യു.കെ.വാര്‍ത്തകള്‍

ജയിലുകള്‍ നിറഞ്ഞു; ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ പ്രതികളുടെ എണ്ണമേറുന്നതിന് പിന്നാലെ ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി. പുതിയ നയം അനുസരിച്ച് ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒന്നു മുതല്‍ നാലു വര്‍ഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. കൂടുതല്‍ ജയില്‍ സൗകര്യങ്ങളൊരുക്കാന്‍ 4.7 ബില്യണ്‍ പൗണ്ട് നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രശ്‌ന പരിഹാരത്തിന് ഇതു മതിയാകില്ലെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അഞ്ചു മാസത്തിനുള്ളില്‍ സര്‍ക്കാരിന് കുറ്റവാളികളെ ജയിലുകളിലേക്ക് വിടാന്‍ സാധിക്കില്ലെന്ന് നീതിന്യായ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. പ്രതികളുടെ എണ്ണമേറിയതിനാല്‍ ഏകദേശം 1400 ഓളം തടവുകാരെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിച്ചു. പരോള്‍ അവലോകനം

More »

മെഴ്‌സിസൈഡിലെ ഹ്യൂട്ടണില്‍ കത്തിയാക്രമണം; പ്രതിയെ വെടിവെച്ചിട്ട് പോലീസ്
മെഴ്‌സിസൈഡിലെ ഹ്യൂട്ടണിലെ ടോബ്രൂക്ക് റോഡില്‍ രണ്ട് പേരെ കുത്തി പരിക്കേല്‍പിച്ചെന്ന് സംശയിക്കുന്ന ആളെ പോലീസ് വെടിവച്ചു. ബ്ലൂബെല്‍ എസ്റ്റേറ്റിന് സമീപം ഇന്നലെ വൈകുന്നേരം 4 :30 ഓടെ ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പ്രതിയെ വെടിവച്ചത്. വെടിവച്ചതിന് പിന്നാലെ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തേറ്റ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില നില ഗുരുതരമാണെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് അന്വേഷണം നടത്തി വരികയാണ്. ആക്രമണം തീര്‍ത്തും 'ഒറ്റപ്പെട്ട സംഭവം' ആണെന്നും, ഇതില്‍ മറ്റ് പ്രതികളുടെ ഇടപെടല്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍

More »

ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്കു മരണമണിയാകും
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തിലെ വിവരങ്ങള്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ അടിവേരിളക്കുന്നതാണ്. ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയിലെ മാറ്റങ്ങള്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ഭയക്കുന്നു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കാനാണ് ധവളപത്രം നിഷ്‌കര്‍ഷിക്കുന്നത്. ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കം നേരിടുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് വിദേശ വിദ്യാര്‍ത്ഥികളെ അകറ്റാന്‍ കാരണമാകുമെന്ന ആശങ്കയുണ്ട്. വിദേശത്ത് നിന്നുമെത്തുന്നവര്‍ 54% വിദ്യാര്‍ത്ഥികളായ കിംഗ്‌സ് കോളേജ് ലണ്ടന്‍ ഇനി എങ്ങനെ ഈ റിക്രൂട്ട്‌മെന്റ് തുടരുമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ

More »

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്
ബ്രിട്ടനില്‍ പരിഗണനയിലുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് (ദയാവധം) പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്. ഹൗസ് ഓഫ് കോമണ്‍സില്‍ വെള്ളിയാഴ്ച ബില്‍ ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുന്നതിന് മുന്‍പ് ഈ പ്രഖ്യാപനം വന്നത് ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി. നിലവിലെ അവസ്ഥയില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്ലില്‍ ആത്മവിശ്വാസമില്ല, അതാണ് ബില്ലിനുള്ള പിന്തുണ പിന്‍വലിക്കുന്നത്, ആര്‍സിപി പ്രസിഡന്റ് ഡോ. ലേഡ് സ്മിത്ത് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ദയാവധ കേസുകള്‍ പരിശോധിക്കുന്ന പാനലില്‍ ഒരു സൈക്യാട്രിസ്റ്റ് കൂടി ഉണ്ടാകും. കോളേജിന്റെ പിന്തുണ പിന്‍വലിച്ചത് ഇതില്‍ നിര്‍ണ്ണായകമാകും. നിലവിലെ ബില്ലില്‍ സാധിച്ച് കൊടുക്കാന്‍ കഴിയാത്ത ആവശ്യങ്ങളെ കുറിച്ചോ, ദയാവധം ചികിത്സയുടെ ഭാഗമാണോ, അല്ലയോ എന്നതിലും, പാനലില്‍

More »

യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളി പെണ്‍കുട്ടിയുടെ മരണം. ലുക്കീമിയ ചികിത്സയിലിരുന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണില്‍ താമസിക്കുന്ന മാത്യു വര്‍ഗീസ് - ജോമോള്‍ മാത്യു ദമ്പതികളുടെ മകള്‍ ജോന എല്‍സ മാത്യു (14) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കല്‍ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടണ്‍ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ജോനയ്ക്ക് എറിക് എല്‍ദോ മാത്യു (6) എന്ന ഒരു സഹോദരനുണ്ട്. 2022ലാണ് ജോനയുടെ അമ്മയും നഴ്സുമായ ജോമോള്‍ മാത്യു യുകെയില്‍ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. നാട്ടില്‍ വെച്ച് ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ല്‍ യുകെയില്‍ എത്തിയ ശേഷവും ചികിത്സ തുടര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ജോനയുടെ മരണം. ജോനയുടെ മൃതദേഹം

More »

എന്‍എച്ച്എസ് നഷ്ടപരിഹാര ബില്ലുകള്‍ 58.2 ബില്ല്യണ്‍ പൗണ്ടില്‍; കടുത്ത വിമര്‍ശനം
എന്‍എച്ച്എസിന്റെ ഏറ്റവും വലിയ ബാധ്യതയായി ചികിത്സാ പിഴവിനുള്ള ഷ്ടപരിഹാര ബില്ലുകള്‍. മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നേരിടുന്ന ബാധ്യത 58.2 ബില്ല്യണ്‍ പൗണ്ടിന്റെ ബില്ലില്‍ എത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രണ്ടാമത്തെ വലിയ ബാധ്യതയായി ഇത് മാറിയെന്നാണ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രില്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 58.2 ബില്ല്യണ്‍ പൗണ്ടാണ് മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നഷ്ടപരിഹാരത്തിനായി ചെലവഴിച്ചത്. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ മന്ത്രിമാര്‍ പരാജയപ്പെട്ടതാണ് ഈ ഭാരത്തിന് കാരണമെന്ന് പിഎസി മുന്നറിയിപ്പില്‍ വ്യക്തമാക്കി. ചികിത്സയിലെ പാകപ്പിഴകള്‍ നേരിടേണ്ടി വരുന്ന രോഗികള്‍ക്കാണ് ഈ വന്‍തോതിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്. ഈ പ്രതിസന്ധി കുറയ്ക്കാനുള്ള

More »

ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
കുട്ടികളുടെ കാര്യത്തില്‍ ജോലിയ്ക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുണ്ട് . ചൈല്‍ഡ് കെയറിനായി നല്‍കേണ്ട പണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിലര്‍ ജോലി വേണ്ടെന്ന് വച്ച് കുട്ടിയെ പരിപാലിക്കുന്ന രീതിയുമുണ്ട്. ഇപ്പോഴിതാ ചൈല്‍ഡ് കെയര്‍ രീതി മാറുകയാണ്. അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞാണെങ്കില്‍ പ്രതിവര്‍ഷം 7500 പൗണ്ട് വരെ നിങ്ങള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക. ഒമ്പത് മാസത്തിലധികം പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിലവില്‍ 15 മണിക്കൂറാണ് ചൈല്‍ഡ് കെയര്‍ ഫണ്ട് ലഭിക്കുക. സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 30 മണിക്കൂറായി ഇതു ലഭിക്കും. പല മാതാപിതാക്കളും കൂടുതല്‍ കുട്ടികള്‍

More »

യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
പാര്‍ലമെന്റില്‍ യുകെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടി അധികം കാത്തിരുന്നെങ്കില്‍ മാത്രമാണ് പെര്‍മനന്റ് റസിഡന്‍സിന് അവകാശം ലഭിക്കുകയെന്നതാണ് സ്ഥിതി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേബറിന്റെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്ക് രാജ്യത്ത് നിലവിലുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നത്. 2020 മുതല്‍ രാജ്യത്ത് എത്തിയ വിദേശ ജോലിക്കാര്‍ക്ക് ബാധകമാകുന്ന ഈ നിബന്ധന ഹോം ഓഫീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. പെര്‍മനന്റ് റസിഡന്‍സ് നേടുന്നതിന്റെ അരികില്‍ എത്തി നില്‍ക്കുന്ന ഒരു മില്ല്യണിലേറെ പേരുണ്ടെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍

More »

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
വ്യക്തമായ ഒരു പദ്ധതിയില്ലാതെയാണ് സര്‍ക്കാര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് സംവിധാനം നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നതെന്ന് എംപിമാര്‍. അത് എങ്ങനെ നേടാമെന്നും ഫ്രണ്ട്‌ലൈന്‍ കെയറിന് എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഒരു ക്രോസ്-പാര്‍ട്ടി ഗ്രൂപ്പ് എംപിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്തമുള്ള ബോഡി മാര്‍ച്ചില്‍ പോകുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലേക്ക് കൊണ്ടുവരുമെന്നും മന്ത്രിമാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഉണ്ടാകുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പറഞ്ഞു, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ തലത്തിലുള്ള മാറ്റങ്ങളോടൊപ്പം, ആസൂത്രണ സേവനങ്ങള്‍ക്ക് ഉത്തരവാദികളായ 42 പ്രാദേശിക ആരോഗ്യ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions