അസോസിയേഷന്‍

മണ്ഡല മകര വിളക്ക് ചിറപ്പ് മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍
കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷവും മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം ശരണം വിളികളോടെ, 15 മുതല്‍ 2022, ജനുവരി 14 വരെ, ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകള്‍ നടത്തപ്പെടുന്നത്. നവംബര്‍ 15, 20, 27, ഡിസംബര്‍ 4, 11, 18, ജനുവരി (2022) 1, 8 എന്നീ ദിവസങ്ങളില്‍ വിശേഷാല്‍ അയ്യപ്പ പൂജ വൈകുന്നേരം 5 മണി മുതല്‍ നടത്തപ്പെടുന്നു. നവംബര്‍ 16നു രാവിലെ 5 മണിക്ക് വൃശ്ചികം 1 തിരുനട തുറപ്പും ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 15നു വിശേഷാല്‍ അയ്യപ്പപൂജയും ഡിസംബര്‍ 26നു മണ്ഡലപൂജയും ജനുവരി (2022) 14നു മകരവിളക്ക് മഹോത്സവവും നടത്തപെടുന്നതാണ്. മേല്പറഞ്ഞ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ 8 മണി വരെ അയ്യപ്പപ്പപൂജയും ഭജനയും നടത്തുന്നു. വിശേഷാല്‍ അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം

More »

ഇടുക്കി ചാരിറ്റി യുകെ സമാഹരിച്ച തുക സോഫിക്കും വിജോയ്ക്കും കൈമാറി
ഇടുക്കി ചാരിറ്റി യു കെ യിലൂടെ യു കെ മലയാളികള്‍ നല്‍കിയ 3500 പൗണ്ട് (350000 രൂപ ) സോഫിക്കും വിജോയ്ക്കും കൈമാറി. 175000 രൂപയുടെ ചെക്ക് കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുട്ടികളുടെ പിതാവ് വിജോ വര്‍ഗീസിന് മരിയാപുരം പഞ്ചായത്തു പ്രസിഡണ്ട് ജിന്‍സി ജോയി കൈമാറി. സാമൂഹിക പ്രവര്‍ത്തകരായ എ പി ഉസ്മാന്‍ ,പാറത്തോട് ആന്റണി ,ബാബു ജോസഫ് ,കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ ജോസ് കുഴികണ്ടം ,തോമസ് പി ജെ ,ഡൊമിനിക് പൂവത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാന്‍സര്‍ ബാധിച്ചു കട്ടിലില്‍ കഴിച്ചുകൂട്ടുന്ന തോപ്രാംകുടിയിലെ സോഫിയ്ക്ക് 175000 രൂപയുടെ ചെക്ക് വാത്തികുടി പഞ്ചായത്തു വൈസ് പ്രസിഡണ്ട് ഡീക്ലാര്‍ക് സെബാസ്‌റ്യന്‍ കൈമാറി റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തില്‍ സന്നിഹിതനായിരുന്നു .

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറില്‍ രണഭേരി ഉയരുമ്പോള്‍, അതിന് മുന്നോടിയായി കലാമേള നിയമാവലി അടങ്ങിയ കലാമേള മാനുവല്‍ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വീണ്ടും ഒരുങ്ങുകയാണ്. യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെര്‍ച്വല്‍) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. മലയാളനാടിന്റെ മഹത്വമുയര്‍ത്തി ശ്രേഷ്ഠ മലയാളത്തിന്റെ തനിമയും നിറവും മണവും ഒട്ടുമേ ചോരാതെ, പ്രവാസി ലോകത്തിലെ പതാകവാഹകരായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട യുക്മയുടെ ജൈത്രയാത്രയില്‍ പൊന്‍തൂവലുകളാവുന്ന യുക്മ

More »

നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറില്‍
2021ല്‍ കലാരംഗത്തിന് കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ, അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ' നെടുമുടി വേണു നഗര്‍' എന്ന് നാമകരണം ചെയ്ത വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍നിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകള്‍ ഈവര്‍ഷം നഗര്‍ നാമകരണ മത്സരത്തില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും നെടുമുടി വേണുവിന്റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയില്‍ നിര്‍ദ്ദേശിച്ചതെന്നത് അദ്ദേഹത്തിന്റെ അഭിനയത്തികവിനോടുള്ള

More »

കരിമ്പനിലെ കുഞ്ഞുങ്ങള്‍ക്കായും തോപ്രാംകുടിയിലെ സോഫിക്കായുമുള്ള ചാരിറ്റി അവസാനിച്ചു, ലഭിച്ചത് 3500 പൗണ്ട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും ക്യന്‍സര്‍ ബാധിച്ചു കിടപ്പിലായ തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും നടത്തിയ ചാരിറ്റി അവസാനിച്ചപ്പോള്‍ 3500 പൗണ്ട് ഏകദേശം (350000 രൂപ )ലഭിച്ചു. സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നന്ദി അറിയിച്ചു. കിട്ടിയ തുകയില്‍ 175000 രൂപ കരിമ്പനിലെ മൂന്നു കുഞ്ഞുങ്ങളുടെ പിതാവായ വിജോ വര്‍ഗീസിനും, 175000 രൂപ ക്യന്‍സര്‍ ബാധിച്ചു കഷ്ട്ടപ്പെടുന്ന തോപ്രാംകുടിയിലെ ചക്കുന്നുപുറത്തു സോഫി സാബുവിനും നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320 ,സജി തോമസ് 07803276626 എന്നിവരാണ്

More »

എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 27 ന് ക്രോയിഡോണില്‍
ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടന്‍ നഗരം ഈ വര്‍ഷവും ഒരുങ്ങി. ചെമ്പൈ ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവം മാതൃകയില്‍ ക്രോയിഡോണില്‍ അരങ്ങേറുന്ന എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം ഒട്ടനേകം സംഗീതോപാസകര്‍ നവംബര്‍ 27 ന് വൈകിട്ട് 5 മണി മുതല്‍ ക്രോയ്‌ഡോണ്‍ വെസ്റ്റ് തോണ്ണ്ടന്‍ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തും. നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുന്‍വര്‍ഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങള്‍

More »

ഇടുക്കി ചാരിറ്റിക്കു വലിയ ജനപിന്തുണ; ഇതുവരെ ലഭിച്ചത് 2450 പൗണ്ട്
കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും ക്യന്‍സര്‍ ബാധിച്ചു ദുരിത ജീവിതം നയിക്കുന്ന തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 2450 പൗണ്ട് ലഭിച്ചു. ചാരിറ്റി അടുത്ത ചൊവ്വാഴ്ച വരെ തുടരുന്നു ഇടുക്കി ജില്ലയില്‍ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പന്‍ ഒന്നാം വാര്‍ഡില്‍ കിഴക്കേക്കര വീട്ടില്‍ വിജോ വര്‍ഗ്ഗീസ് സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികള്‍ 9 വര്‍ഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ DMD എന്ന മസിലുകള്‍ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് . ചുമട്ടുതൊഴിലാളിയായ വിജോ ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തിയും , നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ഇത്രയും നാള്‍ ചികിത്സസിച്ച് പോന്നത്. കിടപ്പാടം ജെപ്ത്തിയുടെ

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള രജിസ്‌ട്രേഷന്റെ അവസാന തീയതി നവംബര്‍ 21 ; വീഡിയോകള്‍ അയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 5
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ കേളി കൊട്ടുയരുകയായി. കോവിഡ് മഹാമാരിയെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത വെര്‍ച്വല്‍ നഗറില്‍ പന്ത്രണ്ടാമത് ദേശീയമേളക്ക് അടുത്ത മാസം തിരിതെളിയുമ്പോള്‍, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും മറ്റൊരു ചരിത്ര നിമിഷമാകും. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി കഴിഞ്ഞ വര്‍ഷം യുക്മ ഏറ്റെടുക്കുമ്പോള്‍, മുന്‍പുള്ള പത്തു കലാമേളകളില്‍നിന്നും പ്രധാനപ്പെട്ട ചില വിത്യാസങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ

More »

യു കെ മലയാളികളുടെ മനസലിഞ്ഞു; 3 ദിവസംകൊണ്ടു ലഭിച്ചത് 1510 പൗണ്ട്
നടക്കാന്‍ കൊതിക്കുന്ന കരിമ്പനിലെ മൂന്നു കുഞ്ഞു കുട്ടികളുടെ സങ്കടം വിളിച്ചു പറയുന്ന വീഡിയോ കാണാത്തവരായി ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല അവരുടെ വേദനയില്‍ പങ്കുചേരാനും കൂടാതെ ക്യന്‍സര്‍ ബാധിച്ചു കട്ടിലില്‍ കിടക്കുമ്പോഴും രണ്ടു പെണ്‍കുട്ടികളുടെ ഭാവി ഓര്‍ത്തു കണ്ണീര്‍ ഒഴുക്കുന്ന തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെനടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1510 പൗണ്ട് ലഭിച്ചു ചാരിറ്റി അടുത്ത ചൊവ്വാഴ്ച വരെ തുടരും. ഇടുക്കി ജില്ലയില്‍ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പന്‍ ഒന്നാം വാര്‍ഡില്‍ കിഴക്കേക്കര വീട്ടില്‍ വിജോ വര്‍ഗ്ഗീസ് സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികള്‍ 9 വര്‍ഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ DMD എന്ന മസിലുകള്‍ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് .

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions