വിദേശം

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വയനാടിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാടിനെ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ . ഞായറാഴ്ച, വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പതിവു മധ്യാഹ്ന പ്രാര്‍ത്ഥനയില്‍ വച്ച് മാര്‍പാപ്പ കേരളത്തെ ഓര്‍ക്കുകയും ദുരിതബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അതികഠിനമായ മഴയെ തുടര്‍ന്നുണ്ടായ ഈ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടിയും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു വിശ്വസികള്‍ സാക്ഷിയായി നില്‍ക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത്. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പാപ്പ അനുസ്മരിച്ചു. ജീവന്‍ നഷ്‌ടമായവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍

More »

'പ്രതികാര ചെങ്കൊടി' ഉയര്‍ത്തി ഇറാന്‍; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ആയത്തുല്ല
ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന നല്‍കി ജംകരന്‍ പള്ളിയില്‍ കൊടി ഉയര്‍ത്തി. ഇറാന്‍ ചുമപ്പ് കൊടിയാണ് പള്ളിക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു 'പ്രതികാരത്തിന്റെ ചെങ്കൊടി' എന്നാണ് അറിയപ്പെടുന്നത്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുകയാണ്. ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബുധനാഴ്ച രാവിലെ ഹനിയ്യ കൊല്ലപ്പെട്ടതായി ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ഉത്തരവിട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ ഇറാന്‍

More »

പാരിസ് മിഴിതുറന്നു; ലിംഗ സമത്വത്തിന്റെ പ്രതീകമായി ദീപശിഖ ചടങ്ങ്
ലോകകായിക മാമാങ്കത്തിന് പാരീസില്‍ വര്‍ണാഭമായ തുടക്കം. ലിംഗ സമത്വത്തിന്റെ പ്രതീകമായി രണ്ടുപേരാണ് ദീപശിഖ തെളിയിച്ചത്. ദീപം തെളിച്ചത് ഇതിഹാസ ഫ്രഞ്ച് ഒളിംപ്യന്‍മാരായ ടെഡ്ഡി റൈനറും, മറീ ജോസെ പെരക്കും ചേര്‍ന്നാണ് . ഇനി രണ്ടാഴ്ച ലോകത്തിന്റെ കണ്ണ് പാരീസിലാണ്. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത് ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഒളിംപിക് ചാംപ്യന്‍ ഉള്‍പ്പടെ നിരവധി സൂപ്പര്‍ താരങ്ങള്‍ ദീപശിഖ കൈമാറിയെങ്കിലും 2024 പാരിസ് ഒളിംപിക്‌സിന് ആര് തിരികൊളുത്തുമെന്ന ആകാംക്ഷ അവസാന നിമിഷംവരെ സംഘാടകര്‍ കാത്തുസൂക്ഷിച്ചു,. ജൂഡോ താരമായിരുന്ന റൈനര്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണവും, ലോക ചാംപ്യന്‍ഷിപ്പില്‍ പതിനൊന്ന് സ്വര്‍ണവും നേടിയ താരമാണ്. 1992, 1996 ഒളിംപിക്‌സുകളിലായി ഫ്രാന്‍സിന് വേണ്ടി മൂന്ന് സ്വര്‍ണം നേടിയിട്ടുള്ള

More »

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നുവീണ് 18 മരണം
കാഠ്മണ്ഡു : നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നുവീണ് 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പൈലറ്റ് എം.ആര്‍.ശാക്യയെ കാഠ്മണ്ഡു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു, ജീവനക്കാരും ടെക്നിക്കല്‍ ഉദ്യോ​ഗസ്ഥരും അടക്കം

More »

നാണക്കേടുമായി ബൈഡന്‍ പിന്മാറി; ട്രംപിന് എതിരാളി കമല ഹാരിസ്
ഡെമോക്രാറ്റിക് പാര്‍ട്ടി പൂര്‍ണമായി കൈവിട്ടതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ പിന്‍മാറി.അദേഹം വാര്‍ത്താകുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. പിന്നാലെ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതും തിരിച്ചടിയായി.രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു. നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം

More »

വിന്‍ഡോസ് പണിമുടക്കി; ലോകം നിശ്ചലമായി!
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിട്ടതോടെ ലോകമാകെ നിശ്ചലമായി. വിമാനത്താവളങ്ങളും ബാങ്കുകളും പണിമുടക്കി. ഉപയോഗത്തിനിടയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് ഉപഭോക്താക്കളെ വലച്ചത്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, പിന്നീട് പ്രത്യക്ഷപ്പെടുന്ന ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസര്‍മാര്‍ പരാതിപ്പെടുകയാണ്. തകരാറുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ വിന്‍ഡോസ് ഉപഭോക്താക്കള്‍ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ

More »

വെടിവയ്പ്പ് ട്രംപിന്റെ തലവര മാറ്റി; റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ജനപ്രീതിയും ഉയര്‍ന്നു
കേസും കോടതികയറലും അപമാനവും മൂലം രാഷ്ട്രീയ ഭാവൈ അനിശ്ചിതത്വത്തിലായിരുന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, തനിക്കെ നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ സമയം തെളിഞ്ഞു. ജനപ്രീതി കുതിച്ചുയര്‍ന്നതിനു പിന്നാലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ട്രംപിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി യുഎസ് സെനറ്ററായ ജെ ഡി വാര്‍ഡനെയും പ്രഖ്യാപിച്ചു. ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു വാര്‍ഡന്‍. പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റതിന് പിന്നാലെയാണ് റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രസിഡന്റ് സ്ഥാനാ!ത്ഥിയെ തിരഞ്ഞെടുത്തത്. അമേരിക്കയെ വീണ്ടും ഉയരത്തിലെത്തിക്കൂ എന്ന

More »

അക്രമിയുടെ വെടി ഏശിപ്പോയ ട്രംപിന് കനത്ത സുരക്ഷ
ട്രംപിനെ വെടിവെച്ചിട്ടത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ്; തോക്ക് പിടിച്ചെടുത്തു; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമം തള്ളി വീണ്ടും പൊതുവേദിയിലേക്ക് അമേരിക്കന്‍ മുന്‍ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ച പെന്‍സില്‍വാനിയയിലെ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആര്‍15 സെമി ഓട്ടമാറ്റിക് റൈഫിള്‍ കണ്ടെടുത്തു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് പങ്കെടുക്കുമെന്ന് ട്രംപിന്റെ ടീം അറിയിച്ചു. ട്രംപിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. അമേരിക്കയില്‍ ഇത്തരം രാഷ്ട്രീയ അക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്, അത് ഉചിതമല്ല. എല്ലാവരും അതിനെ അപലപിക്കണമെന്ന് അദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ

More »

ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് തിരിച്ച ബ്രിട്ടീഷ് എയര്‍വേസ് 9 മണിക്കൂറിനു ശേഷം തിരിച്ചിറക്കി
ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് യാത്രക്കാരുമായി പറന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ഒമ്പത് മണിക്കൂറിലധികം ലണ്ടനില്‍ തന്നെ തിരിച്ചിറക്കി. 7,779 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം വടക്കേ അമേരിക്കയിലെത്തിയ ശേഷമാണ് അവിടെ നിന്നും തിരിച്ച് ലണ്ടനിലേക്ക് തന്നെ പറന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് തിരിച്ചു പറത്തേണ്ടി വന്നത്. ഹൂസ്റ്റണിലെ ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനര്‍ കനേഡിയന്‍ അതിര്‍ത്തിയും കടന്ന ശേഷമാണ് തിരിച്ചു പറന്നത്. ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 അനുസരിച്ച് അറ്റ്‌ലാന്റിക് സമുദ്രം രണ്ടുതവണ കടന്ന് ഒമ്പതര മണിക്കൂറിലധികം വിമാനം ആകാശത്ത് പറന്നു. ഹൂസ്റ്റണിലേക്ക് എത്താന്‍ സാധാരണ ഗതിയില്‍ 30-40 മിനിറ്റ് കൂടി സമയമാണ് ബാക്കിയുള്ളത്. വിമാനം ഉടനടി നിലത്തിറക്കാന്‍ വേണ്ടത്ര ഗൗരവമുള്ളതായിരുന്നില്ല പ്രശ്‌നം, പക്ഷേ അടിയന്തിരമായ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions