യു.കെ.വാര്‍ത്തകള്‍

ചികിത്സിക്കുന്നതിനിടെ വനിതാ രോഗികളെ പീഡിപ്പിച്ചതിന് 65-കാരന്‍ ജിപിയ്ക്ക് 22 വര്‍ഷം ജയില്‍
തന്നെ വിശ്വസിച്ച് ചികിത്സ തേടിയെത്തുന്ന വനിതാ രോഗികളെ പീഡിപ്പിച്ച 65-കാരനായ ഫാമിലി ഡോക്ടര്‍ക്ക് 22 വര്‍ഷം ജയില്‍ശിക്ഷ. ഏഴ് വനിതാ രോഗികളോട് മോശമായി പെരുമാറിയ കേസിലാണ് 'വിശ്വസ്തനെന്ന് പേരെടുത്ത ജിപി അകത്തായത്. ജിപിയായിരുന്ന സ്റ്റീഫന്‍ കോക്‌സ് തന്റെ പദവി ദുരുപയോഗം ചെയ്താണ് രോഗികളെ ചൂഷണത്തിന് വിധേയമാക്കിയത്. പതിവ് പരിശോധനകള്‍ക്കിടെ രോഗികളെ മോശമായി സ്പര്‍ശിക്കുകയും, ശരീരം ഇവരുടെ ദേഹത്ത് അമര്‍ത്തുകയും ചെയ്തിരുന്നതായാണ് ആരോപണങ്ങള്‍. ഡോക്ടറെന്ന പദവിക്ക് പിന്നില്‍ മുഖം മറച്ചായിരുന്നു ഷ്രോപ്ഷയര്‍ വെല്‍ഷ്പൂളിലെ സ്റ്റോക്ക്ടണ്‍ മില്ലില്‍ നിന്നുള്ള കോക്‌സ് ഈ അതിക്രമങ്ങള്‍ നടത്തിയത്. 1980-കള്‍ മുതല്‍ 1990-കള്‍ വരെയുള്ള കാലയളവിലായിരുന്നു ബെര്‍ക്ഷയര്‍ ബ്രാക്ക്‌നെല്‍ സര്‍ജറിയില്‍ വെച്ച് ഇയാള്‍ രോഗികളെ അക്രമിച്ചത്. റീഡിംഗ് ക്രൗണ്‍ കോടതിയില്‍ നാല് ആഴ്ച നീണ്ട പുനര്‍വിചാരണയ്ക്ക് ഒടുവിലാണ് കോക്‌സിന് 12

More »

യുകെ മലയാളിയ്ക്ക് ദേഹാസ്വാസ്ഥ്യം: ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കില്‍ അടിയന്തിര ലാന്‍ഡിംഗ്
ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ ഐ 111 എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തില്‍ ഉണ്ടായിരുന്ന എക്സ്റ്ററിനു അടുത്തുള്ള ഡോളിഷ് പട്ടണത്തില്‍ താമസിക്കുന്ന മലയാളിക്കു അടിയന്തിര ചികിത്സ വേണ്ടി വന്നതോടെയാണ് വിമാനം കോപ്പന്‍ഹേഗില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ത്ഥം നാട്ടില്‍ പോയി മടങ്ങിയ രാജീവ് ഫിലിപ്പീന് ഇന്‍സുലിന്‍ താഴ്ന്നു പോയതോടെയാണ് വിമാനത്തില്‍ ഉണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം പൈലറ്റ് അടിയന്തിര ലാന്‍ഡിങ്ങിന് തയാറായത്. വിമാനം എത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജീകരിച്ചിരുന്നു. തുടര്‍ന്ന് കോപ്പന്‍ഹേഗിലെ അമങ്ഗര്‍ ആസ്പത്രയിലേക്ക് മാറ്റിയ രാജീവിനെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ

More »

ലേബര്‍ സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്നതിന് മുന്‍പ് സ്റ്റാര്‍മറുടെ ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
അധികാരത്തിലേറി 100 ദിവസം തികയ്ക്കുന്നതിന് മുന്‍പ് തന്റെ ഉന്നത ഉദ്യോഗസ്ഥ തല സംഘത്തില്‍ അഴിച്ചുപണി നടത്തി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സൗജന്യങ്ങള്‍ പറ്റുന്നതായുള്ള ആരോപണങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് ചീഫ് ഓഫ് സ്റ്റാഫിനെ ഉള്‍പ്പെടെ മാറ്റിയത്. മുന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥ കൂടിയായിരുന്ന സ്യൂ ഗ്രേയാണ് പുറത്തായത്. തന്നെ നീക്കം ചെയ്യാന്‍ പോകുന്നതായി അവസാന നിമിഷം അറിഞ്ഞതോടെ ഇവര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ അധികാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായാണ് വാര്‍ത്തകള്‍. സ്യൂ ഗ്രേയും ലേബര്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സ്റ്റാര്‍മറുടെ മുഖ്യ ഉപദേശകന്‍ മോര്‍ഗന്‍ മക്‌സ്വീനിയും തമ്മില്‍ അധികാര വടംവലി അരങ്ങേറിയിരുന്നു. ഇവരില്‍ ഒരാളെയോ, രണ്ട് പേരെയോ ഒഴിവാക്കണമെന്ന് ലേബര്‍ നേതൃത്വത്തില്‍ തന്നെ സംസാരം ഉയരുകയും ചെയ്തു. ഇതിന്

More »

എന്‍എച്ച്എസില്‍ പരിഷ്‌കാരങ്ങള്‍ വന്നില്ലെങ്കില്‍ ജീവനുകള്‍ അപകടത്തിലാകും; മുന്നറിയിപ്പുമായി കൊറോണര്‍മാര്‍
എന്‍എച്ച്എസില്‍ ആവശ്യത്തിന് ബെഡുകള്‍ ഇല്ലാത്തതും, സേവനങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കാത്തതും ചേര്‍ന്ന് ജനങ്ങളുടെ ജീവനെടുക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറിക്ക് കൊറോണര്‍മാരുടെ മുന്നറിയിപ്പ്. അഡല്‍റ്റ് കെയര്‍ സിസ്റ്റത്തിന്റെ പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറിയോട് രണ്ട് കൊറോണര്‍മാര്‍ ആവശ്യപ്പെട്ടു. രോഗികള്‍ മരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. രണ്ട് ആശുപത്രികളില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കാതെ വന്നത് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ മരണങ്ങളുമായി ബന്ധപ്പെടുത്തിയതോടെയാണ് കഴിഞ്ഞ മാസം ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൊറോണര്‍മാര്‍ ഭാവിയില്‍ മരണങ്ങള്‍ തടയാനുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ അയച്ചത്. ആദ്യത്തെ കേസില്‍ ആംബുലന്‍സ് ആവശ്യത്തിലേറെ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചത് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍

More »

നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍ നിന്ന് കാണാതായ നഴ്‌സിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; ദുരൂഹത തുടരുന്നു
നോര്‍ത്ത് യോര്‍ക്ക്‌ഷെയറില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നഴ്‌സിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അഞ്ച് ദിവസം മുമ്പാണ് ഒരു കുട്ടിയുടെ അമ്മയായ വിക്ടോറിയ ടെയ്‌ലറിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ മാള്‍ട്ടണിലുള്ള അവരുടെ വീട്ടിലാണ് വിക്ടോറിയ ടെയ്‌ലറിനെ അവസാനമായി കണ്ടത്. അന്നേദിവസം രാവിലെ 11.35 ന് മാള്‍ട്ടണിലെ നോര്‍ട്ടണ്‍ ഏരിയയിലെ വെല്‍ഹാം റോഡിലെ ബിപി ഗാരേജിലെ സിസിടിവിയില്‍ നിന്നും അവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വിക്ടോറിയ ടെയ്‌ലറിന്റെ പല സാധനങ്ങളും ഡെല്‍വെന്റ് നദിക്ക് സമീപം കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തുന്നു. പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. വിക്ടോറിയ ടെയ്‌ലറിനെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ 101,999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും പൊലീസ്

More »

ജോലിക്കാര്‍ക്ക് ആദ്യ ദിനം മുതല്‍ സിക്ക് പേ ലഭിക്കുന്നത് അവകാശമാക്കും; പ്രൊബേഷന്‍ കാലയളവും കുറയ്ക്കും
ജോലിക്കാരുടെ അവകാശങ്ങളില്‍ പുത്തന്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ലേബര്‍ സര്‍ക്കാര്‍. ആദ്യ ദിനം മുതല്‍ തന്നെ ജോലിക്കാര്‍ക്ക് സിക്ക് പേ ലഭിക്കാന്‍ ജോലിക്കാര്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ ഏഴ് മില്ല്യണിലേറെ ജനങ്ങള്‍ക്ക് ഈ അവകാശം നല്‍കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ രോഗത്തിന്റെ നാലാം ദിനം മുതലാണ് സിക്ക് പേ നേടാന്‍ അനുമതിയുള്ളത്. ഇത് തിരുത്തിയുള്ള എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ അവതരിപ്പിക്കാനാണ് ലേബര്‍ നീക്കം. ഒരു തലമുറ കണ്ട ഏറ്റവും വലിയ നീക്കമെന്നാണ് ലേബര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന് പുറമെ പ്രൊബേഷന്‍ പിരീഡും കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രൊബേഷന്‍ കാലാവധി രണ്ട് വര്‍ഷം വരെ നീളുന്നതാണ്. ഇത് ആറ് മാസമായി കുറയ്ക്കാനാണ് നടപടി വരിക. കൂടാതെ ജോലിയില്‍

More »

യുകെയിലെ താപനില മൈനസ് പത്തിലേക്ക്; അടുത്തയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി മഞ്ഞുവീഴ്ച
അടുത്തയാഴ്ച യുകെയിലെ മിക്ക പ്രദേശങ്ങളിലും തുടര്‍ച്ചയായി മൂന്ന് ദിവസം മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. പലയിടങ്ങളിലും താപനില മൈനസ് 10 ലേക്ക് കൂപ്പുകുത്തും. ഡബ്ല്യു എക്സ് ചാര്‍ട്ടില്‍ നിന്നുള്ള കാലാവസ്ഥാ ഭൂപടത്തില്‍ കണിക്കുന്നത്, വരുന്നയാഴ്ച ആദ്യം തന്നെ താപനില പൂജ്യത്തില്‍ താഴെയാകുമെന്നാണ്. ഇതിനെ ശരിവയ്ക്കുന്ന രീതിയിലുള്ളതാണ് മെറ്റ് ഓഫീസിന്റെ പ്രവചനവും. ഏതാനും ദിവസത്തെ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയാണ് അവരും പ്രവചിക്കുന്നത്. താപനില കുത്തനെ ഇടിഞ്ഞ് വരാനിരിക്കുന്ന മഞ്ഞു വീഴ്ച കാണേണ്ടതായിരിക്കും എന്നാണ് ബ്രിട്ടീഷ് വെതര്‍ സര്‍വ്വീസ് സ്ഥാപകനും മുതിര്‍ന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ജിം ഡെയ്ല്‍ പായുന്നത്. വെയ്ല്‍സില്‍ നിന്നു തുടങ്ങി, ബിര്‍മ്മിംഗ്ഹാം, കോട്‌സ്വേള്‍ഡ് എന്നിവ കടന്ന് സൗത്താംപ്ടണ്‍ വരെ ഭൂമിയെ മഞ്ഞു പുതയ്ക്കുന്നതായിരിക്കും വരും ദിനങ്ങള്‍ എന്നും അദ്ദേഹം പറയുന്നു. ലേക്ക് ഡിസ്ട്രിക്ട്,

More »

തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കി എന്‍എച്ച്എസ് ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രധാന തെളിവുകള്‍ കോടതിയില്‍
ലണ്ടന്‍ പാര്‍ക്കിലെ ബെഞ്ചില്‍ അബോധാവസ്ഥയില്‍ കിടക്കവെ അപരിചിതന്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് യുവതിക്ക് ജീവന്‍ നഷ്ടമായെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. 37-കാരി നതാലി ഷോട്ടറാണ് വെസ്റ്റ് ലണ്ടന്‍ സൗത്താള്‍ പാര്‍ക്കിലെ ബെഞ്ചില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തങ്ങളുടെ മകളുടെ അന്ത്യനിമിഷങ്ങളില്‍ നേരിട്ട ക്രൂരതയ്ക്ക് കോടതിയില്‍ മാതാപിതാക്കള്‍ സാക്ഷിയായി . പൊതുസ്ഥലത്ത് നേരിട്ട ക്രൂരമായ പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് ജൂറി അംഗം ഉള്‍പ്പെടെ കണ്ണീര്‍ വാര്‍ത്തത്. മൂന്ന് മക്കളുടെ അമ്മയായ 37-കാരി വെസ്റ്റ് ലണ്ടന്‍ സൗത്ത്ഹാളില്‍ രാത്രി കറക്കത്തിന് ശേഷം അബോധാവസ്ഥയില്‍ പാര്‍ക്ക് ബെഞ്ചില്‍ കിടക്കുമ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്. 2021 ജൂലൈ 16-ന് നടന്ന അതിക്രമങ്ങളില്‍ 35-കാരന്‍ മുഹമ്മദ് ലിഡോവാണ് യുവതിയെ നാല് തവണ ബലാത്സംഗത്തിന്

More »

യുകെയില്‍ ബാങ്ക് ഇടപാടുകളിലുള്ള പരിശോധന കൂടുതല്‍ കര്‍ശനമാക്കും
ഓണ്‍ലൈന്‍ ബാങ്ക് സംവിധാനങ്ങള്‍ സാര്‍വത്രികമായതോടെ പണം തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമായി. 2023 -ല്‍ ഒരു ബില്യണ്‍ പൗണ്ടിലധികം ആണ് തട്ടിപ്പുകാര്‍ പല രീതിയില്‍ കവര്‍ന്നെടുത്തത് എന്നാണു റിപ്പോര്‍ട്ട് . 2022 നെ അപേക്ഷിച്ച് കവര്‍ന്നെടുത്ത പണത്തിന്റെ മൂല്യത്തില്‍ 104 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. ബാങ്ക് ഇടപാടുകളിലുള്ള തട്ടിപ്പ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംശയാസ്പദമായ പണ ഇടപാടുകള്‍ നിലവില്‍ വരാന്‍ ഈ മാസം മുതല്‍ കൂടുതല്‍ സാവകാശം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്തരം പണമിടപാടുകള്‍ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഇനി മുതല്‍ 4 പ്രവര്‍ത്തി ദിവസം വരെ വേണ്ടിവരും. വ്യക്തിഗത ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കിയും മറ്റും തട്ടിപ്പു നടത്തുന്ന കുറ്റവാളികളെ മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions