വിദേശം

ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് കരിയറിന് കണ്ണീരില്‍ കുതിര്‍ന്ന പര്യവസാനം. 90 മിനിറ്റോളം ഇരുഭാഗത്തും നടന്ന നീക്കങ്ങള്‍ ഗോളിലേക്ക് എത്തിച്ചേരാതെ നീങ്ങിയപ്പോള്‍ സ്‌റ്റോപ്പേജ് ടൈമില്‍ സ്പെയിനിnte പകരക്കാരന്‍ മികേല്‍ മറീനോയുടെ ഗോളാണ് പോര്‍ച്ചുഗലിന്റെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ചത്. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്തായിരുന്നു മറീനോയുടെ ഗോള്‍ പിറന്നത്. ഇതോടെ അഞ്ച് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് കിരീടരഹിതമായി അവസാനിച്ചു. ഈ ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് സമ്മതിച്ച സിആര്‍7 തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ചിട്ടില്ല. ഇതോടെ 2028 യൂറോ കപ്പിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമായി. കണ്ണീരോടെ ഒറ്റയ്ക്കാണ് റൊണാള്‍ഡോ മത്സരശേഷം കളം വിട്ടത്. ഇക്കുറി പോര്‍ച്ചുഗല്‍

More »

വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
വെനസ്വേലയില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഉഗ്ര ഭൂകമ്പങ്ങളില്‍ മരണസംഖ്യ ആശങ്കപ്പെടുത്തും വിധം ഉയരുന്നു. മരണസംഖ്യ ഒരുലക്ഷം വരെ ആയേക്കാമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന ഊഹാപോഹങ്ങള്‍. ഈ ഭൂചലനം ബ്രസീല്‍ വരെയുള്ള പ്രദേശങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള ആളുകളെയും ഒഴിപ്പിച്ചു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനു പേര്‍ കുടുങ്ങിയിട്ടുണ്ട് . അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണ്ണമായി വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍, യു.എസ്. ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട പ്രാഥമിക വിലയിരുത്തലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഇരട്ട ഭൂകമ്പങ്ങള്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും കെട്ടിടങ്ങള്‍ നിലംപൊത്തുകയും പ്രദേശമാകെ പരിഭ്രാന്തി പരത്തുകയും ചെയ്തു. വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് യു.എസ്. ജിയോളജിക്കല്‍

More »

എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
തനിക്ക് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നും കുട്ടിപീഡകന്‍ എപ്സ്റ്റീനുമായി കണ്ടുമുട്ടിയത് തെറ്റായി പോയിഎന്നും കുറ്റസമ്മതം നടത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ പരിശീലനം നേടിയ മെഡിക്കല്‍ സംരംഭകയായ ആലിസ് ജേക്കബ്‌സ് നെസല്‍റോഡറ്റ്, റഷ്യന്‍ ആണവ ശാസ്ത്രജ്ഞയായ കരിമ നിഗ്മടൂലിന എന്നിവരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്‌സ് സമ്മതിച്ചു. റഷ്യന്‍ ബ്രിഡ്ജ് കളിക്കാരിയായ മില ആന്റോനോവയുമായുള്ള ബന്ധവും അന്വേഷണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2011 മുതല്‍ 2014 വരെ എപ്സ്റ്റീനുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി ഗേറ്റ്‌സ് സമ്മതിച്ചു. ആ കൂടിക്കാഴ്ചകള്‍ തന്റെ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം ലക്ഷ്യമിട്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയത് ഗുരുതരമായ പിഴവായിരുന്നുവെന്നും, അദ്ദേഹത്തെ

More »

ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ വിവാഹദിനത്തില്‍ പ്രവാസി മലയാളികളായ വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ് - ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജി(26)യാണ് മരിച്ചത്. തലവടി ചുടുക്കാട്ടില്‍ ജെസ്‌വിന്‍ വില്ലയില്‍ സാം ഉമ്മന്‍ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്നി സാം(25). ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ വെള്ളിയാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരന്‍മാര്‍ റോബിന്‍സണ്‍ ആര്‍ 66 ഹെലികോപ്റ്ററില്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടര്‍ ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപാണ് തകര്‍ന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടര്‍ന്ന് ബോധരഹിതയായിപ്പോയ

More »

ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
സ്വയം യേശുക്രിസ്തുവായി അനുകരിക്കുന്ന ചിത്രം പങ്കുവെച്ചത് അതില്‍ താനൊരു ഡോക്ടറായി തോന്നിയത് കൊണ്ടാണെന്ന് നായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. പോപ്പുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനൊപ്പം പങ്കുവെച്ച ചിത്രമാണെങ്കിലും ഇത് മാപ്പ് പറയില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. സംഭവം വിവാദമായതോടെ എഐ ചിത്രം ട്രംപ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതില്‍ ഖേദപ്രകടനത്തിന് ഇല്ലെന്നും പറഞ്ഞു. 'അത് ഞാന്‍ പോസ്റ്റിട്ടതാണ്. അതില്‍ ഞാനൊരു ഡോക്ടറാണെന്നാണ് കരുതിയത്. റെഡ് ക്രോസിന്റെ ജോലിക്കാരനായി തോന്നുന്ന വിധമായിരുന്നു ഇത്', ട്രംപ് തന്റെ നടപടിയെ കുറിച്ച് വിശദീകരിച്ചു. അതേസമയം, പോപ്പ് ലിയോയ്‌ക്കെതിരെ നേരത്തെ ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പോപ്പ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ദുര്‍ബലനാണെന്നാണ് പ്രസിഡന്റ് വിമര്‍ശിച്ചത്. വിദേശ നയങ്ങളുടെ കാര്യത്തിലും മോശമാണ്. തന്റെ ഇറാന്‍ യുദ്ധത്തെ പോപ്പ് അപലപിച്ചതാണ് ട്രംപിനെ

More »

സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
വാഷിങ്ടണ്‍ : മാര്‍പാപ്പയ്ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയതിനു പിന്നാലെ സ്വയം യേശുവായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗശാന്തി നല്‍കുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്. അമേരിക്കന്‍ പതാകയുടെ പശ്ചാത്തലമുള്ളതാണ് ചിത്രം. സൈനികര്‍, വിമാനങ്ങള്‍, പരുന്ത്, നഴ്സുമാര്‍, രോഗിയായ ആള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം. കൈയില്‍ പ്രത്യേക വെളിച്ചവും രോഗിയുടെ തലയില്‍ കൈവെച്ച് ശാന്തി നല്‍കുന്ന തരത്തില്‍ ട്രംപ് നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരേ ട്രംപ് രംഗത്തെത്തി. മാര്‍പാപ്പ സഭയുടെ കാര്യം നോക്കിയാല്‍

More »

ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
ഇറാനെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമയത്തിന് തൊട്ടുമുമ്പ് താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറായി ഇറാനും അമേരിക്കയും. ഇറാന് അന്ത്യശാസനം നല്‍കി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ ഇടപെടലില്‍ പിന്‍മാറ്റം. ഇറാനിലെ പാലങ്ങളും, പവര്‍പ്ലാന്റും, മറ്റ് പൊതുജന കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന പ്രഖ്യാപനം നിര്‍ത്തിവെയ്ക്കുന്നതായി ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ മുന്നോട്ട് വെച്ചത്. ഈ സമയത്ത് ഹോര്‍മുസ് കടലിടുക്ക് സാധാരണ നിലയില്‍ തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ്-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ 10 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ചതായും പ്രസിഡന്റ് അറിയിച്ചു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇസ്ലാമാബാദിലാണ് യുഎസുമായി

More »

54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
നീണ്ട 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആര്‍ട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം പുലര്‍ച്ചെ നടന്നു. നാല് പേരെ വഹിച്ച് എസ്എല്‍എസ് റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. എസ്എല്‍എസ് എന്ന ഭീമന്‍ റോക്കറ്റില്‍ ഒറയോണ്‍ എന്ന യാത്രാപേടകത്തിലാണ് യാത്ര. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റെയ്ഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറെമി ഹാന്‍സന്‍ എന്നിവരാണ് ആ പേടകത്തിലുള്ളത്. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തില്‍ ദൗത്യത്തിന്റെ ഒരു ഘട്ടത്തില്‍ ഒറയോണെത്തും. നാല് പേരും കെന്നഡി സ്‌പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീന്‍ സംവിധാനത്തിലായിരുന്നു.

More »

ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
ഇറാനെതിരായ യുദ്ധം എങ്ങനെയും അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഉപദേശകരുമായി ട്രംപ് ഇതുസംബന്ധിച്ച ആശയം പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുളള സങ്കീര്‍ണമായ നടപടികള്‍ നീട്ടിവയ്ക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ട്രംപുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണ പാടങ്ങളും വൈദ്യുത നിലയങ്ങളും അടക്കം നശിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായി ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പായില്ലെങ്കില്‍, ഹോര്‍മൂസ് അടച്ചിടാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ യുഎസ് അവരുടെ എണ്ണ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions