അസോസിയേഷന്‍

യുക്മ അംഗത്വ മാസാചരണം ജൂലൈ 31 വരെ; അസോസിയേഷനുകള്‍ക്കു അണി ചേരാം
പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതല്‍ 31 വരെ അംഗത്വമാസമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 2022 ' ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സംഘടനയില്‍ അണിചേരാന്‍ യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി അസോസിയേഷനുകള്‍ക്ക് അവസരം ലഭിക്കുകയാണ്. കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍വര്‍ഷങ്ങളിലേതിന് സമാനമായിട്ടാണ് യുക്മ നേതൃത്വം ഈ വര്‍ഷവും മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. നിലവില്‍ ഇംഗ്‌ളണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളിലെ പത്ത് റീജിയണുകളിലായി ഏകദേശം 120 അസോസ്സിയേഷനുകള്‍ യുക്മയില്‍ അംഗങ്ങളാണ്. യു കെ മലയാളികളുടെ കലാ, കായിക,

More »

പ്രൊഫ. ജോസഫ് സാറിനു അയര്‍ലന്‍ഡില്‍ സ്വീകരണം 17ന്; ലിവര്‍പൂളിലേക്കും സ്വാഗതം
ഇസ്ലാമിക ഭീകരര്‍ സാംസ്‌കാരിക കേരളത്തിന്റെ നെഞ്ചില്‍ വെട്ടിയതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രൊഫ. ജോസഫ് സാര്‍. ഒരു കാലത്തു മറ്റൊരു മത തീവ്രതയുടെ ഈറ്റില്ലമായിരുന്ന അയര്‍ലന്‍ഡില്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുകയാണ്. അയര്‍ലന്‍ഡിലെ സീറോമലബാര്‍ കമ്മ്യൂണിറ്റി SMCI എന്ന സംഘടന ജോസഫ് മാഷിന് ജൂലൈ17ന് ഗംഭിര സ്വികരണവും പൊതുസമ്മേളനവുമാണ് ഒരുക്കിയിരിക്കുന്നത് .അദ്ദേഹം മറ്റൊരു ദിവസം ലിവര്‍പൂളില്‍ എത്തിച്ചേരാമെന്നു സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയില്‍ മതതീവ്രവാദികള്‍ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കു. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി ഒരു വ്യക്തിയെന്ന

More »

യു കെയിലെ മലയാളി വനിതാ സംരംഭകര്‍ക്ക് മാതൃകയായി ലീഡ്‌സിലെ ജൂലി ഉമ്മന്‍
യു കെ യിലെ മലയാളികളായ നമ്മളില്‍ പലരും ഇവിടെ ഒരു ജോലി തന്നെ ധാരാളമാണു എന്ന ചിന്തയില്‍ കഴിയുന്നവരാണ്. മലയാളി സംരംഭകര്‍ യു കെ യില്‍ പൊതുവേ കുറവാണ്. പല കാരണങ്ങള്‍ ഉണ്ടാകാം. ആശയവിനിമയം, സംരംഭക മനസ്ഥിതി, റിസ്‌ക് എടുക്കാനുള്ള ബുദ്ധിമുട്ട് അങ്ങനെ പല കാരണങ്ങള്‍ ഉണ്ട്. പക്ഷെ , ഈ പറഞ്ഞ പ്രശ്‌നങ്ങളെയൊക്കെ നേരിട്ട് ബിസിനസില്‍ നേട്ടം കൈവരിച്ച ഒരു മലയാളി വനിതാ സംരംഭകയെ പരിചയപ്പെടാം. EWIF (Encouraging Women into Franchising) എന്ന സംഘടന യു കെ യിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകളില്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരു സംരംഭമാണ്. എല്ലാ വര്‍ഷവും ഈ സംഘടന യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസുകളില്‍ വെന്നിക്കൊടി പാറിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസിലേക്ക് ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസുകാരെ പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍, യു കെയിലെ ലീഡ്‌സിലെ

More »

യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറിലേക്ക്
കോവിഡ് മൂലം രണ്ടുവര്‍ഷമായി നടക്കാതെ പോയ യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ഇന്ന് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറില്‍. ഏറ്റവും വലിയ പ്രവാസി സമൂഹമായ ക്നാനായ ജനം ആവേശത്തോടെയാണ് ദേശീയ കണ്‍വന്‍ഷനായി എത്തിച്ചേരുന്നത്. കനിവിന്റെ, കരുണയുടെ, അലിവിന്റെ, മാതൃസ്നേഹത്തിന്റെ , നിറകുടങ്ങളായ അമ്മമാര്‍ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗര്‍. റാലിയും സ്വാഗതനൃത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കണ്‍വന്‍ഷന്‍ വേദിയ്ക്കു പുറത്ത്, കരുത്തന്‍ കുതിരകള്‍ മത്സരയോട്ടം നടത്തുന്ന പുല്‍പ്പരപ്പില്‍, ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അവര്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍, മലയാളികള്‍ ഇതുവരെ കണ്ടിട്ടുള്ള മുഴുവന്‍ നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായിത്തൊമ്മന്‍ നഗര്‍ എന്ന ക്നാനായ കണ്‍വന്‍ഷന്‍ വേദിയില്‍ കണിക്കൊന്നകള്‍ വിരിയിക്കുന്നു. ഈ

More »

170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി യുകെകെസിഎ വനിതാ വിഭാഗം
റിക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയുമായി ക്നാനായ ജനം ആവേശത്തോടെ ദിവസങ്ങളെണ്ണുന്ന യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ആവേശം സമൂഹ നൃത്തത്തിലൂടെ പ്രതിഫലിപ്പിയ്ക്കാനൊരുങ്ങുകയാണ് യുകെകെസിഎ വിമന്‍സ് ഫോറം. കനിവിന്റെ, കരുണയുടെ, അലിവിന്റെ, മാതൃസ്നേഹത്തിന്റെ , നിറകുടങ്ങളായ അമ്മമാര്‍ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗര്‍. റാലിയും സ്വാഗതനൃത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കണ്‍വന്‍ഷന്‍ വേദിയ്ക്കു പുറത്ത്, കരുത്തന്‍ കുതിരകള്‍ മത്സരയോട്ടം നടത്തുന്ന പുല്‍പ്പരപ്പില്‍, ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അവര്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍, മലയാളികള്‍ ഇതുവരെ കണ്ടിട്ടുള്ള മുഴുവന്‍ നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായിത്തൊമ്മന്‍ നഗര്‍ എന്ന ക്നാനായ കണ്‍വന്‍ഷന്‍ വേദിയില്‍ കണിക്കൊന്നകള്‍ വിരിയിക്കുന്നു. ഈ മഹാനൃത്ത രൂപം കണ്‍വന്‍ഷനിലെ

More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് 2022-24 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കഴിഞ്ഞ മെയ് മാസം കൂടിയ ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തിരെഞ്ഞെടുത്തത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡോ : ശ്രീനാഥ് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള ഗവണ്‍മെന്റ് ഗ്ലോബല്‍ അഡ്വൈസറും യുകെയിലെ ലിങ്കന്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലെക്ചറുമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കെന്റില്‍ നിന്നുള്ള ഡോ : ഗ്രേഷ്യസ് സൈമണ്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി, ഇപ്പോള്‍ സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു. പ്രസിഡന്റ് വാല്‍സാളില്‍ നിന്നുള്ള സൈബിന്‍ പാലാട്ടി തല്‍സ്ഥാനം തുടരുന്നു. വൈസ് ചെയര്‍മാനായി കെന്റില്‍ നിന്നുള്ള പോള്‍ വര്‍ഗിസ് തുടരുന്നു. വൈസ് പ്രസിഡന്റായി നോട്ടിന്‍ഹാമില്‍ നിന്നുള്ള പ്രോബിന്‍ പോള്‍ കോട്ടക്കല്‍

More »

യുക്മ കേരളപൂരം വള്ളംകളി 2022: ടീം രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി വ്യാഴാഴ്ച ; വനിതകള്‍ക്കും അവസരം
യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 'കേരളാ പൂരം 2022'നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യന്‍ ജോര്‍ജിന്റേയും നേതൃത്വത്തില്‍ പുതിയതായി ചുമതലയേറ്റ യുക്മ ദേശീയ സമിതിയുടെ ആദ്യത്തെ പരിപാടി വന്‍പിച്ച വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ 'കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ 2017' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ 25ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂര്‍ണിമ ആഘോഷം 25ന് ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു. എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും കുട്ടികള്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രത്യേക ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യു കെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി Suresh Babu : 07828137478, Subhash Sarkara : 07519135993, Jayakumar : 07515918523, Geetha Hari : 07789776536, Diana Anilkumar : 07414553601 Venue : West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU Email : info@londonhinduaikyavedi.org Facebook : https ://www.facebook.com/londonhinduaikyavedi.org London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United

More »

മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റിന് ക്രോയിഡോണില്‍ ഉജ്ജ്വല പരിസമാപ്തി
ലണ്ടന്‍ : മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്‍ഡ്യാക്കാരനുമായ അശോക് കുമാര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോണ്‍ ചാരിറ്റി ഇവന്റ് ജൂണ്‍ 11ന് ക്രോയ്ഡോണ്‍ ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറി. ജൂണ്‍ 11ന് വൈകിട്ട് നാലു മണിമുതല്‍ വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച പരിപാടിയില്‍ ക്രോയ്‌ഡോണ്‍ സിവിക് മേയര്‍ കൗണ്‍സിലര്‍ അലീസ ഫ്‌ളെമിംഗ്, ക്യാബിനറ്റ് മെമ്പര്‍ കൗണ്‍സിലര്‍ വെറ്റ് ഹോപ്ലി, മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു. ചാരിറ്റി ഈവന്റിലൂടെ ലഭിച്ച തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടന്‍ എന്ന തെക്കുമുറി ഹരിദാസിന്റെ പേരില്‍ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്ററിനു കൈമാറുമെന്ന് അശോക് കുമാര്‍ അറിയിച്ചു. ഇതുവരെ അശോക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions