യു.കെ.വാര്‍ത്തകള്‍

നോര്‍വിച്ചില്‍ ഒരു വീട്ടില്‍ രണ്ടു പെണ്‍കുട്ടികളടക്കം നാലു പേര്‍ മരിച്ചനിലയില്‍
നോര്‍വിച്ചിലെ കോസ്റ്റേസിയിലെ ഒരു വീട്ടില്‍ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളും ഒരു പുരുഷനും സ്ത്രീയും ആണ് മരണപ്പെട്ടത്. അയല്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പോലീസ് നോര്‍വിച്ചിന് സമീപമുള്ള കോസ്റ്റേസിയിലെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. 45 വയസുള്ള പുരുഷനും 36 വയസ്സുള്ള ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളുമാണ്

More »

ചെറിയ കുട്ടികള്‍ക്കെതിരായ ചൂഷണവും ക്രൂരതയും: 2 കന്യാസ്ത്രീകള്‍ക്കും കെയര്‍ വര്‍ക്കര്‍ക്കും ജയില്‍ശിക്ഷ
സ്‌കോട്ടിഷ് അനാഥാലയത്തില്‍ ചെറിയ കുട്ടികളെ ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ രണ്ട് കന്യാസ്ത്രീകള്‍ക്കും ഒരു കെയര്‍ വര്‍ക്കര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ശിക്ഷ. 79-കാരി സിസ്റ്റര്‍ സാറാ മക്‌ഡെര്‍മോട്ട്, 79-കാരി സിസ്റ്റര്‍ എലീന്‍ ഇഗോയ്, കെയറര്‍ 76-കാരി മാര്‍ഗററ്റ് ഹ്യൂഗ്‌സ് എന്നിവരാണ് ലാന്‍മാര്‍ക്കിലെ സ്‌മൈലം പാര്‍ക്കില്‍ കുട്ടികളെ ക്രൂരമായ അവസ്ഥകളിലൂടെ നയിച്ചത് എന്നാണു കേസ് .

More »

ബജറ്റില്‍ വ്യക്തിഗത നികുതികള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കി ചാന്‍സലര്‍
മാര്‍ച്ച് മാസത്തിലെ ബജറ്റില്‍ വ്യക്തിഗതമായ ടാക്‌സ് കുറയ്ക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍ ജെറമി ഹണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് നികുതി വെട്ടിക്കുറയ്ക്കുന്ന ദിശയിലാണ് നീങ്ങുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

More »

ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷം; 70 ഓളം പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ സ്റ്റോക്ക് കുറവ്
ബ്രിട്ടനില്‍ ചില മരുന്നുകളുടെ ക്ഷാമം രോഗികള്‍ക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫാര്‍മസിസ്റ്റുകള്‍. പ്രമേഹത്തിനുള്ള മരുന്നുകള്‍, ഹോര്‍മോണ്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയോക്കെ ഇതില്‍ ഉള്‍പ്പെടും. മൊത്ത വിതരണക്കാര്‍, കെമിസ്റ്റുകള്‍ക്ക് അയച്ച ഔട്ട്-ഓഫ്-സ്റ്റോക്ക് ബുള്ളറ്റിന്‍ പ്രകാരം 70 ഓളം മരുന്നുകളാണ് സ്റ്റോക്കില്‍ ഇല്ലാത്തതോ പരിമിതമായ സ്റ്റോക്ക്

More »

വിമത നീക്കം പൊളിഞ്ഞു, റുവാന്‍ഡ ബില്‍ കോമണ്‍സില്‍ പാസായി; ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സ് കടമ്പ
റിഷി സുനാകിന്റെ പ്രധാനമന്ത്രി കസേരയ്ക്കു വരെ ഭീഷണിയുയര്‍ത്തിയ വിവാദ റുവാന്‍ഡ ബില്‍ കോമണ്‍സില്‍ പാസായി. വിമത നീക്കം പൊളിഞ്ഞതോടെയാണ് ബില്‍ ആദ്യ കടമ്പ കടന്നത്. ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗീകാരം കൂടി ലഭിച്ചാല്‍ മതി. ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പരാജയപ്പെടുത്തുന്നതിന് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലം 11

More »

യുകെയില്‍ ജനന നിരക്ക് താഴുന്നത് തുടരുന്നു; 80-കള്‍ക്ക് ശേഷം ജനിച്ചവര്‍ക്ക്‌ പ്രസവിക്കാന്‍ താല്‍പ്പര്യമില്ല
യുകെയില്‍ ആശങ്കപ്പെടുത്തും വിധം ജനന നിരക്ക് താഴുന്നത് തുടരുന്നു. ഭാവിയില്‍ വൃദ്ധരുടെ നാടായി രാജ്യം മാറുമെന്ന മുന്നറിയിപ്പിലും യുവതലമുറയ്ക്ക് പ്രസവത്തില്‍ താല്‍പ്പര്യം കുറഞ്ഞുവരുകയാണ്. മില്ലേനിയല്‍സ് അഥവാ 80-കള്‍ക്ക് ശേഷം പിറന്ന 'ജനറേഷനില്‍' പെടുന്ന ആളുകളാണ് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് വിധിയെഴുതുന്നത്. ബ്രിട്ടനെ സംബന്ധിച്ച്

More »

കാര്‍ ഇന്‍ഷൂറന്‍സ് വര്‍ധന ആയിരം പൗണ്ടിനടുത്ത്; ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി
ലണ്ടന്‍ : ഉയര്‍ന്ന കാര്‍ ഇന്‍ഷുറന്‍സില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി യുവ ഡ്രൈവര്‍മാര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ഏകദേശം 3,000 പൗണ്ട് പ്രീമിയം വരെ നല്‍കേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 17-20 വയസ് ഉള്ളവരുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,000 പൗണ്ടിലധികം വര്‍ദ്ധിച്ചതായി അന്വേഷണത്തില്‍ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന സ്ഥാപനം തയാറാക്കിയ

More »

ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നു
യുകെയിലെ റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവരെക്കാള്‍ ഇരട്ടി ചാര്‍ജ് ആണ് ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നല്‍കേണ്ടതായി വരുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ശരാശരി 50% വരെ സ്റ്റേഷനുകളില്‍

More »

കെയ്റ്റിന് ഉദര സംബന്ധമായ സര്‍ജറി; ചാള്‍സ് രാജാവും ചികിത്സയ്ക്ക്
ഉദരസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ കെയ്റ്റ് രാജകുമാരി ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതായി കെന്‍സിംഗ്ടണ്‍ കൊട്ടാരം. പ്രോസ്ട്രേറ്റ് സംബന്ധമായ ചികിത്സയ്ക്കായി അടുത്തയാഴ്ച്ച ചാള്‍സ് രാജാവ് ആശുപത്രിയില്‍ പ്രവേശിക്കും. രാജാവിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും പതിവ് ചികിത്സമാത്രമാണെന്നും അറിയിപ്പില്‍ പറയുന്നു. ഏതായാലും അദ്ദേഹം സുഖം പ്രാപിക്കുന്നതുവരെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions