യു.കെ.വാര്‍ത്തകള്‍

ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായവുമായി പുതിയ 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. കുടുംബത്തിന്റെ സാമ്പത്തിക സഹായമില്ലാതെ ഇംഗ്ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയതായി നിര്‍മിക്കുന്ന വീടുകള്‍ വാങ്ങാന്‍ 20 ശതമാനം ഇക്വിറ്റി ലോണ്‍ ലഭിക്കും. തുടക്കത്തില്‍ വായ്പയ്ക്ക് പലിശരഹിത കാലയളവും ഉണ്ടായിരിക്കും. വാങ്ങുന്നവര്‍ കുറഞ്ഞത് 2.5 ശതമാനം ഡെപ്പോസിറ്റ് മാത്രം നല്‍കിയാല്‍ മതിയാകും. വലിയ ശമ്പളമുള്ളവരെയും ഉയര്‍ന്ന സമ്പാദ്യമുള്ളവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി കുടുംബവരുമാനത്തിനും ഡെപ്പോസിറ്റിനും പരിധി ഏര്‍പ്പെടുത്തും. കൂടാതെ വീടുകളുടെ വിലയ്ക്കും പരിധിയുണ്ടാകും. സ്വന്തം നിലയില്‍ വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 'നിരവധി യുവാക്കള്‍ക്ക് സ്വന്തമായി ഒരു വീട്

More »

പത്തിലൊന്ന് എന്‍എച്ച്എസ് എ&ഇകളുടെ നിലവാരം ശരാശരിക്കും താഴെ; ഇന്‍സ്‌പെക്ഷനുകളില്‍ പരാജയം
പത്തില്‍ ആറ് എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളും ശരാശരി നിലവാരം പുലര്‍ത്തുന്നില്ലെന്നും, ഇന്‍സ്‌പെക്ഷനുകളില്‍ പരാജയപ്പെടുകയാണെന്നും കണ്ടെത്തല്‍. നൂറിലേറെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളോടാണ് നിലവാരം മെച്ചപ്പെടുത്തണമെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. 2025, 2026 വര്‍ഷങ്ങളില്‍ ഇന്‍സ്‌പെക്ഷന് വിധേയമായ നാലിലൊന്ന് എ&ഇകള്‍ മാത്രമാണ് പാസായത്. 2018 മുതല്‍ ഒരു തവണ പോലും ഇന്‍സ്‌പെക്ഷനില്‍ വിജയിക്കാത്ത ഡിപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. പരിശോധിച്ച 174 യൂണിറ്റുകളില്‍ ഒന്നിന് മാത്രമാണ് 'പര്യാപ്തമല്ല' എന്ന ഏറ്റവും കുറഞ്ഞ മാര്‍ക്ക് ലഭിച്ചത്. 100 യൂണിറ്റുകള്‍ക്ക് മെച്ചപ്പെടുത്തല്‍ ആവശ്യമെന്ന റിപ്പോര്‍ട്ട് ലഭിച്ചു. രോഗികളുടെ സുരക്ഷ ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണെന്ന് വാച്ച്‌ഡോഗ് നിരീക്ഷിച്ചു. എ&ഇകളിലെ തിരക്ക് മൂലം ഓരോ ആഴ്ചയും 500 മുതല്‍ 1000 വരെ രോഗികള്‍ മരിക്കുന്നതായി

More »

കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍
ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനുള്ള ഗവണ്‍മെന്റ് നീക്കത്തിന് എതിരെ ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സ് വേദിയില്‍ സമരം നടത്താന്‍ ബ്രിട്ടന്റെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യുണീഷന്‍. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ആന്‍ഡി ബേണ്‍ഹാം ആദ്യത്തെ കോണ്‍ഫറന്‍സ് പരീക്ഷണത്തിന് എത്തുമ്പോഴാണ് 1.3 മില്ല്യണ്‍ അംഗങ്ങളുള്ള യൂണിയന്‍ പിടിമുറുക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനായുള്ള കുടിയേറ്റക്കാരുടെ കാത്തിരിപ്പ് പത്ത് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് ആലോചന. നിലവിലെ അഞ്ച് വര്‍ഷമെന്നത് പത്ത് വര്‍ഷമാക്കിയും, മറ്റ് ചില കേസുകളില്‍ ഇതില്‍ കൂടുതലും യോഗ്യതാ സമയപരിധി നിശ്ചയിക്കാനാണ് നീക്കം. എന്നാല്‍ ലേബറിന്റെ ഇടത് വിഭാഗം ഈ നിയന്ത്രണങ്ങള്‍ക്ക് എതിരാണ്. ട്രേഡ് യൂണിയനുകളും നീക്കത്തെ എതിര്‍ക്കുന്നു. കെയര്‍ ജീവനക്കാര്‍, എന്‍എച്ച്എസ് ജീവനക്കാര്‍,

More »

ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും
ബ്രെയിന്‍ ട്യൂമര്‍ അതിവേഗം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ പരീക്ഷിച്ച് എന്‍എച്ച്എസ്. ആഴ്ചകള്‍ എടുക്കുന്നതിന് പകരം ദിവസങ്ങള്‍ക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ക്കും അകം രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് എന്‍എച്ച്എസ് പരീക്ഷിക്കുന്നത്. ലോകത്തില്‍ ഈ സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. രോഗിയുടെ തലച്ചോറിന്റെ ബയോപ്‌സി സാമ്പിളിലെ ഡിഎന്‍എ മുഴുവന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയും, ഏത് തരത്തിലുള്ള ട്യൂമറാണെന്ന് തിരിച്ചറിയുകയും, ക്യാന്‍സര്‍ ഇല്ലെങ്കില്‍ അത് സ്ഥിരീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ടെസ്റ്റ്. ബ്രെയിന്‍ സര്‍ജറി നടക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ താഴെ ടെസ്റ്റ് നടത്തി ഫലം നല്‍കാനും ഇതിന് സാധിക്കുന്നുണ്ട്. നിലവില്‍ സാമ്പിള്‍ ലാബ് ടെസ്റ്റിനായി അയച്ച് ഒരു മനുഷ്യന്‍ മൈക്രോസ്‌കോപിന് കീഴില്‍ വെച്ച് ഇത്

More »

നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉപേക്ഷിച്ച് ആന്‍ഡി ബേണ്‍ഹാം; അടുത്തത് 2029ല്‍
ബ്രിട്ടനില്‍ ഇടക്കാല പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. അടുത്ത പൊതുതെരഞ്ഞെടുപ്പ് 2029ലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ അടുത്തിടെ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് വെസ്റ്റ്മിന്‍സ്റ്ററില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ചില അഭിപ്രായ സര്‍വേകളില്‍ ലേബര്‍ മുന്നിലെത്തിയതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ സീറ്റ് കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ചില സര്‍വേകള്‍ നേരത്തെയുള്ള തിരഞ്ഞെടുപ്പ് നടന്നാല്‍ ലേബറിന് നിലവിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയില്ലെന്നും സൂചിപ്പിച്ചിരുന്നു. ലിവര്‍പൂളില്‍ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബേണ്‍ഹാമിന്റെ നിര്‍ണായക പ്രതികരണം. വെള്ളിയാഴ്ച പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ

More »

എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം റെക്കോഡ് ഉയരത്തില്‍; 55,000 പേരുടെ കുറവെന്ന് റിപ്പോര്‍ട്ട്
നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സിംഗ് ക്ഷാമം അതിരൂക്ഷമായി. ഇത് രോഗികളുടെ സുരക്ഷയെയും ചികിത്സയുടെ നിലവാരത്തെയും ബാധിക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ ഔദ്യോഗികമായി പരസ്യപ്പെടുത്തിയ നഴ്‌സിംഗ് ഒഴിവുകളുടെ എണ്ണം 23,046 ആണെങ്കിലും ആരോഗ്യരംഗത്തിന്റെ യഥാര്‍ഥ ആവശ്യകത കണക്കിലെടുക്കുമ്പോള്‍ ഏകദേശം 55,000 നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് പുതിയ വിലയിരുത്തല്‍. ആശുപത്രികളിലെ രോഗികളുടെ എണ്ണവും ചികിത്സാ ആവശ്യങ്ങളും വര്‍ധിക്കുന്നതിനനുസരിച്ച് നഴ്‌സുമാരുടെ എണ്ണം ഉയരാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ പ്രധാന കാരണമെന്നാണ് ആര്‍സിഎന്‍ ചൂണ്ടിക്കാണിക്കുന്നത്. ഔദ്യോഗിക ഒഴിവുകളുടെ കണക്കുകള്‍ മാത്രം ഉപയോഗിക്കുന്നത് യഥാര്‍ഥ ജീവനക്കാരുടെ കുറവിന്റെ വ്യാപ്തി പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. നഴ്‌സുമാരുടെ കുറവ് രോഗിപരിചരണത്തില്‍ ഗുരുതരമായ

More »

അംബാനിയുടെ മകന്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! വിവാദം
മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സിന്റെ അനന്തരാവകാശികളില്‍ ഒരാളായ ആനന്ദ് അംബാനിയെ പ്രൊഫസറാക്കി ഒരു ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി വിവാദത്തില്‍.എണ്ണ, ഗ്യാസ് കമ്പനിയുടെ ഉടമയായ ഒരാളെ 'സസ്റ്റെയിനബിലിറ്റി' പ്രൊഫസറാക്കിയതിന്റെ പേരിലാണ് ഇപ്പോള്‍ വിവാദം ആളിക്കത്തുന്നത്. ഗുജറാത്തില്‍ വമ്പന്‍ മൃഗശാല നടത്തുന്ന ആളുകൂടിയാണ് ആനന്ദ് അംബാനി. പ്രകൃതിസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മൃഗസംരക്ഷണം, പ്രകൃതിയെ പരിപാലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് ആനന്ദ് അംബാനിക്ക് പ്രൊഫസര്‍ഷിപ്പ് ഓഫ് പ്രാക്ടീസ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. എണ്ണ, ഗ്യാസ് വില്‍പ്പനയിലൂടെയാണ് റിലയന്‍സ് വമ്പന്‍ കോര്‍പറേറ്റായി മാറിയത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ റിഫൈനറിയും ഇവരുടേതാണ്. 31-കാരനായ ആനന്ദ് അംബാനി റിലയന്‍

More »

എ&ഇകളില്‍ ആഴ്ചയില്‍ 550 രോഗികളുടെ ജീവന്‍ അനാവശ്യമായി പൊലിയുന്നു!
എന്‍എച്ച്എസ് എ&ഇകളിലെ അമിതമായ തിരക്കും, ഇടനാഴി പരിചരണവും മൂലം ഓരോ ആഴ്ചയും യുകെയില്‍ 550 രോഗികള്‍ മരിക്കുന്നതായി ഞെട്ടിക്കുന്ന പഠനം. ഓരോ ആഴ്ചയും വിമാന അപകടം നടന്ന് കൊല്ലപ്പെടുന്ന തോതിലാണ് എ&ഇകളില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുന്നതെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്ന രോഗി അടുത്ത 28 ദിവസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത 1 ശതമാനം വീതം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. പഠനത്തില്‍ ഉള്‍പ്പെട്ട 134 എ&ഇകളിലെ ഒക്യുപന്‍സി നിരക്ക് 175 ശതമാനമാണെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന കാര്യം. ചികിത്സിക്കാന്‍ സാധിക്കുന്നതിന്റെ ഇരട്ടി രോഗികളാണ് എ&ഇകളില്‍ എത്തുന്നതെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. എ&ഇ ബെഡുകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ പലപ്പോഴും ട്രോളികളില്‍ ഇടനാഴികളില്‍ കൃത്യമായി ഓക്‌സിജനും, മറ്റ് എമര്‍ജന്‍സി

More »

യുകെയില്‍ കുഴഞ്ഞുവീണ അയല്‍വാസിക്ക് പുതുജീവന്‍; രക്ഷയ്‌ക്കെത്തിയ മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം
വെസ്റ്റ് സസെക്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അയല്‍വാസിയായ 50കാരന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ്. വെസ്റ്റ് സസെക്സിലെ വര്‍ത്തിങ്ങിന് സമീപം ലാന്‍സിങ്ങിലാണ് സംഭവം. സമീപത്തെ ഫ്ളാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നീല്‍ ക്രോസ് വുഡ് (50) ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് അയല്‍വാസികള്‍ ഓടിയെത്തിയതിന് പിന്നാലെയാണ് തൊട്ടടുത്ത് താമസിക്കുന്ന മലയാളി നഴ്സ് ലിജി ജോസഫ് സ്ഥലത്തെത്തിയത്. ആംബുലന്‍സ് ജീവനക്കാരുടെ നിര്‍ദേശപ്രകാരം ലിജി ഉടന്‍ സിപിആര്‍ ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനം നേടിയിട്ടുള്ള ലിജിയുടെ സമയോചിതമായ ഇടപെടലാണ് നീലിന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമായത്. വര്‍ത്തിങ് ഹോസ്പിറ്റലിലെ ബോട്ടോള്‍ഫ്സ് സ്ട്രോക്ക് വാര്‍ഡില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ് ലിജി. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions