യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ദേശീയ പാഠ്യപദ്ധതി പുനഃപരിശോധന റിപ്പോര്‍ട്ട്: 10 പ്രധാന ശുപാര്‍ശകള്‍
ഇംഗ്ലണ്ടിലെ കൊച്ചുകുട്ടികള്‍ മുതല്‍ 19 വയസുവരെയുള്ളവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാന്‍സിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിര്‍ണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്‍ട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 10 പ്രധാന ശുപാര്‍ശകള്‍- ജി സി എസ് ഇ പരീക്ഷകളുടെ ദൈര്‍ഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയില്‍ സാമൂഹിക വൈവിധ്യം

More »

കംബ്രിയയില്‍ ട്രെയിന്‍ പാളം തെറ്റി; യാത്രാസര്‍വീസുകള്‍ തടസപ്പെട്ടു
ലണ്ടന്‍ : ഗ്ലാസ്‌ഗോയില്‍നിന്ന് ലണ്ടനിലേക്കുള്ള അവന്ദി-വെസ്റ്റ്‌കോസ്റ്റ് ട്രെയിന്‍ കംബ്രിയയ്ക്കു സമീപം പാളം തെറ്റി. കഴഞ്ഞ ദിവസം രാവിലെ 04.28നായിരുന്നു അപകടം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും ആര്‍ക്കും പരിക്കുപറ്റിയില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെ 'മേജര്‍ ഇന്‍സിഡന്റ്' ആയി പ്രഖ്യാപിച്ച ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍, സംഭവത്തെ തുടര്‍ന്ന് പ്രസ്റ്റണിന്റെ വടക്കുഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായി അറിയിച്ചു. വരും ദിവസങ്ങളില്‍ ഈ റൂട്ടിലൂടെയുള്ള യാത്രാസര്‍വീസുകള്‍ക്ക് തടസം നേരിടാനാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഇടപെടലുകള്‍ ഉറപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

More »

ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങള്‍ ശക്തം; കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക്
ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമെന്ന ആരോപണത്തിലാണ് ആന്‍ഡ്രൂ രാജകുമാരന് രാജ കുടുംബത്തില്‍ നിന്ന് ഒഴിവാകേണ്ടിവന്നത്. ആന്‍ഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിയിരുന്നു. ഇപ്പോഴിതാ ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക് വരുകയാണ്. 2019ല്‍ ബിബിസി പനോരമയ്ക്ക് വെര്‍ജീന ജൂഫ്രെ വിവാദ അഭിമുഖം നല്‍കിയെങ്കിലും ഇതുവരെ പ്രക്ഷേപം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങള്‍ ബിബിസി വണ്‍ ചാനലില്‍ ഇന്നു എട്ടു മണിക്ക് പ്രക്ഷേപണം ചെയ്യും. ഇതോടെ ആന്‍ഡ്രൂവിന്റെ നില കൂടുതല്‍ പരുങ്ങലിലാവും. 17ാം വയസ്സില്‍ ആന്‍ഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജൂഫ്രെ തുറന്നുപറഞ്ഞിരുന്നു. മൂന്നു തവണ ലൈംഗീക ബന്ധമുണ്ടായെന്നാണ് ജൂഫ്രെ ആരോപിക്കുന്നത് എന്നാല്‍

More »

ബ്രിട്ടനിലും ട്രെയിനുകള്‍ സുരക്ഷിതമല്ല; അതിക്രമങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു
അക്രമത്തിന് പിന്നാലെ ബ്രിട്ടനിലെ ട്രെയിനുകളിലെ സുരക്ഷ പുനരവലോകനം ചെയ്യാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. കണക്കുകള്‍ പ്രകാരം ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് രാജ്യത്തെ റെയില്‍ ശൃംഖലകളില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍. ഓഫീസ് ഓഫ് റെയില്‍ & റോഡ് നടത്തിയ പരിശോധനയില്‍ 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂവായിരത്തില്‍ നിന്നും പതിനായിരത്തിലേക്കാണ് അക്രമങ്ങള്‍ വര്‍ധിച്ചത്. 2024-25 വര്‍ഷത്തില്‍ 5.4 ശതമാനം വര്‍ധനവാണ് റെയില്‍വെ യാത്രകളില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറയുന്നു. അതേസമയം, 2024-25 വര്‍ഷം അധികൃതര്‍ തെളിയിച്ച കുറ്റകൃത്യങ്ങളുടെ എണ്ണം കേവലം 11.9 ശതമാനമാണ്. ഒരു വര്‍ഷം മുന്‍പത്തെ 12.5 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ശനിയാഴ്ച രാത്രി എല്‍എന്‍ഇആര്‍ ട്രെയിനില്‍ 11 പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്നാണ് യുകെ

More »

മുംബൈ-ലണ്ടന്‍ വിമാന യാത്രയില്‍ 12 വയസുകാരിക്ക് പീഡനം; ഇന്ത്യക്കാരന് 21 മാസം ജയില്‍, നാടുകടത്തല്‍
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ (34) 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രുവിലേക്കുള്ള വിമാനത്തില്‍ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ മോശമായി സ്പര്‍ശിക്കുകയായിരുന്നു. രാത്രിയില്‍ 'എന്റെ അടുത്ത് നിന്ന് മാറൂ' എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കാബിന്‍ ക്രൂ പെണ്‍കുട്ടിയുടെ അടുത്തെത്തി. ഒരുവേള പെണ്‍കുട്ടിയെ തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ് പ്രശ്നമായതെന്ന് വിചിത്ര വാദമാണ് ജാവേദ് ആദ്യം ഫ്ലൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞത്. എന്നാല്‍, വിമാനം ഹീത്രുവില്‍ ഇറങ്ങിയതിന്

More »

ഹണ്ടിംഗ്ടണ്‍ ട്രെയിന്‍ അക്രമണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍; മുന്‍പ് ലഭിച്ച റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു
ഹണ്ടിംഗ്ടണില്‍ നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കിയ ട്രെയിന്‍ കത്തിക്കുത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. അക്രമത്തിന് ഇറങ്ങുന്നതിന് മുന്‍പ് പ്രതി മറ്റ് പല സ്ഥലങ്ങളിലും കത്തിയുമായി എത്തി ഭീഷണി മുഴക്കിയെന്നും, ഒരു 14-കാരനെ കുത്തിയെന്നുമാണ് വ്യക്തമാകുന്നത്. ട്രെയിനിലെ അക്രമത്തിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ പ്രതി പൊതുസ്ഥലങ്ങളില്‍ അക്രമാസക്തമായെന്നും, വിവരം പോലീസിന് ലഭിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതിയെ ട്രെയിനില്‍ അക്രമം നടത്തുന്നതിലേക്ക്ന്നാ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹാലോവീന്‍ ദിനത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് 100 മൈല്‍ അകലത്തില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ കുത്തേറ്റതിന് പിന്നിലും പ്രതി ആന്റണി വില്ല്യംസ് ആണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പീറ്റര്‍ബറോ സിറ്റി സെന്ററില്‍ 14-കാരനെ വെള്ളിയാഴ്ച വൈകുന്നേരം കുത്തിയതും ഇയാളാണെന്നാണ് സംശയിക്കുന്നത്.

More »

ബ്രിട്ടനില്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ പുതിയ റെക്കോര്‍ഡില്‍; വിമര്‍ശനവുമായി ഷാഡോ ഹോം സെക്രട്ടറി
കുടിയേറ്റ നിയന്ത്രണ നടപടികള്‍ പലതും പരീക്ഷിക്കുന്ന ബ്രിട്ടനില്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ പുതിയ റെക്കോര്‍ഡില്‍. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ തന്നെ അഭയാര്‍ത്ഥി അപേക്ഷകളില്‍ ഒന്നാമതാണ് ബ്രിട്ടന്‍. അപേക്ഷകള്‍ 108,000 എന്ന റെക്കോര്‍ഡ് തോതിലേക്ക് ഉയര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഫ്രാന്‍സിലും, ജര്‍മ്മനിയിലും അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ബ്രിട്ടനില്‍ 2023-ല്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തിയതെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു. 20022-ല്‍ രേഖപ്പെടുത്തിയ 103,000 എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ യുകെ മറികടന്നിരിക്കുന്നത്. 2024-ല്‍ 44,000 പേരാണ് ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിച്ചതെന്നും ഒഇസിഡി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പത്തെ 37,000 എന്ന റെക്കോര്‍ഡാണ് മറികടന്നത്. പതിനായിരത്തിലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണ്.

More »

തനിക്ക് ലഭിച്ചത് പാപ്പരായ പാര്‍ട്ടിയുടെ നേതൃസ്ഥാനമെന്ന് കെമി ബാഡ്നോക്ക്
ലണ്ടന്‍ : തെരഞ്ഞെടുപ്പിലെ വലിയപരാജയത്തിന് ശേഷം താന്‍ നേതൃസ്ഥാനത്ത് എത്തുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാപ്പരാകുന്നതിന്റെ വക്കിലായിരുന്നു എന്ന് നേതാവ് കെമി ബാഡ്നോക്ക്. ആഭ്യന്തര പ്രശ്നങ്ങളാല്‍ ഉലയുന്ന ഒരു പാര്‍ട്ടിയെയാണ് തനിക്ക് നയിക്കാനായി കിട്ടിയതെന്നും അവര്‍ പറഞ്ഞു. ചരിത്ര പരാജയത്തിന് ശേഷം ഫണ്ടിങ് നിലയ്ക്കുന്ന അവസ്ഥയിലായി. പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോടനൂബന്ധിച്ച് ബി ബി സിയുടെ ന്യൂസ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചുമതലയേറ്റ ആദ്യ മാസങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു. ഇത്, തന്റെ സംഘം ജോലിയൊന്നും ചെയ്യുന്നില്ല എന്നൊരു പ്രതീതി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകാന്‍ ഇടയായെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും പണമില്ലാതെ പാര്‍ട്ടിക്ക് ഒരിഞ്ചു പോലും മുന്നോട്ട് പോകാനാവില്ലെന്നും അവര്‍

More »

10 വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച് എന്‍എംസി; 12 ആഴ്ച നീളുന്ന കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു
പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ഷിക റെജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്, 12 ആഴ്ച നീളുന്ന കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. പ്രതിമാസം 1.92 പൗണ്ടോളം വരുന്ന രജിസ്‌ട്രേഷന്‍ ഫീസ് 10 വര്‍ഷക്കാലമായി വര്‍ധിപ്പിക്കാതെ മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ ഫലമായി എന്‍ എം സിയുടെ വരുമാനത്തില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫീസ് വര്‍ധിപ്പിച്ചില്ലെങ്കിലും എന്‍ എം സിയുടെ ഉത്തരവാദിത്വങ്ങള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അതുപോലെ, എന്‍ എം സിയുടെ പ്രവര്‍ത്തനങ്ങളിലെ സങ്കീര്‍ണ്ണതയും ഇക്കാലയളവില്‍ വര്‍ധിച്ചു. എക്കാലത്തേക്കാള്‍ കൂടുതല്‍ നഴ്സിംഗ് - മിഡ്വൈഫറി പ്രൊഫഷണലുകളെയാണ് ഇപ്പോള്‍ എന്‍ എം സി നിരീക്ഷിക്കുന്നത്. 2015 ല്‍ 6,86,782 പേര്‍ രജിസ്റ്റര്‍ ചെയ്തയിടത്ത് ഇപ്പോഴുള്ളത് 8,53,707 പേരാണ്. ഇതില്‍, 2018

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions