അസോസിയേഷന്‍

ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തെ ലാലു തോമസ് നയിക്കും
ലിവര്‍പൂള്‍ ക്‌നാനായ ഫാമിലി ഫോറത്തിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ലാലു തോമസ് നേതൃത്വം കൊടുത്ത പാനല്‍ വിജയം നേടി. ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിലെ ഒട്ടുമിക്ക അംഗങ്ങളും സന്നിഹിതരായിരുന്ന സമ്മേളനത്തിലാണ് ഇദംപ്രഥമായി ബാലറ്റിലൂടെ ഇലക്ഷന്‍ നടന്നത്. പ്രസിഡന്റ് ആയി ലാലു തോമസ് ,സെക്രെട്ടറിയായി

More »

അഞ്ജുവിനും കുട്ടികള്‍ക്കും നാട്ടില്‍ അന്ത്യവിശ്രമമൊരുക്കുവാന്‍ യു കെ മലയാളികള്‍ ഒന്നിക്കുന്നു
യുകെയിലെ കെറ്ററിങ്ങില്‍ അരുംകൊല ചെയ്യപ്പെട്ട വൈക്കം കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകന്റെയും (40) കുട്ടികളായ ജീവ (6) ജാന്‍വി (4) എന്നിവരുടെ ഭൗതിക ശരീരങ്ങള്‍ അന്തിമ കര്‍മങ്ങള്‍ക്കായി നാട്ടില്‍ അവരുടെ ജന്മനാടായ വൈക്കത്തെത്തിക്കുന്നതിന് കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ സഹകരണത്തോടെ യുക്മ നേതൃത്വം വഹിക്കും. യുകെ മലയാളികള്‍ക്കൊപ്പം ഇന്നാട്ടുകാരും ദാരുണ കൊലയുടെ

More »

നവ നേതൃത്വവുമായി ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍; ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം ജനുവരി ഏഴിന്
ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക യോഗത്തില്‍ 2022 - 23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാബിച്ചന്‍ തോപ്പില്‍ പ്രസിഡന്റായും ഓസ്റ്റിന്‍ അഗസ്റ്റിയന്‍ സെക്രട്ടറിയായും ജിനേഷ് രാമകൃഷ്ണന്‍ ട്രഷറര്‍ ആയും, ബിനോ മാത്യു, ഡയസ് ജോര്‍ജ്, സൂര്യ സുധീഷ്, മെറീന തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും, മെല്‍വിന്‍ ബിനോ, അനിറ്റ സാബിച്ചന്‍ എന്നിവരെ യൂത്ത്

More »

ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ശനിയാഴ്ച
ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. ഒന്‍പതാമത്‌ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (9 th London Chembai Music Festival) നാളെ (ശനിയാഴ്ച) 2 മണി മുതല്‍ വിവിധ പരിപാടികളോടെ ക്രോയിഡോണില്‍ അരങ്ങേറുന്നതാണ്. അനുഗ്രഹീത ഗായകന്‍ രാജേഷ് രാമന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംഗീത മഹോത്സവത്തില്‍ സംഗീതാര്‍ച്ചന (സംഗീതോത്സവം),

More »

സ്വാമി വിവേകാനന്ദ നഴ്‌സിംഗ് സ്‌കൂള്‍ 1996 -1999 ബാച്ചിന്റെ ഇരുപതാമത് സംഗമം 18ന് ഹാരോഗേറ്റില്‍
സ്വാമി വിവേകാനന്ദ നഴ്‌സിംഗ് സ്‌കൂളിന്റെ 1996-1999 ബാച്ചില്‍ നഴ്‌സിംഗ് പഠിച്ചിറങ്ങിയ സഹപാഠികള്‍ നവംബര്‍ 18 മുതല്‍ നവംബര്‍ 21 വരെ ഹാരോഗേറ്റില്‍ സംഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നതും വസിക്കുന്നവരുമായ സ്‌നേഹിതരാണ് സംഗമത്തിനായി ഹാരോഗേറ്റില്‍ എത്തിച്ചേരുന്നത്. സംഗമത്തില്‍ പ്രശസ്ത സിനിമാ താരം ഡേവിഡ് ജോണ്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇരുപതാമത് സംഗമമാണ്

More »

ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 26 ന് ക്രോയിഡോണില്‍
ഗുരുവായൂരപ്പന്റെ പരമ ഭക്തനും സംഗീത സമ്രാട്ടുമായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയില്‍ വീണ്ടുമൊരു സംഗീതോത്സവത്തിന് വേദിയൊരുക്കുകയാണ് ലണ്ടന്‍ നഗരം. ചെമ്പൈ ഭാഗവതര്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവം മാതൃകയില്‍ ക്രോയിഡോണില്‍ അരങ്ങേറുന്ന ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം. കര്‍ണാടക

More »

യുക്മ ദേശീയ കലാമേളയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതും ചാമ്പ്യന്മാര്‍, മിഡ്‌ലാന്‍ഡ് മികച്ച റീജ്യണ്‍
യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍ യുക്മ ദേശീയ കലാമേളയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതും ചാമ്പ്യന്മാരായി. 56 പോയന്റുകളോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വാശിയേറിയതും ആവേശകരവുമായ നിമിഷങ്ങളിലൂടെയാണ് കലാമേള കടന്നുപോയത്. ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി 52 പോയന്റു നേടി രണ്ടാം സ്ഥാനത്തും ലെസ്റ്റര്‍ കേരള

More »

യുക്മ ദേശീയ കലാമേള ഇന്ന്; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ലത മങ്കേഷ്‌കര്‍ നഗറിലേക്ക്
പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് ചെല്‍റ്റന്‍ഹാമിലെ ലത മങ്കേഷ്‌കര്‍ നഗറില്‍. യു കെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കലാമേളയില്‍ മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയ നടന്‍ നരേന്‍ ആണ്. ചെല്‍റ്റന്‍ഹാമിലെ സുപ്രസിദ്ധമായ ക്‌ളീവ് സ്‌കൂളിലെ ലത മങ്കേഷ്‌കര്‍ നഗറിലാണ് പതിമൂന്നാമത് ദേശീയ കലാമേള അരങ്ങേറുന്നത്.

More »

സക്കറിയയ്ക്ക് ലണ്ടനില്‍ സ്വീകരണം ഒരുക്കുന്നു
മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും കേരള സാഹിത്യ അക്കാഡമി അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ പോള്‍ സക്കറിയയ്ക്ക് ലണ്ടനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സ്വീകരണം ഒരുക്കുന്നു. ഈസ്റ്റ് ഹാമിലുള്ള കേരള ഹൗസില്‍ നല്‍കുന്ന സ്വീകരണം എസ്സെന്‍സ് ഗ്ലോബല്‍ യുകെയും കട്ടന്‍ കാപ്പിയും കവിതയും സംയുക്തമായി ആണ് മുഖാമുഖം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions