ബ്രിട്ടനെ കാത്തിരിക്കുന്നത് കനത്ത മഴയും ശക്തമായ കാറ്റും
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിന് അറുതി വരുത്തിക്കൊണ്ട് യുകെയില്‍ കനത്ത മഴയും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥ വരാന്‍ പോകുന്നതായി മുന്നറിയിപ്പ്. കാറ്റും മഴയും ഇടിവെട്ടും ആലിപ്പഴ വര്‍ഷവും ഇന്ന് വരാന്‍ ഇരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു. എറിന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം അവശിഷ്ടങ്ങള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മഴയെത്തുന്നത്.
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടും. തെക്കന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ മെറ്റ് ഓഫീസ് ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. മഴയ്ക്കെതിരെയുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പ് തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും തെക്കന്‍ വെയ്ല്‍സിന്റെ മിക്ക ഭാഗങ്ങളിലും നിലവില്‍ വന്നു കഴിഞ്ഞു.
ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങിയ മുന്നറിയിപ്പ്
More »
ബാര്‍ക്ലേസ് ബെസ്റ്റ് ബൈ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു
ബാര്‍ക്ലേസിന്റെ ബെസ്റ്റ് ബൈ മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ ഇന്ന് മുതല്‍ വര്‍ധനവ് നിലവില്‍ വരും. ചിലതില്‍ 0.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവും. യുകെയുടെ ദീര്‍ഘകാല സര്‍ക്കാര്‍ വായ്പ ചെലവുകള്‍ കഴിഞ്ഞ 27 വര്‍ഷക്കാലത്തെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലിസ് ട്രസിന്റെ കാലത്തെ മോര്‍ട്ട്‌ഗേജ് നിരക്കിന്റെ കുതിച്ചു ചാട്ടം ഓര്‍മ്മയിലുള്ളവര്‍, ഉയര്‍ന്ന സര്‍ക്കാര്‍ പലിശ നിരക്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നാണ് ഭയക്കുന്നത്. 40 ശതമാനം ഡെപ്പോസിറ്റോടെ വീട് വാങ്ങുന്നവര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് മോര്‍ട്ട്‌ഗേജിന്റെ നിരക്കാണ് 3.75 ശതമാനത്തില്‍ നിന്നും 3.85 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്.
അതുപോലെ, നിലവില്‍ വിപണിയിലുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ നിരക്കിലുള്ള അഞ്ച് വര്‍ഷ ഫിക്സ്ഡ് നിരക്കും കൂട്ടിയിട്ടുണ്ട്. ഇന്ന് മുതല്‍ ഇതിന്റെ നിരക്ക്
More »
ട്യൂബിനു പുറകെ ഡിഎല്‍ആര്‍ റെയില്‍ തൊഴിലാളികളും സമരത്തിലേക്ക്
ആര്‍എംടി ആഹ്വാനം ചെയ്ത രണ്ട് വ്യത്യസ്ത സമരങ്ങളിലായി ട്യൂബ് കഴിഞ്ഞ ഒരാഴ്ചയായി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനിടെ ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ സര്‍വീസും തടസപ്പെടും.
അടുത്തയാഴ്ച രണ്ട് ദിവസം ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അറിയിച്ചു.
അടുത്തയാഴ്ച തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നതിനാല്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഡി എല്‍ ആര്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. വേതന വര്‍ദ്ധനവ്, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നെറ്റ്വര്‍ക്ക് നടത്തിപ്പുകാരായ കിയോലിസ് ആമി ഡോക്ക്ലാന്‍ഡ്‌സുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതാണ് സമരകാരണം.
ട്യൂബ് തൊഴിലാളികളുടെ ഒരു സമര പരമ്പര ഈ വെള്ളിയാഴ്ച ആരംഭിക്കും. എന്നാല്‍, ഞായറാഴ്ച വരെ ഇത് സര്‍വ്വീസുകളെ ബാധിക്കില്ല എന്നാണ് കരുതുന്നത്.
More »
വിസ കാലാവധി കഴിഞ്ഞ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഹോം ഓഫീസ്; മലയാളികളടക്കമുള്ളവര്‍ രാജ്യം വിടണം
വിസ കാലാവധികഴിഞ്ഞും യുകെയില്‍ തുടരുന്ന മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഹോം ഓഫീസ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്ന, പതിനായിരക്കണക്കിന് സ്റ്റുഡന്റ്‌സ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെട്ട് പുറത്തുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് പുറത്തുപോകാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.
കാലാവധി കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ടെക്‌സ്റ്റ് മെസേജായും ഇമെയില്‍ കൂടിയും ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. കാലാവധി കഴിഞ്ഞ ചില വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി അഭയം തേടുന്ന പ്രവണതയും വര്‍ദ്ധിക്കുന്നതായി ഹോം സോക്രട്ടറി യെവെറ്റ് കൂപ്പര്‍ പറയുന്നു.
ജൂണ്‍ വരെയുള്ള കാലയളവില്‍ യുകെയില്‍ ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകളില്‍ ഏകദേശം 13 ശതമാനം പഠന വിസയില്‍ എത്തിയവരില്‍ നിന്നാണെന്ന് ഹോം
More »
ബ്രിട്ടനിലെ എല്ലാ ജനങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡ് വരുന്നു; ലക്‌ഷ്യം അനധികൃതമായി ജോലി ചെയ്യുന്നത് തടയല്‍
അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ നാലുപാടു നിന്നും സമ്മര്‍ദം ഉയരുന്നതിനിടെ ബ്രിട്ടനിലെ എല്ലാ ജനങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡ് കൊണ്ടുവരാന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. അനധികൃതമായി ജോലി ചെയ്യുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡിനെ സ്വാഗതം ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്നതും, ജോലി ചെയ്യുന്നതും ബുദ്ധിമുട്ടാക്കി മാറ്റാനുള്ള പദ്ധതി ആലോചിക്കുന്നതായി കീര്‍ സ്റ്റാര്‍മര്‍ കാബിനറ്റിനെ അറിയിച്ചു.
15 വര്‍ഷം മുന്‍പ് ടോണി ബ്ലെയര്‍ ഭരണകൂടം ആലോചിച്ച് ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോള്‍ മറ്റൊരു ലേബര്‍ ഭരണകൂടം തിരികെ എത്തിക്കുന്നത്. സിവില്‍ ലിബേര്‍ട്ടിയെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്ന ഘട്ടത്തിലായിരുന്നു അന്ന് ഉപേക്ഷിച്ചത്. പുതിയ പദ്ധതി പ്രകാരം പുതിയൊരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് കാണിച്ച്
More »
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ട് 2മരണം; 5പേര്‍ക്ക് പരിക്ക്
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരണമടഞ്ഞു. അപകടത്തില്‍ ഹൈദരാബാദ് സ്വദേശികളായ ചൈതന്യ താരെ (23) സംഭവ സ്ഥലത്തുവച്ചും ഋഷിതേജ റാപോളു (21) ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.
പരിക്കേറ്റ അഞ്ചു പേരെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള സായി ഗൗതം റവുള്ള, നൂതന്‍ തടകായല എന്നിവരുടെ നില ഗുരുതരമാണ്.
രണ്ട് സംഘങ്ങളിലായി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ തമ്മില്‍ എസക്‌സിലെ റെയ്‌ലി സ്പര്‍ റൗണ്ട്എബൗട്ടില്‍വച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് സ്വദേശികളാണ്. ഒമ്പതു പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം രണ്ടു കാറുകളിലായി ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
തിങ്കളാഴ്ച രാവിലെ 4.15നായിരുന്നു അപകടം. കാറുകള്‍ ഓടിച്ചിരുന്ന
More »
ചെഷയറില്‍ കളിസ്ഥലത്ത് 12 വയസുള്ള കുട്ടി മരിച്ച സംഭവം: കൗമാരക്കാരന്‍ അറസ്റ്റില്‍
ചെഷയറില്‍ കളിസ്ഥലത്ത് 12 വയസ്സുള്ള ആണ്‍കുട്ടി വീണ് മരിച്ച സംഭവത്തില്‍ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 29 വെള്ളിയാഴ്ചയാണ് വിന്‍സ്‌ഫോര്‍ഡിലെ വാര്‍ട്ടണിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടിക്ക് അപകടം സംഭവിച്ചത്. ലോഗന്‍ കാര്‍ട്ടര്‍ എന്ന പേരുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാരാമെഡിക്കലുകള്‍ കുട്ടിയെ ചികിത്സിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റൗണ്ട്എബൗട്ട് ഓടിക്കാന്‍ ഇ-ബൈക്കിന്റെ ചക്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ലോഗന്‍ കാര്‍ട്ടര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു . അപകടകരമായ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് സംശയിച്ച് തിങ്കളാഴ്ച 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിന് വിധേയനാക്കുകയും ചെയ്തു. പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ ലോഗന്റെ ബന്ധുക്കള്‍ക്ക്
More »
യുകെയില്‍ 'ലേഡി ഗ്യാങ്ങി'ന്റെ ആക്രമണ സംഭവങ്ങള്‍ വര്‍ധിക്കുന്നു
യുകെയില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപോര്‍ട്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നത് കുട്ടികളും പ്രായമുള്ളവരുമാണ്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍ സര്‍വീസില്‍ വച്ച് പ്രായമുള്ളവരെ ആക്രമിച്ച പെണ്‍കുട്ടികളുടെ ചിത്രം ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയാണ്. തെക്കന്‍ ലണ്ടനിലൂടെ പോകുന്ന റൂട്ടുകളില്‍ മണിക്കൂറിനുള്ളില്‍ അടുത്തടുത്തായി നടന്ന ഈ സംഭവങ്ങള്‍ ഒരേ സംഘമാണ് നടത്തിയതെന്നാണ് കരുതുന്നത്. വെസ്റ്റ് സസെക്‌സ് ഗ്രാമത്തില്‍ 'അക്രമാസക്തരായ' പെണ്‍കുട്ടികളുടെ സംഘം നടത്തിയ ആക്രമണവും ആശങ്കകള്‍ പരത്തിയിരുന്നു. ബാണ്‍ഹാമിന്റെ റെയില്‍ സ്റ്റേഷനിലെ കൂട്ടത്തല്ലിലും പ്രതികള്‍ സ്ത്രീകളാണ് . ഈ വര്‍ഷം ഫെബ്രുവരി 27 ന് വടക്കന്‍ ലണ്ടനിലെ ഇസ്ലിങ്ടണില്‍ 75 വയസ്സുകാരനായ ഫ്രെഡി റിവേറോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 14, 16, 17 വയസ്സുള്ള
More »
അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് തടയാന്‍ ഹോം സെക്രട്ടറി
അനധികൃത കുടിയേറ്റം സജീവ ചര്‍ച്ചയായി മാറുന്നതിനിടെ താല്‍ക്കാലിക ആശ്വാസമെന്നോണം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ലേബര്‍ ഗവണ്‍മെന്റ്. അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് ഹോം സെക്രട്ടറി അവതരിപ്പിക്കുന്നത്.
അഭയാര്‍ത്ഥി കേസുകള്‍ പരിഗണിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നതായി ഹോം സെക്രട്ടറി വ്യക്തമാക്കി. ഫാമിലി റീയൂണിയന്‍ പോളിസി ഉള്‍പ്പെടെ വിഷയങ്ങളില്‍ ഈ മാറ്റം വരും. ചാനല്‍ കുടിയേറ്റത്തിന് ആളുകളെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഇതാണെന്നാണ് കരുതുന്നത്.
സമ്മര്‍ കാലയളവ് ഗവണ്‍മെന്റിന് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ തലവേദന നേരിടേണ്ട അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് അതിര്‍ത്തി സുരക്ഷയ്ക്കായി പുതിയ പദ്ധതി വരുമെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ കൂടുതല്‍ കൗണ്‍സിലുകള്‍ തങ്ങളുടെ മേഖലകളിലെ
More »