യുകെയിലെ ട്രെയിന് യാത്രയില് തടസങ്ങളില്ലാതെ ഇനി അതിവേഗ ഇന്റര്നെറ്റ്
യുകെയിലെ പ്രധാന റെയില്പാതകളില് യാത്ര ചെയ്യുന്നവര്ക്ക് ഇനി അതിവേഗ അതിവേഗ ഇന്റര്നെറ്റ് സൗകര്യം ലഭിക്കും . രാജ്യത്തെ 1,400-ലധികം ട്രെയിനുകളില് ലോ-എര്ത്ത് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ഇന്റര്നെറ്റ് സംവിധാനം നടപ്പാക്കാനാണ് സര്ക്കാരിന്റെ പദ്ധതി. നിലവില് മൊബൈല് ടവറുകളെ ആശ്രയിച്ചുള്ള 4G, 5G ശൃംഖലയാണ് ട്രെയിനുകളിലെ വൈഫൈയ്ക്ക് ഉപയോഗിക്കുന്നത്. പുതിയ സംവിധാനം വന്നാല് യാത്രയ്ക്കിടെ നേരിടുന്ന 'നെറ്റ്വര്ക്ക് ബ്ലാക്ക് സ്പോട്ടുകള്' കുറയുകയും കൂടുതല് വേഗതയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യും.
ലണ്ടന് നോര്ത്ത് ഈസ്റ്റേണ് റെയില്വേ, സൗത്ത് വെസ്റ്റേണ് റെയില്വേ, ഗ്രേറ്റ് വെസ്റ്റേണ് റെയില്വേ തുടങ്ങിയ സര്വീസുകളില് പരീക്ഷണാടിസ്ഥാനത്തില് ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. തുടര്ന്ന് 57 മില്യണ് പൗണ്ടിന്റെ സര്ക്കാര് ധനസഹായത്തോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
More »
യുകെയില് ചൂട് കനക്കുന്നു; ആറു മേഖലകളില് ആംബര് ഹീറ്റ് ഹെല്ത്ത് അലര്ട്ട്
യുകെയില് താപനില കുത്തനെ ഉയരുന്നു. തുടര്ച്ചയായ രണ്ടാം ദിവസവും തെക്ക്-കിഴക്കന് ഇംഗ്ലണ്ടില് താപനില 34 ഡിഗ്രി സെല്ഷ്യസിന് മുകളില് രേഖപ്പെടുത്തി. അസാധാരണമായ ചൂട് അനുഭവപ്പെട്ടതിനെ തുടര്ന്ന് തെക്ക്-പടിഞ്ഞാറന് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്ഡ്സ്, ഈസ്റ്റ് മിഡ്ലാന്ഡ്സ്, കിഴക്കന് ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ്, ലണ്ടന് മേഖലകള് ഉള്പ്പെടെ ആറിടങ്ങളില് ആംബര് ഹീറ്റ് ഹെല്ത്ത് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇംഗ്ലണ്ടും വെയില്സും ഉള്പ്പെടെയുള്ള വിവിധ കാലാവസ്ഥാ നിലയങ്ങളില് മേയ് മാസത്തിലെ പ്രാദേശിക താപനില റെക്കോര്ഡുകള് മറികടന്നിരുന്നു.
മേയിലെ റെക്കോര്ഡ് താപനിലയായ 35.1 ഡിഗ്രി രേഖപ്പെടുത്തിയതോടെ തങ്ങളുടെ ശൃംഖലയില് തടസ്സങ്ങള് നേരിടുന്നതായി സൗത്ത് വെസ്റ്റേണ് റെയില്വെ വ്യക്തമാക്കി. തിങ്കളാഴ്ചയിലെ 34.8 ഡിഗ്രിയില് നിന്നുമാണ് വര്ദ്ധന. യാത്ര ചെയ്യാന് കഴിയാത്ത വിധം
More »
വെസ്റ്റ് ലണ്ടന് ആശുപത്രിയില് ഡോക്ടര്ക്ക് നേരെ കത്തിക്കുത്ത്; 27-കാരനായ രോഗി അറസ്റ്റില്
എ&ഇ യൂണിറ്റിലെ ഡോക്ടറുടെ ദേഹത്ത് വലിയ കത്തി കുത്തിയിറക്കി രോഗി. വെസ്റ്റ് ലണ്ടന് ഹില്ലിംഗ്ഡണ് ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന അക്രമം അരങ്ങേറിയത്. 50-കളില് പ്രായമുള്ള ഡോക്ടര് അക്രമത്തില് നിന്നും ജീവനോടെ രക്ഷപ്പെട്ടെന്നാണ് വിവരം.
അക്രമിയെ വലിച്ചിഴച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. ഇയാളെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനാഴിയില് വെച്ചാണ് അക്രമി ഡോക്ടറെ വലിയ കത്തി കൊണ്ട് അക്രമിച്ചതെന്ന് ദൃക്സാക്ഷികള് വ്യക്തമാക്കി.
'ചിരിച്ച് കൊണ്ടാണ് ഡോക്ടറെ അയാള് കുത്തിയത്. ഒരു മിനിറ്റ് പോലും തികയുന്നതിന് മുന്പ് പോലീസ് സ്ഥലത്തെത്തി. അവര് ഇയാളെ പിടിച്ചുവലിച്ച് അറസ്റ്റ് ചെയ്തു. അപ്പോഴും അക്രമിക്ക് ചിരിയായിരുന്നു', ദൃക്സാക്ഷി വെളിപ്പെടുത്തി.
മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് മെറ്റ് പോലീസ് ഓഫീസര്മാര് ആശുപത്രിയിലുണ്ടായിരുന്നതാണ് രക്ഷയായത്. ഈ സമയത്താണ് പുലര്ച്ചെ അക്രമം നടക്കുന്നതായി
More »
ജൂലൈയില് എനര്ജി ബില്ലുകളില് 200 പൗണ്ട് വര്ധന പ്രഖ്യാപിക്കാന് ഓഫ്ജം
ജനങ്ങള്ക്ക് പുതിയ ഷോക്ക് സമ്മാനിക്കാന് എനര്ജി ബില്ലുകളില് അടുത്ത വര്ധന വരുന്നു. ജൂലൈയിലെ എനര്ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാന് റെഗുലേറ്റര് ഓഫ്ജം ഒരുങ്ങുമ്പോള് പ്രതിവര്ഷം 200 പൗണ്ട് വരെ വര്ധനയ്ക്കാണ് വഴിയൊരുങ്ങുന്നത്.
ഇറാന് യുദ്ധത്തിന്റെ ഭാഗമായുള്ള ഏറ്റവും പുതിയ വേദനാജനകമായ തീരുമാനമാകും എനര്ജി പ്രൈസ് ക്യാപ്പായി ഓഫ്ജെം പ്രഖ്യാപിക്കുക. യുദ്ധം മൂലം മിഡില് ഈസ്റ്റില് നിന്നുള്ള ഓയില്, ഗ്യാസ് വിതരണം സാരമായ തടസ്സങ്ങള് നേരിടുകയാണ്.
ജൂലൈ 1 മുതല് ശരാശരി എനര്ജി ബില്ലുകള് 19850 പൗണ്ടിലേക്ക് എത്തുമെന്നാണ് കോണ്വാള് ഇന്സൈറ്റ് പ്രവചിക്കുന്നത്. നിലവിലെ 1641 പൗണ്ടില് നിന്നുമാണ് ഈ വര്ധന. മിഡില് ഈസ്റ്റിലെ സംഘര്ഷം ജീവിതച്ചെലവ് പ്രതിസന്ധി ശക്തമാക്കുന്നതിനിടെയാണ് ഇതുകൂടി വരുന്നത്. പണപ്പെരുപ്പം ലേബര് ഗവണ്മെന്റിന് കനത്ത സമ്മര്ദമാണ് സൃഷ്ടിക്കുന്നത്.
തുടര്ച്ചയായ
More »
ആദ്യ വീട് വാങ്ങുന്നവര്ക്ക് 20,000 പൗണ്ട് അധിക ഡെപ്പോസിറ്റ്
ഇറാന് യുദ്ധം തുടങ്ങിയ ശേഷം ബ്രിട്ടന്റെ മോര്ട്ട്ഗേജ് വിപണിക്ക് കടുത്ത ആഘാതം. ആദ്യമായി വീട് വാങ്ങുന്നവര്ക്ക് ഹൗസ് ഡെപ്പോസിറ്റ് ഇനത്തില് ആയിരക്കണക്കിന് പൗണ്ട് അധിക ചെലവാണ് ഫെബ്രുവരിക്ക് ശേഷം രൂപപ്പെട്ടിരിക്കുന്നത്.
മിഡില് ഈസ്റ്റ് യുദ്ധത്തോടെ മോര്ട്ട്ഗേജ് നിരക്കുകള് വര്ദ്ധിക്കാന് തുടങ്ങിയിരുന്നു. ഉയര്ന്ന ഭക്ഷ്യ, ഇന്ധനവിലകള് മൂലം സമ്മര്ദം നേരിടുന്ന കുടുംബങ്ങള്ക്ക് ഇത് കൂടുതല് സമ്മര്ദമായി മാറിയിട്ടുണ്ട്.
എന്നാല് ഈ വര്ദ്ധന ആദ്യമായി വീട് വാങ്ങുന്നവര്ക്ക് കാര്യങ്ങള് ബുദ്ധിമുട്ടാക്കി മാറ്റിയെന്നാണ് എസ്റ്റേറ്റ് ഏജന്റ്സ് സാവില്സ് പറയുന്നത്. ഒരു ശരാശരി ഫസ്റ്റ്-ടൈം വീട് വാങ്ങാന് ഏകദേശം 259,000 പൗണ്ട് ചെലവുണ്ട്. ഇത് 30 വര്ഷത്തെ മോര്ട്ട്ഗേജായി എടുക്കുമ്പോള് 127 പൗണ്ട് അധിക ചെലവ് വരുന്നതായി കണക്കുകള് പറയുന്നു.
10% ഡെപ്പോസിറ്റുമായി രണ്ട് വര്ഷത്തെ ഫിക്സഡ് മോര്ട്ട്ഗേജ്
More »
യുകെയില് മലയാളി ഡോക്ടര് വീട്ടില് കൊല്ലപ്പെട്ട നിലയില്; ഭര്ത്താവ് കസ്റ്റഡിയില്
യുകെയിലെ മില്ട്ടണ് കീന്സില് പ്രമുഖ മലയാളി ഡോക്ടറെ വീട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. അച്ചാമ്മ ജോണ് ആണ് ദാരുണമായി കൊല്ലപ്പെട്ടത് . സംഭവത്തില് 58 കാരനായ ഭര്ത്താവിനെ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരമാണ് മില്ട്ടണ് കീന്സിലെ വൂള്വര്ട്ടണില് ഈസ്റ്റ് മൂര് ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില് വെച്ച് ഭര്ത്താവ് പൊലീസിന്റെ പിടിയിലാകുന്നത്.
വീട്ടില് നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്ന്ന് പൊലീസ് സംഘം എത്തിയപ്പോള് അച്ചാമ്മ ജോണ് മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോര്ട്ടുകള്. തിരുവനന്തപുരം മെഡിക്കല് കോളജിലെ മിടുക്കിയായ വിദ്യാര്ഥിനിയും യുകെയില് സ്കിന് കാന്സര് മേഖലയില് പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്.
എന്എച്ച്എസില് ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും
More »
യുകെയില് താപനില 34 ഡിഗ്രിക്ക് മുകളില്; ചൂടില്നിന്ന് രക്ഷ തേടി ജലാശയങ്ങളിലിറങ്ങിയ 3 കൗമാരക്കാര് മുങ്ങിമരിച്ചു
യുകെ ചുട്ടുപൊള്ളുന്നു. കേരളത്തിലെ കടുത്ത വേനലിനെ അനുസ്മരിപ്പിക്കുംവിധം താപനില 34 ഡിഗ്രിക്ക് മുകളില്എത്തി. യുകെയില് മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ചൊവ്വാഴ്ച മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് കടുത്ത ചൂട് അനുഭവപ്പെട്ടു.
ചൂടില്നിന്ന് രക്ഷ തേടി വിവിധ ജലാശയങ്ങളില് ഇറങ്ങിയ മൂന്ന് കൗമരക്കാര് മരിച്ചു. വെസ്റ്റ് യോര്ക്ക്ഷയറിലെ ഹാലിഫാക്സില് 13കാരനെ റിസര്വോയറില് മുങ്ങിമരിച്ച നിലയില് കണ്ടെത്തി . വാര്വിക്ഷയറിലെ കിംഗ്സ്ബറി വാട്ടര് പാര്ക്കില് 16കാരിയായ പെണ്കുട്ടിയുടെയും സൗത്ത് യോര്ക്ക്ഷയറിലെ റോതര് വാലി പാര്ക്കില് മറ്റൊരു കൗമാരക്കാരന്റെയും മൃതദേഹങ്ങള് വെള്ളത്തില് നിന്നാണ് കണ്ടെത്തിയത്.
ഞായറാഴ്ച ലിങ്കണിന് സമീപമുള്ള തടാകത്തില് 15കാരന് മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ദുരന്തങ്ങള് റിപ്പോര്ട്ട് ചെയ്തത്. എല്ലാ സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന്
More »
ഇമിഗ്രേഷന് നിയന്ത്രണങ്ങള് കര്ശനമാക്കുന്നതിന് മുന്പ് ബ്രിട്ടീഷ് പൗരത്വം നേടാന് നെട്ടോട്ടം
യുകെയില് ഇമിഗ്രേഷന് നിയന്ത്രണങ്ങള് കര്ശനമാക്കുന്നതിന് മുന്പ് ബ്രിട്ടീഷ് പൗരത്വം നേടാനായി കുടിയേറ്റക്കാര് നെട്ടോട്ടത്തില്. ഇമിഗ്രേഷന് നടപടികള് പ്രാബല്യത്തില് വന്നാല് യുകെയില് സെറ്റില്മെന്റ് നേടുന്നത് ബുദ്ധിമുട്ടായി മാറുമെന്ന ആശങ്കയിലാണ് റെക്കോര്ഡ് തോതില് കുടിയേറ്റക്കാര് അപേക്ഷ സമര്പ്പിക്കുന്നത്.
ലേബര് ഗവണ്മെന്റ് തയ്യാറാകുന്ന പദ്ധതി അധികം വൈകാതെ നിലവില് വരുമെന്നാണ് കരുതുന്നത്. ഇത് തിരിച്ചറിഞ്ഞ് ഈ വര്ഷം മാര്ച്ച് വരെ 312,000 അഭയാര്ത്ഥികള്, വിദേശ ജോലിക്കാര്, ഫാമിലി ഡിപ്പന്റന്ഡ്സ് എന്നിവരാണ് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില് വെച്ച് ഏറ്റവും അപേക്ഷാ സമര്പ്പണമാണ് ഇത്. എട്ട് വര്ഷം മുന്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള് ഇരട്ടി അപേക്ഷകരാണ് ഇപ്പോള് എത്തുന്നതെന്നും ഹോം ഓഫീസ് കണക്കുകള് പറയുന്നു.
ഇതേ കാലഘട്ടത്തില്
More »
ബൈജു തിട്ടാലയ്ക്ക് കേംബ്രിഡ്ജ് സിറ്റി കൗണ്സിലിന്റെ 'ഹോണററി കൗണ്സിലര്' പദവി
കേംബ്രിഡ്ജ് നഗരസഭയുടെ മുന് മേയറും പ്രമുഖ ക്രിമിനല് അഭിഭാഷകനുമായ മലയാളി ബൈജു തിട്ടാലയ്ക്ക് അപൂര്വ ആദരം. കേംബ്രിഡ്ജ് സിറ്റി കൗണ്സില് അദ്ദേഹത്തെ 'ഹോണററി കൗണ്സിലര്' പദവി നല്കി ആദരിച്ചു. കൗണ്സിലര് എന്ന നിലയില് ദീര്ഘകാലം മികച്ച സേവനം അനുഷ്ഠിച്ച മുന് ജനപ്രതിനിധികള്ക്ക് നഗരസഭ നല്കുന്ന പരമോന്നത ബഹുമതികളിലൊന്നാണിത്. കേംബ്രിഡ്ജ് സിറ്റി കൗണ്സിലില് കുറഞ്ഞത് 10 വര്ഷമെങ്കിലും സേവനമനുഷ്ഠിച്ച മുന് കൗണ്സിലര്മാര്ക്കോ, അല്ലെങ്കില് മേയറായി സേവനം ചെയ്തിട്ടുള്ളവരാണെങ്കില് കുറഞ്ഞത് 8 വര്ഷത്തെ പ്രവര്ത്തനപരിചയമുള്ളവര്ക്കോ സാധാരണയായി ഈ പദവിക്ക് അര്ഹത ലഭിക്കും. കൗണ്സിലര്മാരുടെ അപേക്ഷയോ നിലവിലെ കൗണ്സിലര്മാരുടെ നിര്ദ്ദേശമോ പരിഗണിച്ച് സിവിക് അഫയേഴ്സ് കമ്മിറ്റിയാണ് ആദ്യം പേരുകള് തിരഞ്ഞെടുക്കുന്നത്. തുടര്ന്ന് കൗണ്സില് യോഗത്തില് മൂന്നില് രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്
More »