വിദേശം

സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
മോസ്‌കോ : യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പറഞ്ഞുവിട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. 73 റഷ്യന്‍ നയതന്ത്രജ്ഞരെ ഇറ്റലി, ഡെന്മാര്‍ക്ക്, സ്വീഡന്‍, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങള്‍ പുറത്താക്കി. എന്നാല്‍ ആശയവിനിമയത്തെ കുഴപ്പത്തിലാക്കാന്‍ മാത്രം ഉപകരിക്കുന്ന 'ചെറിയ നീക്കം' എന്നാണ് കൂട്ട പുറത്താക്കലിനെ റഷ്യ വിശേഷിപ്പിച്ചത്. 'ഇതുപോലെയുള്ള ഒരു പ്രതിസന്ധി ഘട്ടത്തിലുള്ള ഇത്തരം നീക്കങ്ങള്‍ ആശയ വിനിമയം കുറക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണം. ഇല്ലെങ്കില്‍ ഇത് പ്രതികാര നടപടികളിലേക്ക് കടക്കും,' റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഭീഷണിയായ’ 25 ഓളം റഷ്യന്‍ നയതന്ത്രജ്ഞരെയും എംബസി സ്റ്റാഫിനെയും പുറത്താക്കുകയാണെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവലും ചാരപ്രവര്‍ത്തനം നടത്തിയതിന്

More »

ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ : സാമ്പത്തിക തകര്‍ച്ചയില്‍ വീണ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. സ്വത്തുവകകള്‍ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനും അധികാരമുണ്ടാകും. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്താനോ റദ്ദാക്കാനോ കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. ഞായറാഴ്ച കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 22 ദശലക്ഷത്തോളം ജനങ്ങള്‍ ഉള്ള ശ്രീലങ്ക കടുത്ത സാമ്പത്തിക

More »

പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന്‍
കാബൂള്‍ : പുരുഷന്മാരുടെ ഒപ്പമല്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര- അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്നാണ് താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന്‍ സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. പുരുഷന്മാരുടെ 'തുണയില്ലാതെ' വിമാനത്താവളത്തിലെത്തുന്ന, എന്നാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക്

More »

നാറ്റോക്ക് റഷ്യയെ പേടിയാണെങ്കില്‍ അതങ്ങ് സമ്മതിച്ചേര്; നീരസം പരസ്യമാക്കി സെലന്‍സ്‌കി
കീവ് : റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക അടക്കമുള്ള നാറ്റോ അംഗങ്ങള്‍ കാര്യക്ഷമമായി ഇടപെടാത്തതിലുള്ള നീരസം പരസ്യമായി പ്രകടമാക്കി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണ് എന്നാണ് കഴിഞ്ഞ ദിവസം സെലന്‍സ്‌കി പ്രതികരിച്ചത്. 'ഒന്നുകില്‍ ഞങ്ങളെ (യുക്രൈന്‍) അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം. അല്ലെങ്കില്‍ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവര്‍ക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം,' സെലന്‍സ്‌കി പറഞ്ഞതായി യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോയില്‍ തങ്ങള്‍ അംഗമായില്ലെങ്കില്‍ പോലും നാറ്റോ അംഗരാജ്യങ്ങള്‍ക്ക് യുക്രൈന് വേണ്ട സെക്യൂരിറ്റി നല്‍കാമെന്നും എങ്കിലേ യുദ്ധം അവസാനിക്കൂവെന്നും പ്രസിഡന്റ് വ്യക്തമാക്കി. 'ഇതിന് ശേഷം ഞങ്ങള്‍ പറയാം, നാറ്റോയില്‍ അംഗമാവാതെ തന്നെ നാറ്റോയിലെ അംഗരാജ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് സെക്യൂരിറ്റി

More »

133 യാത്രക്കാരുമായി ചൈനീസ് വിമാനം തകര്‍ന്നു വീണു
ബെയ്ജിങ് : 133 യാത്രക്കാരുമായി പറന്ന ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയില്‍ തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനത്തിലെ എത്രപേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന് വിവരമില്ല. പ്രാദേശിക സമയം 1.11ന് പുറപ്പെട്ട വിമാനംഏതാണ്ട് ഒരു മണിക്കൂറിന് ശേഷം 2.20ന് തകര്‍ന്ന് വീണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. 124 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായാണ് വിമാനം പുറപ്പെട്ടത്. ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം 6 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പര്‍വത

More »

ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡ്; പട്ടികയില്‍ യുകെ 17, ഇന്ത്യ 136
ഹെല്‍സിങ്കി : ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി തുടര്‍ച്ചയായ അഞ്ചാംതവണയും ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തുവിട്ട സന്തോഷസൂചികയില്‍ ഡെന്മാര്‍ക്കാണ് രണ്ടാംസ്ഥാനത്ത്. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ് രാജ്യങ്ങള്‍ ആദ്യ ആറുസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടു. ബ്രിട്ടന്‍ പതിനേഴാം സ്ഥാനത്താണ്. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136-ാമതാണ്. കഴിഞ്ഞവര്‍ഷത്തില്‍നിന്ന്‌ മൂന്നുസ്ഥാനം മെച്ചപ്പെടുത്തിയെന്നുമാത്രം. മൂന്നുസ്ഥാനം മെച്ചപ്പെടുത്തി യു.എസ് പതിനാറാമതെത്തി. കാനഡ പതിനഞ്ചും ഫ്രാന്‍സ് ഇരുപതും സ്ഥാനത്താണ്. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനാണ് 146 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ അവസാനസ്ഥാനത്ത്. ലെബനന്‍ (145), സിംബാബ്‌വെ (144), റുവാന്‍ഡ (143), ബോട്‌സ്വാന (142) എന്നിവയാണ് പട്ടികയിലെ മറ്റു അവസാനരാജ്യങ്ങള്‍. കോവിഡ്

More »

സ്‌ഫോടനങ്ങള്‍ക്കിടെ ജീവന്‍ പണയം വച്ച് മൂന്ന് പ്രധാനമന്ത്രിമാര്‍ യുക്രൈനില്‍
കീവ് : തലക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന മിസൈലുകള്‍ക്കും വെടിയൊച്ചകള്‍കള്‍ക്കും ഇടയില്‍ ജീവന്‍ പണയം വെച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ യുക്രൈനില്‍ എത്തി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയെ കാണാനായാണ് ജീവൻ പണയം വച്ച് അവര്‍ കീവിലെത്തി. പോളണ്ട്, സ്ലൊവാനിയ, ചെക്ക്‌റിപ്പബ്ലിക് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ ആണ് വെടിയൊച്ചകളും തകരുന്ന കെട്ടിടങ്ങളും, നിലവിളികളും അപായ സൈറണുകളും മുഴങ്ങിയ കീവിലെത്തിയത്. ആക്രമണങ്ങള്‍ക്കിടെ ദീര്‍ഘവും അപകടകരവുമായ ട്രെയിന്‍ യാത്ര നടത്തി തങ്ങളെ ആശ്വസിപ്പിക്കാനെത്തിയ യൂറോപ്യന്‍ നേതാക്കളുടെ ധൈര്യത്തെ യുക്രൈന്‍ പ്രശംസിച്ചു. പോളണ്ടില്‍ നിന്ന് ട്രെയിന്‍ കയറിയാണ് മൂന്ന് യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍ യുക്രൈനിലെത്തിയത്. സെലന്‍സ്‌കിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. 'നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ രാജ്യങ്ങള്‍

More »

റഷ്യന്‍ സേനയ്ക്ക് 14 ദിവസം കൂടി പോരാടാനുള്ള ശേഷി മാത്രം? നാം ജയിക്കുകയാണെന്ന് ജനങ്ങളോട് സെലെന്‍സ്‌കി
യുക്രൈയിനില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് അടുത്ത പത്ത് മുതല്‍ 14 വരെ ദിവസത്തേക്ക് പോരാടാനുള്ള ശേഷി മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന യുകെ പ്രതിരോധ സ്രോതസുകളാണ് യുക്രൈയിനിലെ റഷ്യയുടെ ബലം കുറഞ്ഞ് വരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇനിയുള്ള ചുരുങ്ങിയ ചുരുങ്ങിയ സമയം കൊണ്ട് യുക്രൈയിനില്‍ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ റഷ്യക്ക് സാധിച്ചേക്കില്ലെന്ന വിലയിരുത്തലും ഉണ്ട്. പ്രതീക്ഷിച്ചതിലും കനത്ത പ്രതിരോധം നേരിടുന്നതാണ് പുടിന്റെ സൈനികര്‍ക്ക് പാരയാകുന്നതെന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. തിരിച്ചടി കടുത്തതോടെ കീവ്, ഖാര്‍ഖീവ് ഉള്‍പ്പെടെയുള്ള യുക്രൈയിന്‍ നഗരങ്ങളില്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ് റഷ്യ. യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടുണ്ടെങ്കിലും മുന്നേറ്റം സ്തംഭിച്ച നിലയിലാണെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു. റഷ്യയുടെ മനുഷ്യവിഭവശേഷിയും, ഊര്‍ജ്ജവും

More »

കാനഡയില്‍ വാഹനാപകടം: 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ഒട്ടാവ : കാനഡയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45-നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചു. അപകടത്തെപ്പറ്റി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഇരകള്‍ മോണ്‍ട്രിയലിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും പഠിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. ഹൈവേയുടെ പടിഞ്ഞാറന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions