യു.കെ.വാര്‍ത്തകള്‍

ജയിലുകളിലെ തിരക്ക്: പ്രശ്നക്കാരെ നേരത്തെ പുറത്തുവിടുന്നത് ഭീഷണി
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് മൂലം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന ന്യായീകരണം. എന്നാല്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'പ്രശ്നക്കാരായ' കുറ്റവാളികളെയും ഈ കൂട്ടത്തില്‍ പുറത്തുവിടുന്നുവെന്നും, ഇവരില്‍ ചിലര്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നവരാണെന്നും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എച്ച്എംപി ലൂവിസില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ് നടത്തിയ പരിശോധനയിലാണ് സുരക്ഷാ നിയന്ത്രണത്തില്‍ വീഴ്ച വന്നതായി കണ്ടെത്തിയത്. ഈസ്റ്റ് സസെക്‌സ് ജയിലിലെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നതിന് മുന്‍പ് ചെംസ്‌ഫോര്‍ഡ് ജയില്‍

More »

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയം
കോവിഡ് മഹാമാരിയും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റും സൃഷ്ടിച്ച പ്രതിസന്ധിയ്ക്കിടെ, കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ധിപ്പിക്കല്‍ ശ്രമങ്ങള്‍ പരാജയം. ഗവണ്‍മെന്റ് ഫണ്ടിംഗ് വര്‍ദ്ധിച്ചെങ്കിലും ഇതില്‍ ഭൂരിഭാഗവും ഉയര്‍ന്ന പണപ്പെരുപ്പം കവര്‍ന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം നിലവിലെ പാര്‍ലമെന്റിന്റെ കാലയളവില്‍ എന്‍എച്ച്എസ് പ്രതിദിന ചെലവഴിക്കല്‍ വര്‍ഷത്തില്‍ 2.7% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2019-ല്‍ ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്ത 3.3 ശതമാനത്തില്‍ താഴെയാണിത്. മഹാമാരി, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റ്, അനാരോഗ്യ നിരക്ക് വളര്‍ച്ച, എന്നിവയുടെ പശ്ചാത്തലത്തിലാണ് അഞ്ച് വര്‍ഷം മുന്‍പ് പദ്ധതിയിട്ടതിലും കുറഞ്ഞ വേഗതയില്‍ ഫണ്ട് ചെലവഴിക്കല്‍ പുരോഗമിക്കുന്നതെന്ന് ഐഎഫ്എസ് പറയുന്നു. 'ഇതൊരു ആയുഷ്‌കാല ശീലമാണ്

More »

ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിന് നിരോധനം
യുകെയില്‍ ലൈംഗികമോ അക്രമപരമോ ആയ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായ എംപിമാരെ തിങ്കളാഴ്ച അംഗീകരിച്ച പുതിയ പദ്ധതി പ്രകാരം പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കും. ശുപാര്‍ശ ചെയ്ത എംപിമാരെ കുറ്റം ചുമത്തിയാല്‍ മാത്രമേ വിലക്കുകയുള്ളൂ എന്ന പ്രമേയം സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടും അത് അംഗീകരിക്കപ്പെട്ടില്ല. എംപിമാര്‍ 169-നെതിരെ 170-ന് വോട്ട് ചെയ്തു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അറസ്റ്റ് എന്ന പരിധിക്ക് വിലക്ക് വരുന്നത് . നിലവില്‍ ഒരു എംപിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടാല്‍ അവരെ നിരോധിക്കാന്‍ പാര്‍ലമെന്ററി അധികാരികള്‍ക്ക് അധികാരമില്ല. എംപിമാര്‍ അന്വേഷണ വിധേയമായി സ്വമേധയാ വിട്ടുനിന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് മാത്രം. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഒരു കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററിലെ പ്രാതിനിധ്യത്തിനുള്ള അവകാശം ഘടകകക്ഷികള്‍ക്ക്

More »

യുകെയിലെ സ്വകാര്യ മേഖലയില്‍ അടുത്തവര്‍ഷം ശമ്പള വര്‍ധന 4 ശതമാനം
യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകള്‍ പ്രകാരം പൊതുമേഖലയിലെ ശമ്പള വര്‍ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉല്‍പ്പാദന ക്ഷമത കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ വേതന വര്‍ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണില്‍ കുറച്ചേക്കാമെന്ന സൂചനകള്‍ നല്‍കിയിരുന്നു. അതോടൊപ്പ രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍

More »

എനര്‍ജി സപ്ലയര്‍മാരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് കിട്ടേണ്ടത് വന്‍ തുക
സമ്മര്‍, വിന്റര്‍ സീസണുകളിലെ വ്യത്യാസം മുതലാക്കി എനര്‍ജി കമ്പനികള്‍ കൈയില്‍ വച്ചിരിക്കുന്നത് വന്‍ തുക. ഉപഭോക്താക്കളുടെ ക്രെഡിറ്റ് ബാലന്‍സുകളില്‍ നടപടി സ്വീകരിക്കാതെ എനര്‍ജി സപ്ലയര്‍മാര്‍ ഈ തുക കൈക്കലാക്കി വെയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം എനര്‍ജി വമ്പന്‍മാര്‍ ഏകദേശം 3.7 ബില്ല്യണ്‍ പൗണ്ട് ഈ വിധം കൈയില്‍ വെച്ചിട്ടുള്ളതായി ഓഫ്‌ജെം ഡാറ്റ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത് മൂലം പലിശ ഇനത്തില്‍ 148 മില്ല്യണ്‍ പൗണ്ടാണ് യുകെയിലെ എനര്‍ജി ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്. 2023-ല്‍ ശരാശരി കുടുംബങ്ങളുടെ ക്രെഡിറ്റ് ബാലന്‍സ് 252 പൗണ്ടായിരുന്നു. ഈ പണം ബാങ്കിലിട്ടാല്‍ 10.08 പൗണ്ട് വരുമാനം ലഭിക്കുമായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് പോലുള്ളവയെ ആശ്രയിച്ച് ജീവിതച്ചെലവ് നീക്കുന്നവര്‍ക്ക് ഈ പണം പ്രയോജനം ചെയ്യും. ഡയറക്ട് ഡെബിറ്റ് വഴിയാണ് ഉപഭോക്താക്കള്‍ പൊതുവെ എനര്‍ജി ബില്‍ നല്‍കുന്നത്. 141 പൗണ്ട് വീതമാണ് ശരാശരി ഓരോരുത്തരും അടയ്ക്കുന്നത്.

More »

വില്ലന്‍ ചുമ വ്യാപനം: മാസ്‌ക് അണിയാന്‍ രോഗികളോട് നിര്‍ദ്ദേശിച്ചു ജിപി സര്‍ജറികള്‍
രാജ്യത്ത് വൂപ്പിംഗ് കഫ് അഥവാ വില്ലന്‍ ചുമ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ മാസ്‌ക് ഉപയോഗം വീണ്ടും മടങ്ങിയെത്തുന്നു. അപ്പോയിന്റ്‌മെന്റുകള്‍ക്ക് എത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട് ജിപി സര്‍ജറികള്‍ നിര്‍ദ്ദേശിച്ചു. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇന്‍ഫെക്ഷന്‍ ബാധിച്ച് ആറു കുഞ്ഞുങ്ങളാണ് ഇതുവരെ മരിച്ചിട്ടുള്ളത്. പെര്‍ടുസിസ് അല്ലെങ്കില്‍ 100 ദിന ചുമയെന്ന് അറിയപ്പെടുന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച 3000 കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. ആശങ്ക വ്യാപകമായതോടെ യോഗ്യരായ രോഗികളോട്, പ്രത്യേകിച്ച് ഗര്‍ഭിണികളോട് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. ചില പ്രാക്ടീസുകള്‍ അപ്പോയിന്റ്‌മെന്റ് സമയത്തും, സര്‍ജറിയിലേക്ക് യാത്ര ചെയ്യുന്ന സമയത്തും മുഖം മറയ്ക്കാന്‍ രോഗികളോട് ആവശ്യപ്പെടുന്നു. ബെര്‍ക്ഷയര്‍ റീഡിംഗിലെ പാര്‍ക്ക്‌സൈഡ് ഫാമിലി

More »

നിയമാനുസൃതമല്ലാത്ത രീതിയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ക്ക് 1000 പൗണ്ട് പിഴ!
യുകെയില്‍ നിയമാനുസൃതമല്ലാത്തതോ, കേടുപാടുകള്‍ ഉള്ളതോ ആയ റെജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 1 മുതല്‍ പുതിയ '24' ഐഡന്റിഫയര്‍ പ്ലേറ്റുകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. അടുത്ത നമ്പര്‍പ്ലേറ്റ് അപ്‌ഡേറ്റ് വരുന്നത് സെപ്റ്റംബറിലാണ്. അപ്പോള്‍ '74' പ്ലേറ്റുകള്‍ നിലവില്‍ വരും. പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇറങ്ങിയതില്‍ പിന്നെ നമ്പര്‍ പ്ലേറ്റുകള്‍ തെറ്റായ റെജിസ്‌ട്രേഷന്‍ നമ്പറുകള്‍ കാണിക്കുന്നതായ പരാതികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി കാറുകള്‍ നിരത്തിലിറങ്ങാന്‍ കഴിയാത്ത സാഹചാര്യമാണ്. ബ്രിട്ടീഷ് നിരത്തുകളില്‍ വാഹനമോടിക്കുവാന്‍ കൃത്യമായ നമ്പര്‍ പ്ലേറ്റുകള്‍ ആവശ്യമാണ്. എന്നാല്‍, കൂടുതല്‍ കാര്‍ ഉടമകള്‍ പുതിയ നമ്പര്‍പ്ലേറ്റിനായി തിരക്ക് കൂട്ടിയതോടെ പലയിടങ്ങളിലും

More »

യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുന്ന യുകെ മലയാളികളറിയാന്‍....
അല്‍പ്പം ശ്രദ്ധിച്ചാല്‍ യുകെയില്‍ യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ലാഭകരമായ രീതിയില്‍ വാങ്ങല്‍ നടത്താം. ദേശീയ ശരാശരിയേക്കാള്‍ 2000 പൗണ്ട് വരെ താഴ്ന്ന വിലയില്‍ കാറുകള്‍ വാങ്ങാന്‍ പറ്റുന്ന സ്ഥലങ്ങളുണ്ട് എന്നതാണ് ശ്രദ്ധേയം. ബ്രിട്ടനില്‍ എത്തിയാല്‍ യാത്രകള്‍ക്ക് കാര്‍ വളരെ അത്യാവശ്യ കാര്യമാണ . ഏറ്റവും പുതിയ മോട്ടോര്‍സ് ഡാറ്റ പ്രകാരം ഏപ്രില്‍ മാസത്തില്‍ കുറഞ്ഞ ശരാശരി വിലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ കഴിയുന്ന ഇടങ്ങളുടെ പട്ടികയില്‍ ലണ്ടനില്‍ തന്നെയാണ് യൂസ്ഡ് കാറുകള്‍ക്കും ഏറ്റവും ഉയര്‍ന്ന വില. അതേസമയം വെയില്‍സില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയാണ്. ഇവിടെയാണ് ഏറ്റവും ലാഭകരമായി വാഹനം വാങ്ങാന്‍ കഴിയുക. വെയില്‍സിലെ ശരാശരി വില 14,519 പൗണ്ടാണ്, ദേശീയ ശരാശരിയെ അപേക്ഷിച്ച് 2306 പൗണ്ട് കുറവാണിത്. വെയില്‍സില്‍ വര്‍ഷാവര്‍ഷം കാര്‍ മൂല്യം താഴുന്നുണ്ട്.

More »

വില്ലന്‍ ചുമ: ആറാമത്തെ ഇര 15 ദിവസം പ്രായമായ പെണ്‍കുഞ്ഞ്
വില്ലന്‍ ചുമ അഥവാ വൂപ്പിംഗ് കഫിന് യുകെയില്‍ ആറാമത്തെ ഇര 15 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ്. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ സ്ഥിതിയിലാണ് രോഗം പടരുന്നതെന്നാണ് ആശങ്ക. ഈ വര്‍ഷം ഇതിനോടകം ഏകദേശം 3000 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2023-നെ അപേക്ഷിച്ച് കണക്കുകളില്‍ മൂന്നിരട്ടിയാണ് വര്‍ദ്ധന. നോട്ടിംഗ്ഹാം, വെയില്‍സിലെ ചില ഭാഗങ്ങള്‍, ലീഡ്‌സ്, ഷെഫീല്‍ഡ് എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 330-ലേറെ ഡിസ്ട്രിക്ടുകളില്‍ കേവലം മൂന്നിടത്ത് മാത്രമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായുള്ളത്. അഞ്ചാംപനി പോലെ പടരുന്ന വൂപ്പിംഗ് കഫ് 2024 ആദ്യ പാദത്തില്‍ അഞ്ച് കുഞ്ഞുങ്ങളുടെ ജീവനെടുത്തിരുന്നു. എല്ലവരും മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ളവരാണ്. ഒടുവിലായി 15 ദിവസം മാത്രം പ്രായമായ എവി-ഗ്രേസ് ലൂയിസും ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരണപ്പെട്ടു. 2012 മുതല്‍ ഗര്‍ഭിണികളായ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions