത്തെ ബുദ്ധിമുട്ടുകള്‍ വരെ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചു. 'പനിയായിട്ട് ആശുപത്രിയില്‍ പോകാന്‍ പറ്റാത്തത്, കടുത്ത ഫുഡ് പോയ്സണ്‍

More »

40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക
നീണ്ട നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി ആശാ ജയറാം. അമേരിക്കയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ഇരുവരും അവിചാരിതമായി കണ്ടു പരിചയം പുതുക്കിയത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ നായികയായിരുന്നു ആശ. ആരാധകര്‍ക്കെന്ന പോലെ താരങ്ങള്‍ക്കും ഇതൊരു അവിസ്മരണീയ നിമിഷമായി മാറി. മോഹന്‍ലാലിനെ കാണാന്‍ പോകുന്ന വിവരം ആശ നേരത്തേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോവുകയാണ്, എനിക്ക് ഇത് വിശ്വസിക്കാനോ ചിന്തിക്കാനോ പോലും കഴിയുന്നില്ല' എന്ന് വികാരാധീനയായാണ് ആശാ ജയറാം പറയുന്നത്. രഘുനാഥ് പലേരി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നുമുതല്‍ പൂജ്യംവരെ. അലീന എന്ന കഥാപാത്രത്തെയാണ് ആശാ ജയറാം അവതരിപ്പിച്ചത്. സിനിമയുടെ ക്ലൈമാക്സില്‍

More »

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി, ബോബി കുര്യനും ശാലിനിക്കും ക്ലീന്‍ ചിറ്റ്
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി. നടന്‍ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും അന്വേഷണസംഘം ക്ലീന്‍ ചിറ്റും നല്‍കി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന്‍ ചിറ്റ്. അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും. ഹര്‍ജി നാളെ നല്‍ കാനാണ് തീരുമാനം. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍

More »

ബി. ഉണ്ണികൃഷ്‍ണന്‍ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു
സംവിധായകന്‍ ബി. ഉണ്ണികൃഷ്‍ണന്‍ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ജനറല്‍ സെക്രട്ടി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി. ഉണ്ണികൃഷ്‍ണന്‍ അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‍ണന്‍. എന്നാല്‍ ഇതുവരെ ബി ഉണ്ണികൃഷ്‍ണന്റെ രാജി ഫെഫ്‍ക ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ല. നേരത്തെയും പല തവണ ബി. ഉണ്ണികൃഷ്ണന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഫെഫ്‍കയിലെ പ്രമുഖ അംഗമായ രഞ്ജിത്തിനെ ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്നു അടുത്തിടെ സംഘടനയില്‍ നിന്ന് നീക്കിയിരുന്നു.

More »

സുമതി വളവിന് ചെലവാക്കിയത് 20 കോടി; സിനിമ കണ്ട് തലയില്‍ കൈവച്ചു പോയെന്ന് നിര്‍മാതാവ് വേണു കുന്നപ്പിളളി
നിര്‍മാതാവ് മുരളി കുന്നുംപുറത്തിന് പിന്തുണയുമായി നിര്‍മാതാവ് വേണു കുന്നപ്പിളളി. സുമതി വളവ് എന്ന ചിത്രം നിര്‍മിച്ച് താന്‍ കടക്കാരനായെന്ന മുരളിയുടെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പിന്തുണയറിയിച്ച് വേണു കുന്നപ്പിളളി രംഗത്തെത്തിയത്. സിനിമയുമായി മുന്നോട്ട് പോകരുതെന്ന് മുരളിയോട് പറഞ്ഞിരുന്നുവെന്നും റിലീസിന് മുന്‍പ് സിനിമ കണ്ട് തലയില്‍ കൈവച്ചു പോയെന്നും വേണു കുന്നപ്പിളളി പറഞ്ഞു. അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന ഒരു കഥ, സിനിമയാക്കിയപ്പോള്‍ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണെന്നും വേണു കുന്നപ്പിളളി പറയുന്നു. വീഡിയോയില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഒട്ടുമിക്കതും സത്യമാണെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറയുന്നു.

More »

തിയറ്ററുകളില്‍ പണം വാരി ആട് 3 ഒടിടിയിലേക്ക്
മിഥുന്‍ മാനുവല്‍ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച കളക്ഷന്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സ്ട്രീമിങ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തിയേറ്ററില്‍ നിന്ന് 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം സീ 5 ല്‍ മെയ് 1 മുതല്‍ സ്ട്രീമിങ് ആരംഭിക്കും ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.

More »

ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
നീണ്ട 27 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം വിജയ് ഭാര്യ സംഗീതയുമായി പരസ്പര ധാരണയോടെ വിവാഹ മോചനത്തിന് തയ്യാറെടുക്കുകയാണ്. അഭിഭാഷകര്‍ക്കൊപ്പം കുടുംബവുമായി ബന്ധമുള്ള ഒരു ജ്യോത്സ്യന്റെ കൂടി സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടക്കുകയാണ്. സംഗീത ഏകദേശം 250 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതായാണ് സൂചന. കൂടാതെ മക്കള്‍ക്ക് അര്‍ഹമായ സ്വത്ത് വിഹിതം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കളുടെ ഉത്തരവാദിത്വം വിജയ് ഏറ്റെടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. അതിനിടെ, വിവാഹ മോചനം തേടി സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി ഇന്നു പരിഗണിച്ചേക്കും. വിവാഹ മോചനം നേടിയശേഷം വിജയ് -തൃഷ വിവാഹം

More »

ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2. എന്നാല്‍ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുര്‍വേദ മേഖല. ചിത്രത്തില്‍ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു എന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നത്. ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരള്‍ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയില്‍ ചിത്രത്തില്‍ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശമാണ് എന്നുമാണ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(AMAI) പറയുന്നത്. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഎംഎഐ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഈ രംഗത്തെ വിമര്‍ശിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നിയമപരമായി തന്നെ ഇതിനെതിരെ നടപടി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions