യു.കെ.വാര്‍ത്തകള്‍

വീക്കെന്‍ഡില്‍ കൊടുംതണുപ്പ് മടങ്ങിയെത്തും; പകല്‍ സമയത്ത് ഉയര്‍ന്ന താപനില 5 സെല്‍ഷ്യസ് വരെ
ബ്രിട്ടനിലേക്ക് വീണ്ടും കൊടുംതണുപ്പ് തിരിച്ചെത്തുന്നു. വീക്കെന്‍ഡില്‍ താപനില വീണ്ടും കുത്തനെ താഴുന്നതോടെ ഇംഗ്ലണ്ടില്‍ പകല്‍ സമയങ്ങളില്‍ പരമാവധി ഉയര്‍ന്ന താപനില 5 സെല്‍ഷ്യസായിരിക്കും. രാത്രി കാലങ്ങളില്‍ താപനില പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ് സൂചന. ഇന്ന് യുകെയില്‍ ഏറ്റവും മെച്ചപ്പെട്ട താപനില രേഖപ്പെടുത്തുന്നത് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ആയിരിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചൊവ്വാഴ്ച 16 സെല്‍ഷ്യസ് വരെ ശരാശരി താപനില ഉയര്‍ന്ന ശേഷമാണ് ഈ തിരിച്ചുപോക്ക്. വീക്കെന്‍ഡില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും തണുപ്പേറുകയാണ് ചെയ്യുക. ശനി, ഞായര്‍ ദിവസങ്ങളില്‍ 3 സെല്‍ഷ്യസിനും, 6 സെല്‍ഷ്യസിനും ഇടയിലാണ് ശരാശരി താപനില നിലകൊള്ളുക. 2010ന് ശേഷം ആദ്യമായി യുകെ ജനുവരിയിലെ ഏറ്റവും തണുപ്പേറിയ രാത്രിയെ നേരിട്ടത് കഴിഞ്ഞ വീക്കെന്‍ഡിലാണ്, സ്‌കോട്ട്‌ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ താപനില -19 സെല്‍ഷ്യസിലേക്കാണ്

More »

തിരക്ക്: എന്‍എച്ച്എസ് കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ ചികിത്സ!
എന്‍എച്ച്എസിലെ ലോകോത്തര ചികിത്സാ സേവനങ്ങള്‍ ഒക്കെ പഴങ്കഥ. തിരക്കില്‍ മുങ്ങിയ ആശുപത്രികളില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ചികിത്സ. ഫ്രണ്ട്‌ലൈന്‍ നഴ്‌സുമാരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അമിതസമ്മര്‍ദത്തിലായ എന്‍എച്ച്എസ് ജീവനക്കാര്‍ എ&ഇയില്‍ രോഗികള്‍ മരിച്ച് കിടന്നാല്‍ പോലും മണിക്കൂറുകളോളം തിരിച്ചറിയുന്നില്ലെന്നാണ്. ബെഡുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ രോഗികളെ മൃഗതുല്യമായ രീതിയില്‍ കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ കിടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇടനാഴികളില്‍ ഗര്‍ഭം അലസിപ്പോകുമ്പോള്‍, പ്രായമായവര്‍ സഹായം കിട്ടാതെ കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'യുകെയിലെ കോറിഡോര്‍ കെയര്‍ പ്രതിസന്ധിയുടെ മുന്നണി' എന്ന പേരില്‍ റോയല്‍ കോളേജ് ഓഫ്

More »

യുകെയില്‍ ഏറ്റവും കൂടുതല്‍ ഭവനവില ഉയര്‍ന്നത് സണ്‍ബറി-ഓണ്‍-തെയിംസില്‍; രണ്ടാം സ്ഥാനത്ത് ബ്രിസ്‌റ്റോള്‍ സിറ്റി സെന്ററും, സ്വിന്റണും
2024-ല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ ഭവനവില ഉയര്‍ന്നത് സണ്‍ബറി-ഓണ്‍-തെയിംസില്‍. ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ടായി സണ്‍ബറി-ഓണ്‍-തെയിംസ് മാറി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില ചോദിച്ച പട്ടണമായാണ് ഇവിടം മാറിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. ശരാശരി 12.5 ശതമാനം വില വര്‍ദ്ധിച്ച് 527,005 പൗണ്ടില്‍ നിന്നും 592,976 പൗണ്ടിലേക്കാണ് വില ഉയര്‍ന്നത്. ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനിലേക്ക് ഒരു മണിക്കൂറില്‍ താഴെ യാത്ര മതിയെന്നതും, അടുത്തിടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഫിലിം സ്റ്റുഡിയോയായി വികസിപ്പിച്ച ഷെപ്പേര്‍ടണ്‍ സ്റ്റുഡിയോസിന് അടുത്താണെന്നതുമാണ് പട്ടണത്തെ ജനപ്രിയമാക്കുന്നത്. റൈറ്റ്മൂവിന്റെ പട്ടികയില്‍ രണ്ടാമത് ബ്രിസ്റ്റോള്‍ സിറ്റി സെന്ററും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്വിന്റണുമാണ്. ഇവിടെ ചോദിക്കുന്ന വിലയില്‍ 9% വളര്‍ച്ച രേഖപ്പെടുത്തി. ബ്രിസ്റ്റോളില്‍ ശരാശരി വില 391,042 പൗണ്ടിലേക്കും, സ്വിന്റണില്‍ 261,081

More »

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ രോഗി കുത്തിവീഴ്ത്തിയത് മലയാളി നഴ്‌സിനെ!
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡാം റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ശനിയാഴ്ച ചികിത്സ വൈകിയതിന്റെ പേരില്‍ രോഗി നഴ്‌സിനെ കുത്തിവീഴ്ത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ദുരന്തം നേരിട്ടത് ഒരു മലയാളി നഴ്‌സിനാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. 57-കാരി അച്ചാമ്മ ചെറിയാനെയാണ് അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ഡ്യൂട്ടിക്കിടെ കാത്തിരുന്ന് രോഷാകുലനായ രോഗി കത്രിക ഉപയോഗിച്ച് കുത്തിയത്. ഇവരുടെ കഴുത്തിലാണ് പരുക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമ കേസ് ചുമത്തി ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നഴ്‌സിന് ഗുരുതരമായ പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. ആശുപത്രിയില്‍ നിന്നും ഏതാനും മിനിറ്റ് മാത്രം അകലെയാണ് അച്ചാമ്മ ചെറിയാനും, ഭര്‍ത്താവും താമസിച്ച് വരുന്നത്.

More »

ഓണ്‍ലൈന്‍ വഴി 1000 പൗണ്ടില്‍ കൂടുതല്‍ അഡീഷണല്‍ വരുമാനം ഉണ്ടായാല്‍ പിടിവീഴും!
ഓണ്‍ലൈന്‍ വഴി അഡീഷണല്‍ വരുമാനം ഉണ്ടായാലും ഇനി പിടിവീഴും. നിങ്ങളുണ്ടാക്കിയ ഏതെങ്കിലും വസ്തുക്കളോ മറ്റോ ഓണ്‍ലൈന്‍ വഴി വിറ്റാല്‍, നികുതി വകുപ്പ് തേടിയെത്താം. ഇത്തരത്തിലുള്ള വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശരിയാക്കി വെച്ചില്ലെങ്കില്‍, അപ്രതീക്ഷിതമായ നികുതി ബില്ലുകളും പിഴ അടയ്ക്കുവാനുള്ള നോട്ടീസുകളും ഏത് സമയത്തും പ്രതീക്ഷിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഓണ്‍ലൈന്‍ വേദികളായ വിന്റഡ്, ഈബേ, എയര്‍ബി എന്‍ ബി എന്നിവരോട് അവരുടെ ഉപയോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എച്ച് എം ആര്‍ സി. 2024 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ ഈ നിയമപ്രകാരമുള്ള ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എച്ച് എം ആര്‍ സിക്ക് സമര്‍പ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട

More »

വാടകക്കാരോട് കൂടുതല്‍ അഡ്വാന്‍സ് ചോദിക്കരുത്; ലാന്‍ഡ്‌ലോര്‍ഡ്‌സിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും
ലാന്‍ഡ്‌ലോര്‍ഡ്‌സിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍. ഒരു മാസത്തെ വാടക തുകയില്‍ കൂടുതല്‍ അഡ്വാന്‍സായി ചോദിക്കുന്നതിന് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക് വരും. ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ് ഏജന്‍സികള്‍ക്കും വാടകക്കാര്‍ക്കിടയില്‍ അലിഖിത 'ലേലം' നടത്തുന്ന രീതിക്കും അവസാനം വരും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആറ്, ഒന്‍പത്, ചിലപ്പോള്‍ 12 മാസം വരെ വാടക അഡ്വാന്‍സായി ചോദിക്കുന്ന രീതി നടക്കുന്നുണ്ടെന്ന് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് എംപിമാരോട് പറഞ്ഞു. ഇത് വാടകക്കാരുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്ന നിലയിലേക്കാണ് വര്‍ദ്ധിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഇവര്‍ക്ക് താമസിക്കാന്‍ വീട് തെരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. വാടകക്കാരോട് വന്‍ തുക മുന്‍കൂറായി ആവശ്യപ്പെട്ടാല്‍ 5000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ്

More »

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുന്നു; വളര്‍ച്ച മുരടിക്കുമെന്ന് മുന്നറിയിപ്പുമായി ബിസിനസുകള്‍
രാജ്യവും ജനങ്ങളും കടുത്ത സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ രാജിയ്ക്കായി മുറവിളി ശക്തമാകുന്നു. പാര്‍ലമെന്റില്‍ ടോറികള്‍ ഉള്‍പ്പെടെയുള്ളവര്‍ റീവ്‌സിന്റെ ബജറ്റ് ടാക്‌സ് വേട്ടയെ കുറ്റപ്പെടുത്തുന്നു. ബജറ്റ് പ്രഖ്യാപനങ്ങളാണ് വിപണിയെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുമ്പോഴാഴും ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് ചാന്‍സലര്‍. റീവ്‌സിനെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം രൂക്ഷമാണ്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ റെക്കോര്‍ഡ് വര്‍ദ്ധന നേരിട്ടതോടെ സ്വന്തം സാമ്പത്തിക നയങ്ങള്‍ വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചാന്‍സലര്‍. പാര്‍ലമെന്റിന്റെ അവസാനം വരെ ചാന്‍സലര്‍ റീവ്‌സ് തന്നെയായിരിക്കുമെന്ന് സ്റ്റാര്‍മര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ രണ്ട് പോംവഴികള്‍

More »

രണ്ട് ആകസ്മിക മരണവാര്‍ത്തകളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം
യുകെ മലയാളികളെ വേദനയിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു മരണവാര്‍ത്തകള്‍. ലൂട്ടനില്‍ മലയാളിയായ വിവിയന്‍ ജേക്കബിന്റെ മരണവര്‍ത്തയും പോര്‍ട്സ്മൗത്തിലെ ജിജിമോന്‍ ചെറിയന്റെ വിയോഗവും ഒരേദിവസമാണ് പുറത്തുവന്നത്. വിവിയന്‍ ജേക്കബിന്റെ മരണം ന്യുമോണിയ മൂലമാണ്. രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്നും മരണത്തിനൊപ്പം പോയത് ഇതേ സാഹചര്യത്തില്‍ തന്നെയാണ്. പനിയും തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്നെ കുടുംബത്തിന് നഷ്ടമായത്. വിവിയന്റെ സംസ്‌കാരം യുകെയില്‍ തന്നെ ആയിരിക്കും. തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ശേഷം ഏറെനാള്‍ നാട്ടിലേക്ക് മാറി നിന്ന ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ മടങ്ങി എത്തിയത്.

More »

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹീത്രു എയര്‍പോര്‍ട്ട്
ലണ്ടന്‍ : യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹീത്രൂ എയര്‍പോര്‍ട്ട്. 2024 ല്‍ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷം അധികമാണിത്. ഈ വര്‍ഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ബില്യന്‍ പൗണ്ടിന്റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതര്‍ ആലോചിക്കുന്നത്. മികച്ച പ്രവര്‍ത്തനവും സേവനവും നല്‍കുന്നതിന് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഹീത്രൂ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ബൈ നന്ദി പറഞ്ഞു. ദിവസേന 650 വിമാന സര്‍വീസുകളാണ് ഹീത്രൂവില്‍ നിന്നുള്ളത്. അത്രതന്നെ അറൈവല്‍ സര്‍വീസുകളുമുണ്ട്. ലോകത്തെ 82 വിമാനക്കമ്പനികള്‍ 218 സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10.50 വരെ മാത്രമാണ് ഡിപ്പാര്‍ച്ചര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions