വിദേശം

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
നേപ്പാള്‍ മിന്നല്‍ പ്രളയത്തിന്റെ ആഘാതം കരുതിയതിലും പതിന്മടങ്ങു വലുത്. വെള്ളപ്പൊക്കത്തില്‍ മരിച്ചവരെ കണ്ടെത്തുന്നതും, കണ്ടെത്തുന്നവരെ തിരിച്ചറിയുന്നതും ദുഷ്‌കരമായിരിക്കുകയാണ്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ നിന്നും കേവലം 20 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് നേപ്പാള്‍ അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ ഇവരെ മറവ് ചെയ്യാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്. വെള്ളപ്പൊക്കം ആഞ്ഞടിച്ച മേഖലകളില്‍ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങളാല്‍ കാഠ്മണ്ഡുവിലെയും, സമീപപ്രദേശങ്ങളിലെയും ആശുപത്രി മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണ്. ഇതോടെ താല്‍ക്കാലിക ഷെല്‍റ്ററുകള്‍ തയ്യാറാക്കി ഇതിലാണ് മറ്റ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാല്‍ പ്രതിസന്ധിയെ അതിജീവിക്കുന്നത് അസാധ്യമായി മാറുകയാണ്.

More »

നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാള്‍. ടിബറ്റന്‍ അതിര്‍ത്തിയില്‍നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നല്‍പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളില്‍ വന്‍നാശനഷ്ടമാണ് വിതച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഇരുന്നൂറോളം പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് വിവരം. ആയിരത്തോളം പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 250 ഓളം ഇന്ത്യക്കാരുമുണ്ട്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റില്‍നിന്നുള്ള ഭോട്ടെ കോഷി നദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളില്‍ വന്‍നാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി

More »

അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
ആളും ആരവവുമില്ലാതെ, ദീര്‍ഘകാല കാമുകിയെ ഔദ്യോഗികമായി ജീവിതസഖിയാക്കി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തികച്ചും സ്വകാര്യമായ ചടങ്ങില്‍ അഞ്ച് മക്കളെ സാക്ഷിയാക്കിയാണ് ക്രിസ്റ്റ്യാനോയും, ജോര്‍ജ്ജിന റോഡ്രിഗസും വിവാഹിതരായത്. മാച്ചിംഗ് സ്വര്‍ണ്ണമോതിരങ്ങള്‍ അണിഞ്ഞ വിരലുകള്‍ കാണിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് വിവാഹ വാര്‍ത്ത ദമ്പതികള്‍ പുറത്തുവിട്ടത്. 'സി ലൗ ജി' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. പോര്‍ച്ചുഗലിലെ കാസ്‌കായിസിലാണ് ചടങ്ങ് നടന്നത്. സ്വകാര്യമായ, വളരെ കുറച്ച് പേര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ജ്ജിനയ്‌ക്കൊപ്പമുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ദമ്പതികള്‍ക്ക് അഞ്ച് മക്കളാണുള്ളത്. ഇവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന ശേഷമാണ് 41-കാരനായ സൂപ്പര്‍താരം വിവാഹത്തിലേക്ക്

More »

ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
ജര്‍മനിയെ നടുക്കിയ ബര്‍ലിന്‍ ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ (CSD) ഭീകരാക്രമണത്തില്‍ പരുക്കേറ്റവരില്‍ മലയാളിയും ഉണ്ടെന്ന് വിവരം. ആക്രമണത്തിനിടെ മുഖത്തിനും കൈയ്ക്കും പരുക്കേറ്റ ഇദ്ദേഹം നിലവില്‍ ബര്‍ലിനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥി വീസയില്‍ ജര്‍മനിയിലെത്തിയ യുവാവ് അപകടനില തരണം ചെയ്തതായാണ് വിവരം. ആക്രമണത്തില്‍ മലയാളിക്കു പരുക്കേറ്റെന്ന വിവരം ബര്‍ലിനിലെ മലയാളി കൂട്ടായ്മകളാണ് പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി ആക്രമണത്തിന് ശേഷം, അക്രമി അബ്ദുള്‍ ബല്ലൂട്ട് മാരകായുധങ്ങളുമായി ഓടി രക്ഷപ്പെടുന്നതിനിടയിലാണ് മലയാളി വിദ്യാര്‍ഥിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഉടന്‍തന്നെ സ്ഥലത്തെത്തിയ അടിയന്തര രക്ഷാസേന ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം ജര്‍മനിയിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സിഎസ്ഡി ഭീകരാക്രമണത്തിന് പിന്നാലെ

