അസോസിയേഷന്‍

വേള്‍ഡ് മലയാളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം പൂന്തുറയില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതി ആരംഭിച്ചു
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ് മാസം പൂന്തുറ ചെറു രശ്മി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഓരോ വര്‍ഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കി, അവരെ സ്വയം പര്യപ്ത്മാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടര്‍ പദ്ധതിയായി തുടരുന്നു. 2021ല്‍ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും സ്ഥലം എം എല്‍ എ യും ആയ അഡ്വക്കേറ്റ് ആന്റണി രാജു ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മെയ് മാസം നടന്ന സംയുക്ത സമ്മേളനത്തില്‍ ചാരിറ്റിക്ക് നേതൃത്തം കൊടുക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ മേഴ്‌സി തടത്തില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ :വിജയലക്ഷ്മി, യൂറോപ്പ് റീജിയന്‍

More »

യുക്മ ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ റീജിയണുകളില്‍ തിരഞ്ഞെടുപ്പ് ഇന്ന്; ദേശീയ സമിതി തിരഞ്ഞെടുപ്പ് 18ന്
2022 വര്‍ഷത്തിലെ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന യുക്മയുടെ റീജിയണ്‍ ഇലക്ഷന്‍ പ്രക്രിയകള്‍ ഇന്ന് സമാപിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സൂപ്പര്‍ സാറ്റര്‍ഡെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗീസ്, വര്‍ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു. യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് ബര്‍മിംങ്ങ്ഹാമില്‍ നടക്കും. മെയ് 28 ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സ് റീജിയണിലും ജൂണ്‍ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ എല്ലായിടത്തും അടുക്കും ചിട്ടയുമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നത്. യുക്മയുടെ വിവിധ റീജിയനുകളില്‍ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരികയാണ്.

More »

ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന്
ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (HIMA) ആഭിമുഖ്യത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് (ശനിയാഴ്ച) ഹള്ളില്‍ നടക്കും.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. HIMA യുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രബലരായ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന പ്രബലരായ ടീമുകള്‍ ഏറ്റുമുട്ടുന്ന ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മത്സരം രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ. മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം : The Allam Sports Cetnre, Universtiy of Hull, Hull, HU6 7TS,

More »

യുക്മ നേഴ്‌സ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംഘടിപ്പിക്കുന്ന നഴ്‌സസ് ശില്പശാല ഇന്ന്
അന്താരാഷ്ട്ര റിക്രൂട്ട് ചെയ്ത നേഴ്‌സുമാരെ പിന്തുണയ്ക്കുന്നതിനായി ലീഡ്‌സില്‍ യുക്മ നേഴ്‌സ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനവും ശില്പശാലയും ഇന്ന് (ശനിയാഴ്ച) യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ്) പങ്കെടുക്കും. യുക്മ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (ഡയറക്ടര്‍ ഓഫ് അഡ്വാന്‍സ്ഡ് പ്രാക്ടീസ്), അഷിത സേവ്യര്‍ (സീനിയര്‍ നഴ്‌സ് ), വിനീത അബി(അസ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രക്ടീഷനര്‍), റീന ഫിലിപ്പ് (എ സി പി) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ലീഡ്‌സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയില്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനും, നഴ്‌സുമാരുടെ ക്ഷേമത്തിന്

More »

അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 11 ന് ക്രോയ്ഡോണില്‍
മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്ത്യക്കാരനുമായ അശോക് കുമാര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ജൂണ്‍ 11 ന് ക്രോയ്‌ഡോണ്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറും. ജൂണ്‍ 11 ന് വൈകിട്ട് 4 മണിമുതല്‍ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ ക്രോയ്‌ഡോണ്‍ എക്സിക്യൂട്ടീവ് മേയറും സിവിക് മേയറും പങ്കെടുക്കും. ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന തെക്കുമുറി ഹരിദാസിന്റെ പേരില്‍ കാന്‍സര്‍ റിസേര്‍ച് സെന്ററിനു കൈമാറുമെന്ന് അശോക് കുമാര്‍ അറിയിച്ചു. തന്റെ അമ്പത്തിമൂന്നാം വയസില്‍ 2014ല്‍ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ രണ്ടര വര്‍ഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ്

More »

ആര്‍സിഎന്‍ വാര്‍ഷിക കോണ്‍ഗ്രസ് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു; മലയാളിയായ എബ്രാഹം പൊന്നുംപുരയിടം വോട്ടവകാശമുള്ള പ്രതിനിധി , യുക്മ നഴ്‌സസ് ഫോറത്തിനും അംഗീകാരം
ലണ്ടന്‍ : റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) വാര്‍ഷിക കോണ്‍ഗ്രസിന് ഗ്ലാസ്‌ഗോയില്‍ ഉജ്ജ്വല തുടക്കം.ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെയാണ് വാര്‍ഷിക കോണ്‍ഗ്രസ് നടക്കുന്നത്.സുരക്ഷിതമായ സ്റ്റാഫിംങ് ജീവന്‍ രക്ഷിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചര്‍ച്ച.ക്ലിനിക്കല്‍, സ്റ്റാഫിംങ്, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ആശയവിനിമയം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ആരോഗ്യപരിചയ മേഖലയിലെ പ്രൊഫഷണലുകള്‍, രാഷ്ട്രീയക്കാര്‍, പ്രചാരണ പ്രവര്‍ത്തകര്‍, മറ്റ് സ്വാധീനശക്തിയുള്ള പ്രഭാഷകര്‍ തുടങ്ങിയവര്‍ അഞ്ചു ദിവസത്തെ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഹെല്‍ത്ത് ആന്റ് നഴ്‌സിങ്, നേഴ്‌സ് എഡ്യൂക്കേഷന്‍, നഴ്‌സ് ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍, എള്ഡര്‍ലി കെയര്‍ തുടങ്ങിയ മേഖലകളിലെ വിശദ വിവരങ്ങള്‍ കോണ്‍ഗ്രസില്‍ പങ്കുവയ്ക്കും. ഈ വര്‍ഷത്തെ കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് ആര്‍ സി എന്‍ ചെയര്‍ ബി ജെ വാല്‍ത്തോ ആണ്. ഇരുപഞ്ചോളം

More »

ലെസ്റ്റര്‍ കേരള സ്പോര്‍ട്സ് ഡേ ക്വീന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വന്‍ വിജയം
ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി സംഘടിപ്പിച്ച ഫാമിലി സ്പോര്‍ട്സ് ഡേയും ക്വീന്‍ എലിസബത്ത് രാജവാഴ്ചയുടെ പ്ലാറ്റിനം ജൂബിലിയും ലെസ്റ്റര്‍ മലയാളി കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും വന്‍വിജയമായി. കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ലെസ്റ്ററിലെ സാമൂഹികസാംസ്ക്കാരിക സേവനയിടങ്ങളിലെ നിറസാന്നിധ്യമായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡാനന്തരം നടത്തുന്ന ആദ്യ കാര്യപരിപാടിയാണ് കായികമേള. മദര്‍ ഓഫ് ഗോഡ് പള്ളിയങ്കണത്തില്‍വെച്ചു മെയ് 28ന് രാവിലെ 9.30ന് ആരംഭിച്ച കായികമേളയും ഫുഡ് ഫെസ്റ്റിവലും വൈകിട്ട് 10 മണിവരെ നീണ്ടു നിന്നു. കായികമേളയുടെ ഭാഗമാകാനെത്തിയവര്‍ക്കായി മലയാളിയുടെ നൊസ്റ്റാള്‍ജിക് രുചിക്കൂട്ടുകള്‍ നിറച്ച പൊതിച്ചോറുകളും, ചൂടു പൊറോട്ടയും ബീഫുകറിയും ദോശയും ചമ്മന്തിയും പഴംപൊരിയും ഉള്ളിവടയുമെല്ലാമെല്ലാം ലഭിക്കുന്ന ഒരു തട്ടുപൊളിപ്പന്‍ കിടിലന്‍

More »

യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ശനിയാഴ്ച ബെര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബെന്നി പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം അലക്‌സ് വര്‍ഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, സ്ഥാനമൊഴിയുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ട്രഷറര്‍ സോബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് 20222023 വര്‍ഷത്തേക്കുള്ള മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്തു. ബെന്നി പോള്‍ അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുമുള്ള നാഷണല്‍

More »

ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11ന്
യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11 ശനിയാഴ്ച നടക്കും. മത്സരം രാവിലെ 11മണിക്ക് ആരംഭിക്കും. യുകെയിലെ പ്രമുഖരായ ബാഡ്മിന്റന്‍ ടീമുകള്‍ തമ്മില്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു. പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 11 മണിക്ക് മുന്‍പായി കളിക്കളത്തില്‍ എത്തിച്ചേരേണ്ടതാണ്. ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് വര്‍ഗീസ് 07737533787 വിന്‍സന്റ് ജോര്‍ജ് 07846167502 ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം : The Allam Sports Cetnre, Universtiy of Hull, Hull, HU6 7TS.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions