സിനിമ

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
സര്‍വം മായ സൂപ്പര്‍ഹിറ്റിന്റെ നിറവില്‍ നില്‍ക്കുന്ന നിവിന്‍ പോളിയുടെ അടുത്ത ചിത്രം 'ബേബി ഗേള്‍' റിലീസിന്. ജനുവരി 23 ന് വേള്‍ഡ് വൈഡ് റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബോബി സഞ്ജയ്, അരുണ്‍ വര്‍മ്മ എന്നിവരുടെ കൂട്ടുക്കെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. സാധാരണക്കാരന്റെ മനസ്സില്‍ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിന്‍ പോളി ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. റൊമാന്റിക്-കോമഡി മുതല്‍ സീരിയസ് കഥാപാത്രങ്ങള്‍ വരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിന്‍ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു. അതുകൊണ്ടുതന്നെ നിവിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

More »

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാന്‍ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയില്‍ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്നാണ് വിലയിരുത്തല്‍. കെ സുരേന്ദ്രന്‍, പ്രശാന്ത് ശിവന്‍, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താല്‍പര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജന്‍സിയെ, ഓരോ മണ്ഡലത്തിന്റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തില്‍ ഔദ്യോഗികമായി

More »

യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
താഴിനാട് മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മത്സരിക്കാനിറങ്ങുന്ന, ദളപതി വിജയ് നായകനായ അവസാനചിത്രം 'ജനനായകന്‍' ആദ്യ റിലീസ് യുകെയില്‍. ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിളായ സാഹചര്യത്തിലാണ് യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി കിട്ടിയിരിക്കുന്നത്. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (BBFC) ചിത്രം 15 റേറ്റിംഗോടെയാണ് അംഗീകരിച്ചത്. മോശമായ ഭാഷ, അക്രമദൃശ്യങ്ങള്‍, ലൈംഗിക ഉള്ളടക്കം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നല്‍കുന്നത്. ഇന്ത്യന്‍ ചിത്രങ്ങള്‍ സാധാരണയായി ആദ്യം CBFC സര്‍ട്ടിഫിക്കറ്റ് നേടാറുള്ളതിനാല്‍, ഇന്ത്യയ്ക്ക് മുന്‍പ് വിദേശത്ത് അനുമതി ലഭിച്ചതാണ് വാര്‍ത്തയായത്. ഇന്ത്യയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ (CBFC) അംഗീകാരം വൈകുന്നതോടെ ജനുവരി 9 ന് നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. നിര്‍ദേശിച്ച സംഭാഷണ

More »

അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
സംവിധായകന്‍ ബോബി സംവിധാനം ചെയ്യുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. 'മെഗാ 158' എന്ന ചിത്രത്തില്‍ നിന്നാണ് മോഹന്‍ലാല്‍ പിന്മാറിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. പ്രതിഫലം വാങ്ങാതെയോ ചെറിയ പ്രതിഫലത്തിലോ മോഹന്‍ലാല്‍ ഈ വേഷം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. സംവിധായകന്‍ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഈ പ്രതീക്ഷ നല്‍കിയത്. എന്നാല്‍, മോഹന്‍ലാല്‍ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതോടെ ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

More »

'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായ ദൃശ്യം- 3നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററില്‍ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും' - ജിത്തു ജോസഫ് പറഞ്ഞു. നിര്‍മാണം ആശിര്‍വാദ് സിനിമാസാണ്.

More »

കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി നേടിയ ലോക എന്ന സിനിമയിലൂടെ 2025 ല്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ കല്യാണി പ്രിയദര്‍ശന്‍ പിതാവിന്റെ തട്ടകമായ ബോളിവുഡിലേക്കും. ലോകയിലെ നടിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കല്യാണി. ജയ് മേഹ്ത സംവിധാനം ചെയ്യുന്ന പ്രളയ് എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രണ്‍വീര്‍ സിങ് ആണ് സിനിമയിലെ നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.

More »

മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
നടനും,പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ്. റിലീസാവാനിരിക്കുന്ന റേച്ചല്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകന്‍ , പുനരധിവാസം , അനന്തഭദ്രം , ഒടിയന്‍ , കീര്‍ത്തിചക്ര , വെട്ടം , ക്രേസി ഗോപാലന്‍ , കാണ്ഡഹാര്‍ , തന്ത്ര , 12 th മാന്‍, ,മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കിളിച്ചുണ്ടന്‍ മാമ്പഴം, തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മേജര്‍ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവന്‍ , കെ ജെ ബോസ് , അനില്‍ മേടയില്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ നിര്‍മ്മാണ നിര്‍വ്വഹണ രംഗത്ത്

More »

സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
പ്രമുഖ സീരിയല്‍-സിനിമാ താരങ്ങളാണ് മനുവര്‍മയും സിന്ധുവും. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയാന്‍ തിരുമാനിച്ചെന്ന് പറയുകയാണ് മനു വര്‍മ. ഇരുവരും ഇപ്പോള്‍ ഒന്നിച്ചല്ല താമസമെന്നും വിവാഹമോചന കേസ് കോടതിയുടെ പരിഗണയില്‍ നടക്കുകയാണെന്നും മനു വര്‍മ പറഞ്ഞു. വീണ്ടും തമ്മില്‍ ഒരുമിക്കാന്‍ സാധ്യതയില്ലെന്നും മനു വര്‍മ കൂട്ടിച്ചേര്‍ത്തു. 'ഞാനും ഭാര്യയും ഇപ്പോള്‍ പിരിഞ്ഞു കഴിയുകയാണ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്‌നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാള്‍ പ്രണയിച്ചും സ്‌നേഹിച്ചും ജീവിച്ച എത്രയോപേര്‍ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാര്‍ട്ട് ഓഫ് ദ് ഗെയിം. ഇപ്പോള്‍ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോര്‍ട്ടില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാന്‍ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു

More »

ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
മധ്യപ്രദേശിലെ ഉജ്ജൈയിനിയിലുള്ള ശ്രീ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് കടുത്ത വിമര്‍ശനം. പുതുവത്സരത്തിന് മുന്നോടിയായിരുന്നു ക്ഷേത്ര ദര്‍ശനം. മുസ്ലീമായിരിക്കേ ക്ഷേത്രദര്‍ശനം നടത്തിയെന്ന പേരിലാണ് വിമര്‍ശനം. ഗുരുതരമായ പാപം എന്നാണ് താരത്തിന്റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്ലീം ജമാ അത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറഞ്ഞത്. പൂജ നടത്താനും ചന്ദനം തൊടാനും പാടില്ലായിരുന്നുവെന്നും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്നും നടി മാപ്പു പറയുകയും കല്‍മ ചൊല്ലുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം തവണയാണ് ക്ഷേത്രം സന്ദര്‍സിക്കുന്നതെന്നും എല്ലാ വര്‍ഷവും പോകാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു നടിയുടെ പോസ്റ്റ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions