മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം. ഇന്ത്യക്കാര്‍ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരെയും ഉടന്‍ നാടുകടത്തിയേക്കും എന്നാണ് വിവരം.
'ഓപ്പറേഷന്‍ ഈക്വലൈസ്' എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമിഗ്രേഷന്‍ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോര്‍വിച്ച് അടക്കമുള്ള നഗരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകള്‍. കഴിഞ്ഞ വര്‍ഷം മാത്രം
More »
യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം 6 മുതലാണ് മഴയ്ക്കുള്ള മഞ്ഞ കാലാവസ്ഥാ ജാഗ്രത നല്‍കിയിരിക്കുന്നത്. 24 മണിക്കൂറാണ് ഇതിന് പ്രാബല്യം.
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ്. ഹെറെഫോര്‍ഡ്ഷയര്‍, ഹാംപ്ഷയര്‍ എന്നിവിടങ്ങളും ഇതില്‍ പെടും. 40 എംഎം വരെ മഴയ്ക്കാണ് ചില പ്രദേശങ്ങളില്‍ സാധ്യതയുള്ളത്. ഡാര്‍ട്ട്മൂര്‍, സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 60-80 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബറിലെ ശരാശരി മഴയുടെ പകുതിയിലേറെയാണ് ഇത്.
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ പ്രവചിക്കുന്ന മഴ ഇപ്പോള്‍ തന്നെ ഈര്‍പ്പം നിറഞ്ഞ് നില്‍ക്കുന്ന മേഖലകളില്‍ യാത്രകള്‍ ബുദ്ധിമുട്ടിലാക്കി മാറ്റുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ ഒരു ഡസനിലേറെ
More »
മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
ലണ്ടന്‍ : യുകെയിലെ ആരോഗ്യമേഖലയില്‍ അഭിമാന നേട്ടവുമായി മലയാളി സമൂഹം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീന്‍ ഹരികുമാറിന് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗിന്റെ (RCN) അഭിമാനകരമായ ''റൈസിംഗ് സ്റ്റാര്‍' പുരസ്കാരം ലഭിച്ചു.
നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോര്‍ത്ത്വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് എജ്യുക്കേറ്ററാണ് നിലവില്‍ നവീന്‍ ഹരികുമാര്‍. മികച്ച രോഗീ പരിചരണം, സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകള്‍, നൂതനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്.
ബ്ലാക്ക്, ഏഷ്യന്‍, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ട നഴ്‌സിംഗ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടന്റെ ഈ പുരസ്‌കാരം, നൂതനമായ പ്രോജക്ടുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവര്‍ക്കാണ്
More »
അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി നല്‍കിയ കേസുകളില്‍ മലയാളി കെയര്‍ ഹോം മേധാവിക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ. 19,000 പൗണ്ട് ഈടാക്കി അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി തരപ്പെടുത്തി നല്‍കിയ കേസുകളിലാണ് മലയാളി കെയര്‍ ഹോം മേധാവി ബിനോയ് തോമസ്(50)നു ശിക്ഷ വിധിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2017 മുതല്‍ 2018 വരെയാണ് സൗത്ത് ഇന്ത്യയില്‍ നിന്നും എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബിനോയ് തോമസ് ജോലി സംഘടിപ്പിച്ച് നല്‍കിയത്. എ ക്ലാസ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന ഇയാളുടെ കമ്പനി വഴി കെയര്‍ അസിസ്റ്റന്റുമാരായാണ് അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തിരുന്നത്.
കടല്‍മാര്‍ഗ്ഗം യുകെയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ബെക്‌സ്ഹില്ലിലെ തോമസിന്റെ വീട്ടിലെത്തുകയും, ഇയാള്‍ ജോലി ശരിയാക്കി കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് ല്യൂവിസ് ക്രൗണ്‍ കോടതി
More »
ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
റൈറ്റ്‌മൂവിന്റെ 2025 ലെ 'ഹാപ്പി ആറ്റ് ഹോം' സര്‍വേയില്‍ നോര്‍ത്ത് യോര്‍ക്ക്‌ഷയറിലെ സ്‌കിപ്‌ടണ്‍ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് .
റിച്ച്മണ്ട് അപോണ്‍ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോര്‍ നേടിയവയായിരുന്നു.
വെസ്റ്റ് മിഡ്‌ലാന്‍ഡ്സിലെ റാങ്കിംഗില്‍ ലീമിംഗ്ടണ്‍ സ്‌പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോര്‍ഡ്‌ഷയറിലെ ലിച്ച്ഫീല്‍ഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീല്‍ഡ് കത്തീഡ്രല്‍ പോലുള്ള ആകര്‍ഷക കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്
More »
യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
ലണ്ടന്‍ : യുകെയില്‍ ഇപ്പോള്‍ വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം. വീടുകള്‍ വാങ്ങാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും നല്ല അവസരമാണി ഇതെന്ന് ഹാലിഫാക്സിന്റെ കണക്കുകള്‍ പറയുന്നു. നവംബറില്‍ വീടിന്റെ ശരാശരി വില 2,99,892 പൗണ്ട് ആയിരുന്നു എന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാദാതാവ് പറയുന്നു. എന്നാല്‍, ശരാശരി വില ശരാശരി വരുമാനമായും, വീട് വാങ്ങാനുള്ള കഴിവുമായും താരതമ്യം ചെയ്യുമ്പോള്‍, 2015 ന് ശേഷമുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണിതെന്നും ഹാലിഫാക്സ് ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന പലിശ നിരക്കുകള്‍ കണക്കിലെടുത്താല്‍ ഒരു ശരാശരി രണ്ടു വര്‍ഷ ഫിക്സ്ഡ് ഡീല്‍ നിരക്ക് 4.85 ശതമാനമാണെന്ന് മണിഫാക്ട്‌സ് പറയുന്നു. വരുമാനത്തില്‍ നിന്നുള്ള ചെലവിന്റെ ഒരു ഭാഗമായി മോര്‍ട്ട്‌ഗേജ് പരിഗണിക്കുമ്പോള്‍, കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് അതെന്നും കാണാം. വായ്പാദാതാക്കള്‍ മാനദണ്ഡങ്ങളില്‍
More »
കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
രാജ്യത്തെ ഞെട്ടിച്ചു ഒരു ഡോക്ടറുടെ ലൈംഗികാതിക്രമപരമ്പര. ബര്‍മിംഗ്‌ഹാമിലെ ക്വിന്റണില്‍ നിന്നുള്ള ഡോ. നാഥനിയല്‍ സ്പെന്‍സര്‍ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റം ചുമത്തി . 2017 മുതല്‍ 2021 വരെ സ്റ്റോക്ക്-ഓണ്‍-ട്രെന്റിലും ഡഡ്‌ലിയിലും ചികിത്സയില്‍ ഉണ്ടായിരുന്ന 38 പേരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് സ്റ്റാഫോര്‍ഡ്ഷയര്‍ പൊലീസ് കണ്ടെത്തിയത് . ഇതില്‍ 13 വയസിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉള്‍പ്പെടുന്നുണ്ട് .
റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയുടെ റസല്‍സ് ഹാള്‍ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികള്‍ക്കെതിരായ ശാരീരിക അതിക്രമവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററില്‍ ഹാജരാകണം. അന്വേഷണം തുടരുന്നതിനാല്‍ സ്പെന്‍സറെ മെഡിക്കല്‍
More »
ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
ലെസ്റ്റര്‍ഷയറിലെ ലാഫ്ബറോയില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയ്ക്ക് വേണ്ടി പോലീസ് വ്യാപക തെരച്ചിലില്‍. 20 വയസ്സുകാരനായ ആര്യന്‍ ശര്‍മ്മയെയാണ് കാണാതായത്. നവംബര്‍ 23ന് രാത്രി 12.30ന് ലാഫ്ബറോയുടെ പ്രാന്തപ്രദേശങ്ങളിലെ മെഡോ ലെയ്‌നിലാണ് ആര്യനെ അവസാനമായി കണ്ടത്.
അതിനു മുമ്പ് രാത്രി 9.30ന് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആര്യന്‍ സ്റ്റാന്‍ഫോര്‍ഡ്-ഓണ്‍-ദി-സോറിലേക്ക് നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കാണാതാകുന്നതിന് തൊട്ടുമുമ്പ് തെരുവിലൂടെ ഓടുന്നതിന്റെ ദൃശ്യവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ലാഫ്ബറോ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്‌സ് വിദ്യാര്‍ഥിയായ ആര്യനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
രാത്രി 9.20ന് താമസസ്ഥലത്ത് നിന്ന് പുറപ്പെട്ടതുമുതല്‍ പുലര്‍ച്ചെ 12.30ന് മെഡോ ലെയ്‌നില്‍ അവസാനമായി കണ്ടുവരെയുള്ള ആര്യന്റെ
More »
ഇംഗ്ലണ്ടില്‍ 3.3 തീവ്രത ഭൂചലനം; ലങ്കാഷെയറും കുംബ്രിയയും നടുങ്ങി; പ്രഭവ കേന്ദ്രം സില്‍വര്‍ഡെയിലിനടുത്ത്
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ബുധനാഴ്ച രാത്രി റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സില്‍വര്‍ഡെയില്‍ തീരത്ത് നിന്ന് ഏകദേശം 3 കിലോമീറ്റര്‍ (1.86 മൈല്‍) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23ഓടെയാണ് കുലുക്കം ഉണ്ടായത്. പ്രകമ്പനം 19 കിലോമീറ്ററോളം വ്യാപ്തിയില്‍ അനുഭവപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍.
ലങ്കാഷെയറിനോടൊപ്പം അയല്‍പ്രദേശമായ കുംബ്രിയയിലും, പ്രത്യേകിച്ച് ലേക് ഡിസ്ട്രിക്റ്റിന്റെ തെക്കന്‍ ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. കെന്‍ഡല്‍, അള്‍വര്‍സ്റ്റണ്‍, കാണ്‍ഫോര്‍ത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ കുലുങ്ങുകയും വലിയൊരു സ്ഫോടനം നടന്നതു പോലുള്ള ശബ്ദം കേള്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഷോപ്പുകളുടെ അലാറങ്ങള്‍ പ്രവര്‍ത്തിക്കുകയും, ആദ്യം ഒരു
More »