More »

മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
അര്‍ജന്റീനയെ 90 മിനിറ്റും നിഷ്പ്രഭരാക്കി അധികസമയത്തു ഗോളടിച്ചു ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയിന്‍ ചാമ്പ്യന്മാര്‍. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഫെറാന്‍ ടോറസിന്റെ ഒറ്റ ഗോളിലാണ് അര്‍ജന്റീനയെ സ്പെയിന്‍ തോല്‍പ്പിച്ചത്. 107-ാം മിനിറ്റില്‍ ആയിരുന്നു ആ നിര്‍ണായക വിജയഗോള്‍ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നല്‍കിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാന്‍ ടോറസിനു പിഴച്ചില്ല. ഫൈനലില്‍ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിന്‍ സ്വന്തമാക്കി. മത്സരത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിന്റേത്. പന്ത് കൈവശം വച്ചും പ്രതിരോധ കോട്ട കെട്ടിയും ഷോട്ടുകള്‍ തുടരെ പായിച്ചും അവര്‍ മെസിപ്പടയെ കാഴ്ചക്കാരാക്കി. അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ കടുത്ത പ്രതിരോധം ഇല്ലായിരുന്നെങ്കില്‍ സ്പെയിന്‍ അര ഡസന്‍ ഗോളുകളെങ്കിലും അടിച്ചു കൂട്ടിയേനെ. മത്സരത്തിലെ ഇരുപതാം

More »

ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഹോര്‍മൂസില്‍ യുഎഇ എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. ഹോര്‍മൂസിന്റെ ഒമാന്‍ ജല അതിര്‍ത്തിക്കുള്ളിലെ തെക്കന്‍ കപ്പല്‍ പാതയിലൂടെ കടന്നു പോയ മൊബാസ, അല്‍ ബഹിയ എന്നീ എണ്ണക്കപ്പലുകളെയാണ് ഇറാന്‍ ആക്രമിച്ചത്. മൊബാസ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ നാവികനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റതിന്‍ രണ്ട് പേര്‍ യുക്രയിന്‍ നാവികരാണ്. ഇറാന്‍ അക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. നിലവില്‍ കപ്പലുകളിലെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍

More »

ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാ ലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്‌വീരാകൂന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ ഇതിനകം തന്നെ പബ്ബിനകം മുഴുവനായി കത്തിയമരുകയായിരുന്നു. മരിച്ചവരില്‍ 18 പേര്‍ സ്ത്രീകളും ഒമ്പത് പേര്‍ പുരുഷന്മാരുമാണെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍പ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം

More »

ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
മിഡില്‍ ഈസ്റ്റ് മേഖല വീണ്ടും സംഘര്‍ഷ ഭൂമി. ഹോര്‍മുസില്‍ ഇറാന്‍ ചരക്കുകപ്പല്‍ ആക്രമിച്ചതിന് പിന്നാലെ 140 കേന്ദ്രങ്ങളില്‍ യുഎസ് തിരിച്ചടിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടയ്ക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 140 കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത് . യുഎസിന്റെ അക്രമങ്ങള്‍ക്ക് അവരുടെ സഖ്യകക്ഷികളായ ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങള്‍ക്ക് നേരെ മിസൈല്‍ അക്രമം നടത്തിയാണ് ഇറാന്‍ പ്രതികരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ എയര്‍ ഡിഫന്‍സ് സിസ്റ്റം വീണ്ടും ആക്ടിവേറ്റ് ചെയ്തു. വ്യോമസുരക്ഷ വര്‍ദ്ധിപ്പിച്ചതിന് പുറമെ എമര്‍ജന്‍സി മുന്നറിയിപ്പുകളും പുറത്തുവരുന്നുണ്ട്. യുഎസ്-ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് പടരുമെന്നാണ് ആശങ്ക. തങ്ങള്‍ക്ക് നേരെ എത്തിയ മിസൈല്‍ തടുത്തതായി യുഎഇ വ്യക്തമാക്കി. കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ഡ്രോണ്‍

More »

സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
പശ്ചിമേഷ്യയെയും ലോകത്തെയും വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ, അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹര്‍, കോണാര്‍ക്, ബുഷഹര്‍, ഖേഷം ദ്വീപുകള്‍ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ മിസൈല്‍ വിക്ഷേപണ തറകള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions