സിനിമ

അശ്ലീല പരാമര്‍ശം: ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടിക്കെതിരെ കേസ്
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ പൊലീസ് കേസ് എടുത്തു. കേസില്‍ അഭിഭാഷകന്‍ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. നടിയും അഭിഭാഷകനും ബാലചന്ദ്രമേനോനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ബാലചന്ദ്രമേനോന്റെ ചിത്രങ്ങള്‍ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും പൊലീസ് പറയുന്നു. അതേസമയം നടിയുടെ അഭിമുഖം അപ്‌ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ

More »

മലയാളത്തിന്റെ 'കീരിക്കാടന്‍ ജോസ്' ഇനിയില്ല; നടന്‍ മോഹന്‍രാജ് അന്തരിച്ചു
നടന്‍ മോഹന്‍രാജ് അന്തരിച്ചു. സിനിമാ-സീരിയല്‍ താരവും നിര്‍മ്മാതാവുമായ ദിനേശ് പണിക്കാരാണ് നടന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. കിരീടം, ചെങ്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍രാജ് എന്ന കീരീക്കാടന്‍ ജോസ്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്.

More »

മോശമായി പെരുമാറിയവരുടെ കുടുംബത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്: നടി പ്രിയങ്ക
തന്നോട് മോശമായി പെരുമാറിയത് ആരാണെന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല താന്‍ എന്ന് നടി പ്രിയങ്ക. ഇപ്പോള്‍ ആരോപണം വന്ന ഏതെങ്കിലും ഒരു വ്യക്തി മോശമായി പെരുമാറിയിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് പ്രിയങ്ക പ്രതികരിച്ചത്. അവര്‍ക്കെതിരെ ആരോപണങ്ങള്‍ വരികയാണെങ്കില്‍ പറയാം, അവരുടെ കുടുംബത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട് എന്നാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക സംസാരിച്ചത്. 'ഞാന്‍ പറയില്ല. അങ്ങനെ ഇല്ല. ഞാന്‍ ബോംബ് പൊട്ടിക്കും പക്ഷെ ഇപ്പോഴല്ല. ഞാന്‍ സത്യം പറയാം, എനിക്ക് ഇത് പറയാന്‍ ആരെയും പേടിയില്ല. ആപത്ത് സമയത്ത് ഒരാളും എന്നെ സഹായിക്കാന്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ എനിക്ക് പറയണമെങ്കില്‍ പറയാം. ഞാന്‍ ആരുടെയും ചിലവില്‍ അല്ല ജീവിക്കുന്നത്.' 'പറയാത്തത് അവര്‍ക്കൊരു ഫാമിലി ഉള്ളതു കൊണ്ട് മാത്രമാണ്. ഒരാള്‍ നമ്മളെ ഡിസ്റ്റേര്‍ബ് ചെയ്യാന്‍ വന്നാല്‍ അവരെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. ഞാന്‍

More »

ബലാത്സംഗ കേസില്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല
ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടനെതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നത്. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് തനിക്ക് എതിരാകില്ല എന്നാണ് നിവിന്റെ നിഗമനം. യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തന്നെ ദുബായില്‍ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞ ദിവസം, 2023 ഡിസംബര്‍ 14ന് നിവിന്‍ വിനീത് ശ്രീനിവാസന്‍ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ ലൊക്കേഷനിലായിരുന്നു. വിനീത് ശ്രീനിവാസനും സിനിമയിലെ മറ്റ് താരങ്ങളും ഇതിന്റെ തെളിവുകളുമായി

More »

ഷൂട്ടിംഗിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തല്ലി-പത്മപ്രിയ
ഒരു സിനിമാ ഷൂട്ടിംഗിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തന്നെ തല്ലിയെന്ന് നടി പത്മപ്രിയ. കോഴിക്കോട് മടപ്പള്ളി ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. തമിഴ് സിനിമയായ മൃഗം ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ആണ് സംവിധായകന്‍ എന്നെ തല്ലിയതെന്ന് പത്മപ്രിയ പറഞ്ഞു. 2016-ല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു സംവിധായകന്‍ സാമി അടിച്ചത്. 'എല്ലാവരുടേയും മുന്നില്‍ വെച്ചാണ് സംവിധായകന്‍ എന്നെ അടിച്ചത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്ത വന്നത് ഞാനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാള്‍ക്ക് ആറ് മാസം വിലക്ക് ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം എനിക്ക് തമിഴിന്‍ നിന്ന് സിനിമകള്‍ ലഭിച്ചില്ല. അവകാശങ്ങള്‍ ചോദിക്കാനുള്ള 'അര്‍ഹത' പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍

More »

പല നായകന്‍മാരും രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നെന്ന് മല്ലിക ഷെരാവത്ത്
ബോളിവുഡിലെ പല പ്രമുഖ നായകന്‍മാരും തന്നെ രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ഓഫ് സ്‌ക്രീനിലും താന്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളാകുമെന്ന് കരുതിയാണ് പല താരങ്ങളും തന്നോട് ഇങ്ങനെ പെരുമാറിയത് എന്നാണ് മല്ലിക പറയുന്നത്. ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി നിങ്ങളെ വന്ന് കാണേണ്ടത് എന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്നം എന്നാണ് അവര്‍ ചോദിക്കുക. അവരെല്ലാം എന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, താന്‍

More »

നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; കാലിന് പരിക്കേറ്റ താരം ആശുപത്രിയില്‍
ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. ഗോവിന്ദയുടെ കാലിന് പരിക്കേല്‍ക്കുകയും ശക്തമായി രക്ത സ്രാവമുണ്ടാവുകയും ചെയ്തു. അബദ്ധത്തിലാണ് താരത്തിന്റെ കാലില്‍ വെടിയേറ്റതെന്നാണ് വിവരം. ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 4.45 ഓടെ വീട്ടില്‍ നിന്ന് പോകാനുള്ള തയ്യാറെടുപ്പിലാണ് സംഭവം. ഗോവിന്ദ തന്റെ റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നിലവില്‍ അപകടനില തരണം ചെയ്തതായും പരിക്കേറ്റ് ചികിത്സയിലാണെന്നും മെഡിക്കല്‍ പ്രൊഫഷണലുകള്‍ അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. താരം സുഖം പ്രാപിച്ചതിന് ശേഷം മൊഴിയെടുത്തേക്കും. ഗോവിന്ദയുടെ തോക്ക് പിടിച്ചെടുത്ത് അന്വേഷണം നടത്തിവരികയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി

More »

ഹോട്ടല്‍ മുറിയില്‍ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു, ബാലചന്ദ്ര മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി
ബാലചന്ദ്ര മേനോന്‍ തന്നെ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചതായി ലൈഗികാതിക്രമ പരാതി നല്‍കിയ നടി. പ്രത്യേക അന്വേഷണസംഘത്തിനാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്. 2007 ല്‍ 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനില്‍ എത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്ര മേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാന്‍ മുറിയിലേക്ക് വിളിച്ചു. മുറിയില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ അദ്ദേഹം വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്ക് പോയി. പിറ്റേന്ന് രാത്രിയും ബാലചന്ദ്ര മേനോന്‍ മുറിയിലേക്ക് വിളിച്ചു.

More »

'ഫെഫ്ക'യ്‌ക്കെതിരെ സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍
'ഫെഫ്ക' സംഘടനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ചലച്ചിത്ര അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കിയത്. ഈ പരിഹാര സെല്‍ സ്ത്രീകള്‍ ആകും കൈകാര്യം ചെയ്യുകയെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ഫെഫ്ക അറിച്ചിരുന്നു. എന്നാല്‍ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് പരാതികള്‍ ഉന്നയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മറ്റിയുണ്ട്. അതിനിടയില്‍ ഫെഫ്കയുടെ നടപടി നിയമ വിരുദ്ധമാണ് എന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. ഫെഫ്കയ്‌ക്കെതിരെ നടപടി വേണമെന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions