മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
അമിതമായ തോതില് മദ്യപിച്ച് അപകടകരമായ രീതിയില് വാഹനം ഓടിച്ച് പിടിയിലായ മലയാളി ഫിസിയോതെറാപ്പിസ്റ്റിന് യുകെയില് പ്രാക്ടീസിംഗ് വിലക്ക്. എന്നാല് യുകെയില് വിലക്ക് വരുമെന്ന് തിരിച്ചറിഞ്ഞ ഇയാള് ഇപ്പോള് ഇന്ത്യയില് പുതിയ ഫിസിയോ സ്ഥാപനം തുടങ്ങിയെന്നാണ് റിപ്പോര്ട്ടുകള്.
45-കാരന് ബിജോയ് ബ്രൈഡ്വിന് തോമസാണ് 2024 മാര്ച്ചില് മദ്യപിച്ച് റോഡിലൂടെ തലങ്ങും, വിലങ്ങും വാഹനം ഓടിച്ചത്. പരിശോധനയില് നിയമപരമായ അളവിന്റെ മൂന്നിരട്ടി അധികം മദ്യപിച്ചതായി കണ്ടെത്തി. ലൈസന്സും, ഇന്ഷുറന്സുമില്ലാതെ വാഹനം ഓടിച്ച കുറ്റങ്ങളിലും തോമസിനെ ശിക്ഷിച്ചിരുന്നു. മൂന്ന് കുറ്റങ്ങളും ഇയാള് സമ്മതിച്ചിരുന്നു.
വാഹനം ഓടിക്കുന്നതിന് രണ്ട് വര്ഷവും, രണ്ട് മാസവും വിലക്കും, കമ്മ്യൂണിറ്റി ഓര്ഡറും, 249 പൗണ്ട് ചെലവുകളുമാണ് തോമസിന് ശിക്ഷയായി നല്കിയത്. എന്നാല് ഹെല്ത്ത് & കെയര് പ്രൊഫഷന്സ് ട്രിബ്യൂണല് സര്വ്വീസില്
More »
ഭാര്യക്ക് മയക്കുമരുന്ന് നല്കി 20 വര്ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള് സമ്മതിച്ച് ബ്രിട്ടീഷുകാരന്
സ്വന്തം ഭാര്യയെ മയക്കുമരുന്ന് നല്കിയ ശേഷം 20 വര്ഷക്കാലത്തോളം ബലാത്സംഗത്തിന് ഇരയാക്കി വന്ന ഭര്ത്താവ് ഒടുവില് കുറ്റങ്ങള് ഏറ്റുപറയുന്നു. തനിക്കെതിരെ ചുമത്തിയ 60 ക്രിമിനല് കുറ്റങ്ങളാണ് ഇയാള് ഇപ്പോള് സമ്മതിച്ചിരിക്കുന്നത്.
60-കളില് പ്രായമുള്ള പുരുഷന് ഗ്രേറ്റര് മാഞ്ചസ്റ്റര് സ്റ്റോക്ക്പോര്ട്ടില് നിന്നുമാണ് അറസ്റ്റിലായത്. 21 ബലാത്സംഗ കുറ്റങ്ങള്ക്ക് പുറമെ ഇരയുടെ സ്വകാര്യ ചിത്രങ്ങള് പങ്കിട്ടതായും ഇയാള് സമ്മതിച്ചിട്ടുണ്ട്. തന്റെ മുന് ഭര്ത്താവ് കോടതിയില് സത്യങ്ങള് സമ്മതിക്കുമ്പോള് കേള്ക്കാന് മുന്നിരയില് ഇരയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഓരോ കുറ്റങ്ങളും ഇയാള് സമ്മതിക്കുമ്പോള് ഇവര് വിതുമ്പി.
ജൂണില് 15 കുറ്റകൃത്യങ്ങള് സമ്മതിച്ച പ്രതി ഇപ്പോള് മാഞ്ചസ്റ്ററിലെ മിന്ഷള് സ്ട്രീറ്റ് ക്രൗണ് കോടതിയില് അവസാന 45 കുറ്റങ്ങള് കൂടി സമ്മതിക്കുകയായിരുന്നു.
More »
ഇല്ലാത്ത അര്ബുദത്തിന് 11 വര്ഷം കീമോ തെറാപ്പി; ഒടുവില് മസ്തിഷ്ക വീക്കം
ഇല്ലാത്ത അര്ബുദത്തിന് 11 വര്ഷം കീമോ തെറാപ്പിയ്ക്കു വിധേയയാകേണ്ടിവന്ന യുവതിയുടെ ദുരിത ജീവിതം പുറത്ത്.
തലച്ചോറില് മുഴയുണ്ടെന്നും അര്ബുദമാണെന്നും മാസങ്ങള് മാത്രമേ ആയുസ്സുള്ളൂവെന്നും പരിചയ സമ്പന്നനായ അര്ബുദ വിദഗ്ധന് ഇയാന് ബ്രൗണ് 2012 ല് വിധിയെഴുതുമ്പോള് ബ്രിട്ടീഷ് വനിത ബെക്കി ജോണ്സിന് 21 വയസുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് ആകാന് സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ ഭാവി ഇരുളടഞ്ഞതായി മാറിയത്. തന്റെ പങ്കാളിയെ കണ്ട് അധിക നാളുകളായിട്ടില്ല. പിന്നാലെ ബെക്കിയുടെ ജീവിതം മാറ്റിമറിച്ച കീമോ തെറാപ്പി ചികിത്സയ്ക്ക് തുടക്കമായി. മാനസികമായി തകര്ന്ന ബെക്കിയെ ശാരീരിക അസ്വസ്ഥതകള് വലച്ചു. കുടുംബ പരിപാടികളില് പങ്കെടുത്താന് കഴിഞ്ഞില്ല. കരിയര് സ്വപ്നങ്ങള് ഉപേക്ഷിക്കേണ്ടതായി വന്നു. അരക്ഷിതാവസ്ഥയിലും ആശങ്കയിലും ബെക്കി നാളുകള് തള്ളിനീക്കി.
ഇയാന് ബ്രൗണ് വിരമിച്ചതിനാല് ചികിത്സ
More »
യുകെയെ വെട്ടിമുറിയ്ക്കാന് അന്തര് നീക്കങ്ങള്; ചെറുക്കാന് ബേണ്ഹാം
യുകെയുടെ നിലനില്പ്പ് തന്നെ അപകടത്തിലാക്കി തലവേദന സൃഷ്ടിക്കുന്ന രാഷ്ട്രീയ അന്തര്നീക്കങ്ങള്ക്ക് തുടക്കം. യുകെയുടെ ഭാഗമായി തുടരണോ എന്ന കാര്യം തീരുമാനിക്കാന് ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില് കാര്ഡിഫ് ഉച്ചകോടിയില് പങ്കെടുക്കുന്ന സ്കോട്ടിഷ്, വെയില്സ്, വടക്കന് അയര്ലന്ഡ് എന്നീ പ്രദേശങ്ങളിലെ ഭരണത്തലവന്മാര് ഒപ്പുവയ്ക്കുമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്ട്ട് ചെയ്യുന്നു. സ്കോട്ലന്ഡ്, വെയില്സ് , വടക്കന് അയര്ലന്ഡ് എന്നിവ സ്വതന്ത്ര ഭരണ സംവിധാനമുള്ള എന്നാല് പൂര്ണ രാജ്യപദവിയില്ലാതെ യുകെയുടെ ഭാഗമായി തുടരുന്ന പ്രവിശ്യകളാണ്. ഇംഗ്ലണ്ട് കൂടി ചേരുമ്പോഴാണ് യുകെ എന്ന പരമാധികാരം രാജ്യം പൂര്ണമാകുന്നത്. കായിക മത്സരങ്ങളിലും സാംസ്കാരിക മേഖലകളിലും ഇവ വേറെ വേറെ രാജ്യങ്ങളായി പങ്കെടുക്കാറുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില് യുകെ മാത്രമാണ് ഔദ്യോഗിക പരമാധികാര രാഷ്ട്രമായി
More »
കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്വലിച്ചു
യുകെയില് മഴ കനത്തതോടെ ജലസംഭരണികളിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകി എത്തിയതിനാല് 33,000 കുടുംബങ്ങളെ ബാധിച്ചിരുന്ന ഹോസ്പൈപ്പ് നിരോധനം എടുത്തുകളഞ്ഞു. ശരത്ക്കാലത്തിലേക്ക് നീങ്ങാന് തുടങ്ങിയതോടെ യു കെയുടെ വിവിധ ഭാഗങ്ങളില് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. താപനില കുറയുകയും മഴ തുടരുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകര് പ്രവചിച്ചിരിക്കുന്നത്. സംഭരണികളിലെ ജലനിരപ്പ് ഉയര്ന്നതിനെ തുടര്ന്ന് വെല്ഷ് വാട്ടര് ആണ് ഇപ്പോള് ഹോസ്പൈപ്പ് നിരോധനം എടുത്തു മാറ്റിയിരിക്കുന്നത്.
കടുത്ത വേനലും മതിയായ മഴ ലഭിക്കാത്തതും കാരണം ഏതാണ്ട് വെയില്സ് മുഴുവനായും തന്നെ വരള്ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സെറിഡിജിയന്റെ ചില ഭാഗങ്ങള്, വടക്കന് പെംബ്രോക്ക്ഷയര്, വടക്കന് കാര്മാര്ത്തന്ഷയര് എന്നിവ ഉള്പ്പെടെയുള്ള മിഡ് ആന്ഡ് സൗത്ത് സെറിഡിജിയന് വാട്ടര് നെറ്റ്വര്ക്കില് നിന്ന് സേവനം ലഭിക്കുന്ന
More »
ആര്സിഎന് പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്; മലയാളികള്ക്ക് ഇത് അഭിമാന നിമിഷം
യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല് കോളജ് ഓഫ് നഴ്സിങ് (ആര്സിഎന്) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ .പേഷ്യന്സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സണ് എന്നിവരെ തോല്പ്പിച്ചാണ് ബിജോയ് വീണ്ടും ആര്സിഎന് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ രണ്ടു വര്ഷ കാലാവധിയില് 2027 ജനുവരി 1ന് അദ്ദേഹം ചുമതലയേല്ക്കും. യുകെ മലയാളികളുടെ വന് പിന്തുണയാണ് ബിജോയെ വീണ്ടും നേതൃ സ്ഥാനത്ത് എത്താന് സഹായിച്ചത്.
കഴിഞ്ഞ രണ്ടുവര്ഷ കാലയളവിലെ ബിജോയുടെ പ്രവര്ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. 2024 ലെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും ബിജോയ് അംഗങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്.
ആര്സിഎന് പോലുള്ള വലിയൊരു നഴ്സിങ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു മലയാളി തുടര്ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ നഴ്സിങ്
More »
എയര് ട്രാഫിക് കണ്ട്രോള് തകരാര്; യാത്രക്കാരെ വലച്ച് യുകെയില് വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്
ലണ്ടനില് എയര് ട്രാഫിക് കണ്ട്രോള് ദാതാവായ എന്എടിഎസിന്റെ ഫ്ലൈറ്റ് ഡാറ്റ പ്രോസസ്സിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്ന്ന് യുകെയിലുടനീളം വന് യാത്രാപ്രതിസന്ധി. ബ്രിട്ടീഷ് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ഏകദേശം 1,300-ഓളം വിമാനങ്ങള് റദ്ദാക്കിയതായി ഫ്ലൈറ്റ് റാഡാര് 24 വ്യക്തമാക്കി. ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്, ലിവര്പൂള്, ബര്മിംഗ്ഹാം, എഡിന്ബര്ഗ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെയും അയര്ലണ്ടിലെ ഡബ്ലിന് വിമാനത്താവളത്തെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രശ്നം പരിഹരിച്ചതായി NATS അറിയിച്ചെങ്കിലും, സര്വീസുകള് പൂര്വ്വസ്ഥിതിയിലാക്കാന് കൂടുതല് സമയമെടുക്കുമെന്നും കമ്പനി വ്യക്തമാക്കി. യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രോ ചൊവ്വാഴ്ച ബാക്കിയുള്ള സമയത്തേക്ക് എത്തിച്ചേരലുകള് നിര്ത്തിവെക്കുകയും പുറപ്പെടലുകള്
More »
മഴ കനത്തിട്ടും യുകെയില് ഹോസ്പൈപ്പ് നിരോധനം തുടരും
യുകെയില് കടുത്ത ചൂടിന് പിന്നാലെ ശക്തമായ മഴ ലഭിച്ചിട്ടും വരള്ച്ചാ സാഹചര്യം തുടരുകയാണ്. ഇളംചൂടിന് പേരുകേട്ട യുകെയിലെ വേനല്ക്കാലം ഇത്തവണ അസാധാരണമായി ചൂടേറിയതായിരുന്നു. എല് നിനോ ഉള്പ്പെടെയുള്ള കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനത്തിനിടെ കഴിഞ്ഞ 12 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന വേനല് താപനിലകളിലൊന്നാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. തുടര്ച്ചയായ ചൂടും വരണ്ട കാലാവസ്ഥയും രാജ്യത്തെ ജലസ്രോതസ്സുകളെയും റിസര്വോയറുകളെയും സാരമായി ബാധിച്ചു. ഇതിനിടെ ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ശക്തമായ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ലഭിച്ചെങ്കിലും വരള്ച്ചയ്ക്ക് കാര്യമായ ശമനമുണ്ടായിട്ടില്ല. ഇംഗ്ലണ്ടിലെയും വെയില്സിലെയും നിരവധി പ്രദേശങ്ങളില് വരള്ച്ച തുടരുകയാണെന്നും ഹോസ്പൈപ്പ് ഉപയോഗത്തിനുള്ള നിയന്ത്രണങ്ങളില് ഇപ്പോള് ഇളവ് നല്കാനാകില്ലെന്നും എന്വയോണ്മെന്റ് ഏജന്സി വ്യക്തമാക്കി.
ആഗസ്റ്റ് അവസാനവാരത്തിലും
More »
മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില് നാലു പേര് അറസ്റ്റില്
യുകെയിലെ സ്റ്റാഫോര്ഡ്ഷയറില് ക്യാപിങ്ങിനിടെ കുഞ്ഞു മരിച്ച സംഭവത്തില് നാലു പേര് അറസ്റ്റില്. സൗത്ത് സ്റ്റാഫോര്ഡ്ഷയറില് നിന്നുള്ള 42 കാരനും 30 കാരിയും വോള്വര്ഹാംപ്ടണില് നിന്നുള്ള 20 കാരിയും വാള്സാളില് നിന്നുള്ള 18 കാരനുമാണ് അറസ്റ്റിലായത്. മൂന്നുമാസം പ്രായമുള്ള പെണ്കുഞ്ഞിന്റെ മരണത്തില് കൊലപാതകം സംശയിച്ചാണ് അറസ്റ്റെന്ന് സ്റ്റാഫോര്ഡ്ഷെയര് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ ഇവരെ ഉപധാകളോടെ ജാമ്യത്തില് വിട്ടു.
ശനിയാഴ്ച രാവിലെ 8.45 ഓടെ സ്ട്രോബെറി ലെയ്നിന് സമീപം കുഞ്ഞിന് ഹൃദയ സ്തംഭനം സംഭവിച്ചതായി അധികൃതര്ക്ക് വിവരം ലഭിക്കുകയായിരുന്നു. വെസ്റ്റ് മിഡ്ലാന്ഡ്സ് എയര് ആംബുലന്സും സര്വീസിനൊപ്പം മിഡ്ലാന്ഡ്സ് എയര് ആംബുലന്സും സ്ഥലത്തെത്തി. അടിയന്തര ചികിത്സ നല്കിയെങ്കിലും കുഞ്ഞ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച
More »