മഞ്ഞ് വീഴ്ച: യുകെയുടെ കൂടുതല്‍ ഭാഗങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രവചിച്ച് മെറ്റ് ഓഫീസ്
യുകെയില്‍ പുതുവര്‍ഷം ഒരാഴ്ചയോളം കടുപ്പമേറിയ ആര്‍ട്ടിക് ഫ്രീസ് തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. പകല്‍ സമയത്ത് പോലും താപനില പൂജ്യം സെല്‍ഷ്യസിന് മുകളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട് ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. 2026 തുടക്കം തന്നെ തണുപ്പിച്ച് കൊണ്ടായിരുന്നു. ഇത് തുടരുകയുമാണ്.
ബുധനാഴ്ച രാത്രി അബെര്‍ഡീന്‍ഷയറില്‍ താപനില -10 സെല്‍ഷ്യസ് വരെ താഴ്ന്നു. നോര്‍ത്ത് മേഖലകളില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് കൂടി ചേരുമ്പോള്‍ തണുപ്പ് അധികരിക്കുകയാണ്. രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്കായി മെറ്റ് ഓഫീസ് ഇപ്പോള്‍ മഞ്ഞിനും, ഐസിനുമുള്ള കൂടുതല്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആര്‍ട്ടിക് കാറ്റ് യുകെയിലെ ഭൂരിഭാഗം മേഖലയിലും
More »
ഭാര്യയെ കൊന്ന് മൃതദേഹം കാറിലാക്കി ഇന്ത്യയിലേക്ക് മുങ്ങിയ യുവാവ് പഴയ കാമുകിയ്‌ക്കൊപ്പം ജീവിതം തുടങ്ങി! തപ്പിയിറങ്ങി ബ്രിട്ടീഷ് പൊലീസ്
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് നാട്ടിലേക്ക് കടന്ന യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്. പങ്കജ് ലാംബ എന്ന 24 കാരനാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. ലണ്ടനില്‍ കാറില്‍ യുവതിയുടെ മൃതദേഹം കണ്ടുകിട്ടും മുമ്പ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയിരുന്നു.
നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ നവംബര്‍ 10നാണ് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ഒരു കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് കാര്‍ ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിച്ചു. അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തി സ്വന്തം നാടായ ഗുഡ്ഗാവിലെക്ക് പോയി. അവിടെ മുന്‍ കാമുകിയേയും 11വയസുള്ള മകളേയും കണ്ടെത്തി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്പായില്‍
More »
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 20% വര്‍ധന; ഒരിടത്തുതന്നെ 8000-ലേറെ
ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളുടെയും, ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു മെഡിക്കല്‍ ട്രസ്റ്റില്‍ മാത്രം 8000-ലേറെ അതിക്രമ സംഭവങ്ങളും, ഭീഷണികളും നേരിട്ടുവെന്നാണ് ഞെട്ടിക്കുന്ന കണക്ക്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റയില്‍ ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളുടെയും, ഭീഷണികളുടെയും എണ്ണത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് കണ്ടെത്തല്‍. 2022-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 എത്തുമ്പോള്‍ 15,000-ലേറെ കേസുകള്‍ വര്‍ധിച്ചു.
കഴിഞ്ഞ ദിവസം മേഴ്‌സിസൈഡില്‍ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് കിട്ടാതെ
More »
സംഹാരരൂപിയായി ആര്‍ട്ടിക് ഫ്രീസ്: ഇംഗ്ലണ്ടില്‍ മുഴുവന്‍ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു
ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ദിനം മഞ്ഞില്‍ മൂടി. പുതുവത്സര ദിനം കനത്ത മഞ്ഞുവീഴ്ചയാണ് എങ്ങും. വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ മുഴുവന്‍ അപൂര്‍വ്വ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആര്‍ട്ടിക് ഫ്രീസ് മൂലം ചില ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
ഇതിനകം താപനില -10 സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. യുകെയില്‍ ലണ്ടനില്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ മഞ്ഞും, ഐസും എത്തുമെന്നാണ് പ്രവചനങ്ങള്‍. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ടാണ് പ്രാബല്യത്തിലുള്ളത്. ഈ മുന്നറിയിപ്പ് ജനുവരി 6 വരെ തുടരും.
മുന്നറിയിപ്പിന്റെ നിലവാരം ഏറെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ സുപ്രധാന
More »
തകരാര്‍: ഹീത്രുവില്‍ ഡബിള്‍ ഡെക്കര്‍ എമിറേറ്റ്സ് പറന്നുയര്‍ന്ന ശേഷം 2 മണിക്കൂര്‍ വട്ടമിട്ട് കറങ്ങി തിരിച്ചറക്കി
ഹീത്രൂ വിമാത്താവളത്തില്‍ ദുബായിലേക്ക് പോയ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന ശേഷം 2 മണിക്കൂര്‍ ലണ്ടന്‍ ആകാശത്തു വട്ടമിട്ട് പറന്നശേഷം തിരിച്ചറക്കി. പുതുവത്സരാഘോഷത്തിനിടെ വിമാനം സാങ്കേതിക തകരാറില്‍പ്പെട്ടത് . പറക്കുന്ന വേളയിലാണ് തകരാര്‍ മനസിലായത്. തുടര്‍ന്ന് വിമാനത്തിന് ലണ്ടന് മുകളില്‍ ഒരു മണിക്കൂറിലധികം വട്ടമിട്ട് പറക്കേണ്ടിവരുകയായിരുന്നു. ദുബായില്‍ എത്തി ന്യു ഇയര്‍ ആഘോഷി ച്ച് നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയ മലയാളികളടക്കമുള്ള ധാരാളം ഇന്ത്യക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഒടുവില്‍ വിമാനം ഹീത്രൂവില്‍ തന്നെ
ഇറക്കുകയായിരുന്നു.
ഡബിള്‍ ഡെക്കര്‍ എയര്‍ബസ് എ380 വിമാനം ഹീത്രൂവിന്റെ റണ്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.32 ന് പുറപ്പെട്ടു. 52 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. 12.40 ന് ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡിംഗ് ഗിയര്‍ വാതിലില്‍ ഒരു
More »
ചാനല്‍ ടണലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു; യൂറോസ്റ്റാര്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്
ചാനല്‍ ടണലിലുണ്ടായ സാങ്കേതിക തകരാര്‍ മൂലമുള്ള തടസ്സങ്ങള്‍ പരിഹരിച്ചതോടെ യൂറോ സ്റ്റാറിലെ ഷട്ടല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. യുകെയേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന ടണലിലെ ഓവര്‍ഹെഡ് വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറും ഒരു ട്രെയ്ന്‍ വഴിയില്‍ കുടുങ്ങിയതുമാണ് ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കിയത്. രാത്രിയില്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം രാവിലെ സര്‍വീസ് പുനരാരംഭിച്ചു.
സംഭവത്തില്‍ യൂറോസ്റ്റാര്‍ പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലണ്ടന്‍ സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബുധനാഴ്ചത്തെ ഭൂരിഭാഗം സര്‍വീസുകളും നടത്തിയെങ്കിലും പാരീസ്, ബ്രസ്സല്‍സ്, ആംസ്റ്റര്‍ ഡാം എന്നിവിടങ്ങളിലേക്കുള്ള മൂന്നു സര്‍വീസുകള്‍ റദ്ദാക്കി.
യാത്രക്കാര്‍ ഔദ്യോഗിക വെബ് സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പുതുവത്സര യാത്രയ്ക്കിറങ്ങിയ
More »
നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് മുങ്ങി; യുവതിയ്ക്കായി അന്വേഷണം
പ്രസവത്തിനു ശേഷം നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് മുങ്ങി. ലണ്ടന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയ യുവതിയ്ക്കായി വ്യാപക തിരച്ചിലിലാണ് പോലീസ് . ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇരുപതുകളില്‍ ഉള്ള യുവതിയാണ് കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മുങ്ങിയത്.
കുട്ടി ആശുപത്രിയില്‍ ആരോഗ്യ വിദഗ്ധരുടെ പരിചരണത്തിലാണ് . നിലവില്‍ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. കറുത്ത മുടിയും മെലിഞ്ഞ ശരീരവുമായ യുവതി കാണാതാകുമ്പോള്‍ ഇളം നിറമുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്.
പ്രസവിച്ച് വൈകാതെ സ്ത്രീ ആശുപത്രി വിട്ടു. ഇതു ക്രിമിനല്‍ സംഭവമമല്ല. യുവതിയുടെ ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് അന്വേഷണം. എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കാനാണു
More »
ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
യുകെ മലയാളികള്‍ക്ക് അഭിമാനമായി മലയാളി നിഖില്‍ പുലിക്കോട്ടില്‍. വാര്‍വിക്ക്ഷയര്‍ യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ തൂത്തുവാരിയാണ് കുന്നംകുളത്തുകാരന്‍ നിഖില്‍ പുലിക്കോട്ടില്‍ മലയാളി സമൂഹത്തിനു അഭിമാനമായത്. ഇംഗ്ലീഷ് നാഷണല്‍സില്‍ പതിനഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സിംഗ്ള്‍സില്‍ ചാമ്പ്യന്‍ ആവുകയും, ഡബിള്‍സില്‍ യോര്‍ക്ഷെയര്‍, ഹാലിഫാക്‌സില്‍ നിന്നുള്ള ഫില്‍ ഡാനിയേലുമായി കൂട്ടൂചേര്‍ന്ന് ഡബിള്‍സില്‍ സ്വര്‍ണ്ണം നേടുകയും, മിക്‌സഡ് ഡബിള്‍സില്‍ മുന്‍ ഇന്‍ഡോനേഷ്യന്‍ നാഷണല്‍ താരത്തിന്റെ മകളും, ലൗഗ്‌ബോറോ, ലെസ്റ്ററില്‍ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേര്‍ന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിള്‍ ഗോള്‍ഡ് മെഡലുകള്‍ ഉയര്‍ത്തി നിഖില്‍
More »
യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ആഘോഷം മഞ്ഞില്‍ മൂടും. പുതുവത്സര ദിനം കനത്ത മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ് പ്രവചനം. ക്രിസ്മസിനു മഞ്ഞിന്റെ ശല്യം ഉണ്ടായില്ലെങ്കിലും വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ അടുത്ത ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്.
സ്‌കോട്ട്‌ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രത 42 മണിക്കൂറിലേക്കാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂഇയര്‍ ദിനത്തില്‍ രാവിലെ 6 മുതല്‍ വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്.
മുന്നോട്ടുള്ള ദിവസങ്ങളില്‍ വളരെ ശക്തമായ തണുപ്പും, ശൈത്യകാല സ്ഥിതിഗതികളും കൂടുതല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. മഞ്ഞും, ഐസും ഉള്‍പ്പെടെ ഇതില്‍ പ്രതീക്ഷിക്കാം.
ഇതിനിടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ യുകെ
More »