അസോസിയേഷന്‍

തൃശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഗോള കലാമേള ഓണ്‍ലൈനില്‍ ആഘോഷിച്ചു
തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആഗോള കലാമേളയുടെ രണ്ടാം പതിപ്പ് 'ടെക് ടാല്‍ജിയ – 2' പുതുവര്‍ഷത്തില്‍ ഓണ്‍ലൈനില്‍ ആഘോഷിച്ചു. ഫേസ്ബുക് ലൈവില്‍ നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പ്രൊഫ. ടി കൃഷ്ണകുമാര്‍ സ്വാഗതവും സിംഗപ്പൂരില്‍നിന്നുള്ള സന്തോഷ് രാഘവന്‍ നന്ദിയും പറഞ്ഞു. ലണ്ടനില്‍നിന്നും റെയ്‌മോള്‍ നിധീരിയാണ് പരിപാടികള്‍ സമന്വയിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി ഒരു കീര്‍ത്തനം ആലപിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ്

More »

യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്; യുക്മ ഫെയ്‌സ്ബുക്ക് പേജില്‍ 5 മുതല്‍ അവസാന മത്സര ഇനങ്ങള്‍ക്ക് തുടക്കമാവും
യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞ പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണര്‍ത്തിയ കലാമേളയുടെ ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന് (ചൊവ്വാഴ്ച) അനശ്വര കലാകാരന്‍ നടന വിസ്മയം നെടുമുടി വേണുവിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ സീനിയര്‍ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യുക്മ ദേശീയ കലാമേള 2021ലെ സീനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, പ്രസംഗം മലയാളം, പദ്യപാരായണം, സോളോ സോംഗ്, മോണോ ആക്ട്, കീ ബോര്‍ഡ്, വയലിന്‍ എന്നീ കലാ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട്, അനശ്വര കലാകാരന്‍ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ

More »

ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് കോട്ടയത്തെ ഗോപകുമാറിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി
കോട്ടയം, വാഴുര്‍ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1850 പൗണ്ട് (185000 രൂപ ) ഗോപകുമാറിന്റെ വസതിയിലെത്തി ലിവര്‍പൂള്‍ മലയാളി അസോഷിയേഷന്‍ (ലിമ) പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് ഗോപകുമാറിനു കൈമാറി. ലിമയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സജി മാക്കില്‍ സന്നിഹിതനായിരുന്നു ചാരിറ്റിക്കു വേണ്ടി സഹായിച്ച എല്ല യു കെ മലയാളികള്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു. ഈ കുടുംബത്തിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്, പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍ ,പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാമത്തെ ദിവസമായ ഇന്ന് സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍
പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാം ദിവസമായ ഇന്ന് നെടുമുടി വേണു വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള 2021ലെ സബ് ജൂനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഡ്രംസ്, നാടോടി നൃത്തം പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, ഗിറ്റാര്‍, കീബോര്‍ഡ്, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോങ്ങ്, വയലിന്‍ എന്നീ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. വൈകുന്നേരം 3 മണി മുതല്‍ യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്ത വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്‌സ് വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു.

More »

വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന്
വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന് 5 മണിക്കു വിഗന്‍ സെന്റ്. മേരീസ് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മിജോസ് സേവ്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെന്റ്. മേരീസ് ഇടവക വികാരി . ഫാ. ജോണ്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വഹിക്കുന്നതും, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുന്നതുമാണ്. സെക്രട്ടറി ജോമോന്‍ എബ്രഹാം സ്വാഗതവും ട്രഷറര്‍ റ്റോസി സഖറിയ നന്ദിയും അര്‍പ്പിക്കുന്നതാണ്. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികളെ തുടര്‍ന്ന് വിഗണ്‍ തിയേറ്റേയ്‌സ് അവതരിപ്പിക്കുന്ന ജെസ്റ്റിന്‍ ആകാശാല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നീര്‍പ്പളുങ്കുകള്‍' എന്ന നാടകത്തോട് കൂടി ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ സമാപിക്കുന്നതാണ്.

More »

കോവിഡ് പ്രതിസന്ധിയില്‍ മലയാളി നേഴ്‌സുമാര്‍ക്കൊരു കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം
ഒമിക്രോണ്‍ വകഭേദം യുകെയില്‍ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ മലയാളി നേഴ്‌സ് മാര്‍ക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം. അനേകം മലയാളി നേഴ്‌സുമാര്‍ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനില്‍ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്‌സസ് ഫോറം എന്‍ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് . അനേകം മലയാളി നേഴ്‌സ് മാര്‍, പ്രത്യേകിച്ച് അടുത്തകാലത്ത് യുകെ യില്‍ എത്തിയിട്ടുള്ള മലയാളി നേഴ്‌സ്മാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ സര്‍വീസ് അല്ല. എല്ലാ ആരോഗ്യപരമായി അത്യാവശ്യങ്ങള്‍ക്കും 111/ 999 നമ്പറുകളില്‍

More »

ഗോപകുമാറിനു വേണ്ടി നടത്തുന്ന ചാരിറ്റി പുതുവര്‍ഷം ഒന്നാം തിയതി അവസാനിക്കും
പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍ പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്. കിഡ്‌നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴത്തോട്ടു തളര്‍ത്തികളഞ്ഞു . സമയത്തു വേണ്ട ചികില്‍സ ലഭിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതായിരുന്നു തളര്‍ച്ചയുടെ കാരണം . ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു വാഴൂരില്‍ വാടകവീട്ടിലേക്കു താമസം മാറി. ഉണ്ടായിരുന്ന പണം മുഴുവന്‍ ചികില്‍സക്കായി ചിലവഴിച്ചു ഇപ്പോള്‍ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു.മൂന്നു പെണ്‍കുട്ടികള്‍ കോളേജിലും സ്‌കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളില്‍ നമുക്ക് ഇവരെ സഹായിക്കാം ഇടുക്കി ചാരിറ്റി

More »

കരോള്‍ ഗാന മത്സരം: ജെറി അമല്‍ദേവ് മുഖ്യതിഥി, ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) ഗായിക ജിഷ നവീനും മുഖ്യ വിധികര്‍ത്താക്കള്‍
കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരത്തിന്റെ (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെയില്‍ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമല്‍ദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികര്‍ത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികര്‍ത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താവുമായ ജിഷാനവീന്‍ ആണ്. ഗ്രാന്‍ഡ് ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച 3 മണി മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്‌പേജില്‍ ലൈവ് ഷോ ആയി അരങ്ങേറും മത്സരത്തിലേക്കുള്ള (സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഏതു ഭാഷയിലുള്ള ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളില്‍ ആണ് മത്സരങ്ങള്‍. ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കുംമത്സരത്തില്‍

More »

സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ദശാബ്ദിയുടെ നിറവില്‍; പുതിയ ഭരണസമിതി; പുതിയ കളിക്കാര്‍ക്കും കായികപ്രേമികള്‍ക്കും സ്വാഗതം
2011 ല്‍ സ്ഥാപിതം ആയ സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ഇത് പത്താം വര്‍ഷത്തിലേക്ക്. Cricket Leinsterല്‍ 2012 ല്‍ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണില്‍, അണ്ടര്‍ 17 ഉള്‍പ്പെടെ 5 ടീമുകളെ പങ്കെടുപ്പിച്ച് തങ്ങളുടെ അപ്രമാദിത്വം വിളിച്ചോതുകയുണ്ടായി. ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സിലിന്റെയും , ക്രിക്കറ്റ് ലെന്‍സ്റ്ററിന്റെയും സഹകരണത്തോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും ക്ലബ് അംഗങ്ങളുടെ സ്ഥിരോത്സാഹത്തോടെയും ക്ലബ് അതിന്റെ മുമ്പോട്ടുള്ള പ്രയാണം തുടരുകയാണ്. ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലാണ് ക്ലബിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 5 നു നടന്ന ക്ലബിന്റെ AGM ല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ക്ലബ്, കഴിഞ്ഞ 2 സീസണിലെ (2020, 2021) മികച്ച കളിക്കാര്‍ക്കുള്ള സമ്മാന വിതരണംവും നടത്തി . 2021ലെ ക്ലബ് ട്രോഫികള്‍ നേടിയവര്‍. Player of the year 2021 ജോബി തോമസ് Emerging player of the year 2021 അക്ഷര്‍ ജോസഫ് Swords Team 1 :

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions