പണമില്ല; മാലിന്യ ശേഖരണം മാസത്തില്‍ ഒന്ന് വീതമാക്കാന്‍ കൗണ്‍സിലുകള്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാനുള്ള അനുമതി നേടിയിട്ടും പ്രാദേശിക കൗണ്‍സിലുകള്‍ക്കു പിടിച്ചു നില്‍ക്കാനാവുന്നില്ല. അതോടെ മാലിന്യ ശേഖരണം മാസത്തില്‍ ഒന്ന് വീതമായി കുറയ്ക്കാന്‍ ആലോചിക്കുകയാണ് പല കൗണ്‍സിലുകളും. വരും ആഴ്ചകളില്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകും എന്നാണ് കരുതുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയാണ് പല സേവനങ്ങളും വെട്ടിച്ചുരുക്കുന്നതിന് കൗണ്‍സിലുകളെ നിര്‍ബന്ധിതരാക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രിട്ടനില്‍ 42 കൗണ്‍സിലുകള്‍ (മൊത്തം കൗണ്‍സിലുകളുടെ പത്തിലൊന്ന് വരും ഇത്) മാലിന്യ ശേഖരണത്തിന്റെ ഇടവേളകള്‍ ദീര്‍ഘിപ്പിച്ച് പണം ലാഭിക്കാന്‍ ശ്രമിക്കുന്നു എന്നാണ്.
ഏകദേശം എണ്‍പത് ലക്ഷത്തോളം ആളുകളെയായിരിക്കും ഇത് ബാധിക്കുക. കൂടാതെ, മറ്റൊരു 8 ലക്ഷം പേര്‍ക്ക് അവരുടെ പ്രതിവാര റീസൈക്ലിംഗ് സേവനം രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമായി മാറും. മാലിന്യ
More »
ഇലക്ട്രിക് കാറുകള്‍ക്ക് തിരിച്ചടിയായി ഏപ്രില്‍ മുതല്‍ 620 പൗണ്ട് നികുതി
ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹന ഉടമകളും ഇതാദ്യമായി വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നല്‍കാന്‍ നിര്‍ബന്ധിതരാകും. കാര്‍ നികുതി സമ്പ്രദായം കൂടുതല്‍ നീതിപൂര്‍വ്വമാക്കുവാനാണ് ഇത്തരമൊരു നിയമം എന്നാണ് ലേബര്‍ സര്‍ക്കാര്‍ പറയുന്നത്. ഇതോടെ, 2017 മുതല്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രതിവര്‍ഷം സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 195 പൗണ്ട് നികുതിയായി നല്‍കേണ്ടി വരും അതിനു പുറമെ, 40,000 പൗണ്ടിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ചുമത്തുന്ന 425 പൗണ്ടിന്റെ ആഡംബര കാര്‍ നികുതിയും ഇലക്ട്രിക് കാര്‍ ഉടമകള്‍ നല്‍കേണ്ടി വരും. പത്തില്‍ ഏഴ് ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകള്‍ക്കും ഈ ആഡംബര നികുതി ബാധകമാകും.
ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി, ഇലക്ട്രിക് കാറുകളുടെ വില്‍പന വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍. കൂടാതെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിശ്ചയിച്ചിട്ടുള്ള,
More »
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് ട്രസ്റ്റിലെ മരണങ്ങള്‍; നരഹത്യ ചുമത്താന്‍ പോലീസ്
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മരണങ്ങളില്‍ കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്താന്‍ ആലോചിച്ച് അന്വേഷണ സംഘം. സംഭവത്തില്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ടീം രാജിവെയ്ക്കണമെന്ന് ഇരകളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
40 മരണങ്ങള്‍ ഉള്‍പ്പെടെ മറച്ചുവെയ്ക്കലുകളും, ഒഴിവാക്കാന്‍ കഴിയുന്ന സംഭവങ്ങളുമാണ് സസെക്സ് പോലീസ് ഇതുവരെ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ജനറല്‍ സര്‍ജറി, ന്യൂറോസര്‍ജറി വിഭാഗങ്ങളിലാണ് ഗുരുതര വീഴ്ചകള്‍ നേരിട്ടത്.
കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്തുന്നതിനെ കുറിച്ച് പരിശോധിക്കുന്നതായി കുടുംബങ്ങളെ സസെക്സ് പോലീസ് അറിയിച്ചു. ഗുരുതര വീഴ്ചകള്‍ ഉള്‍പ്പെടുന്ന കേസുകളിലാണ് ഇത് ചുമത്തുക. 2015 മുതല്‍ 2021 വരെ നടന്ന മെഡിക്കല്‍ വീഴ്ചകളും, മറച്ചുപിടിക്കലുകളുമാണ് ഓപ്പറേഷന്‍ ബ്രാംബര്‍ എന്ന
More »
കുട്ടികളുമായി അവധിയാഘോഷത്തിന് പോയ യുകെയിലെ മാതാപിതാക്കള്‍ക്ക് പിഴ 4 കോടി!
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ സ്കൂള്‍ ഹോളിഡേ ഫൈനായി കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് റെക്കോര്‍ഡ് പിഴ. കഴിഞ്ഞ അധ്യയന വര്‍ഷം 443,322 പൗണ്ടാണ് ഇത്തരത്തില്‍ വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തില്‍ കുട്ടികളുമായി ദീര്‍ഘകാല അവധിക്കു പോകുന്നവരില്‍ ഏറെയും. നാട്ടിലേക്കുള്ള യാത്രയില്‍ ആണ് സ്‌കൂള്‍ ദിനങ്ങള്‍ പോകുന്നത്.
2016-17 അധ്യയന വര്‍ഷത്തിലാണ് അനധികൃതമായി സ്കൂളുകളില്‍ നിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ വിധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അന്നുമുതല്‍ ഒരോ വര്‍ഷവും പിഴ വര്‍ധിച്ചുവരികയാണെങ്കിലും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചാണ് പിഴത്തുകയില്‍ 24 ശതമാനം വര്‍ധന ഉണ്ടായത്.
യോര്‍ക്ഷെയറിലാണ് ഏറ്റവും അധികം പേര്‍ പിഴയൊടുക്കിയത്. 2019-20, 2020-21 കാലയളവ്
More »
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളിയുടെ കടയില്‍ വന്‍ കവര്‍ച്ച; ഇരുപതിനായിരം പൗണ്ടിന്റെ സാധനങ്ങള്‍ കവര്‍ന്നു
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളിയുടെ കടയില്‍ വന്‍ മോഷണം നടന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മോഷ്ടാക്കള്‍ ഈ കടയെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . ജനുവരി 8-ാം തീയതി ഈ കടയില്‍ തന്നെ മോഷണം നടന്നിരുന്നതായി ഉടമ നിധിന്‍ പറയുന്നു. അന്ന് പണവും വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു.
ആദ്യത്തെ മോഷണ ശ്രമത്തില്‍ സിസിടിവിയും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യാനിരിക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. കടയുടെ പുറകിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത് എന്നാണ് സൂചന. ഇന്നലത്തെ മോഷണത്തില്‍ ഏകദേശം ഇരുപതിനായിരം പൗണ്ട് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായതായി ഉടമ പറയുന്നു.
മലയാളികള്‍ വളരെയേറെയുള്ള സ്ഥലമാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് . രണ്ട് മോഷണങ്ങള്‍ നേരിടേണ്ടിവന്ന മലയാളി യുവാവ് യുകെ മലയാളി
More »
ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ 24ന് പുനരാരംഭിക്കും
ഡൊണാള്‍ഡ് ട്രംപ് തീരുവ യുദ്ധവുമായി ലോക രാജ്യങ്ങളെ വെല്ലുവിളിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളുമായി ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍. നിര്‍ദ്ദിഷ്ട ഇന്ത്യ - യു കെ വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കും. ഫെബ്രുവരി 24 ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു. യുകെ ട്രേഡ് മിനിസ്റ്ററും സംഘവും ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിച്ചേരും. നിര്‍ദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുക എന്നതാണ് കരാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍
More »
ലേബര്‍ പാര്‍ട്ടിയെയും 'ഓവര്‍ടേക്ക്' ചെയ്ത് റിഫോം യുകെ; നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി ഞെട്ടിക്കുന്നു
റിഫോം യുകെ പാര്‍ട്ടി പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി മുന്നേറുന്നു. ജനപ്രീതിയില്‍ ടോറികളെ മറികടന്ന നിഗല്‍ ഫരാഗെയുടെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെയും ഇപ്പോള്‍ 'ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് മാത്രം അകലെയായിരുന്ന റിഫോം യുകെ പുതിയ സര്‍വേയില്‍ അവരെ മറികടന്നു.
ചരിത്രത്തില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ റിഫോം യുകെ മറികടന്നതായാണ് ഒരു ദേശീയ സര്‍വേ വ്യക്തമാക്കുന്നത്. യൂഗോവ് നടത്തിയ സര്‍വേയില്‍ 25 ശതമാനം പോയിന്റിലാണ് ഫരാഗിന്റെ പാര്‍ട്ടി. ലേബര്‍ പാര്‍ട്ടിയെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന റിഫോം യുകെയ്ക്ക് കണ്‍സര്‍വേറ്റീവുകളേക്കാള്‍ നാല് പോയിന്റ് ലീഡുമുണ്ട്.
ഇതിന് പുറമെ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റൊരു ദുഃഖവാര്‍ത്തയാണ് സ്‌കൈ ന്യൂസ് സര്‍വ്വെ നല്‍കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍
More »
കൗണ്‍സില്‍ ടാക്‌സ് വര്‍ധനയ്ക്ക് പച്ചക്കൊടി; ബ്രാഡ്‌ഫോര്‍ഡില്‍ 10%; ന്യൂഹാമില്‍ 9%, വിന്‍ഡ്‌സറിലും, ബര്‍മിംഗ്ഹാമിലും 7.5% വര്‍ധനവുകള്‍
യുകെയില്‍ സകലതിനും നിരക്ക് വര്‍ധനയുടെ കാലമാണ്. എല്ലാ സേവനങ്ങള്‍ക്കും നിരക്ക് ഉയരുകയാണ്. എന്തായാലും അതിലൊരു ടാക്‌സ് കൂടി വര്‍ധനവിന്റെ പട്ടികയിലേക്ക് നീങ്ങുകയാണ്. കൗണ്‍സില്‍ ടാക്‌സുകള്‍ക്ക് കുത്തനെ കൂട്ടാനാണ് ഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. സുപ്രധാനമായ സേവനങ്ങള്‍ മുടങ്ങാതെ ലഭ്യമാകാന്‍ ഇത് അനിവാര്യമാണെന്നാണ് മന്ത്രിമാരുടെ നിലപാട്.
ഉപപ്രധാനമന്ത്രി ആഞ്ചെലാ റെയ്‌നര്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്പത്തിക സെറ്റില്‍മെറ്റ് പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം കൗണ്‍സിലുകളും 4.9 ശതമാനം ക്യാപ്പിന് മുകളില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന സ്ഥിതി വന്നിരിക്കുന്നത്.
വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് ബറോ കൗണ്‍സില്‍ 25% നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്തായാലും ഈ ആവശ്യം തള്ളിയ ഗവണ്‍മെന്റ് 8.9 ശതമാനം വര്‍ധന കൊണ്ട് തൃപ്തിപ്പെടാനാണ്
More »
ഷെഫീല്‍ഡില്‍ സ്കൂളില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; 15 വയസുകാരന്‍ അറസ്റ്റില്‍
യുകെയിലെ കൗമാരക്കാര്‍ക്കിടയിലെ കത്തിയാക്രമണങ്ങളും മരണങ്ങളും പെരുകുന്നു. ഷെഫീല്‍ഡിലെ ഒരു സ്കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.17നാണ് ഓള്‍ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളില്‍ സംഭവം നടന്നത്.
ഹാര്‍വി വില്‍ഗൂസ് എന്ന വിദ്യാര്‍ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാര്‍വിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ മറ്റൊരു 15 വയസ്സുള്ള വിദ്യാര്‍ഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ക്ലാസ്സ്‌റൂമുകള്‍ അടച്ചിടുകയും സ്കൂള്‍ ഗ്രൗണ്ടുകള്‍ അടക്കുകയും ചെയ്തു. പൊലീസും എമര്‍ജന്‍സി സര്‍വീസുകളും സ്ഥലത്തെത്തിയിരുന്നു.സ്കൂളിന് പുറത്ത് നിരവധി ആളുകള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ഹാര്‍വിയുടെ മരണത്തില്‍ അനുശോചനം
More »