യു.കെ.വാര്‍ത്തകള്‍

ബാങ്കിംഗ് ഭീമന്‍ സാന്‍ടാന്‍ഡര്‍ ബ്രിട്ടന്‍ വിടുമെന്ന് റിപ്പോര്‍ട്ട്; ഉപഭോക്താക്കളും ജീവനക്കാരും ആശങ്കയില്‍
ബ്രിട്ടനിലെ മുന്‍നിര ബാങ്കുകളിലൊന്നായ സാന്‍ടാന്‍ഡര്‍ രാജ്യം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അമിതമായ ചുവപ്പുനാടയാണ് ഹൈസ്ട്രീറ്റ് ബാങ്കിനെ ഈ കടുത്ത തീരുമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും, ആയിരക്കണക്കിന് ജീവനക്കാരെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭാവിയിലെ ബിസിനസ് മുന്നില്‍ കണ്ട് സ്പാനിഷ് ബാങ്കിംഗ് സ്ഥാപനമായ സാന്‍ടാന്‍ഡര്‍ യുകെയില്‍ നിന്നും പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെ നടപ്പാക്കിയ നിയമങ്ങളുടെ പേരിലുള്ള രോഷമാണ് ഈ നിലപാടിലേക്ക് ബാങ്കിനെ എത്തിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിയമങ്ങള്‍ ബാങ്കിന്റെ വരുമാനം കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ട്. പ്രതിസന്ധിക്ക് ശേഷം വലിയ ബാങ്കുകള്‍ക്ക് റീട്ടെയില്‍

More »

യുകെയില്‍ ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ്; ജനന-മരണ രജിസ്‌ട്രേഷനും ഓണ്‍ലൈനില്‍
ലണ്ടന്‍ : യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആര്‍.പി. കാര്‍ഡുകള്‍ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സഹായകമാകും. ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാണ് ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം

More »

'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍
ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ശ്രദ്ധ കവര്‍ന്ന യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ വീണ്ടും വാര്‍ത്തകളില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറായ 'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ്‌ സൗപര്‍ണികയ്ക്ക്. യുകെയിലെ 4500 സ്കൂളുകളില്‍ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂള്‍ കുട്ടികളാണ് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്വയറില്‍ പങ്കെടുക്കുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക. കൊല്ലം സ്വദേശികളാണ് ഇവര്‍. യെങ്ങ് വോയിസിലേയ്ക്ക് ക്ഷണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൗപര്‍ണികയുടെ പിതാവ് ഡോ. ബിനു നായര്‍ പറഞ്ഞു. ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 35 ഓളം ഷോകളാണ് വിവിധസ്ഥലങ്ങളില്‍ യെങ്ങ് വോയ്സിന്റേതായി നടക്കുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം തുടങ്ങി മലയാളികള്‍ ഏറെയുള്ള

More »

യുകെ ആസ്ഥാനമായ 8 മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ട് മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും യുഎഇ കരിമ്പട്ടികയില്‍പ്പെടുത്തി. യുഎഇ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നീക്കം. ഇതോടെ ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇയുമായുള്ള സാമ്പത്തികവും നിയമപരമവുമായ കാര്യങ്ങളില്‍ വിലക്ക് വരും. യുഎഇയുടെ ഭീകരവിരുദ്ധ നടപടികള്‍ പ്രകാരം ഭീകരസംഘടനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യാത്രാ വിലക്കുകള്‍, ആസ്തി മരവിപ്പിക്കല്‍, കര്‍ശനമായ സാമ്പത്തികനിയന്ത്രണങ്ങള്‍ എന്നിവയായിരിക്കും ഏര്‍പ്പെടുത്തുക. ഇതിന് പുറമെ കരിമ്പട്ടികയില്‍പ്പെടുത്തിയവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതില്‍ നിന്ന് യുഎഇ പൗരന്മാരെയും അവിടെയുള്ള ബിസിനസ് സ്ഥാപനങ്ങളെയും വിലക്കിയിട്ടുമുണ്ട്. കേംബ്രിഡ്ജ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ലിമിറ്റഡ്,

More »

യുകെയിലും എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
ലോകത്താകെ ആശങ്കയേകി എച്ച്എംപിവി കേസുകള്‍ ലോകമെങ്ങും കുതിയ്ക്കുന്നു. കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. മൂന്നു നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. മാസ്‌ക് ധരിക്കല്‍, ഐസൊലേഷന്‍, കൈ കഴുകല്‍ എന്നീ നിര്‍ദ്ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ചൈനയില്‍ എച്ച്എംപിവി മൂലമുള്ള രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. യുകെയിലും വൈറസ് ബാധിതരുടെ എണ്ണമേറി. വിവിധ രാജ്യങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയും തുടങ്ങി. മാസ്‌ക് ധരിക്കലും ഐസൊലേഷനുമെല്ലാം തന്നെ നടപ്പാക്കേണ്ടിവരും. കൈ പതിവായി കഴുകുക. രോഗ ബാധിതരായാല്‍ അധികം പേരുമായി ഇടപെടാതിരിക്കുക എന്നിവയും അനിവാര്യമാണ്. യുകെയിലും എന്‍എച്ച്എസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ ആരുമായും ഇടപെടരുത്. ശൈത്യകാലത്തെ പ്രതിസന്ധിയിലാണ് എന്‍എച്ച്എസ്. ആളുകള്‍ തമ്മിലുള്ള

More »

ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ ഓഫ്‌കോം; ഫോണ്‍, ബ്രോഡ്ബാന്‍ഡ്, പേ-ടിവി കമ്പനികള്‍ക്ക് ബാധകം
അടിക്കടിയുള്ള ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ റെഗുലേറ്റര്‍ ഓഫ്‌കോം. വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് 'സര്‍പ്രൈസ്' നല്‍കുന്ന പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഓഫ്‌കോം. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആളുകളെ 'പൗണ്ടും, പെന്‍സും' അളന്ന് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള നിരക്ക് വര്‍ദ്ധനയെ കുറിച്ച് മുന്‍കൂറായി അറിയിച്ചിരിക്കണമെന്നാണ് നിബന്ധന വരുന്നത്. ടെലികോം മേഖലയില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഈ വിധം കമ്പനികള്‍ പിഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 17.3% വരെ കോണ്‍ട്രാക്ടുകള്‍ക്ക് ഇടയില്‍ വെച്ച് നിരക്ക് കൂട്ടുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഓഫ്‌കോം നിരക്ക് വര്‍ദ്ധനയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ മുന്‍കൂറായി അറിയിക്കാനാണ് സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കുന്നത്. ഈ

More »

ചെലവ് കുറയ്ക്കല്‍; ബിപി ഒഴിവാക്കുന്നത് അഞ്ചു ശതമാനം ജീവനക്കാരെ
ലണ്ടന്‍ : പ്രമുഖ ഓയില്‍ കമ്പനിയായ ബിപി ചെലവു ചുരുക്കലിന്റെ ഭാഗമായി അഞ്ചു ശതമാനം ജോലിക്കാരെ വെട്ടികുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി 4,700 പേര്‍ക്ക് ജോലി നഷ്ടപ്പെടും. വിവിധ രാജ്യങ്ങളിലായി 90,000 പേരാണ് ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇ-മെയില്‍ സന്ദേശത്തിലൂടെ കമ്പനി ജീവനക്കാര്‍ക്ക് നല്‍കി. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 3000 കോണ്‍ട്രാക്ട് ജോലികളും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുണ്ട്. 16,000 പേരാണ് യുകെയില്‍ മാത്രം ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ആറായിരത്തോളം പേര്‍ പെട്രോള്‍ സ്റ്റേഷനുകളിലും സര്‍വീസ് സെന്ററുകളിലും ജോലി ചെയ്യുന്ന സാധാരണക്കാരാണ്. 2026 ആകുമ്പോവേക്കും രണ്ടു ബില്യണ്‍ ഡോളറിന്റെ ചെലവു ചുരുക്കല്‍ നടപടികളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്ക

More »

ഹീത്രൂ വഴി പറക്കുന്നവര്‍ 10 പൗണ്ട് മുടക്കി ഇ-വിസ എടുക്കണമെന്ന നിയമം മരവിപ്പിച്ചു
ലണ്ടന്‍ : ജനുവരി ആദ്യം മുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ വിസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കില്‍ 10 പൗണ്ട് ഓണ്‍ലൈന്‍ വഴി അടച്ച് ഇലക്ടോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോള്‍ തത്ക്കാലത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മറ്റേതൊരു ഹബ് എയപോര്‍ട്ടിലേതിലും വിഭിന്നമായി ഹീത്രൂവില്‍ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാര്‍ക്കും ഇ ടി എ നിര്‍ബന്ധമായിരുന്നു. പാസ്‌പോര്‍ട്ട് കണ്‍ടോളിലൂടെ പോകുന്നില്ലെങ്കിലും ഇത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് വിമാനത്താവളാധികൃതരും എയര്‍ലൈന്‍ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹീത്രൂ വിമാനത്താവളാധികൃതര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഹീത്രൂ

More »

എന്‍എച്ച്എസ് പ്രതിസന്ധിയില്‍ മലയാളികളടക്കമുള്ള ജീവനക്കാര്‍ കടുത്ത ആശങ്കയില്‍
ശൈത്യകാലമെത്തിയതോടെ എന്‍എച്ച്എസില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ എല്ലാവരെയും പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നഴ്‌സുമാര്‍. മലയാളി നഴ്‌സിന് രോഗിയുടെ കൈകൊണ്ടു കുത്തേറ്റ സംഭവത്തിന് പിന്നാലെ നഴ്‌സുമാരുടെ അവസ്ഥ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നഴ്‌സുമാര്‍ മാത്രമല്ല എല്ലാ ജീവനക്കാരും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാകും. കോവിഡ് പ്രതിസന്ധിയ്ക്ക് സമാന അവസ്ഥയാണ് യുകെയിലിപ്പോള്‍. അതിനാല്‍ തന്നെ പലപ്പോഴും രോഗികളെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാലാവസ്ഥ മോശമായതോടെ ആശുപത്രികള്‍ നിറഞ്ഞ ആവസ്ഥയാണ്. ചിലപ്പോഴെല്ലാം അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് പോലും വേണ്ട പരിഗണന നല്‍കാന്‍ കഴിയാറില്ല. ജോലി സമ്മര്‍ദ്ദത്തിനൊപ്പം രോഗികളുടെ രൂക്ഷ പ്രതികരണവും പല നഴ്‌സുമാര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. കാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions