കൊറോണ മരണത്തില്‍ ചൈനയെ മറികടന്ന് ഇറ്റലി: രണ്ടാം ലോക മഹായുദ്ധ സമയത്തിന് സമാനമായ സാഹചര്യം
കൊറോണ ലോകത്തിന് നല്‍കുക രണ്ടാം ലോക മഹായുദ്ധസമയത്തേക്കാളും 2008ലെ സാമ്പത്തിക മാന്ദ്യത്തെക്കാളും 1918ലെ സ്പാനിഷ് ഫ്ലൂവിനെക്കാളും ദുരിതമെന്ന് മുന്നറിയിപ്പ്. ആഗോള തലത്തില്‍ മരണനിരക്ക് പതിനായിരത്തിലെത്തി. ആകെ 2,42,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
More »
ലോകത്തെ ഞെട്ടിച്ചു ഇറ്റലിയില്‍ കൂട്ടമരണം; ഒരു ദിവസം മരിച്ചത് 475 പേര്‍
റോം : ലോകത്തെ ആശങ്കയിലാഴ്ത്തി ഇറ്റലിയില്‍ കോവിഡ് 19 മൂലമുള്ള കൂട്ടമരണം. ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 475 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് അതിനെയും മറികടന്ന ദുരന്ത ദിനം വന്നത്. ഇതോടെ ഇറ്റലിയില്‍ മരണനിരക്ക് 3000 ലേക്ക് എത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 2941 ആണ്.
നിലവില്‍ ചൈനയ്ക്കു പുറത്തു റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ്
More »
കൊറോണ ഭീതിക്കിടെ റോമിലെ വിജനമായ തെരുവിലൂടെ നടന്നു നീങ്ങുന്ന മാര്‍പാപ്പ
റോം : കൊറോണ വൈറസ് ഏറ്റവും ഭീതി വിതച്ചിരിക്കുന്ന രാജ്യമാണ് ഇറ്റലി. ഇതിനിടയില്‍ ആളൊഴിഞ്ഞ റോമിലെ തെരുവിലൂടെ കാല്‍നടയായി ദേവാലയത്തിലേയ്ക്ക് നടന്നുപോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ ലോക ശ്രദ്ധനേടുന്നത്. ഇറ്റലിയില്‍ രോഗം ഉയര്‍ത്തിയ ആശങ്ക പ്രതിഫലിപ്പിക്കുന്നതാണ് വത്തിക്കാന്‍ മാധ്യമം പുറത്തുവിട്ട ചിത്രം.
കൊറോണ എന്ന മഹാമാരിയില്‍നിന്നുള്ള വിടുതലിനായി
More »
സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊറോണ; പ്രധാനമന്ത്രി നിരീക്ഷണത്തില്‍
മാഡ്രിഡ് : കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് പിന്നാലെ സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു. സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിനാണു കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില
More »
കൊറോണ; അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍/മാഡ്രിഡ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം
More »
ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 250 കൊറോണ മരണം
റോം : ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേര്‍. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 1266 ആയി. മരണനിരക്കില്‍ 25 ശതമാനം വര്‍ധനയാണ് ഇന്നലെ ഒറ്റ ദിവസം രേഖപ്പെടുത്തിയത്. 23 ശതമാനം വര്‍ദ്ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇറ്റലിയില്‍ ഇതുവരെ 17,660 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,547 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1439 പേര്‍ രോഗത്തില്‍
More »
ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊറോണ
കാന്‍ബറ : ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ ചെറിയ പനിയും തൊണ്ടവേദനയുമായാണ് എഴുന്നേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ശാരീരിക
More »