കാബിന്‍ ലഗേജിന് ചാര്‍ജ് ; വിമാനം ഏറെ നേരം വൈകിയാല്‍ മാത്രം നഷ്ട പരിഹാരം- നിയമം മാറ്റാന്‍ യൂറോപ്പ്
കാബിന്‍ ബഗേജുമായി ബന്ധപ്പെട്ട നിയമം മാറ്റുവാനും വിമാനം വൈകിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനും ഇന്ന് 27 യൂറോപ്യന്‍ യൂണിയന്‍ അമ്പാസിഡര്‍മാര്‍ ബ്രസ്സല്‍സില്‍ യോഗം ചേരും. കാബിന്‍ ബാഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്നും പ്രത്യേക ബാഗേജ് ചാര്‍ജ് ഈടാക്കാനും. വിമാനം ദീര്‍ഘനേരം വൈകിയാല്‍ മാത്രമായി നഷ്ടപരിഹാരം നിജപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില സ്രോതസ്സുകളെ ഉദ്ധരിച്ച് യൂറോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെ വ്യോമയാത്രക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അമ്പാസിഡര്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ പിന്നീട് വ്യാഴാഴ്ച നടക്കുന്ന 27 ട്രാന്‍സ്പോര്‍ട്ട് മന്ത്രിമാരുടെ യോഗത്തില്‍ വെയ്ക്കും.
More »
അമേരിക്കന്‍ കര്‍ദ്ദിനാള്‍ ലിയോ പതിനാലാമന്‍ പുതിയ ഇടയന്‍
വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി അമേരിക്കന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെ (69) തിരഞ്ഞെടുത്തു. ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാദ്ധ്യക്ഷനായ പ്രെവോസ്റ്റ് ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്നാകും അറിയപ്പെടുക. മാര്‍പാപ്പ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് അദ്ദേഹം.
വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ തുടങ്ങിയ കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് ലിയോ മാര്‍പാപ്പയെ ആഗോള കത്തോലിക്ക സഭയുടെ 267 -ാം പരമാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക
More »
ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു; എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്ന് ട്രംപ്
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആദ്യ പ്രതികരണവുമായിഅമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. തിരിച്ചടി അറിഞ്ഞത് അല്‍പ്പസമയം മുന്‍പാണ്. എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തില്‍ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്‌ലിയിലും മുറിഡ്‌കെയിലും ആക്രമണം നടന്നു. മിസൈല്‍ ആക്രമണമാണ്
More »
പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു; ലളിതം
ജീവിതത്തിലും, മരണത്തിലും ലാളിത്യം കാത്തുസൂക്ഷിച്ച ആളായിരുന്നു പോപ്പ് ഫ്രാന്‍സിസ്. തന്റെ മരണാനന്തര കര്‍മ്മങ്ങളും ലളിതമായിരിക്കണമെന്നു അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സെന്റ് മേരി മാഗിയോര്‍ ചര്‍ച്ചിലെ പോപ്പിന്റെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇത് വ്യക്തമാകും. ശനിയാഴ്ച അന്ത്യവിശ്രമം നല്‍കിയ പോപ്പിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതോടെ കര്‍ദിനാള്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ചര്‍ച്ചില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.
തിങ്കളാഴ്ച വിടവാങ്ങിയ 88-കാരനായ പോപ്പ് ഫ്രാന്‍സിസിനെ സ്വകാര്യമായ ചടങ്ങിലാണ് സെന്റ് മേരി ബസലിക്കയില്‍ അടക്കം ചെയ്തത്. പൊതുദര്‍ശനത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെ 250,000 പേരാണ് പങ്കെടുത്തത്. കര്‍ദിനാളായും, പോപ്പായും
More »
ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍
കാലദേശങ്ങള്‍ക്ക് അതീതമായി മാലോകരുടെ ആദരവും പ്രീതിയും സ്നേഹവും പിടിച്ചു പറ്റിയ ഫ്രാന്‍സിസ് പാപ്പ
ഇനി നിത്യതയില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം ഹൃദയഭേദകമായ വിടനല്‍കി . മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം എട്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു വിലാപയാത്ര. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്കാരം നടത്തുന്നത്.
പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി.
More »
മാര്‍പാപ്പയുടെ ശവമഞ്ചത്തിന് അരികില്‍ പഴയകാല സുഹൃത്തിനായി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീ
പോപ്പ് ഫ്രാന്‍സിസിന്റെ പൊതുദര്‍ശനത്തില്‍ കണ്ണ് നനയിക്കുന്ന കാഴ്ചകള്‍. നാല് ദശകത്തോളം മാര്‍പാപ്പയുമായി സൗഹൃദം കാത്തുസൂക്ഷിച്ച വൃദ്ധയായ കന്യാസ്ത്രീയുടെ സാന്നിധ്യമായിരുന്നു അത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രായമായ ഒരു കന്യാസ്ത്രീക്കാണ് ഈ സൗഹൃദത്തിന്റെ ഓര്‍മ്മയില്‍ മുഴുകാനായി പ്രോട്ടോക്കോള്‍ പോലും ലംഘിക്കാന്‍ അനുമതി ലഭിച്ചത്.
ഫ്രഞ്ച് -അര്‍ജന്റീനിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ജെനെവിവ് ജിയാനിന്‍ഗ്രോസാണ് കാലം ചെയ്ത പോപ്പിന്റെ ശവമഞ്ചത്തിന് അരികിലായി നിന്ന് പ്രാര്‍ത്ഥിച്ചത്. കര്‍ദിനാള്‍, ബിഷപ്പ്, മറ്റ് പുരോഹിതര്‍ എന്നിവര്‍ക്ക് മാത്രം പ്രവേശനമുള്ള മേഖലയിലാണ് 81-കാരിക്ക് നില്‍ക്കാനും, അടുത്ത സൗഹൃദം പങ്കുവെച്ചതിന്റെ സ്മരണയില്‍ ദുഃഖം പ്രകടിപ്പിക്കാനും അവസരം നല്‍കിയത്.
ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ശവമഞ്ചത്തിന് അരികിലെത്തിയ സിസ്റ്റര്‍ ജിയാനിന്‍ഗ്രോസിനെ, അവിടെ നിന്നും മുന്നോട്ട്
More »
മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച
വത്തിക്കാന്‍സിറ്റി : ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമാണ് വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുറന്ന ശവമഞ്ചത്തില്‍ കിടത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച ചിത്രമാണ് പുറത്ത് വന്നത്.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ
More »
മഹാഇടയന് വിട
വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദിവംഗതനായി. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ വിശ്രമത്തിലായിരുന്നു.
ഇന്ന് രാവിലെ 7 :35 ന് റോമിലെ ബിഷപ്പ് ഫ്രാന്‍സിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചിരുന്നുവെന്ന് ഫാരെല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ആദ്യ മാര്‍പാപ്പ. ലളിത ജീവിതംകൊണ്ട് മാതൃക കാണിച്ച മാര്‍പാപ്പയായിരുന്നു ഫ്രന്‍സിസ് മാര്‍പാപ്പ.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ
More »
ട്രംപിന്റെ വിസ റദ്ദാക്കലുകള്‍ തുടരുന്നു; പുതിയ ലിസ്റ്റില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍!
വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച നടപടികള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) റിപ്പോര്‍ട്ട് അനുസരിച്ച്, സംഘടന അടുത്തിടെ ശേഖരിച്ച 327 വിസ റദ്ദാക്കലുകളില്‍ പകുതിയോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതാണ്. 'ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെതിരെയുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുടെ വ്യാപ്തി’ എന്ന തലക്കെട്ടിലുള്ള AILA സംഗ്രഹം, ഈ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും തുടര്‍ന്ന് 14 ശതമാനം ചൈനയില്‍ നിന്നുള്ളവരാണെന്നും എടുത്തുകാണിക്കുന്നു. ഇന്ത്യയും ചൈനയും കൂടാതെ ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ കൂടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ നാല് മാസമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ്
More »