വിദേശം

ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
ഇറാഖില്‍ സഖ്യസേനകള്‍ക്കു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം ഉണ്ടായി. ഡ്രോണ്‍ അക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും, ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസിന് നേര്‍ക്ക് അക്രമണം നടക്കുകയും ചെയ്തു. ഇറാഖില്‍ നടന്ന സംഭവവികാസങ്ങള്‍ ബ്രിട്ടനെയും, ഫ്രാന്‍സിനെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിരോധ ശബ്ദം ഉയര്‍ത്തിയ രാജ്യങ്ങള്‍ക്ക് തങ്ങള്‍നേരെ അക്രമണം ഉണ്ടായതോടെ ഇതില്‍ ഇടപെടേണ്ട അവസ്ഥയാണ്. ഇറാഖി കുര്‍ദിസ്ഥാനില്‍ നടന്ന അക്രമത്തിലാണ് ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ബേസിന് നേര്‍ക്കും ഇറാന്‍ ഡ്രോണ്‍ അക്രമങ്ങള്‍ അരങ്ങേറി. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം തുടങ്ങിയതിന്

More »

മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
ടെഹ്‌റാന്‍ : ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ മുജ്തബയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു ലോകം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്ന പേരും മുജ്തബയുടേതായിരുന്നു. ആയത്തൊള്ള അലിറസ അറാഫി, മൊഹ്‌സെന്‍ ഖോമി, ഹസ്സന്‍ ഖൊമൈനി, മുഹമ്മദ് മെഹ്ദി മിര്‍ബഗേരി തുടങ്ങിയവരുടെ പേരും പരമോന്നത നേതാവ്

More »

ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
കഴിഞ്ഞ ദിവസം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വിമാനത്താവള സമുച്ചയത്തിനരികെ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളം അടച്ചിട്ടതോടെ അനിശ്ചിത കാലത്തേക്ക് സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്. ബ്രിട്ടീഷുകാരടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദുബായില്‍ കുടുങ്ങിയത്. ടെര്‍മിനലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും, വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ യു എ ഇയില്‍ നിന്നും പുറത്തുകടക്കാനുള്ള നിരവധിപേരുടെ ശ്രമങ്ങള്‍ക്കാണ് വിഘ്‌നമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനസ്ഥലത്ത് തീനാളങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ദുബായില്‍ നിന്നുള്ള സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയതായി എമിരേറ്റ്‌സ് അവരുടെ എക്‌സ് അക്കൗണ്ട് വഴി അറിയിക്കുകയായിരുന്നു. ഏതായാലും വൈകിട്ടോടെ വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം

More »

ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
ടെഹ്‌റാന്‍ : ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഇറാന്‍. ഇറാന്റെ ഇടക്കാല നേതൃ കൗണ്‍സിലിലാണ് തീരുമാനം. ഇതുവരെ നടത്തിയ ആക്രമണങ്ങള്‍ക്ക് അയല്‍രാജ്യങ്ങളോട് മാപ്പ് ചോദിക്കുന്നതായും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ആണ് ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിക്കുകയും ആക്രമണം അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. തങ്ങള്‍ക്ക് ഒരു രാജ്യത്തേക്കും കടന്നുകയറാന്‍ പദ്ധതിയില്ലായിരുന്നു എന്നും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുക്കുന്നതെന്നും പെസഷ്കിയാന്‍ പറഞ്ഞു. ഇനിമുതല്‍ തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങളെ മാത്രമേ തിരിച്ച് അക്രമിക്കുകയുള്ളൂ എന്നും പെസഷ്കിയാന്‍ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനും യുഎസിനുമെതിരെയുള്ള ആക്രമണം ഉടന്‍ നിര്‍ത്തില്ല എന്നും പെസഷ്കിയാന്‍ സൂചന നല്‍കി. അതേസമയം,

More »

ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍. ഇതോടെ മലയാളികളടക്കം ആയിരങ്ങള്‍ തിരിച്ചടി നേരിട്ടു. മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടപ്പെട്ടു. ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങി. സുരക്ഷിതമായ ഇടങ്ങളില്‍ കഴിയണമെന്നും യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഈ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും കിഴക്കന്‍ മേഖലകളിലേക്കും, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള വ്യോമഗതാഗതത്തില്‍ ഈ മേഖലയ്ക്ക് സുപ്രധാനമായ പങ്കാണ് ഉള്ളത്. 2025ല്‍ ദുബായിലേയും അബുദാബിയിലേയും

More »

യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
യുഎസ് -ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഖമനയിയെ വധിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ഇറാന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇസ്രയേല്‍ 30 ബോംബുകള്‍ ഉപയോഗിച്ചാണ് ഖമനേയിയുടെ താമസസ്ഥലത്തെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമനേയിക്ക് പുറമെ മകള്‍, പേരക്കുട്ടി, മരുമകള്‍, മരുമകന്‍ എന്നീ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിലെ രാഷ്ട്രീയ-മത ഘടനയില്‍ വലിയ ശൂന്യതയാണ് ഇപ്പോള്‍

More »

ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
ടെഹ്‌റാന്‍ : ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്ഫോടനം നടന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അതേസമയം ഇസ്രയേലില്‍ രാജ്യമെമ്പാടും സൈറണുകള്‍ മുഴക്കി. രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇറാനും ഇസ്രയേലും വ്യോമപാത അടച്ചു. ടെഹ്‌റാന്റെ പല ഭാഗങ്ങളിലും മൊബൈല്‍ ഫോണ്‍ ആശയവിനിമയം തടസ്സപ്പെട്ടു. ഇന്റര്‍നെറ്റും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നി​ഗമനം. ഇറാനുമേല്‍ നടത്തിയ ആക്രമണം തങ്ങളുടെ നിലനില്‍പ്പിന് മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന്

More »

ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി റയാന്‍ റൂത്തിന് ജീവപര്യന്തം തടവുശിക്ഷ. 2024-ല്‍ ഫ്‌ലോറിഡയിലെ ഗോള്‍ഫ് കോഴ്സില്‍ വെച്ച് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിധി പ്രഖ്യാപിച്ചത്. പരോളില്ലാത്ത ജീവപര്യന്തമാണ് പ്രതി അനുഭവിക്കേണ്ടത്. ഇതോടൊപ്പം തോക്ക് കേസില്‍ 7 വര്‍ഷം തടവും അനുഭവിക്കണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ലോറിഡയില്‍ പ്രസംഗിച്ചപ്പോള്‍ ആയിരുന്നു ട്രംപിന് നേരെ പ്രതി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ട്രംപിന് പരിക്കേറ്റിരുന്നു. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി. യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനന്‍ ആണ് വിധി പ്രഖ്യാപിച്ചത്. വിധിയില്‍ അസിസ്റ്റന്റ് യു എസ് അറ്റോര്‍ണി പ്രതികരണം രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥികളെ

More »

ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സത്യസന്ധതയോടെയും ആദരവോടെയും കാണണമെന്ന് ഹാരി രാജകുമാരന്‍. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നാറ്റോ സഖ്യ സേനങ്ങള്‍ മുന്‍ നിരയില്‍ നിന്ന് മാറി നിന്നെന്ന പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് ഹാരിയുടെ പ്രതികരണം. അഫ്ഗാനില്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം യുദ്ധം മാറ്റിമറിച്ചു. 457 ബ്രിട്ടീഷ് സൈനികര്‍ ഉള്‍പ്പെടെ അനേകം പേര്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടമാക്കി. ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും രംഗത്തുവന്നിരുന്നു. അപമാനകരവും അംഗീകരിക്കാനാകാത്തതുമെന്നാണ് വിമര്‍ശിച്ചത്. അഫ്ഗാനില്‍ സേവനം ചെയ്ത സൈനികരും അവരുടെ കുടുംബങ്ങളും ഈ വാക്കുകള്‍ കൊണ്ട് വേദനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോളണ്ടും കാനഡയും ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഞങ്ങളുടെ സൈനികരുടെ സേവനത്തെ പരിഹസിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് പോളണ്ടിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions