വിദേശം

അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ : അശ്ലീല ചിത്രങ്ങളുടെ അപകടത്തെക്കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അശ്ലീലം ആസക്തിയായി മാറുമ്പോള്‍ അത് ഒരാളുടെ പെരുമാറ്റം മോശമായി മാറാന്‍ കാരണമാകുന്നു. സ്വന്തം ആവശ്യത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാന്‍ പോലും പ്രേരിപ്പിക്കുമെന്ന്

More »

ജപ്പാനില്‍ വന്‍ ഭൂചലനം; ആഞ്ഞടിച്ചു സുനാമി
ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂകമ്പെത്തെ തുടര്‍ന്നു ജപ്പാന്റെ തീരപ്രദേശങ്ങളില്‍ സുനാമി ആഞ്ഞടിച്ചു. വലിയ കെട്ടടങ്ങളടക്കം തകര്‍ന്ന് വീഴുകയും വാഹനങ്ങള്‍ ഒലിച്ചു പോവുകയും റോഡുകള്‍ നെടുകെ പിളരുകയും ചെയ്തു. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയില്‍ നിന്ന് അടിയന്തരമായി

More »

പിതാവിനെ കൊന്ന ശേഷം പ്രാഗില്‍ അക്രമിയുടെ വെടിവെപ്പ്; മരണം 15
ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ അക്രമിയുടെ വെടിയേറ്റ് പതിനഞ്ച് പേല്‍ര്‍ കൊല്ലപ്പെട്ടു. ഡേവിഡ് കൊസാക് എന്ന 24 വയസുകാരനാണ് വെടിവെച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.45 നായിരുന്നു സംഭവം. സ്വന്തം പിതാവിനെ കൊന്നശേഷമാണ് അക്രമി സര്‍വകലാശാലയിലേക്ക് കയറിവന്നത്. താന്‍ പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റിയുടെ ആര്‍ട്സ് വിഭാഗത്തിലെ കെട്ടിടത്തിലേക്ക്

More »

സ്വവര്‍ഗ ദമ്പതികളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആശീര്‍വദിക്കാന്‍ അനുമതി നല്‍കി മാര്‍പാപ്പ
എല്‍ ജി ബി ടി സമൂഹവുമായുള്ള ബന്ധത്തിന് പുതിയ നിര്‍വചനം നല്‍കി റോമന്‍ കത്തോലിക്ക സഭയും. ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വവര്‍ഗ ദമ്പതികളെ ആശിര്‍വദിക്കാന്‍ കത്തോലിക്ക പുരോഹിതര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് മാര്‍പ്പാപ്പ. പ്രത്യേക സാഹചര്യങ്ങളില്‍, ഒരേ ലിംഗത്തില്‍ പെടുന്ന ദമ്പതികളേയും, അസാധാരണമായ സാഹചര്യങ്ങളില്‍ വിവാഹിതരാകുന്നവരെയും ആശിര്‍വദിക്കാന്‍ പുരോഹിതരെ

More »

ഹമാസ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേല്‍ ബന്ദികളെ വെടിവെച്ച് കൊന്ന് ഇസ്രയേല്‍ സേന
ഒക്ടോബര്‍ അവസാനം ഗാസയില്‍ സ്വന്തം രാജ്യകകരായ മൂന്ന് ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊന്നതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസില്‍ ഉള്‍പ്പെട്ടവരാണെന്ന് കരുതിയാണ് ഇവരെ വെടിവച്ചതെന്നും കൊല്ലപ്പെട്ടവര്‍ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീട് മനസിലാക്കിയെന്നും സൈന്യം വ്യക്തമാക്കി.സംഭവം അതീവ

More »

വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിത ചിലവ് ഇരട്ടിയാക്കി കാനഡ; അക്കൗണ്ടില്‍ കൂടുതല്‍ തുക വേണം
കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 2024 അത്ര ശുഭകരമല്ല. 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചിലവ് ഇരട്ടിയാക്കാന്‍ തീരുമാനമായി. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ജീവിത ചിലവിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഈ തുകയില്‍ പരിധി

More »

ഭീകരരെ വേട്ടയാടി കൊല്ലുന്നു; അമേരിക്കയും ബ്രിട്ടനും കാനഡയും 'റോ' ഉദ്യോഗസ്ഥരെ പുറത്താക്കി!; ഇന്ത്യയ്ക്ക് തിരിച്ചടി
ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിലുള്ള തീവ്രവാദികള്‍ അവര്‍ തങ്ങുന്ന രാജ്യങ്ങളില്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ അമേരിക്കയും കാനഡയും ബ്രിട്ടനും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ 'റോ'യുടെ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഖലിസ്താന്‍ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് ഇത്തരമൊരു

More »

50 ബന്ദികളെ ഹമാസ് മോചിപ്പിക്കും; ഗാസയില്‍ 4 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച് ഇസ്രയേല്‍
ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിന്റെ

More »

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി പലസ്തീന്‍ അധികൃതര്‍
ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ദൈവപുത്രന്റെ തിരുന്നാള്‍ ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ ഇത്തവണ ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ബെത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തന്നെ റദ്ദാക്കിയിരിക്കുകയാണ് പലസ്തീന്‍ അധികൃതര്‍. ഇസ്രയേലുമായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരവ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions