യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് കണ്ണീര്‍ രാവ്; യുവകരുത്തില്‍ സ്പെയ്ന്‍
ബെര്‍ലിന്‍ : യൂറോ കിരീടത്തിനായി ആര്‍ത്തുവിളിച്ച ഇംഗ്ളീഷ് ആരാധകരെ നിശ്ശബ്ദരാക്കി സ്പെയിനിന്റെ നാലാം കിരീടധാരണം. ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയം വേദിയായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പെയിന് യൂറോ ചാമ്പ്യന്മാരായത്. നിക്കോ വില്യംസും മികേല്‍ ഒയര്‍സബാലുമാണ് സ്പെയിനിന്റെ സ്കോറര്‍മാര്‍. കോള്‍ പാല്‍മര്‍ ഇംഗ്ലണ്ടിനായി ഒരു ഗോള്‍ മടക്കി. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം യൂറോ ഫൈനല്‍ തോല്‍വിയാണിത്.
ഇത്തവണത്തെ യൂറോയില്‍ പുതുശൈലിയുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിന് അര്‍ഹിച്ച കിരീടം തന്നയാണിത്. ആദ്യപകുതിയില്‍ ഇരുടീമും
More »
ഇനി അല്‍കാരസ് യുഗം; വിംബിള്‍ഡണില്‍ തുടരെ രണ്ടാമത്തെ വര്‍ഷവും ജോക്കോവിച്ച് വീണു
ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6-നാണ് 21-കാരന്റെ ജയം. മൂന്നു മണിക്കൂര്‍ പോരാട്ടം നീണ്ടുനിന്നു. അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്.
ഫൈനലിലുടനീളം അല്‍ക്കാരസിന്റെ ആധിപത്യമാണ് കണ്ടത്. ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ കളം വാഴുകയായിരുന്നു അല്‍ക്കരാസ്. കഴിഞ്ഞ തവണയാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണ് ഈ നേട്ടം.
ഒരിക്കല്‍ക്കൂടി നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി ടെന്നിസ് പുരുഷ സിംഗിള്‍സിലെ മേധാവിത്തത്തിനു അടിവരയിടുകയാണ് ജോക്കോവിച്ച്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ 25 ഗ്രാന്‍സ്‌ലാം
More »
ആവശ്യത്തിന് ജീവനക്കാരില്ലാതെ എന്‍എച്ച്എസ്; ടെസ്റ്റുകള്‍ക്കായി റെക്കോര്‍ഡ് കാത്തിരിപ്പ്
ആവശ്യത്തിന് ജീവനക്കാരില്ലാതെ എന്‍എച്ച്എസ്; ടെസ്റ്റുകള്‍ക്കായി രോഗികള്‍ റെക്കോര്‍ഡ് കാത്തിരിപ്പ്
ആവശ്യത്തിന് ജീവനക്കാരില്ലാതെ എന്‍എച്ച്എസ് വലയുന്നത് കാലങ്ങളായുള്ള തലവേദനയാണ് .വെയ്റ്റിംഗ് ലിസ്റ്റ് സര്‍വ്വകാല റെക്കോര്‍ഡിലാണ്. രോഗികളെ കാത്തിരിപ്പിക്കുന്നതിലേക്ക് പലവിധ സംഭവങ്ങളും സംഭാവന ചെയ്യുന്നുണ്ട്. അതിലൊന്നാണ് ആവശ്യത്തിന് എന്‍എച്ച്എസ് ജീവനക്കാരുടെ അഭാവം, പ്രത്യേകിച്ച് ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ നടത്തുന്ന ജോലിക്കാരുടെ ക്ഷാമം വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്.
കാന്‍സര്‍ സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ക്ക് വമ്പന്‍ വെയ്റ്റിംഗ് ലിസ്റ്റാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ക്ലിനിക്കല്‍ റേഡിയോളജിസ്റ്റുകളുടെ കുത്തനെയുള്ള ഇടിവ് പ്രതിസന്ധിയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വ്യാഴാഴ്ച പുറത്തുവന്ന കണക്ക് പ്രകാരം
More »
ബര്‍മിംഗ്ഹാമിലെ അഞ്ചുവയസുകാരി ഹന്ന മേരിയുടെ വിയോഗത്തിന്റെ വേദനയില്‍ മലയാളി സമൂഹം
ബര്‍മിംഗ്ഹാം : ബര്‍മിംഗ്ഹാമില്‍ പനിബാധിച്ചു ചികിത്സയിലിരിക്കെ അപ്രതീക്ഷിതമായി വിടവാങ്ങിയ അഞ്ചു വയസുകാരി ഹന്ന മേരി കണ്ണീരോര്‍മ്മ . വൂള്‍വര്‍ഹാംപ്ടണിലെ ബില്‍സെന്റ് ഫിലിപ്പ് - ജെയ്‌മോള്‍ വര്‍ക്കി ദമ്പതികളുടെ മകള്‍ ഹന്ന മേരി ഫിലിപ്പ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
പനി വിട്ടു മാറാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വിദഗ്ദ ചികിത്സക്കായി കുട്ടിയെ ബര്‍മിംഗ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സയില്‍ തുടരവേ ഹൃദയാഘാതം സംഭവിച്ചതു മൂലം ഹന്ന മരണത്തിന് കീഴടങ്ങുകയായിരുന്നു.
മല്ലപ്പള്ളിയിലെ തുരുത്തിക്കാട് സ്വദേശി ബില്‍സെന്റ് ഫിലിപ്പ് എട്ടു മാസം മുമ്പാണ് ഹന്നയേയും ഇളയ സഹോദന്‍ ആല്‍ബിനേയും കൂട്ടി യുകെയില്‍ എത്തുന്നത്. ഹന്നയുടെ അമ്മ നഴ്സായ ജെയ്‌മോള്‍
More »
ലണ്ടനില്‍ നവജാത ശിശുവിന്റെ ജഡം വേസ്റ്റ് ബിന്നില്‍ നിന്നും കണ്ടെത്തി
ലണ്ടനില്‍ നവജാത ശിശുവിന്റെ ജഡം വേസ്റ്റ് ബിന്നില്‍ നിന്നും കണ്ടെടുത്ത് പോലീസ്. ഒരു വീട്ടില്‍ നിന്നും നല്‍കിയ മാലിന്യ കൂടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിനും ബാല അവഗണനയ്ക്കും, പ്രസവം മറച്ചു വെച്ചതിനും ഒരു 26 കാരനെയും കുഞ്ഞിനെ നശിപ്പിച്ചതിന് ഒരു 29 കാരിയേയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കേസിന്റെ അന്വേഷണം തുടരുകയാണ്. ലണ്ടന്‍, കാംഡണിലെ ടാവിറ്റോണ്‍ സ്ട്രീറ്റിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ആംബുലന്‍സ് സര്‍വ്വീസും പോലീസിനൊപ്പം എത്തിയിരുന്നെങ്കിലും കുഞ്ഞ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ആ മാലിന്യ കൂട ഇരുന്നിരുന്നതിന്റെ സമീപമുള്ള വീട്ടില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഫൊറെന്‍സിക് പരിശോധനയിലൂടെയാണ് കുട്ടിയുടെ ജനനം പൂര്‍ണ്ണമായും
More »
വിസാ കാലാവധി തീരുന്നതായി ഹോം ഓഫീസിന്റെ കത്ത്: ഇന്ത്യന്‍ വംശജ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ആത്മഹത്യക്കൊരുങ്ങി
യുകെയിലെ വിദേശ കെയറര്‍മാര്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയുടെ ഉദാഹരണമായി ഇന്ത്യന്‍ വംശജ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി നടത്തിയ ആത്മഹത്യാ ശ്രമം. 2021ല്‍ ഇന്ത്യയില്‍ നിന്നും യുകെയിലെത്തിയ 31-കാരി റോന്‍ഡാ മൈസ്ടിഷിന്റെ ആത്മഹത്യാ ശ്രമത്തെ കുറിച്ചാണ് ബ്രിട്ടനിലെ കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഹോം ഓഫീസില്‍ നിന്നും വിസാ കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന കത്ത് ലഭിച്ചതോടെയാണ് കെയററുടെ മാനസിക നില കൈവിട്ട് പോയത്. ഇവര്‍ തന്റെ പിഞ്ചുകുഞ്ഞുങ്ങളുമായാണ് ആത്മഹത്യ ചെയ്യാന്‍ പോയത്. സൗത്താംപ്ടണിലെ കോബ്‌ഡെന്‍ പാലത്തിന് സമീപത്തുള്ള ഇച്ചെന്‍ നദിയിലാണ് യുവതി കുഞ്ഞുങ്ങളുമായി പ്രവേശിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26-നായിരുന്നു സംഭവം. തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഇവര്‍ ഇറങ്ങിപ്പോകുന്നത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രദ്ധിക്കുകയും ഇവര്‍ വഴിയാത്രക്കാരെ വിവരം
More »
നിയന്ത്രണ ഭീതിക്കിടയിലും യുകെയിലെ വാടക വീടു വിപണികളിലേക്ക് നിക്ഷേപകര്‍ കുമിഞ്ഞുകൂടുന്നു
ലണ്ടന്‍ : ബ്രിട്ടന്‍, രാജ്യത്തെ പുതിയ ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കു സാധ്യതയുണ്ടെങ്കിലും വാടക വീടുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തെ ഭവന ആവശ്യം വിതരണത്തേക്കാള്‍ വളരെ കൂടുതലുള്ള സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കാര്യമാക്കാതെ നിക്ഷേപകര്‍ കടന്നുവരുന്നത്.
സാവില്‍സിന്റെ അഭിപ്രായത്തില്‍, ബ്രിട്ടനിലെ വാടക ഭവന മേഖലയില്‍ സ്ഥാപനപരമായ നിക്ഷേപം പിടിച്ചുനില്‍ക്കുകയാണ്, കാരണം ഇത് മൊത്തം വാടകയ്ക്ക് എടുത്ത സ്റ്റോക്കിന്റെ 2% മാത്രമാണ്.
വിദ്യാര്‍ത്ഥികളുടെ പാര്‍പ്പിടവും റിട്ടയര്‍മെന്റ് ഹോമുകളും ഉള്‍പ്പെടുന്ന വാടക മേഖല - വിശാലമായ വാണിജ്യ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനേക്കാള്‍ മികച്ചതാണ്, ഇത് കുതിച്ചുയരുന്ന കടമെടുപ്പ് ചെലവുകളും പ്രവര്‍ത്തന രീതികളും മാറിയതിന് ശേഷം കടുത്ത സാഹചര്യങ്ങള്‍ നേരിടുന്നു.
“നിക്ഷേപകര്‍ ഈ ജീവിത മേഖലകളിലെല്ലാം ശരിക്കും
More »
ജയിലുകളിലെ തിരക്ക്: ബ്രിട്ടനില്‍ സെപ്റ്റംബറില്‍ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കും
ലണ്ടന്‍ : ബ്രിട്ടനില്‍ സെപ്റ്റംബര്‍ ആദ്യം ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് അറിയിച്ചു. ജയിലുകളിലെ തിരക്ക് ലഘൂകരിക്കാനുള്ള അടിയന്തര നടപടിയുടെ ഭാഗമാണിത്. ജയില്‍ സംവിധാനത്തിന്റെ തകര്‍ച്ച ഒഴിവാക്കാനാണ് നടപടി എന്നാണു ന്യായീകരണം. റിഷി സുനക്കും കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റും അധികാരത്തിലിരുന്നപ്പോള്‍ പ്രതിസന്ധി കൈകാര്യം ചെയ്യാത്തതിന്റെ ഫലമാണ് ഇതെന്ന് അവര്‍ കുറ്റപ്പെടുത്തി.
ജയില്‍ മോചന പദ്ധതി പ്രകാരം, ചില തടവുകാര്‍ ഇംഗ്ലണ്ടിലും വെയില്‍സിലും നിലവിലുള്ള 50% ശിക്ഷയ്ക്ക് പകരം 40% ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിപ്പിക്കപ്പെടും. സെപ്തംബറില്‍ മോചിതരാകുന്ന ആദ്യ ബാച്ച് തടവുകാര്‍ ആയിരക്കണക്കിന് വരുമെന്നാണ് കരുതുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ കൂടുതല്‍ മോചനങ്ങളും മൂന്ന് മാസത്തിലൊരിക്കല്‍ പാര്‍ലമെന്റില്‍ അപ്ഡേറ്റ് ചെയ്യപ്പെടും.
അടുത്ത 18 മാസത്തിനുള്ളില്‍, പുതിയ
More »
1.5 മില്ല്യണ്‍ പുതിയ ഭവനങ്ങളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലേബറിന് സാധിക്കില്ലെന്ന്
ഒന്നര മില്ല്യണ്‍ പുതിയ ഭവനങ്ങളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കടമ്പകളേറെയെന്നു പ്രൊവൈഡര്‍മാരുടെ മുന്നറിയിപ്പ്. താങ്ങാന്‍ കഴിയുന്ന ഭവനമേഖലയ്ക്കായി അടിയന്തരമായി പണം അനുവദിക്കാതെ ഈ പാര്‍ലമെന്റിന്റെ കാലത്ത് ഇത്രയും പുതിയ ഭവനങ്ങളെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പ്രൊവൈഡര്‍മാര്‍ പറയുന്നു.
ഒരു തലമുറയിലെ ഏറ്റവും അഫോര്‍ഡബിള്‍ ഹൗസിംഗ് ഉത്തേജനമെന്ന വാഗ്ദാനം നടപ്പാക്കാന്‍ പ്രൊവൈഡര്‍മാര്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ടിവരുമെന്നാണ് ഹൗസിംഗ് അസോസിയേഷനും, കൗണ്‍സിലുകളും ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
സോഷ്യല്‍ ഹൗസിംഗ് നടപ്പാക്കുന്ന ഏറ്റവും വലിയ ഡെവലപ്പര്‍മാരായ ഹൗസിംഗ് അസോസിയേഷന്‍ കണക്ക് പ്രകാരം 2023-24 വര്‍ഷത്തില്‍ 32,705 വീടുകള്‍ മാത്രമാണ് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് ഇത് 30% കുറവാണ്.
More »