യുകെയില്‍ നിന്ന് മടങ്ങിയ ഭാര്യയ്ക്ക് കൊറോണ; കാനഡ പ്രധാനമന്ത്രി ഐസൊലേഷനില്‍
ഒട്ടാവ : കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. യുകെയില്‍ നിന്ന് മടങ്ങിയ ഭാര്യയില്‍കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയില്‍ കൊറോണ ലക്ഷണങ്ങള്‍
More »
ഇറ്റലിയില്‍ മരണസംഖ്യ 827 ; ഫാര്‍മസികളും ഫുഡ് ഔട്ട് ലൈറ്റുകളും ഒഴികെയുള്ളവ അടച്ചു
റോം : ഇറ്റലിയില്‍ കൊറോണ താണ്ഡവം തുടരുന്നു. ഒരു ദിവസം കൊണ്ട് 31 ശതമാനം മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു 827 ആയി. 196 പേരാണ് ഇന്നലെ മരിച്ചത്. പന്ത്രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫാര്‍മസികളും ഫുഡ് ഔട്ട് ലൈറ്റുകളും ഒഴികെയുള്ളവ അടച്ചു. ബെഡുകളുടെ ലഭ്യതക്കുറവ് മൂലം ഐസിയുവിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രായമായവര്‍ക്ക് വേണ്ടത്ര ചികിത്സ നല്കാനാവുന്നില്ല. കൊറോണ
More »
ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി സൗദി
റിയാദ് : കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലെ യാത്രകള്‍ക്കാണ് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
ഇവിടെ
More »
'മീ ടു' വിന് വഴിതുറന്ന പീഡനവീരന്‍ ഹാര്‍വി വെയ്ന്‍സ്റ്റണ് 23 വര്‍ഷം ജയില്‍
ന്യൂയോര്‍ക്ക് : ലോകത്തു 'മീ ടു' വെളിപ്പെടുത്തലിനു വഴിതുറന്ന, ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡിലെ വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റണ് 23 വര്‍ഷം തടവുശിക്ഷ. മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെ ജസ്റ്റിസ് ജെയിംസ് എ ബര്‍കിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് മാന്‍ഹാട്ടന്‍ സുപ്രീംകോടതിയില്‍ 23 വര്‍ഷം കഠിനതടവിന് ശിക്ഷിത്. മീ ടൂ ആരോപണങ്ങളില്‍
More »
വസതിയില്‍ ഒറ്റയ്ക്ക് കുര്‍ബാന ചൊല്ലി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : ഇറ്റലിയിലാകമാനം കൊറോണ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. വത്തിക്കാനിലെ വസതിയില്‍ തിങ്കളാഴ്ച ഒറ്റയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചത്. ടെലിവിഷനിലൂടെ കുര്‍ബാന സംപ്രേക്ഷണംചെയ്തു. കോവിഡ് രോഗബാധിതരുടെ രോഗ വിമുക്തിക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി പൊതുപരിപാടികളില്‍
More »
ഒറ്റദിവസം മരിച്ചത് 97 പേര്‍, മരണസംഖ്യ 463 ലെത്തി; ഇറ്റലിയില്‍ യാത്രാ വിലക്ക്
ചൈനയ്ക്കു ശേഷം കൊറോണാവൈറസ് ഏറ്റവും നാശം വിതയ്ക്കുന്ന രാജ്യമായി ഇറ്റലി. അതിവേഗമാണ് ഇവിടെ വൈറസ് വ്യാപനം. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 97 പേര്‍ ആണ് ഇറ്റലിയില്‍ കൊറോണ മൂലം മരണമടഞ്ഞത്. മരണസംഖ്യ ഇതിനോടകം 463 ലെത്തി. രോഗം ബാധിച്ച പതിനായിരത്തിലേറെപ്പേര്‍ രാജ്യത്തുണ്ട്. യുകെയിലും ഇന്ത്യയിലും അടക്കം പുതിയ കേസുകള്‍ വരുന്നത് തന്നെ ഇറ്റലിയില്‍ നിന്നാണ്.
വൈറസിനെ
More »