അസോസിയേഷന്‍

യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യന്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി, ഡിക്സ് ജോര്‍ജ് ട്രഷറര്‍
ബര്‍മിംങ്ങ്ഹാമില്‍ ശനിയാഴ്ച യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കാതിരുന്നതിനാല്‍ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ദേശീയ പ്രസിഡന്റായി യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റുമായിരുന്ന ഡോ.ബിജു പെരിങ്ങത്തറ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്ററുമായ കുര്യന്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ മുന്‍ പ്രസിഡന്റും നോട്ടിംങ്ങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡിക്‌സ് ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി യുക്മ നോര്‍ത്ത്

More »

കഥകളി മുതല്‍ കളരിപ്പയറ്റ് വരെയുള്ള കേരളീയ കലകളുടെ പരിശീലന പദ്ധതിയുമായി കലാഭവന്‍ ലണ്ടന്‍ അക്കാദമി
കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെയും പൈതൃകത്തെയും കലാ-നൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിശീലന പദ്ധതിയുമായി കലാഭവന്‍ ലണ്ടന്‍. വിവിധങ്ങളായ സാംസ്‌ക്കാരിക തനിമയും കലകളും നൃത്ത രൂപങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകമെന്നു പറയുന്നതു തന്നെ കേരളത്തിലെ തനതു കലകളും നൃത്ത രൂപങ്ങളും അവയെല്ലാം പ്രദര്‍ശിപ്പിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമാണ്. കഥകളി മുതല്‍ കളരിപ്പയറ്റു വരെയുള്ള കേരളീയ കലകള്‍ വിദേശിയര്‍ക്കും സ്വദേശിയര്‍ക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവസരമൊരുക്കുന്നു. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഒരു വര്‍ഷത്തിലേറെ നീണ്ടു നില്‍ക്കുന്ന കലാ സാംസ്‌ക്കാരിക പദ്ധതിയാണ് 'കേരളീയം' .യുകെയിലും യൂറോപ്പിലുമുള്ള

More »

യുക്മ ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെ ബര്‍മിംങ്ഹാമില്‍
യുക്മയുടെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെ (ശനിയാഴ്ച) ബര്‍മിംങ്ഹാമില്‍ നടക്കും. രാവിലെ 11.30 ന് ബര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വച്ചായിരിക്കും ജനറല്‍ കൗണ്‍സില്‍ യോഗവും തിരഞ്ഞെടുപ്പും നടക്കുകയെന്ന് യുക്മ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗീസ്, വര്‍ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബര്‍മിംങ്ങ്ഹാമില്‍ 19/02/22 ന് കൂടിയ ദേശീയ ജനറല്‍ ബോഡി യോഗത്തില്‍ വച്ച് ഇലക്ഷന്‍ നടത്തിപ്പിന്റെ ചുമതല ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനെ തിരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്തിരുന്നു. അതിന്‍ പ്രകാരം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദത്തിലും ചുമതലയിലും മെയ് 28 ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സ്

More »

യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ് നവനേതൃത്വം; വര്‍ഗീസ് ഡാനിയേല്‍ പ്രസിഡന്റ്
യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംമ്പര്‍ റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂണ്‍ മാസം പതിനൊന്നാം തീയതി വെയ്ക്കഫീല്‍ഡ് സൂതില്‍ വര്‍ക്ക് മെന്‍സ് ക്ലബ്ബില്‍ വച്ച് നടന്നു. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നിരീക്ഷകനായി ദേശീയ സമിതിയംഗം കുര്യന്‍ ജോര്‍ജ് പങ്കെടുത്തു. സ്ഥാനമൊഴിയുന്ന റീജിയണല്‍ പ്രസിഡന്റ് അശ്വിന്‍ മാണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെക്രട്ടറി സാജന്‍ സത്യന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ കമ്മറ്റി ഈ റീജിയനു നല്‍കിയ എല്ലാപിന്തുണക്കും അതുപോലെ കമ്മറ്റി അംഗങ്ങള്‍ നല്‍കിയ നിര്‍ലോഭമായ സഹകരണത്തെയും അനുസ്മരിച്ചുകൊണ്ട് സ്ഥാനമൊഴിയുന്ന കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് അശ്വിന്‍ മാണി സംസാരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ്‍ യുക്മക്ക്

More »

പരിചയസമ്പന്നരും കരുത്തുറ്റ നിരയുമായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍
യുക്മയുടെ ശക്തമായ റീജിയണുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ജൂണ്‍മാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച അഞ്ചുമണിക്ക് സാല്‍ഫോര്‍ഡിലെ സെന്റ് ജെയിംസ് ഹാളില്‍ വെച്ച് നടന്നു. സ്ഥാനമൊഴിയുന്ന റീജിയണല്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലേക്ക് അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്യുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കാലം റീജിയെന്റ നേതൃത്വത്തില്‍ നടന്ന എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായി സഹകരിച്ച എല്ലാവര്‍ക്കും ജാക്‌സണ്‍ തോമസ് അകൈതവമായ നന്ദി പറയുകയുണ്ടായി. തുടര്‍ന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ അലക്‌സ് വര്‍ഗ്ഗീസ് റീജിയണല്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാവരുടെയും സഹകരണം

More »

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു
യൂണിയന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളീ അസോസിയേഷന്റെ (യുക്മ ) മികവുറ്റ റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയണു പരിചയ സമ്പത്തും പുതുനിരയും നിറഞ്ഞ ഭരണസമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ വച്ചു നടന്ന വാര്‍ഷിക തിരഞ്ഞെടുപ്പ് പൊതുയോഗം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല ഏര്‍പ്പെടുത്തിയ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലീനാ സജീവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ എബി സെബാസ്റ്റ്യന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ച ശേഷം യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം പൊന്നുംപുരയിടം സ്വാഗതവും, സജീവ് തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജെയ്‌സണ്‍ ചാക്കോച്ചനെ പുതിയ പ്രസിഡന്റായും, ജോബിന്‍ ജോര്‍ജിനെ സെക്രട്ടറിയായും, സാജന്‍ പാടിക്കമ്യാലിനെ ട്രഷററായും ഐകകണ്ടേന തിരഞ്ഞെടുത്തു. 2012 -14 കാലഘട്ടത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ

More »

യുക്മ സൗത്ത് വെസ്റ്റ് റീജിയന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡന്റ്, സുനില്‍ ജോര്‍ജ്ജ് സെക്രട്ടറി
യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ജൂണ്‍ നാല് ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ നല്‍കുന്ന നിര്‍ലോഭമായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റീജിയണല്‍ സെക്രട്ടറി എം പി പദ്മരാജ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് പൊതുയോഗം പാസാക്കി. യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് വേദിയില്‍ സന്നിഹിതനായിരുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജിജി വിക്ടര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്കായി നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം

More »

യുക്മ സൗത്ത് ഈസ്റ്റ് റീജിയണ് നവസാരഥികള്‍; സുരേന്ദ്രന്‍ ആരക്കോട്ട് പ്രസിഡന്റ് ; ജിപ്‌സണ്‍ തോമസ് സെക്രട്ടറി
യുക്മയുടെ ഏറ്റവു0 വലിയ റീജിയണ്‍ ആയ സൗത്ത് ഈസ്റ്റ് റീജിയണിലെ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗം ജൂണ്‍ 4 ശനിയാഴ്ച ഉച്ച തിരിഞ്ഞ് വോക്കിങ്ങിലെ മെയ്ബറി സെന്ററില്‍ നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്റണി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുക്മ ദേശീയ സമിതിയുടെ പ്രവര്‍ത്തങ്ങളുടെ അവലോകനം നടത്തുകയും, കോവിഡ് കാലത്തെ സകല തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പുക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന്‍ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്‌നേഹവും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം, യുക്മയുടെ സ്ഥാപക പ്രസിഡന്റും യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗവുമായ വര്‍ഗീസ് ജോണ്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍

More »

ഉത്സവരാവിന്റെ നിറവില്‍ ബിസിഎംസിക്ക് നവനേതൃത്വം
കഴിഞ്ഞ മെയ് ഏഴാം തീയതി ബര്‍മിങ്ഹാമിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തിയ 'ഉത്സവരാവ് 2022 ' എന്ന വര്‍ണ്ണശബളമായ പരിപാടി ആകര്‍ഷകവും ശ്രദ്ധേയവുമായി മാറി . രാജ്ഞിയുടെ ഭരണത്തുടര്‍ച്ചയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, കൊച്ചു കുട്ടികളും മുതിര്‍ന്നവരും ആയിട്ടുള്ള 75 പേരെ ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിപാടിക്ക് ബെര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സാക്ഷ്യംവഹിച്ചു. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഓരോ ബിസിഎംസി അംഗങ്ങളും . യാര്‍ഡിലി, സ്റ്റെച്ച് ഫോര്‍ഡ് കൗണ്‍സിലര്‍ ബാബര്‍ ബാസ് മുഖ്യ അതിഥി ആയി എത്തിയതും 'ഉത്സവ 2022 ' ന്റെ മാറ്റ് കൂട്ടി. കോവിഡ് മാനദണ്ഡങ്ങളെ പരിഗണിച്ച് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിലക്ക് കാരണം ബിസിഎംസിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് 'ഉത്സവരാവ് 2022 ' എന്ന പരിപാടി നടത്തേണ്ടി വന്നതെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions