യു.കെ.വാര്‍ത്തകള്‍

ആശ്വാസ ആലിംഗനം മണിക്കൂറിന് 70 പൗണ്ട്
പുതിയകാലത്ത് പിരിമുറുക്കവും ഒറ്റപ്പെടലും സമ്മര്‍ദവും ആളുകളെ വരിഞ്ഞു മുറുകുകയാണ്. അതിന്റെ ഫലമായി മാനസിക ആരോഗ്യവും മോശമാകുന്നു. തിരക്കേറിയ ആധുനിക കാലത്തു തങ്ങളുടെ പ്രശ്നങ്ങള്‍ ക്ഷമയോടെ കേട്ട് ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കാന്‍ ആളുകള്‍ വന്നിരിക്കുകയാണ്. പ്രൊഫഷണല്‍ കഡ്‌ലര്‍ അഥവാ ഹഗ്ഗര്‍ എന്ന ജോലിയ്ക്കു ജനപ്രീതി ഏറിവരുകയാണ്. മാഞ്ചസ്റ്ററുകാരിയും 42 കാരിയുമായ അനിക്കോ റോസ് അത്തരത്തില്‍ പുതിയൊരു തൊഴിലിടം സൃഷ്ടിക്കുകയും അതില്‍ നിന്ന് മികച്ച വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അനിക്കോയുടെ സാന്നിധ്യം നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അത് തന്നെയാണ് അവരുടെ ജോലിയും. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഒപ്പം നിന്ന് ആശ്വസിപ്പിക്കാന്‍, ഒന്ന് കെട്ടിപ്പിടിക്കാന്‍ ഒരു തുണയില്ലാത്തവര്‍ക്കായി അനിക്കോ റോസിന്റെ ആലിംഗനം ലഭ്യമാണ്. മാനസികമായ തകര്‍ച്ചയുടെയും സന്തോഷത്തിന്റെയും

More »

എന്‍എച്ച്എസിലെ നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് തടയണം, ഹെല്‍ത്ത് സെക്രട്ടറിക്ക് മുന്നറിയിപ്പുമായി ആര്‍സിഎന്‍
എന്‍എച്ച്എസില്‍ നിന്നും നഴ്‌സുമാരുടെ കൂട്ടപ്പലായനം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലേബര്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന ഹെല്‍ത്ത്‌കെയര്‍ പദ്ധതികള്‍ ഫലവത്താകില്ലെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നഴ്‌സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുകയും, കുറഞ്ഞ തോതില്‍ മാത്രം ആളുകള്‍ പ്രൊഫഷണിലേക്ക് വരികയും ചെയ്യുന്നത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ പാകത്തില്‍ രൂപപ്പെട്ട് വരികയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. വിദേശ നഴ്‌സുമാരും എന്‍എച്ച്എസില്‍ നിന്നും വിട്ടു പോകുന്ന സ്ഥിതിയാണ്. ഇത് രോഗീപരിചരണത്തെ ബാധിക്കുമെന്നും ആര്‍സിഎന്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസിനെ ആധുനികവത്കരിക്കാനും, ചികിത്സകള്‍ കമ്മ്യൂണിറ്റിയിലേക്ക് മാറ്റുകയും ചെയ്യണമെങ്കില്‍ ആയിരക്കണക്കിന് നഴ്‌സുമാര്‍ ആശുപത്രികള്‍ക്ക് പുറത്ത് ലോക്കല്‍ കമ്മ്യൂണിറ്റികളില്‍ ജോലി ചെയ്യേണ്ടതായി വരും. എന്നാല്‍

More »

ബാഗിന് 2 സെന്റിമീറ്റര്‍ വലിപ്പക്കൂടുതലെന്ന്; ഓക്‌സ്‌ഫോര്‍ഡ് സ്വദേശിനിയ്ക്കു വിമാനക്കമ്പനി നഷ്ട പരിഹാരം നല്‍കി
ബാഗിന് രണ്ട് സെന്റീമീറ്റര്‍ വലുപ്പ കൂടുതലുണ്ടെന്ന് പറഞ്ഞ് വിമാനത്താവള അധികൃതര്‍ ഒരു യുവതിയില്‍ നിന്നും ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി 12,000 രൂപ അധിക പിഴയായി ഇടാക്കി. എന്നാല്‍ യുവതി ഉപഭോക്തൃ കോടതിയില്‍ പോയതോടെ കമ്പനി പണം തിരികെ നല്‍കി. ഇംഗ്ലണ്ടില്‍ നിന്ന് സ്‌പെയിനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഓക്‌സ്‌ഫോര്‍ഡ് സ്വദേശി കാതറിന്‍ വാരിലോ എന്ന 45 കാരിയാണ് ഉപഭോക്തൃ ഫോറത്തില്‍ പരാതിയുമായി എത്തിയത്. വിമാനത്താവളത്തില്‍ വച്ച് തന്റെ ബാഗിന് രണ്ട് സെന്റീമീറ്റര്‍ വലുപ്പ കൂടുതലാണെന്ന പരാതി വിമാനത്താവള അധികൃതരും പിന്നാലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ഉന്നയിച്ചു. തുടര്‍ന്ന് ബാഗിന്റെ സിബ്ബ് ചെറുതാക്കി അധിക വലുപ്പം കുറച്ചെങ്കിലും ബാഗ് വിമാനത്തില്‍ കയറ്റാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് കാതറിന്‍ പരാതിയില്‍ പറയുന്നു. ബാഗിന്റെ അധികവലിപ്പം കുറച്ചിട്ടും ആദ്യ യാത്രയില്‍ തന്നോട്ട് 8,000 രൂപ പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടു.

More »

എന്‍എച്ച്എസില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് വിലക്ക്! ഏജന്‍സികളെ നിലയ്ക്ക് നിര്‍ത്തും
എന്‍എച്ച്എസിലെ ജോലിക്കാരുടെ ക്ഷാമം പണം കൊയ്യാനുള്ള സാധ്യതയായി കാണുന്നവരാണ് ഏജന്‍സി സ്ഥാപനങ്ങള്‍. എന്നാല്‍ ഏജന്‍സി ജീവനക്കാരെ താല്‍ക്കാലികമായി എത്തിക്കുന്ന പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ഹെല്‍ത്ത് സെക്രട്ടറി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഏജന്‍സി ജോലിക്കാരെ നിയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. നഴ്‌സുമാരുടെയും, ഡോക്ടര്‍മാരുടെയും ക്ഷാമത്തിന്റെ പേരില്‍ ആശുപത്രികള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കായി കണ്ണഞ്ചിപ്പിക്കുന്ന തുകകളാണ് പൊടിക്കുന്നത്. ഇത് അവസാനിപ്പിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഇത്തരം ജീവനക്കാര്‍ക്കായി 3 ബില്ല്യണ്‍ പൗണ്ടാണ് ചെലവാക്കിയത്. ഒരു ഏജന്‍സി നഴ്‌സിന് ഷിഫ്റ്റിന് 2000 പൗണ്ട് വരെയാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, ഡൊമസ്റ്റിക്

More »

ബജറ്റില്‍ മദ്യപാനികളെ തഴഞ്ഞു; സൂപ്പര്‍മാര്‍ക്കറ്റ് മദ്യവില്‍പ്പന ഇടിഞ്ഞു
ലേബര്‍ ബജറ്റില്‍ മദ്യപാനികള്‍ക്ക് പ്രോത്സാഹനവും നല്‍കാത്തതില്‍ പ്രതിഷേധിച്ചു മദ്യ ഉപയോഗം കുറച്ച് മദ്യപന്‍മാര്‍. ഇതോടെ സൂപ്പര്‍മാര്‍ക്കറ്റ് മദ്യവില്‍പ്പന ഇടിഞ്ഞു. വിലകള്‍ വര്‍ദ്ധിച്ചതോടെ ആല്‍ക്കഹോളില്‍ നിന്നും മദ്യപാനികള്‍ പിന്‍വാങ്ങിയിരിക്കുകയാണ്. ബ്രിട്ടന്റെ മികച്ച പത്ത് ബ്രാന്‍ഡുകളും വില്‍പ്പനയില്‍ ഇടിവ് നേരിടുകയാണ്. മികച്ച വില്‍പ്പന ഉണ്ടായിരുന്ന ബിയറുകള്‍, സ്പിരിറ്റ്, വൈന്‍ എന്നിവയെല്ലാം വില്‍പ്പന കുറഞ്ഞ നിലയിലാണെന്ന് ഗ്രോസര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണപ്പെരുപ്പവും, ആഗസ്റ്റിലെ ഡ്യൂട്ടി വര്‍ദ്ധനവും ചേര്‍ന്നാണ് വില ഉയരാന്‍ ഇടയാക്കിയത്. ശരാശരി ചെലവ് 4.5 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഫോര്‍ട്ടിഫൈഡ് വൈനിന്റെ ചെലവ് 12.9 ശതമാനമാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മദ്യത്തിനായി ചെലവാക്കിയ തുകയില്‍ 2.8 ശതമാനം വര്‍ദ്ധിച്ച് 15.4 ബില്ല്യണ്‍

More »

കീര്‍ സ്റ്റാര്‍മെറുടെ ദിപാവലി വിരുന്നില്‍ മദ്യവും മാംസവും വിളമ്പിയെന്ന്; അത്താഴ വിരുന്ന് വിവാദത്തില്‍
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെറുടെ ദിപാവലി അത്താഴ വിരുന്നില്‍ മദ്യവും മാംസവും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വിവാദം. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കള്‍ക്കും മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി വിരുന്ന്. കുച്ചിപ്പുഡി നൃത്താവരണം അടക്കമുള്ളതായിരുന്നു പരിപാടികള്‍. സ്റ്റാര്‍മെറുടെ പ്രസംഗവും ഉള്‍പ്പെടുത്തിയിരുന്നു. അത്താഴ വിരുന്നിന്റെ മെനുവില്‍ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്ന് ചില ബ്രിട്ടീഷ് ഹിന്ദു വിഭാഗക്കാര്‍ വെളിപ്പെടുത്തി. ലാംബ് കെബാബ്, ബീയര്‍, വൈന്‍ തുടങ്ങിയവയായിരുന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികള്‍ക്കു വിളമ്പിയത്. മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷത്തില്‍ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല. പ്രധാനമന്ത്രിയുടെ

More »

പീറ്റര്‍ബറോയില്‍ മലയാളി ദമ്പതികളുടെ മകള്‍ പനി ബാധിച്ചു മരിച്ചു; വിയോഗം ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ
യുകെ മലയാളി സമൂഹത്തിന്റെ കടുത്ത വേദനയിലാഴ്ത്തി മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിന്റെ വിയോഗം. പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകള്‍ അഥീന (11 മാസം) യാണ് മരണമടഞ്ഞത്. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകള്‍ അഥീന മരണമടഞ്ഞത്. പനിയെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ് കുഞ്ഞിന്റെ മരണ കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു. പനിയും ശ്വാസതടസവും മൂലമാണ്‌ ആദ്യം പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ രണ്ട് ദിവസം മുന്‍പ് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മണിയോടെ അഥീന മരിച്ചത്.

More »

ബെല്‍ഫാസ്റ്റില്‍ വിട പറഞ്ഞ മൂലമറ്റം സ്വദേശി ബിനോയ് യുടെ സംസ്‌കാരം 13ന്
ബെല്‍ഫാസ്റ്റില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്റെ സംസ്‌കാരം 13ന് നടക്കും. സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് 12 ന് ഉച്ചക്ക് ഒരു മണി മുതല്‍ 6 വരെ പ്രത്യേക പ്രാര്‍ത്ഥനകളും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് 13ന് രാവിലെ 11 മണിക്ക് സെന്റ് ബെര്‍ണടിക്ട് ചര്‍ച്ചില്‍ സംസ്‌കാര ശ്രുശ്രൂഷകളും നടക്കും. തുടര്‍ന്ന് മില്‍ടൗണ്‍ സെമിത്തേരിയിലായിരിക്കും സംസ്‌കാരം നടത്തുക. ബിനോയ് അഗസ്റ്റിന്‍ (49) ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ഇരിക്കെയാണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്‌സിറ്റിയിലെ എംബിഎ ബിരുദധാരിയും

More »

യുകെയിലെ പ്രീ സ്‌കൂളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളെന്ന് യുവതിയുടെ കുറിപ്പ്
ലണ്ടന്‍ : യുകെയിലെ പ്രീ സ്‌കൂളില്‍ നടക്കുന്നത് കുട്ടികള്‍ക്കു ഹാനികരമായ കാര്യങ്ങളെന്ന് കുറിപ്പ്. ഇപ്പോഴത്തെ പ്രീ സ്‌കൂളുകളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് കൊണ്ട് ഒരു യുവതി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ക്കു കാരണമായി. ജോലിക്ക് പോകേണ്ടതിനാല്‍ പതിനഞ്ച് മാസം മാത്രം പ്രായമുള്ള കുട്ടിയെ താന്‍ പ്രീ സ്‌കൂളിലാണ് ആക്കാറെന്നും എന്നാല്‍ അവിടെ നടക്കുന്ന സംഭങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇംഗ്ലണ്ട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചു. 'ഞാന്‍ എന്റെ മകളുടെ നഴ്‌സറി കളിപ്പാട്ടത്തില്‍ ബഗ് വച്ചു' എന്ന തലക്കെട്ടിലാണ് യുവതി തന്റെ റെഡ്ഡിറ്റ് അക്കൌണ്ടില്‍ കുറിപ്പെഴുതിയത്. കൊവിഡിന് പിന്നാലെ നഴ്‌സറി സ്‌കൂളുകള്‍ മാതാപിതാക്കളെ അകത്തേക്ക് കയറ്റാറില്ലെന്നും അതിന് ഉള്ളില്‍ നടക്കുന്നത് പുറത്ത് നിന്നും കാണാതിരിക്കാന്‍ ജനലുകള്‍ക്ക് പ്രത്യേക കര്‍ട്ടനുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions