രമേഷ് നാരായണനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്‌ന്‍ അവസാനിപ്പിക്കണമെന്ന് ആസിഫ് അലി
രമേഷ് നാരായണന്റെ പെരുമാറ്റത്തില്‍ തനിക്ക് വിഷമമോ പരിഭവമോ തോന്നിയിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. നടനില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ രമേഷ് നാരായണ്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ രമേഷ് നാരായണനെതിരെ സോഷ്യല്‍മീഡിയയില്‍ ഹേറ്റ് ക്യാംപെയ്ന്‍ ഉയര്‍ന്നിരുന്നു. വിവാദത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആസിഫ് അലി. ആ സംഭവത്തില്‍ തനിക്കൊട്ടും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സപ്പോര്‍ട്ടിന് നന്ദിയുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്‌നോട് തനിക്ക് താല്‍പര്യമില്ല എന്നാണ് ആസിഫ് അലി വ്യക്തമാക്കിയിരിക്കുന്നത്.
ആസിഫ് അലിയുടെ വാക്കുകള്‍ :
ഇതില്‍ ഒരു അഭിപ്രായം പറയണമെന്നോ ഇതിനെ പറ്റി കൂടുതല്‍ സംസാരം ഉണ്ടാവണമെന്നോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഇന്നലെ ഉണ്ടായ ഒരു ഹേറ്റ് ക്യാപെയ്‌നും അത് കാരണം അദ്ദേഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന
More »
രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടായെങ്കില്‍: നടി ശീലു എബ്രഹാം
പൊതുവേദിയില്‍ ആസിഫ് അലിയെ അപമാനിച്ച രമേശ് നാരായണനെതിരെ കുറിപ്പുമായി നടി ശീലു എബ്രഹാം. എന്തുകാരണം കൊണ്ടാണെങ്കിലും രമേശ് നാരായണന്‍ ചെയ്തത് മോശമായിപ്പോയെന്നും
ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകനാണ് ആസിഫ് അലിയെന്നും ശീലു എബ്രഹാം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
'അമ്മ മീറ്റിങില്‍ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാന്‍ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍, അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാന്‍ അവിടെ കണ്ടത്. എന്നോട് മാത്രമല്ല, എയര്‍പോര്‍ട്ടില്‍ ആരാധകരോടും, ബാക്കി ഉള്ള എല്ലാ യാത്രക്കാരോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയില്‍ എത്തുന്നത് വരെ.
ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകന്‍ എന്നാണ് എനിക്ക് തോന്നിയത്.
More »
ആസിഫ് അലിയെ പരസ്യമായി അപമാനിച്ച് രമേശ് നാരായണന്‍, പ്രതിഷേധം ശക്തം
എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി 'മനോരഥങ്ങള്‍' ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ പരസ്യമായി വിസമ്മതിച്ച് സംഗീതസംവിധായകന്‍ രമേശ് നാരായണന്‍.
രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലിയെ ക്ഷണിച്ചു വേദിയില്‍ എത്തിയപ്പോള്‍ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണന്‍ ആസിഫില്‍ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകന്‍ ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യില്‍ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ജയരാജന്‍ നല്‍കിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് നാരായണന്‍ ക്യാമറകള്‍ക്ക് പോസ് ചെയ്യുന്നുമുണ്ട്. ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് ഇദ്ദേഹം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ആസിഫിന് ഒരു ഷേക്ക് ഹാന്‍ഡ് നടനെ
More »
തന്നെയും മുകേഷിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്നെന്ന് ലക്ഷ്മി ഗോപാലാസ്വാമി
മലയാള സിനിമയില്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാല്‍ പലപ്പോഴും താരം വിവാഹിതായാകാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. പലപ്പോഴും നടന്‍ മകേഷിന്റെ പേര് ചേര്‍ത്താണ് ഗോസിപ്പുകള്‍ എത്തിയിരുന്നത് എന്നാണ് നടി പറയുന്നത്.
'വിവാഹം ചെയ്യാന്‍ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാര്‍ത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്. പാവം മുകേഷേട്ടനെ വെച്ച് അവര്‍ പറയുന്നത് എന്നെ വിവാഹം ചെയ്യാന്‍ പോകുന്നെന്നാണ്. മുകേഷേട്ടന്‍ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്.'
അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ വാര്‍ത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാര്‍ത്താ പ്രാധാന്യം ഇല്ലെങ്കില്‍ അവര്‍ നമ്മളെ
More »
സുരേഷ് ഗോപിയുടെ ലേലം- 2 ഇനി ഒരിക്കലും സംഭവിക്കില്ല- നിഥിന്‍ രഞ്ജി പണിക്കര്‍
ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായ 'ലേലം' ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ 1997ല്‍ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്തകള്‍ എത്തിയിട്ട് വര്‍ഷങ്ങളായി. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ സിനിമ ഒരുക്കുമെന്ന വാര്‍ത്തകളാണ് എത്തിയിരുന്നത്.
എന്നാല്‍ 'ലേലം 2' സംഭവിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. നിഥിന്‍ ഒരുക്കുന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരിസ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' പ്രമോഷന്‍ പരിപാടിക്കിടെയാണ് നിഥിന്‍ ലേലം 2 ഉപേക്ഷിച്ച കാര്യം തുറന്നു പറഞ്ഞത്. ലേലം 2 എന്ന പ്രോജക്ട് ഇനി നടക്കില്ല.
ഇപ്പോള്‍ ഇല്ല എന്നല്ല അത് നടക്കില്ല എന്ന് നിഥിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് അതിന് കാരണം എന്നത് വ്യക്തിപരമായ കാര്യമാണ് അത് പറയാന്‍ സാധിക്കില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ
More »
കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ആദ്യമായി മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം തനിക്ക് കിട്ടിയേനെയെന്ന് റിമി ടോമി
കന്യാസ്ത്രീ ആകാന്‍ ആഗ്രഹിച്ച താന്‍ ഗായിക ആയതിനെ കുറിച്ച് വെളിപ്പെടുത്തി റിമി ടോമി. കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ആദ്യമായി മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം തനിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷെ തനിക്ക് ദൈവവിളി കിട്ടിയില്ല, പകരം ഗായികയായി വേദികള്‍ അലക്കി പൊളിക്കാനുള്ള വിധിയാണ് ലഭിച്ചത് എന്നാണ് റിമി ടോമി പറയുന്നത്.
ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് റിമി ഇക്കാര്യം പറഞ്ഞത്. 'ചെറുപ്പം മുതല്‍ സിസ്റ്റര്‍മാരുടെ ഉടുപ്പ് ഇടല്‍ ചടങ്ങിന് പാടനായി ഞാനും പോവുമായിരുന്നു. പിന്നെ സണ്‍ഡേ സ്‌കൂളിലും അവിടുത്തെ എല്ലാ പരിപാടികളിലും കുര്‍ബാനയ്ക്കും ഒക്കെ പോവുന്ന രീതിയിലായിരുന്നു അന്നത്തെ ജീവിതം.'
പള്ളി-വീട് എന്ന രീതിയില്‍ ജീവിച്ച പാവം പെണ്‍കുട്ടിയായിരുന്നു ഞാന്‍. പഠിച്ചത് സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ്. ഒരു സിസ്റ്റര്‍ കന്യാസ്ത്രീ ആവുന്നതിനെ പറ്റി കുറേ പറഞ്ഞത് മനസില്‍ കിടപ്പുണ്ടായിരുന്നു.
More »
മമ്മൂട്ടി ചിത്രത്തില്‍ നായിക സുസ്മിത ഭട്ട്
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കന്നടതാരം സുസ്മിത ഭട്ട് നായിക. സാമന്തയ്ക്ക് നിശ്ചയിച്ച വേഷത്തിലേക്കാണ് സുസ്മിത എത്തുന്നത്. മോഡലിംഗ് രംഗത്തുനിന്ന് അഭിനയരംഗത്തേക്ക് വന്ന സുസ്മിത കന്നട മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്. കാവ്യാഞ്ജലി എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടി.പിന്നീട് നിരവധി ടെലിവിഷന്‍ ഷോകളുടെയും സീരിയലുകളുടെ ഭാഗമായി. തുടര്‍ന്നാണ് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ചൗ ചൗ ബാത്ത് ആണ് ശ്രദ്ധേയ ചിത്രം.
മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച വഫ ഖദീജ ആണ് മറ്റൊരു പ്രധാന താരം. ക്രൈം ത്രില്ലര്‍
More »
മലര്‍ മിസ് ഇനി ഡോ. സായ്‌പല്ലവി
മലയാളത്തിന്റെ സ്വന്തം മലര്‍ മിസ് , തെന്നിന്ത്യന്‍ നായിക സായ്‌പല്ലവി എം.ബി.ബി.എസ് ബിരുദധാരിയായി. ജോര്‍ജിയയിലെ ടി.ബി.എല്‍.സി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് സായ്‌പല്ലവി എം.ബി.ബി.എസ് ബിരുദം നേടിയത്. ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ താരം പങ്കുവച്ചു.
നിരവധി പേര്‍ താരത്തിന് ആശംസ നേര്‍ന്നു. അതേസമയം നിതീഷ് തിവാരി സംവിധാനം ചെയ്ത രാമായണ്‍ ആണ് സായ്‌പല്ലവിയുടെ പുതിയ ചിത്രം. രാമായണത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സീതയായാണ് സായ്‌പല്ലവി എത്തുന്നത്.മലയാളത്തില്‍ പുതിയ ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല.നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലേക്ക് വീണ്ടും വരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
More »
എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കിമാറ്റാം- ശാലുമേനോന്‍
സോളാര്‍ തട്ടിപ്പു കേസുമായി കേസുമായി ബന്ധപ്പെട്ട് 49 ദിവസത്തോളം ജയിലില്‍ കിടന്ന ആളാണ് നടി ശാലു മേനോന്‍. സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് ആളുകളുടെ പണം തട്ടിയെടുത്തു എന്നായിരുന്നു അന്ന് ശാലു മേനോനെതിരായി എത്തിയ കേസ്. തന്റെ ജയില്‍ കാലഘട്ടത്തെ കുറിച്ച് ശാലു മേനോന്‍ തുറന്നു പറയുന്നുണ്ട് . വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും തന്റെ സ്റ്റുഡന്റ്‌സും അവരുടെ പാരന്റ്‌സും മാത്രമാണെന്ന് ശാലു പറയുന്നു. 'സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളത്.'
'ജയിലില്‍ കിടന്നുവെന്നതിന്റെ പേരില്‍ പലരും എന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. അതിന്റെ പേരില്‍ ഞാന്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. പല തരത്തിലുള്ള ആളുകളെ ജയിലില്‍ വച്ച് കണ്ടു. 49 ദിവസം ജയിലില്‍ കിടന്നു. പലരുടെയും വിഷമങ്ങള്‍
More »