ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍
യുകെയില്‍ വാടകയ്ക്ക് താമസം സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥയിലെത്തി. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാമെന്ന അവസ്ഥയും ഉണ്ട്. അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല.
ഈ ഘട്ടത്തിലാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് നടത്തുന്ന വില്‍പ്പന മൂലം വാടകയ്ക്ക് താമസിക്കുന്നവര്‍ പുറത്താകുന്ന സ്ഥിതി വര്‍ദ്ധിക്കുന്നത്. പ്രതിമാസം 2000 കുടുംബങ്ങളെയും കിടപ്പാടമില്ലാതെ പുറത്താകുന്നുവെന്നാണ് കണക്ക്. ലാന്‍ഡ്‌ലോര്‍ഡ്‌സ് വീട് വില്‍ക്കുന്നതാണ് ഇതിലേക്ക് നയിക്കുന്നത്.
പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡ് വാടക കരാര്‍ അവസാനിപ്പിച്ചത് മൂലം പത്തില്‍ നാല് കുടുംബങ്ങളാണ് കൗണ്‍സിലിനോട് താല്‍ക്കാലിക താമസ സഹായം തേടിയിരിക്കുന്നത്. പ്രോപ്പര്‍ട്ടി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
More »
സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍
പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നോബിമോള്‍ സനലിന് തിങ്കളാഴ്ച പ്രിയപ്പെട്ടവര്‍ വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് മരണമടയുകയായിരുന്നു.
സ്‌നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും മേയ് 20 തിങ്കളാഴ്ച നടക്കും. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
സ്‌നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടേയും മകളാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ), ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ്
More »
ഒടുവില്‍ ചര്‍ച്ചയ്ക്ക് തയാറായി ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; രോഗികള്‍ക്ക് ആശ്വാസമാകുമോ?
എന്‍എച്ച്എസിനെയും രോഗികളെയും പ്രതിസന്ധിയിലാക്കി ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ശമ്പള തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് തയാറായി ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും. സ്വതന്ത്ര മധ്യസ്ഥതയുമായി ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനെ കാണാന്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചു.
നാലാഴ്ച വരെ നീളുന്ന ചര്‍ച്ചകള്‍ക്ക് ലോഗ്ജാം തകര്‍ക്കാന്‍ സഹായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎംഎ പറഞ്ഞു. ഡിസംബറില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഔപചാരികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഇത് ഒരു സുപ്രധാന ചുവടുവയ്പാണെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു.
2023 മാര്‍ച്ച് മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിരവധി വാക്കൗട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഇവ മൂലം ലക്ഷക്കണക്കിന് അപ്പോയിന്റ്മെന്റുകളും സര്‍ജറികളും മാറ്റി വയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്.
More »
ജലജന്യ രോഗങ്ങള്‍ പടരുന്നു; തിളപ്പിച്ച വെള്ളം ഉപയോഗിക്കണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി
ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോണ്‍ പ്രദേശത്ത് 22 പേര്‍ക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കള്‍ ഇവിടെ വിതരണം ചെയ്യുന്ന ജലത്തില്‍ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചിരുന്നു.
രോഗത്തിന്റെ ഉറവിടം ഇല്ലാതാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി (യുകെഎച്ച്എസ്എ ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിരോധശേഷി കുറഞ്ഞവര്‍
More »
പൊണ്ണത്തടി കുറയ്ക്കാന്‍ പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കാന്‍ എന്‍എച്ച്എസ്
പൊണ്ണത്തടിയും അത് മൂലമുണ്ടാകുന്ന രോഗാവസ്ഥകളും എന്‍എച്ച്എസിനു വലിയ ബാധ്യതയാണ്. അതിനാല്‍ എന്‍എച്ച്എസ് വലിയ ബോധവത്കരണമാണ് നടത്തുന്നത്. സര്‍ക്കാര്‍ മുമ്പ് ഷുഗര്‍ ടാക്സ് പോലുള്ള നടപടികള്‍ കൊണ്ടുവന്നിട്ടും ലക്‌ഷ്യം കൈവരിക്കാനായിട്ടില്ല.
ഇപ്പോഴിതാ പൊണ്ണത്തടിയുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ് രംഗത്തുവരുന്നു. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കെബാബ് ഷോപ്പ് ഒഴിവാക്കാന്‍ വീട്ടിലേക്ക് വഴിമാറി പോകാനും, ശരീരത്തെ സ്‌കിപ്പായി ഉപയോഗിക്കരുതെന്നും ഉള്‍പ്പെടെ സന്ദേശങ്ങളാണ് ദൈനംദിന ടിപ്പുകളായി തേടിയെത്തുക. എന്‍എച്ച്എസില്‍ ഉടനീളം ഈ സ്‌കീം നടപ്പാക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. സ്ലിമ്മിംഗ്
More »
റെന്റേഴ്‌സ് റിഫോം ബില്ലിനെതിരെ പാര്‍ലമെന്റിനോട് സമ്മര്‍ദ്ദ നീക്കവുമായി ലാന്‍ഡ്‌ലോര്‍ഡ്‌സ്
വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്.
വിവാദമായ റെന്റേഴ്‌സ് റിഫോം ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ രണ്ടാം അവതരണത്തിനായി എത്തുമ്പോഴാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിക്കുന്നത്. പ്രൈവറ്റ് മേഖലയില്‍ സപ്ലൈ പ്രതിസന്ധി ഉടലെടുക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
2023-ലെ അവസാന ആറ് മാസങ്ങളില്‍ ഹോംലെസ് പ്രിവന്‍ഷന്‍ സപ്പോര്‍ട്ട് ആവശ്യമായി വന്ന 45% ആളുകളും പറഞ്ഞത് പ്രോപ്പര്‍ട്ടി ഉടമകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്നാണ്. പ്രോപ്പര്‍ട്ടി റീ-ലെറ്റ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന കാരണത്തിന്റെ ഇരട്ടി ആളുകളാണ് ഈ കാരണം ഉന്നയിച്ചത്.
മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക്
More »
യുകെയില്‍ പടര്‍ന്നുപിടിച്ച് പുതിയ കോവിഡ് വേരിയന്റ് ഫ്ലെര്‍ട്ട്; അലേര്‍ട്ട്
യുകെയിലും, യുഎസിലും പുതിയ കോവിഡ് വേരിയന്റ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മേധാവികള്‍. രൂപമാറ്റം നേരിട്ട സ്‌ട്രെയിന്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് കൂടുതല്‍ മാരകമാണോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.
ഫ്ലെര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ഈ വേരിയന്റ് മൂലമാണ്. യുഎസില്‍ കാല്‍ശതമാനം കേസുകള്‍ക്ക് പിന്നിലും ഫ്ലെര്‍ട്ട് തന്നെയാണെന്ന് നിരീക്ഷണ ഡാറ്റ വ്യക്തമാക്കുന്നു. സ്പ്രിംഗ് സീസണില്‍ കുറഞ്ഞ ശേഷം യുകെയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്.
പുതിയ വേരിയന്റുകള്‍ കാണപ്പെടുമ്പോള്‍ പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. ജനിതക രൂപമാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടേയിരിക്കും. ഇത്
More »
ഇംഗ്ലണ്ടില്‍ ഒമ്പത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്നത് നിരോധിക്കും
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇംഗ്ലണ്ടിലെ സ്കൂളുകളില്‍ ഒമ്പത് വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്നത് നിരോധിക്കും. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണ്ടിട്ടില്ലെങ്കിലും ലിംഗ വ്യക്തിത്വത്തെക്കുറിച്ച് പഠിപ്പിക്കുന്ന കുട്ടികളെ നിരോധിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബന്ധങ്ങളെയും ലൈംഗിക വിദ്യാഭ്യാസത്തെയും കുറിച്ചുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഏത് സ്കൂളുകള്‍ നിയമം പാലിക്കണം എന്നതുമൊക്കെ നിലവില്‍ അവലോകനത്തിലാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് റിവ്യൂ ഇത് 'രാഷ്ട്രീയ പ്രേരിതമാണ്' എന്ന ആശങ്ക നേരത്തെ ഉന്നയിച്ചിരുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിന് അനുചിതമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ പ്രശ്‌നമുണ്ടെന്ന് സൂചിപ്പിക്കുന്നതിന്
More »
സുനാക് സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നു
തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സുനാക് സര്‍ക്കാരിനും ടോറി പാര്‍ട്ടിയ്ക്കും വലിയ തിരിച്ചടികളാണ് നേരിടുന്നത്. അഭിപ്രായ സര്‍വേകളും ഉപതിരഞ്ഞെടുപ്പുകളും പ്രാദേശിക തിരഞ്ഞെടുപ്പുകളും തിരിച്ചടി സമ്മാനിച്ചിരുന്നുന്നു. ഇപ്പോഴിതാ യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
നിലവിലെ കണക്ക് അനുസരിച്ച് യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 4.3 ശതമാനം ഉയര്‍ന്നതായുള്ള കണക്കുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്ററ്റിക്സ് ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തൊഴിലില്ലായ്മയുടെ നിരക്ക് കൂടിയതോടൊപ്പം തൊഴിലവസരങ്ങളും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൂടുതല്‍ തൊഴിലില്ലാത്ത ആളുകള്‍ ഒരേ ജോലിക്കായി മത്സരിക്കുന്ന സാഹചര്യവുമാണ്
More »