അസോസിയേഷന്‍

ലെസ്റ്റര്‍ കേരള സ്പോര്‍ട്സ് ഡേ ക്വീന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വന്‍ വിജയം
ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി സംഘടിപ്പിച്ച ഫാമിലി സ്പോര്‍ട്സ് ഡേയും ക്വീന്‍ എലിസബത്ത് രാജവാഴ്ചയുടെ പ്ലാറ്റിനം ജൂബിലിയും ലെസ്റ്റര്‍ മലയാളി കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും വന്‍വിജയമായി. കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ലെസ്റ്ററിലെ സാമൂഹികസാംസ്ക്കാരിക സേവനയിടങ്ങളിലെ നിറസാന്നിധ്യമായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡാനന്തരം നടത്തുന്ന ആദ്യ കാര്യപരിപാടിയാണ് കായികമേള. മദര്‍ ഓഫ് ഗോഡ് പള്ളിയങ്കണത്തില്‍വെച്ചു മെയ് 28ന് രാവിലെ 9.30ന് ആരംഭിച്ച കായികമേളയും ഫുഡ് ഫെസ്റ്റിവലും വൈകിട്ട് 10 മണിവരെ നീണ്ടു നിന്നു. കായികമേളയുടെ ഭാഗമാകാനെത്തിയവര്‍ക്കായി മലയാളിയുടെ നൊസ്റ്റാള്‍ജിക് രുചിക്കൂട്ടുകള്‍ നിറച്ച പൊതിച്ചോറുകളും, ചൂടു പൊറോട്ടയും ബീഫുകറിയും ദോശയും ചമ്മന്തിയും പഴംപൊരിയും ഉള്ളിവടയുമെല്ലാമെല്ലാം ലഭിക്കുന്ന ഒരു തട്ടുപൊളിപ്പന്‍ കിടിലന്‍

More »

യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ശനിയാഴ്ച ബെര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബെന്നി പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം അലക്‌സ് വര്‍ഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, സ്ഥാനമൊഴിയുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ട്രഷറര്‍ സോബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് 20222023 വര്‍ഷത്തേക്കുള്ള മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്തു. ബെന്നി പോള്‍ അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുമുള്ള നാഷണല്‍

More »

ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11ന്
യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11 ശനിയാഴ്ച നടക്കും. മത്സരം രാവിലെ 11മണിക്ക് ആരംഭിക്കും. യുകെയിലെ പ്രമുഖരായ ബാഡ്മിന്റന്‍ ടീമുകള്‍ തമ്മില്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു. പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 11 മണിക്ക് മുന്‍പായി കളിക്കളത്തില്‍ എത്തിച്ചേരേണ്ടതാണ്. ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് വര്‍ഗീസ് 07737533787 വിന്‍സന്റ് ജോര്‍ജ് 07846167502 ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം : The Allam Sports Cetnre, Universtiy of Hull, Hull, HU6 7TS.

More »

യുക്മ നഴ്‌സസ് ഫോറത്തിന്റെ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ആവേശോജ്ജ്വല മായി
യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനായ കെ.സി.എഫ് വാറ്റ്‌ഫോര്‍ഡുമായി ചേര്‍ന്ന് ഒരുക്കിയ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണവും സെമിനാറും പ്രൗഢഗംഭീരമായി സമാപിച്ചു. വാറ്റ്‌ഫോര്‍ഡിലെ ഹോളിവെല്‍ ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഷൈനി അനൂപ്, ജയശ്രി കുമാരന്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭം കുറിച്ചു. ബ്രോണിയ ടോമി വിശിഷ്ടാതിഥികള്‍ക്കും പങ്കെടുത്തവരെയെല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികളെ യവനികക്കു മുന്നിലേക്കു ക്ഷണിച്ചു. സമ്മേളന ഹാളില്‍ നിറഞ്ഞിരുന്ന മാലാഖകുട്ടികളെ സാക്ഷിയാക്കി യുക്മ നാഷണല്‍ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള തിരിതെളിയിച്ച് ഉത്ഘാടനം നിര്‍വഹിച്ചു. ട്രേസി കാര്‍ട്ടര്‍, ഡങ്കന്‍ ബര്‍ട്ടണ്‍, ഡേവിഡ് തോര്‍പ്പ്, സാജന്‍ സതൃന്‍, സെലിനാ സജീവ്, മിനിജാ ജോസഫ്, എബ്രഹാം പൊന്നുപുരയിടം, ജോര്‍ജ് തോമസ്, സണ്ണിമോന്‍ മത്തായി എന്നിവര്‍

More »

പതിനൊന്നാം തവണയും യുകെകെസിഎ കണ്‍വന്‍ഷന്റെ സ്വാഗത നൃത്തമൊരുക്കുന്നത് കലാഭവന്‍ നൈസ്
നൃത്തമെന്ന കലാരൂപത്തെ സ്നേഹിച്ച, ഉപാസിച്ച, നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, യുകെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാഭവന്‍ നൈസ് വീണ്ടും യുകെകെസിഎ കണ്‍വന്‍ഷന് നൃസംവിധാനം നിര്‍വഹിയ്ക്കുകയാണ്. ക്നാനായ യുവജനങ്ങള്‍ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീര്‍ക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു മിനിട്ട് സമയം വേദിയില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന സ്വാഗത നൃത്തത്തില്‍ പങ്കെടുക്കുന്നത് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളാണ്. പത്തു വര്‍ഷം കലാഭവനില്‍ ക്ലാസിക്കല്‍, വെസ്റ്റേണ്‍, സിനിമാറ്റിക്ക്, നൃത്തരുപങ്ങള്‍ അഭ്യസിച്ച നൈസിന്റെ നൃത്തഭ്യാസത്തോടുള്ള അഭിനിവേശം എന്നിട്ടുമടങ്ങിയില്ല. കലാഭവന്‍ ജയിംസിന്റെ ശിക്ഷണത്തില്‍ 7 വര്‍ഷം ഭരതനാട്യവും പിന്നീട് തൃപ്പൂണിത്തുറ കലാക്ഷേത്രയില്‍ നിന്ന് രണ്ടു വര്‍ഷം കഥകളിയും, കളരിയും അഭിനയവും പരിശീലിച്ചു. നിരവധി സംസ്ഥാന,

More »

യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് ബര്‍മിംഗ്ങ്ഹാമില്‍
യുക്മയുടെ എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ജൂണ്‍ 18 ശനിയാഴ്ച ബര്‍മിംങ്ങ്ഹാമില്‍ നടക്കും. യുക്മയുടെ 2022-2023 വര്‍ഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികള്‍ക്ക് ലഭിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും സമയപരിധിക്കുള്ളില്‍ ലഭിച്ച യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ യുക്മയില്‍ അംഗമായിരിക്കുന്ന അസോസിയേഷനുകളില്‍ നിന്നുമുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കായിരിക്കും ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. ബര്‍മിംഗ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ രാവിലെ ഒന്‍പത് മണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹകസമിതി യോഗം പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍

More »

'ചാലക്കുടി ചെങ്ങാത്തം 2022' ജൂലൈ 16ന് വാള്‍സാളില്‍
ലണ്ടന്‍ : ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ കുടിയേറിയ എല്ലാവരും ജൂലൈ 16ന് ബര്‍മിങ്ഹാമിനടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാര്‍ദ്ദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6മണി വരെയാണ് കലാസംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കുന്നുണ്ട്. ഈ കലാസാംസ്‌കാരിക വിരുന്നിലേക്കു എല്ലാവരെയും ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നു. പരിപാടി നടക്കുന്ന സ്ഥലം. 16July 2022, 10am6pm. Aldridge communtiy center, Walsall, WS9 8AN. കൂടുതല്‍ വിവരങ്ങള്‍ക്കു ഭാരവാഹികളുമായി ബദ്ധപ്പെടുക. പ്രസിഡന്റ് സൈബിന്‍ പാലാട്ടി 07411615189 സെക്രട്ടറി ബിജു അമ്പൂക്കന്‍ ൦൭൯൦൩൯൫൯൦൮൬ ട്രഷറിര്‍ ഷൈജി ജോയ് 07846792989.

More »

ബര്‍മിംഗ്ഹാം റാന്നി മലയാളി അസോസിയേഷന്റെ പൊതു യോഗവും വാര്‍ഷിക ക്യാമ്പും വുസ്റ്റെര്‍ഷെയറിലെ ട്വീക്‌സ്‌ബെറി ഫാമില്‍ നടന്നു
ബര്‍മിംഗ്ഹാം റാന്നി മലയാളി അസോസിയേഷന്റെ പൊതു യോഗവും വാര്‍ഷിക ക്യാമ്പും വുസ്റ്റെര്‍ഷെയറിലെ ട്വീക്സ്ബെറി ഫാമില്‍ വെച്ചു നടന്നു. നൂറില്‍പരം കുടുംബങ്ങള്‍ അടങ്ങുന്ന റാന്നി പ്രദേശവാസികളാണ് പരിപാടിയില്‍ പങ്കെടുത്തത് , കോവിഡിന് ശേഷം നടന്ന ആദ്യ കുട്ടായ്മയായതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ മുന്ന് ദിവസത്തെ ക്യാമ്പായാണ് പരിപാടി സംഘടിപ്പിച്ചത് ഈ കഴിഞ്ഞ വെള്ളിയാഴ്ചയില്‍ ട്വീക്സ്ബെറിയിലെ ഫാം ഹൗസിലെ അങ്കണത്തില്‍ വെച്ച് നടന്ന ക്യാമ്പ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വിവിധ പരിപാടികള്‍ കൊണ്ട് സമൃദ്ധമായിരുന്നു . കൂടാതെ പുതിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും ഇതിനോടനുബന്ധിച്ചു നടന്നു. കഴിഞ്ഞ കാലയളവിലെ റാന്നി മലയാളികളുടെ മാത്രമല്ല യുകെയിലെ താമസിക്കുന്ന മുഴുവന്‍ മലയാളികളുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മറക്കാന്‍ കഴിയാത്ത ചലനങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന റാന്നി മലയാളി

More »

യുകെ മുട്ടുചിറ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ പതിമൂന്നാമത് സംഗമം ജൂലൈ 22,23,24 തിയതികളില്‍ നടക്കും. ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ ഈ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ബ്രുക്കില്‍ വച്ച് നടത്തപ്പെടുന്നതാണ്. മുട്ടുചിറയിലെ നൂറ്റമ്പതിലധികം കുടുംബങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , മുന്‍കൂട്ടി അറിയിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വന്‍ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം . മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവര്‍ത്തികളിലൂടെ പ്രശസ്തനായ പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവടക്കം നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions