റിക്രൂട്ട്മെന്റ് വെട്ടിക്കുറയ്ക്കാന് എന്എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
എന്എച്ച്എസില് രോഗികളെ പരിചരിക്കാന് ആവശ്യത്തിന് ജീവനക്കാരില്ല എന്നത് വര്ഷങ്ങളായുള്ള പ്രതിസന്ധിയാണ്. ഇതുമൂലം രോഗികള്ക്ക് സുരക്ഷിതമായ ചികിത്സ നല്കാന് കഴിയുന്നില്ല. ഒഴിവുകള് നികത്തപ്പെടണമെന്ന റിപ്പോര്ട്ടുകള് പുറത്തുവന്നതൊന്നും ഗവണ്മെന്റും, ഹെല്ത്ത് സര്വ്വീസും കണ്ടിട്ടില്ലെന്നു നടിയ്ക്കുകയാണ്. എന്എച്ച്എസിന്റെ വര്ക്ക്ഫോഴ്സ് പ്ലാന് ചോര്ന്നതോടെയാണ് ഇക്കാര്യം ഉറപ്പായത്.
സാമ്പത്തിക ബാധ്യത ഒഴിവാക്കാന് എന്എച്ച്എസ് റിക്രൂട്ട്മെന്റ് വെട്ടിക്കുറയ്ക്കാന് അണിയറയില് നീക്കം തുടങ്ങിയെന്നാണ് പ്ലാന് വെളിപ്പെടുത്തുന്നത്. കൂടാതെ രോഗികളെ ചികിത്സിക്കാന് ഡോക്ടര്മാര്ക്ക് ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സഹായം നല്കാനും നീക്കമുണ്ട്.
ഹെല്ത്ത് ഉദ്യോഗസ്ഥര് അന്തിമതീരുമാനത്തിലെത്തിയ പദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. മുന് കണ്സര്വേറ്റീവ് ഗവണ്മെന്റ്
More »
യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര് ആയി ഹരിയാന സ്വദേശി
ഇരുപതാം വയസ്സില് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന് വംശജനായ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരിയാന സ്വദേശി മൂന്ന് വര്ഷങ്ങള്ക്കിപ്പുറം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന് വംശജനായ മേയറാകുന്നു. പത്ത് വയസ്സുവരെ ഹരിയാനയിലെ റോത്തക്കില് താമസിച്ചിരുന്ന തുഷാര് കുമാര് എല്സ്ട്രീ ആന്ഡ് ബോറെഹാംവുഡ് ടൗണ് കൗണ്സിലിന്റെ മേയറായി കഴിഞ്ഞയാഴ്ച്ചയായിരുന്നു ചുമതല ഏറ്റെടുത്തത്. ഡെപ്യൂട്ടി മേയര് സ്ഥാനത്തുനിന്നാണ് അദ്ദേഹം മേയര് പദവിയിലെത്തിയിരിക്കുന്നത്.
2023 മെയ് മാസത്തില് ആദ്യമായി കൗണ്സിലര് ആകുമ്പോള് തുഷാര്, ലണ്ടന് കിംഗ്സ് കോളേജില് രണ്ടാം വര്ഷ അണ്ടര്ഗ്രാഡ്വേറ്റ് വിദ്യാര്ത്ഥിയായിരുന്നു. രാഷ്ട്രതന്ത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. വിദ്യാഭ്യാസ മേഖലയില് പ്രവര്ത്തിക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള് 13 വര്ഷങ്ങള്ക്ക് മുമ്പായിരുന്നു റോത്തക്കില് നിന്നും യു
More »
എനര്ജി പ്രൈസ് ഷോക്ക്; ജൂലൈയില് ബില്ലുകള് 209 പൗണ്ട് വര്ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ യുദ്ധത്തിന്റെ പ്രത്യാഘാതം ലോകം ഒന്നടങ്കം പല രീതിയില് അനുഭവിക്കുകയാണ്. എണ്ണ, ഗ്യാസ് വിലകള് കുതിച്ചുയരുമ്പോള് ബ്രിട്ടന് ഉള്പ്പെടെ ലോകരാജ്യങ്ങളില് പണപ്പെരുപ്പവും, വിലക്കയറ്റവും രൂക്ഷമാകുകയാണ്.
ഇതിന്റെ പ്രത്യാഘാതം ജൂലൈ മാസത്തില് എനര്ജി പ്രൈസ് ക്യാപ്പ് പുതുക്കുമ്പോള് ജനങ്ങളുടെ ബില്ലുകളില് പ്രതിഫലിക്കുമെന്നാണ് ഇപ്പോള് പ്രവചനം. പ്രതിവര്ഷ ബില്ലുകള് 200 പൗണ്ടിലേറെ വര്ധിച്ച് സമ്മറില് 1900 പൗണ്ടിന് അരികിലേക്ക് ഉയരുമെന്ന് കോണ്വാള് ഇന്സൈറ്റ് പ്രവചിക്കുന്നു. ജീവതച്ചെലവ് പ്രതിസന്ധിയില് ഉഴലുന്നതിനിടെ ജനങ്ങള്ക്ക് ഇതൊരു ഷോക്കായി മാറുമെന്ന് ഉറപ്പാണ്.
എനര്ജി റെഗുലേറ്റര് ഓഫ്ജെം ക്വാര്ട്ടേര്ലി പ്രൈസ് ക്യാപ്പ് പുതുക്കി നിശ്ചയിക്കുമ്പോഴാണ് ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള് 1850 പൗണ്ടിലേക്ക് വര്ദ്ധിക്കുകയെന്നാണ് എനര്ജി കണ്സള്ട്ടന്സി കോണ്വാള് ഇന്സൈറ്റ്
More »
അവശ്യ വസ്തുക്കള്ക്ക് വില നിയന്ത്രണം: സൂപ്പര്മാര്ക്കറ്റുകള്ക്ക് കര്ക്കശ നിര്ദ്ദേശവുമായി സര്ക്കാര്
അവശ്യ ഭക്ഷ്യവസ്തുക്കള്ക്ക് വില നിയന്ത്രിക്കാന് സൂപ്പര്മാര്ക്കറ്റുകള്ക്ക് കര്ക്കശ നിര്ദ്ദേശവുമായി സര്ക്കാര് രംഗത്ത്. പാല്, ബ്രെഡ്, മുട്ട, വെണ്ണ, അരി, ചിക്കന് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില താല്ക്കാലികമായി 'ഫ്രീസ്' ചെയ്യുന്നതിനെ കുറിച്ചാണ് സര്ക്കാര് ചര്ച്ച നടത്തുന്നത്. മിഡില് ഈസ്റ്റ് സംഘര്ഷത്തെ തുടര്ന്ന് ഇന്ധന-ഗതാഗത ചെലവുകള് കൂടുകയും അതിന്റെ പ്രതിഫലനം ഭക്ഷ്യവിലകളില് ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.
എന്നാല് പ്രമുഖ സൂപ്പര്മാര്ക്കറ്റ് ശൃംഖലകള് ഈ നിര്ദേശത്തെ ശക്തമായി എതിര്ക്കുകയാണ് .ഇത് '1970-കളിലെ വിലനിയന്ത്രണ നയം'' പോലെയാണെന്നും വിപണിയില് അനാവശ്യ ഇടപെടലാണെന്നും അവര് ആരോപിച്ചു. ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില് നിര്ബന്ധിത വിലക്കുറവ് നടപ്പാക്കിയാല് മറ്റ് ഉല്പ്പന്നങ്ങളുടെ വില കൂടാന് സാധ്യതയുണ്ടെന്നും വ്യാപാരികള് മുന്നറിയിപ്പ് നല്കി.
അതേസമയം,
More »
യുകെയില് തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്സികള് 5 വര്ഷത്തെ ഏറ്റവും താഴ്ന്ന നിലയില്
യുകെയിലെ തൊഴിലില്ലായ്മ നിരക്ക് വര്ധിച്ചതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്. ജോബ് വേക്കന്സികള് അഞ്ച് വര്ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയെന്നതും ജോലിക്കാരെ സംബന്ധിച്ച് പ്രധാന ആഘാതമാണ്.
നാഷണല് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള് പ്രകാരം 2026 ജനുവരിക്കും, മാര്ച്ചിനും ഇടയില് തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലാണ്. ഏപ്രില് മാസത്തിലെ 4.9 ശതമാനത്തില് നിന്നുമാണ് ഈ വര്ധന. ഒരു വര്ഷം മുന്പത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള് 0.5 ശതമാനം വര്ധനയാണ് ഇത്.
അതേസമയം, കഴിഞ്ഞ മാസം പേറോളിലുള്ള ജോലിക്കാരുടെ എണ്ണത്തില് 0.3% ഇടിവും രേഖപ്പെടുത്തി. യുകെയിലെ വേക്കന്സികളുടെ എണ്ണം ഫെബ്രുവരിക്കും, ഏപ്രിലിനും ഇടയില് 705,000 എന്ന നിലയിലേക്കും കുറഞ്ഞു.
ഇതിന് മുന്പുള്ള മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 28,000 വേക്കന്സികളുടെ കുറവാണിത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് തൊഴിലവസരങ്ങള് എത്തുന്നത്.
More »
യാത്രക്കാര്ക്ക് ആശ്വാസം; ലണ്ടന് ട്യൂബ് സമരം റദ്ദ് ചെയ്തു
ലണ്ടന് ഭൂഗര്ഭ റെയില് ഡ്രൈവര്മാരുടെ ഇന്ന് മുതല് തുടങ്ങാനിരുന്ന സമരം വേണ്ടെന്ന് വെച്ചതായി ആര് എം ടി യൂണിയന് അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ച മുതല് 24 മണിക്കൂര് നേരത്തെ സമരമായിരുന്നു ആര് എം ടി പ്രഖ്യാപിച്ചിരുന്നത്. സമരം ഉണ്ടായിരുന്നെങ്കില് ഈയാഴ്ച്ച കുറഞ്ഞത് നാല് ദിവസത്തോളം യാത്രാ തടസ്സങ്ങള് ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. തങ്ങള് ഉന്നയിച്ച പ്രശ്നങ്ങള് പരിഗണിക്കാമെന്ന് ട്രാന്സ്പോര്ട്ട് ഫോര് ലണ്ടന് ഉറപ്പ് നല്കിയതിനാലാണ് അവസാന നിമിഷം സമരം പിന്വലിക്കുന്നതെന്നും യൂണിയന് വക്താവ് അറിയിച്ചു.
തര്ക്കങ്ങള് തീര്ന്നിട്ടില്ലെന്നും, തങ്ങള് ഉന്നയിച്ച പ്രശ്നങ്ങള് പരിഹരിക്കുന്നതില് കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില് വീണ്ടും സമരങ്ങളുടെ ഒരു ശൃംഖല തന്നെ ഉണ്ടാകുമെന്നും യൂണിയന് മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. ജൂണ് 16 നും 19 നും പണിമുടക്കുമെന്നും നേരത്തെ
More »
യുകെയില് മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
യുകെയില് മലയാളി സമൂഹത്തിനു വേദനയായി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോള് വര്ഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത തോന്നി വീട്ടിലേക്ക് മടങ്ങാന് ഒരുങ്ങവേയാണ് കുഴഞ്ഞുവീണത്.
നോട്ടിംഗ്ഹാം ക്വീന്സ് മെഡിക്കല് സെന്ററിലെ ജീവനക്കാരനായ അജയ് പോള് വര്ഗീസിന് നൈറ്റ് ഷിഫ്റ്റില് ജോലി ചെയ്യുമ്പോള് ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്ന്ന് വീട്ടിലേക്ക് മടങ്ങുവാന് പാര്ക്കിങ്ങിലേക്ക് എത്തുമ്പോള് കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റയ്ക്ക് മടങ്ങാതെ ഇരിക്കുവാന് സഹപ്രവര്ത്തകര് ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉടന് തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022 ലാണ് അജയ് പോള് വര്ഗീസ് യുകെയില് കുടുംബമായി എത്തുന്നത്. ഭാര്യ : ശ്യാമ
More »
യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്ക്കാന് വില്പ്പനക്കാര്; വാങ്ങാനാളില്ല
യുകെ ഭവനവിപണി കടുപ്പമേറിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിലെ അസ്വസ്ഥത മനസ്സിലാക്കുന്നതിനാല് വീട് വാങ്ങാന് ആളുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഈ ഘട്ടത്തില് വീട് എങ്ങനെയെങ്കിലും വില്ക്കാനായി വില വന്തോതില് കുറയ്ക്കാന് ഉടമകള് തയ്യാറാകുന്നുവെന്നാണ് റൈറ്റ്മൂവ് വെളിപ്പെടുത്തുന്നത്.
വീട് ലിസ്റ്റ് ചെയ്യുമ്പോള് ആത്മവിശ്വാസക്കൂടുതല് കാരണം വലിയ വിലയിടുകയും, ഇത് വീട് വില്പ്പന വൈകിക്കുകയും ചെയ്യുന്നതായി പ്രോപ്പര്ട്ടി ലിസ്റ്റിംഗ് കമ്പനി വ്യക്തമാക്കുന്നു. ഇതിനൊടുവില് വീട് വില്ക്കുന്ന വില ആവശ്യപ്പെട്ടതിന്റെ 32 ശതമാനം കുറച്ച് നല്കുകയും ചെയ്യുന്നതിലാണ് കലാശിക്കുന്നത്.
സപ്ലൈയും, ഡിമാന്ഡും തമ്മിലുള്ള അസന്തുലിതാവസ്ഥ 2015ന് ശേഷം ഏറ്റവും ഉയര്ന്ന നിലയിലാണ്. ഇതോടെ വിപണി കൂടുതല് മത്സരാത്മകമായി മാറിയിട്ടുണ്ട്. വീട് വാങ്ങുന്നവര്ക്ക് കൂടുതല് ഓപ്ഷനുകള്
More »
സ്റ്റാര്മറുടെ പിന്ഗാമിയാകാനുള്ള മത്സരത്തില് ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
കീര് സ്റ്റാര്മറുടെ പിന്ഗാമിയാകാനുള്ള നേതൃ തെരഞ്ഞെടുപ്പ് വന്നാല് മത്സരിക്കുമെന്ന് വ്യക്തമാക്കി മുന് ഹെല്ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ആശയ പോരാട്ടം ഉണ്ടാകണമെന്നും ആശയങ്ങളുടെ പേരില് ചര്ച്ച ചെയ്ത് പുതിയ നേതൃത്വം വരണമെന്നും വെസ് സ്ട്രീറ്റിംഗ് പറയുന്നു. ലേബര് സര്ക്കാര് അധികാരമേറിയ ശേഷം പല മേഖലകളിലും വ്യക്തമായ നടപടികള് ഉണ്ടായില്ല. സര്ക്കാര് നിയന്ത്രണത്തിലാണ് പ്രവര്ത്തിക്കുന്നതെന്നും അശയങ്ങള് പങ്കുവയ്ക്കാനുള്ള അവസരം പോലും ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ശൈത്യ കാല ഇന്ധന സഹായം കുറച്ചത് തെറ്റായ തീരുമാനമായി. പാര്ട്ടിക്കുള്ളില് സ്വതന്ത്ര നയ ചര്ച്ചകള് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ യൂറോപ്യന് യൂണിയനുമായി ബ്രിട്ടന് കൂടുതല് അടുത്ത ബന്ധം സ്ഥാപിക്കണമെന്നും ബ്രക്സിറ്റ് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും യൂറോപ്യന് യൂണിയന്റെ ഭാഗമാകണം. ബ്രിട്ടന്റെ
More »