ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
കൊല്‍ക്കത്തയില്‍നിന്ന് ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യന്‍ അക്കാദമിക്കിന്റെ മകള്‍ ലിസ നാന്‍ഡി (46) വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രധാന മുഖം. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച മന്ത്രിസഭയില്‍ ഡിജിറ്റല്‍, സാംസ്‌കാരികം, മാധ്യമം, കായികം വകുപ്പിന്റെ സെക്രട്ടറിയായാണ് ലിസയെ നിയമിച്ചത്. സ്റ്റാര്‍മര്‍ സര്‍ക്കാരില്‍ 2024 ജൂലൈ മുതല്‍ സാംസ്‌കാരികം, മാധ്യമം, കായികം വകുപ്പിന്റെ സെക്രട്ടറിയായിരുന്നു ലിസ. പുതിയ മന്ത്രിസഭയില്‍ ഡിജിറ്റല്‍ മേഖലകൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ജൂലൈ 20നാണ് നിയമനം പ്രാബല്യത്തില്‍ വന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്
1979 ഓഗസ്റ്റ് ഒന്‍പതിന് മാഞ്ചസ്റ്ററില്‍ ജനിച്ച ലിസ, 2010 മുതല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വിഗന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ എംപിയാണ്. ന്യൂകാസില്‍ സര്‍വകലാശാലയില്‍നിന്ന്
More »
ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ സഹായിക്കാനായി കൈസഹായവുമായി ആന്‍ഡി ബേണ്‍ഹാം. ഒക്ടോബര്‍ മുതല്‍ വൈദ്യുതി ബില്ലുകളിലെ നികുതി റദ്ദാക്കാനാണ് അധികാരം ഏറ്റതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയുടെ നീക്കം.
ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് നീക്കം ചെയ്യുന്നതോടെ വാര്‍ഷിക പ്രൈസ് ക്യാപ്പില്‍ നിന്നും 45 പൗണ്ടാണ് കുറയുക. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒരു തവണ കൂടി എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.
വാറ്റ് വെട്ടിക്കുറയ്ക്കുന്നതോടെ വൈദ്യുതി ബില്ലുകളിലെ 5 ശതമാനം പൂജ്യത്തിലേക്ക് മാറും. ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ മൂലം ജനം വിഷമിക്കുമ്പോള്‍ ആശ്വാസമേകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പണപ്പെരുപ്പം താഴ്ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ എനര്‍ജി ബില്ലുകള്‍ 150 പൗണ്ട് കുറച്ചിരുന്നു. 2026/27 വര്‍ഷത്തില്‍ 850 മില്ല്യണ്‍ പൗണ്ടാണ് നയം
More »
യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച പുതിയ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചുമതലയുള്ള സ്റ്റേറ്റ് മന്ത്രി.
ബിഹാറില്‍ ജനിച്ച കനിഷ്‌ക നാരായണ്‍ ബാല്യത്തില്‍ കുടുംബത്തോടൊപ്പം വെയില്‍സിലെ കാര്‍ഡിഫിലേക്ക് കുടിയേറിയിരുന്നു. മുന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച പുതിയ മന്ത്രിസഭയില്‍ പരിചയസമ്പന്നരായ മന്ത്രിമാരെയും വിശ്വസ്തരായ സഹപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയപ്പോഴാണ് കനിഷ്‌കയ്ക്കും വീണ്ടും അവസരം ലഭിച്ചത്.
നിലവില്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗണ്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ അംഗമാണ് കനിഷ്‌ക നാരായണ്‍.
വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങളുള്ള അദ്ദേഹം, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് വിഷയത്തില്‍ ബിരുദവും
More »
ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
ചൂടും ജലക്ഷാമവും രൂക്ഷമായതോടെ യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്. ഈയാഴ്ച നാല് പുതിയ മേഖലകളില്‍ കൂടി ഹോസ്‌പൈപ്പ് നിരോധനം നിലവില്‍ വരുന്ന സാഹചര്യത്തില്‍, ഈ നിരോധനത്തിലെ ചില പിഴവുകള്‍ ദുരുപയോഗപ്പെടുത്തി ചെടികള്‍ക്ക് നനയ്ക്കാനും, നീന്തല്‍ക്കുളങ്ങളില്‍ വെള്ളം നിറയ്ക്കാനുമൊക്കെ കഴിയുമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സസ്സെക്‌സ്, സറേ, ഹാംപ്ഷയര്‍, ബെര്‍ക്ക്ഷയര്‍ തുടങ്ങിയയിടങ്ങളിലാണ് വരുന്ന ശനിയാഴ്ച്ച മുതല്‍ ഹോസ്‌പൈപ്പ് നിരോധനം പുതിയതായി നിലവില്‍ വരുന്നത്.
ജല ഉപയോഗം കുറയ്ക്കുന്നതിനായി ഹോസ്‌പൈപ്പുകള്‍ ഉപയോഗിച്ച് വീട്ടുമുറ്റത്തെ ചെടികള്‍ നനയ്ക്കരുതെന്നും, കാറുകള്‍ കഴുകരുതെന്നും നീന്തല്‍ക്കുളങ്ങളിലും മറ്റും വെള്ളം നിറയ്ക്കരുതെന്നുമാണ് ജല വിതരണ കമ്പനികള്‍ നല്‍കുന്ന നിര്‍ദ്ദേശം. എന്നിരുന്നാലും, ഈ താത്ക്കാലിക നിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നട്ട
More »
എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
എന്‍എച്ച്എസില്‍ നിന്നും രാജിവെച്ച് പോകുന്ന മിഡ്‌വൈഫുമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതോടെ മറ്റേണിറ്റി ജീവനക്കാരുടെ ക്ഷാമം കൂടുകയാണ്. 35 വയസ്സ് എത്തുന്നതിന് മുന്‍പ് തന്നെ മിഡ്‌വൈഫുമാര്‍ ജോലി ഉപേക്ഷിച്ച് പോകുന്നതോടെ സ്ഥിതിയാണ്.
ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയിലാണ്. യുവ മിഡ്‌വൈഫുമാര്‍ രാജിവെയ്ക്കുന്നത് വര്‍ദ്ധിക്കുന്നത് അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്ന പരിചരണത്തിന്റെ മേന്മയെയും, സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
2025-26 വര്‍ഷത്തില്‍ 34 വയസും അതിന് താഴെയുമുള്ള 1669 മിഡ്‌വൈഫുമാരാണ് ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് ഉപേക്ഷിച്ചത്. എല്ലാ പ്രായത്തിലും പെട്ട 2949 മിഡ്‌വൈഫുമാര്‍ ഈ ഘട്ടത്തില്‍ ജോലി രാജിവെച്ചിട്ടുണ്ട്.
മറ്റേണിറ്റി സേവനങ്ങളിലെ കടുത്ത സമ്മര്‍ദമാണ് പ്രധാന രാജികാരണം. പ്രസവത്തിലെ സങ്കീര്‍ണ്ണതകളും,
More »
സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ കെയര്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനായി പാരമ്പര്യ സ്വത്തിന്മേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുന്ന ആശയം പരിഗണിക്കാമെന്ന സൂചന നല്‍കി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. അധികാരമേറ്റ മണിക്കൂറുകള്‍ക്കുള്ളിലാണ് ബേണ്‍ഹാമിന്റെ ഈ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
ഡൗണിംഗ് സ്ട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബേണ്‍ഹാം, രാജ്യത്തെ സോഷ്യല്‍ കെയര്‍ സംവിധാനം 'തകര്‍ന്ന നിലയിലാണെന്നും' അത് പരിഹരിക്കാന്‍ രാഷ്ട്രീയമായി ഏതു വില കൊടുക്കാനും തയാറാണെന്നും പറഞ്ഞു.
2010-ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ ആരോഗ്യ സെക്രട്ടറിയായിരിക്കെ അവതരിപ്പിച്ച പദ്ധതിയെ അദ്ദേഹം പരാമര്‍ശിച്ചു. അന്ന്, ഏകദേശം 3.6 ബില്യണ്‍ പൗണ്ടിന്റെ ദേശീയ സോഷ്യല്‍ കെയര്‍ സംവിധാനം ആരംഭിക്കാന്‍ പാരമ്പര്യ സ്വത്തിന്മേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവച്ചത്.
More »
ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
പത്ത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെ ക്യാബിനറ്റില്‍ അഴിച്ചുപണി. സ്റ്റാര്‍മര്‍ ഗവണ്‍മെന്റില്‍ പുറത്താക്കപ്പെട്ടവരും, രാജിവെച്ചവരും ബേണ്‍ഹാം മന്ത്രിസഭയില്‍ പ്രധാന പദങ്ങളിലേക്ക് തിരിച്ചെത്തി. നികുതി വെട്ടിച്ചതിന് രാജിവെയ്‌ക്കേണ്ടി വന്ന ആഞ്ചെല റെയ്‌നര്‍ തന്റെ മുന്‍ പദവിയിലേക്ക് തന്നെ തിരിച്ചുവരവ് നടത്തി. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറിയായാണ് റെയ്‌നറുടെ തിരിച്ചുവരവ്.
രാജിവെച്ച മുന്‍ ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയെയാണ് പുതിയ പ്രധാനമന്ത്രി ട്രഷറിയുടെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വിപണികള്‍ ഭയപ്പെട്ട ഇടത് നേതാവ് എഡ് മിലിബന്ദിനെ ഫോറിന്‍ സെക്രട്ടറിയാക്കിയപ്പോള്‍ ഹോം സെക്രട്ടറി പദത്തില്‍ ശക്തയായ ഷബാന മഹ്മൂദ് തുടരുമെന്നത് പുതിയ മന്ത്രിസഭയുടെ ഇമിഗ്രേഷന്‍ നയങ്ങളുടെ
More »
വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
ലണ്ടന്‍ : വിദേശയാത്രകള്‍ക്കിടെ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെ സര്‍ക്കാര്‍. ലാവോസില്‍ മെത്തനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറു വിദേശ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. 2024 നവംബറില്‍ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങില്‍ സൗജന്യമായി നല്‍കിയതായി കരുതുന്ന മദ്യഷോട്ടുകള്‍ കഴിച്ചതിനു പിന്നാലെയാണ് ആറുപേര്‍ മരിച്ചത്. ബ്രിട്ടീഷ് പൗരയായ സിമോണ്‍ വൈറ്റ്, രണ്ട് ഓസ്‌ട്രേലിയന്‍ യുവതികള്‍, രണ്ട് ഡാനിഷ് പൗരന്മാര്‍, ഒരു അമേരിക്കന്‍ പൗരന്‍ എന്നിവരാണ് മരിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മദ്യത്തില്‍ നിയമവിരുദ്ധമായി മെത്തനോള്‍ കലര്‍ത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എന്നാല്‍, മരണങ്ങളുടെ യഥാര്‍ഥ കാരണമോ ഉത്തരവാദികളെയോ സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലാവോസ് പൊതുസുരക്ഷാ
More »
യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
യുകെയില്‍ ജൂലൈ അവസാനത്തോടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഓഫിസ്. അതേസമയം, ഓഗസ്റ്റിലും താപനില ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നും ചില പ്രദേശങ്ങളില്‍ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടാമെന്നും ദീര്‍ഘകാല കാലാവസ്ഥാ പ്രവചനത്തില്‍ മുന്നറിയിപ്പുണ്ട്. മെറ്റ് ഓഫിസിന്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, ജൂലൈ അവസാനത്തോടെ രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന മര്‍ദത്തിന്റെ ശക്തി കുറയാനാണ് സാധ്യത. ഇതിന്റെ ഫലമായി ആദ്യം വടക്കന്‍ മേഖലകളില്‍ മഴയും ഇടിമിന്നലോടുകൂടിയ മഴയും ശക്തമാകും. പിന്നീട് ഇത് തെക്കന്‍ മേഖലകളിലേക്കും വ്യാപിച്ചേക്കും.
ഓഗസ്റ്റ് ആദ്യ ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍ വ്യതിയാനങ്ങള്‍ക്ക് വിധേയമാകുമെങ്കിലും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില സാധാരണയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ്
More »