യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ താപനില 37.4 ഡിഗ്രി കടന്ന് മുന്‍പോട്ട്; റെഡ് അലേര്‍ട്ട് തുടരുന്നു
കനത്ത ചൂടില്‍ ബ്രിട്ടനിലെ ജനജീവിതം സതംഭിച്ചു. താപനില അസാധാരണമാം വിധം ഉയര്‍ന്നതോടെ ലണ്ടനിലെ ടവര്‍ ബ്രിഡ്ജ്, യംഗ് വി ആന്‍ഡ് എ, കട്ടി സാര്‍ക്ക്, റോയല്‍ ഒബ്‌സര്‍വേറ്ററി എന്നിവയും അടഞ്ഞുകിടന്നു. ഹാംപ്ഷയറിലെ മാര്‍വെല്‍ സൂവും അടഞ്ഞു കിടക്കുകയായിരുന്നു. ലണ്ടനിലെ ചില റെസ്റ്റോറന്റുകളും ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചില്ല. സ്റ്റോണ്‍ഹെഞ്ച് ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പതിവിലും നേരത്തേ അടച്ചു. താപനില 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ജൂണ്‍ മാസ താപനിലയുടെ റെക്കോര്‍ഡ് തകര്‍ന്നു. സഫോക്കിലെ സാന്റണ്‍ ഡൗണ്‍ഹാമിലായിരുന്നു 37.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. തൊട്ട് മുന്‍പത്തെ ദിവസം സോമര്‍സെറ്റിലെ മെറിഫീല്‍ഡില്‍ രേഖപ്പെടുത്തിയ 36.7 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നത്. അതിനു മുന്‍പ് ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്റ്റില്‍ 36.1 ഡിഗ്രി സെല്‍ഷ്യസോടെ ജൂണ്‍

More »

പുതിയ പ്രധാനമന്ത്രിയുടെ വരവ്: കെയര്‍ വര്‍ക്കര്‍മാരെയും കുടുംബങ്ങളെയും കൂട്ടമായി നാടുകടത്തില്ല!
പുതിയ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാമിന്റെ വരവോടെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഹോം ഓഫീസ് അയവു വരുത്തുമെന്ന് സൂചന. ബേണ്‍ഹാമിന്റെ വരവ് ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗുണമായി മാറുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന ഭീതിയില്‍ നിന്നും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും ഇളവ് ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സുപ്രധാന സ്ഥാനം ലഭിക്കാന്‍ ഇടയുള്ള ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഈ ഇളവ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ജൂനിയര്‍ മിനിസ്റ്റര്‍ മൈക്ക് ടാപ്പാണ് ഈ വിവരം പുറത്തുവിട്ടത്. അനുമതിയില്ലാതെ പദ്ധതി പുറത്തുവിട്ട ടാപ്പിനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് ഹോം സെക്രട്ടറി.

More »

9 കാരിയുടെ മരണം; അബദ്ധത്തില്‍ സംഭവിച്ചതെന്ന വാദം അംഗീകരിച്ച് 16 കാരനെ കുറ്റവിമുക്തനാക്കി
യുകെയിലെ നോര്‍ത്ത് സോമര്‍സെറ്റിലെ വെസ്റ്റണ്‍ സൂപ്പര്‍ മെയറില്‍ ഒമ്പത് വയസുകാരിയായ ആരിയ തോര്‍പ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 16 കാരനായ ബാലനെ കോടതി കുറ്റവിമുക്തനാക്കി. കൊലപാതകത്തിനും നരഹത്യയ്ക്കുമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നെങ്കിലും സംഭവം മനപൂര്‍വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ജൂറി വിലയിരുത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 2025 ഡിസംബറില്‍ വീട്ടിലുണ്ടായ സംഭവത്തിലാണ് ആരിയയ്ക്ക് നെഞ്ചില്‍ മാരകമായി കുത്തേറ്റത്. അടുക്കളയില്‍ നിന്ന് കത്തി എടുത്ത് ആരിയയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഫെന്‍സിങ് കളിക്കുന്നതുപോലെ മുന്നോട്ട് ആഞ്ഞുവീശിയപ്പോള്‍ അബദ്ധത്തില്‍ കുത്തേറ്റതാണെന്ന് പ്രതി കോടതിയില്‍ മൊഴി നല്‍കി. കുത്തേറ്റതിന് ശേഷം ഭയന്നുപോയ താന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും പിന്നീട് സമീപത്തെ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളോട് ഇതു ഒരു

More »

രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിന തടവ്
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതികളെ വീടുകളില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസില്‍ മലയാളി ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിന തടവ്. സറെയിലെ റെഡ്ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജന്‍ സലില്‍ കൊരമ്പയിലിനെയാണ് (34) ട്രൂറോ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി സൈമണ്‍ കാറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പറഞ്ഞത്. മൂന്ന് ബലാത്സംഗ കുറ്റങ്ങളാണ് സലിലിനെതിരെ തെളിഞ്ഞത്. രണ്ട് ഇരകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴു വര്‍ഷം വീതമാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി ആകെ 14 വര്‍ഷം ജയിലില്‍ കഴിയണം. കൂടാതെ പ്രതിയുടെ പേര് ജീവപര്യന്തം ലൈംഗീക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. 2016 മുതല്‍ 2021 വരെ യുകെയിലെ വിവിധ ആശുപത്രികളില്‍ കൊളോറക്ടല്‍, വാസ്‌കുലര്‍ വിഭാഗങ്ങളില്‍ ട്രെയിനി സര്‍ജനായി ഇയാള്‍ ജോലി ചെയ്തിരുന്നു. 2023 നവംബറില്‍ നടന്ന ആദ്യ വിചാരണയിലും സലില്‍ കുറ്റക്കാരനെന്ന്

More »

369 മില്യണ്‍ പൗണ്ടിന്റെ നവീകരണം നടന്നിട്ടും രാജാവും രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറില്ല
369 മില്യണ്‍ പൗണ്ട് ചെലവില്‍ നടക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമ്പോഴും രാജാവ് ചാള്‍സും രാജ്ഞി കമില്ലയും അവിടെ സ്ഥിരമാക്കില്ലെന്ന് രാജ കുടുംബത്തിന്റെ ഔദ്യോഗിക വക്താക്കള്‍ വ്യക്തമാക്കി. 1837 മുതല്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ലണ്ടന്‍ വസതിയായിരുന്ന കൊട്ടാരം രാജ ഭരണത്തിന്റെ ഭരണകാര്യ കേന്ദ്രമായി തുടരുകയാണെങ്കിലും ക്ലാരന്‍സ് ഹൗസാണ് രാജാവിന്റെ ഔദ്യോഗിക വസതിയായി നിലനില്‍ക്കുക. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രവേശനം അനുവദിക്കാനാണ് ഈ തീരുമാനമെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. പഴകിയ വൈദ്യുത കേബിളുകള്‍, ലീഡ് പൈപ്പുകള്‍, ബോയിലറുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്ന പത്തു വര്‍ഷത്തെ നവീകരണ പദ്ധതി അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും. രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് സ്ഥിര താമസമാക്കിയാല്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുകയും പ്രവേശനം

More »

കൊലയാളികളെയും, ബലാത്സംഗ കുറ്റവാളികളെയും ശിക്ഷ വെട്ടിക്കുറച്ചു തുറന്നുവിടാന്‍ യുകെ
ജയിലില്‍ സ്ഥലപരിമിതി നേരിടുന്നതിന്റെ ഭാഗമായി കൊലയാളികളെയും, ബലാത്സംഗ കുറ്റവാളികളെയും ശിക്ഷ വെട്ടിക്കുറച്ചു തുറന്നുവിടാന്‍ യുകെ. ലേബര്‍ ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന മൃദു ജസ്റ്റിസ് പ്ലാനിന്റെ സഹായത്തോടെ മുഴുവന്‍ ശിക്ഷയും അനുഭവിക്കാതെ സ്വാതന്ത്ര്യം നേടാന്‍ ഒരുങ്ങി കൊലയാളികളും, ബലാത്സംഗ കുറ്റവാളികളും തയാറെടുക്കുകയാണ്. നീതിമന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം സെപ്റ്റംബര്‍ മുതല്‍ ഏകദേശം 6,000 തടവുകാരെ ഘട്ടംഘട്ടമായി മോചിപ്പിക്കും. ആദ്യം 18 മാസത്തില്‍ താഴെ ശിക്ഷ ലഭിച്ചവരെയാണ് വിട്ടയക്കുക. തുടര്‍ന്ന് ശിക്ഷാകാലാവധിയുടെ അടിസ്ഥാനത്തില്‍ മറ്റ് തടവുകാരെയും പുറത്തിറക്കും. 12 വര്‍ഷത്തിലധികം ശിക്ഷ ലഭിച്ച ചില ഗുരുതര കുറ്റവാളികള്‍ അടുത്ത ജൂണ്‍ മുതല്‍ നേരത്തേ മോചിതരാകുമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സമയക്രമം വ്യക്തമാക്കുന്നത്. പുതിയ സെന്റന്‍സിങ് ആക്ട് പ്രകാരം, അക്രമപരവും ലൈംഗികവുമായ ചില കുറ്റകൃത്യങ്ങളില്‍

More »

നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും അകാരണമായി മരണപ്പെട്ടു
എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ സ്ഥിതി ഗുരുതരമാണെന്നു വ്യക്തമാക്കി നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ സംഭവങ്ങള്‍. നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ അകാരണമായി മരണപ്പെട്ടുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ ടിഷ്യൂ അതോറിറിയുടെ റിപ്പോര്‍ട്ടിലാണ് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ഗുരുതര വീഴ്ചകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രി ട്രസ്റ്റില്‍ വീഴ്ചകള്‍ സാധാരണമായി മാറിയതോടെ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളുമാണ് മരണത്തിനും, ഗുരുതര പരുക്കുകള്‍ക്കും ഇരയായത്. തങ്ങളുടെ മറ്റേണിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും എന്‍യുഎച്ച് എന്‍എച്ച്എസ് ട്രസ്റ്റിലെ മേധാവികള്‍ 'ഒന്നും ചെയ്തില്ലെന്ന്' റിപ്പോര്‍ട്ട് തയ്യാറാക്കിയ ചെയര്‍ ഡോണാ ഓക്‌ഡെന്‍

More »

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നല്‍കണം; നീരവ് മോദിക്ക് ലണ്ടന്‍ ഹൈക്കോടതിയില്‍ തിരിച്ചടി
ലണ്ടന്‍ : വജ്രവ്യാപാരിയും പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയുമായ നീരവ് മോദിക്ക് ലണ്ടന്‍ ഹൈക്കോടതിയില്‍ തിരിച്ചടി. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വായ്പാ കുടിശ്ശികയും പലിശയും ഉള്‍പ്പെടെ 10.7 മില്യണ്‍ യുഎസ് ഡോളറിലധികം-ഏകദേശം 100 കോടി രൂപയ്ക്കുമുകളില്‍-നല്‍കാന്‍ നീരവ് മോദി ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത ഫയര്‍സ്റ്റാര്‍ ഡയമണ്ട് എഫ്ഇസഡ്ഇ എന്ന കമ്പനിക്ക് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ട സിവില്‍ കേസിലാണ് ലണ്ടന്‍ സര്‍ക്യൂട്ട് കൊമേഴ്‌സ്യല്‍ കോടതി വിധി പുറപ്പെടുവിച്ചത്. കമ്പനിയുടെ വായ്പയ്ക്ക് നീരവ് മോദി നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് തുക ആവശ്യപ്പെട്ടത്. കുടിശ്ശികയായ പ്രധാന തുകയായ 4.105 മില്യണ്‍ ഡോളര്‍ നല്‍കാന്‍ നീരവ് മോദി ബാധ്യസ്ഥനാണെന്നും ഇതിനൊപ്പം ബാങ്ക് കണക്കാക്കിയ പലിശയും ചേര്‍ക്കണമെന്നും ഡെപ്യൂട്ടി ഹൈക്കോടതി ജഡ്ജി സൈമണ്‍

More »

ഷബാന മഹ്മൂദിന്റെ വിവാദ ഇമിഗ്രേഷന്‍ & അസൈലം ബില്‍ അടുത്ത ആഴ്ച
കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് തയ്യാറാക്കുന്ന ഇമിഗ്രേഷന്‍ & അസൈലം ബില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അഭയാര്‍ത്ഥിത്വം റദ്ദായാല്‍ നിര്‍ബന്ധിതമായി നാടുകടത്തുന്നത് ഉള്‍പ്പെടെ കനത്ത നടപടികളാണ് ഇതില്‍ ഉള്‍പ്പെടുക. ലേബര്‍ എംപിമാരും, ലിബറല്‍ ഡെമോക്രാറ്റ് എംപിമാരും ഉള്‍പ്പെടെ പദ്ധതികള്‍ക്ക് എതിരെ തിരിയുമെന്നാണ് മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന ആന്‍ഡി ബേണ്‍ഹാമിന്റെ ടീമിന് ഇതേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഇമിഗ്രേഷന്‍, നാടുകടത്തല്‍ കേസുകളില്‍ ഉപയോഗിക്കുന്നതിന് തടയിടാനുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടും. അതേസമയം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിലെ മാറ്റങ്ങളാണ് മലയാളികള്‍ ഉള്‍പ്പെടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions