ഇറാനില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം; ആശങ്കയില്‍ ലോകം
ഇറാനില്‍ വ്യോമാക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഉഗ്രസ്ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. അതേസമയം തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ്
More »
ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായി ട്രംപ്
ലണ്ടന്‍ : ബ്രിട്ടണിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന പരാതിയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ വിജയിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്നു കാട്ടി ട്രംപ് ഫെഡറല്‍ ഇലക്ഷന്‍ കമീഷന് പരാതി നല്‍കി. ഈ ആഴ്ചം ആദ്യം നല്‍കിയ പരാതിയില്‍ ലേബര്‍ പാര്‍ട്ടിയും കമലാ ഹാരിസിന്റെ പ്രചാരണ സംഘവും തമ്മിലുള്ള കൂട്ടുകെട്ടിന്റെ തെളിവായി മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമടക്കം ട്രംപ് സമര്‍പ്പിച്ചിട്ടുണ്ട്.
ലേബര്‍ പാര്‍ട്ടിയിലെ സ്ട്രാറ്റജിസ്റ്റ് ടീം ഹാരിസിന്റെ പ്രചാരണവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 100ഓളം സ്റ്റാഫ് മെമ്പര്‍മാര്‍ പ്രധാനപോരാട്ടം നടക്കുന്ന യുഎസ് സ്റ്റേറ്റുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ട്രംപ് പറയുന്നു. കമല ഹാരിസ്
More »
ചാള്‍സ് രാജാവിനെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വച്ച് തെറി വിളിച്ച് സെനറ്റര്‍
കാന്‍ബറ : ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിനെ പരസ്യമായി ചീത്ത വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. ചാള്‍സ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ റോയല്‍ റിസപ്ഷന്‍ ചടങ്ങിലാണ് അതിരൂക്ഷമായ രീതിയിലുള്ള പ്രതിഷേധ പ്രതികരണം ഉണ്ടായത്. പാര്‍ലമെന്റ് ഹൗസിലെ രാജാവിന്റെയും മറ്റു നേതാക്കളുടേയും പ്രസംഗത്തിനു പിന്നാലെ ഗ്രേറ്റ് ഹാളിലേക്ക് ഉറക്കെ സംസാരിച്ചു കൊണ്ടാണ് സ്വതന്ത്ര എംപിയായ ലിഡിയാ തോര്‍പ്പ് പാഞ്ഞെത്തിയത്.
നീ ഞങ്ങളുടെ ആളുകളെ കൊന്നുതള്ളി, ഞങ്ങളുടെ ഭൂമി നശിപ്പിച്ചു.. മോഷ്ടിച്ചു കൊണ്ടുപോയതെല്ലാം തിരിച്ചു തരൂ...' എന്നു തുടങ്ങി ചാള്‍സ് രാജാവിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു ലിഡിയ. 'ഇതു നിന്റെ ഭൂമിയല്ല, നീ എന്റെ രാജാവുമല്ല' എന്ന് ഉച്ചത്തില്‍ അലറവേ ഉടന്‍ തന്നെ സെക്യൂരിറ്റി ഗാര്‍ഡ്‌സ് അവിടേക്ക് പാഞ്ഞെത്തുകയും ലിഡിയയെ ബലമായി പിടിച്ചു മാറ്റുകയും ആയിരുന്നു. അതിനിടയിലും
More »
മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തില്‍ മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മില്‍ട്ടണെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയില്‍ നടത്തിയത്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മുന്‍കരുതലിന്റെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘മില്‍ട്ടന്‍’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 232 പേര്‍ മരിച്ചിരുന്നു. 2005ലെ റീത്ത
More »
ഫ്ലോറിഡയിലേക്ക് 175 മൈല്‍ വേഗത്തില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ്; എല്ലാ യുകെ വിമാനങ്ങളും റദ്ദാക്കി
മണിക്കൂറില്‍ 175 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റ് ഫ്ലോറിഡയിലേക്ക് നീങ്ങുമ്പോള്‍ ആശങ്കയില്‍ ജനം. 'നൂറ്റാണ്ടിലെ കൊടുങ്കാറ്റി'ന്റെ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള നെട്ടോട്ടത്തിലാണ് അധികൃതരും ജനങ്ങളും. യുകെയില്‍ നിന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫ്ലോറിഡയിലേക്ക് പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി വിമാനകമ്പനികള്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ നിന്നും യുഎസ് സ്‌റ്റേറ്റില്‍ കുടുങ്ങിയ പ്രദേശവാസികളും, അവധിക്കാലം ആഘോഷിക്കാനെത്തിയവരോടും ഇനി രക്ഷപ്പെടാന്‍ സമയം ബാക്കിയില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാറ്റഗറി 5-ല്‍ പെട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ടാംപാ മേഖലയില്‍ നാശം വിതയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കുകയാണ് യുഎസ്. 15 അടി ഉയരമുള്ള വെള്ളപ്പൊക്കവും, മണിക്കൂറില്‍ 175 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റും ചേര്‍ന്ന് നഗരത്തെ നശിപ്പിക്കുമെന്നാണ് ഭീതി.
More »
'അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ്'; മുസ്‌ലിം രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത് ഇറാന്‍ പരമോന്നത നേതാവ്
അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. അമേരിക്ക 'പേപ്പട്ടി'യെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും ഖമനയി പറഞ്ഞു. ഇസ്രയേലിനെതിരായ മിസൈല്‍ ആക്രമണം പൊതുസേവനമെന്നും ഖമനയി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച പ്രാര്‍ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി.
5 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിന്റെ ലക്ഷ്യം മുസ്‌ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പ്രഭാഷണത്തില്‍ ഖമനയി പറഞ്ഞു. അതേസമയം മുസ്‌ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ഖമനയി ആവശ്യപ്പെട്ടു
ടെഹ്റാനിലെ പള്ളിയിലാണ് ഖമനയി ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് മുന്‍പ് റവല്യൂഷണറി ഗാര്‍ഡ്സ് കമ്മാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ
More »
ഇറാന്റെ മിസൈല്‍ അക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സഹായം നല്‍കി യുകെയും യുഎസും
മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കകള്‍ ശക്തമായി ഇസ്രയേലിന് നേരെ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍. ഇന്നലെ രാത്രിയില്‍ ഇരുനൂറോളം മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. എന്നാല്‍ ഇസ്രയേലിന്റെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സിസ്റ്റം പ്രവര്‍ത്തിച്ചതോടെ ഭൂരിഭാഗം മിസൈലുകളും ആകാശത്ത് വെച്ച് തന്നെ ചിന്നിച്ചിതറി.
ഇറാന്‍ അക്രമത്തെ പ്രതിരോധിക്കാന്‍ യുകെയും, യുഎസും സഹായങ്ങള്‍ നല്‍കി. മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് വീഴുന്നത് ഒഴിവാക്കാനായി പാശ്ചാത്യ ചേരി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ അക്രമത്തിന് ഉചിതമായ മറുപടി നല്‍കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്‍ അക്രമം ആരംഭിക്കുമ്പോള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഫോണില്‍ സംസാരിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്കയുള്ളതായി അദ്ദേഹം അറിയിച്ചു. പിന്നാലെ ലെബണനില്‍
More »
സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍; കണ്ടെത്തിയത് 13,000 വീഡിയോകള്‍
ആറ് വര്‍ഷമായി സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യൻ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍. ഒമൈര്‍ എജാസ് എന്ന ആളാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇയാള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഒക്കെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഒമൈര്‍ എജാസിനെ അറസ്റ്റ് ചെയ്തത്.
ഒമൈര്‍ എജാസിന്റെ ഹാര്‍ഡ് ഡ്രൈവില്‍ നിന്നും 13,000 വീഡിയോകളാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ 15 കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇൻ്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒമൈര്‍ എജാസ് 2011ലാണ് ഇന്ത്യയില്‍ നിന്ന് തൊഴില്‍ വിസയില്‍ യുഎസിലേക്ക് പോയത്. വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത എജാസ് ആശുപത്രികളിലെ കുളിമുറിയിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും ഒളിക്യാമറ സ്ഥാപിച്ചതിന് ആഗസ്ത് എട്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വയസ് മാത്രം
More »
യൂറോപ്പില്‍ ഭീതി വിതച്ച് എംപോക്‌സ്; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
യൂറോപ്പില്‍ ഭീതി വിതച്ച് എംപോക്‌സ്; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ആഫ്രിക്കയില്‍ താമസം കഴിഞ്ഞെത്തിയ വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ച് സ്വീഡന്‍; യുകെയില്‍ എത്തിക്കഴിഞ്ഞെന്ന് വിദഗ്ധര്‍
ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യത്തെ എംപോക്‌സ് കേസ് സ്വീഡനില്‍ സ്ഥിരീകരിച്ചു. മാരകമായ വൈറസുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഫ്രിക്കയില്‍ താമസം കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് സ്വീഡന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വെളിപ്പെടുത്തി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ എപോക്‌സ് ക്ലെയ്ഡ് 1 പകര്‍ച്ചവ്യാധിയാണ് അരങ്ങേറുന്നത്.
ഇതിന് പിന്നാലെയാണ് 13 രാജ്യങ്ങളിലേക്ക് വൈറസ് അതിവേഗം പടര്‍ന്നതോടെ ഡബ്യുഎച്ച്ഒ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനകം തന്നെ വൈറസ് ചുരുങ്ങിയത് 500 പേരുടെ ജീവനെടുത്തു. കോംഗോ റിപബ്ലിക്കില്‍ 13,700 പേര്‍ക്ക് രോഗം പടര്‍ന്നതായാണ്
More »