അസോസിയേഷന്‍

യുക്മ മലയാള മനോരമ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26ന്
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും, മലയാള മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണവസന്തം2021' സെപ്റ്റംബര്‍ അവസാനവാരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദ്യപരിപാടി അന്ന നിലയില്‍ ഏറെ ശ്രദ്ധേയമാവുന്ന ഈ പരിപാടിയില്‍, മലയാള സംഗീത രംഗത്തെ പുത്തന്‍ തലമുറയുടെ പ്രതീക്ഷയായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം മലയാളിയുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടിയും യു.കെയിലെ പ്രശസ്തരായ കലാകാരന്‍മാരോടൊപ്പം അണിചേരുന്നു. പ്രവര്‍ത്തന മികവിന്റെ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി മലയാള മനോരമയുമായി ഒരുമിച്ച് സംഘടിപ്പിക്കാന്‍ കഴിയുന്നത് നിലവിലുള്ള ദേശീയ സമിതിയുടെ നിറവാര്‍ന്ന പ്രകടനത്തിലെ മറ്റൊരു പൊന്‍ തൂവലാവുകയാണ്.

More »

വാദ്യോപകരണങ്ങളുടെ സംഗീതവും പാട്ടുമായി നോട്ടിംങ്ഹാമില്‍ നിന്നുമുള്ള 10 കുട്ടികള്‍ ഫെയ്‌സ് ബുക്ക് ലൈവില്‍
യുക്മ സാസ്‌കാരികവേദി കഴിഞ്ഞ വര്‍ഷം യുകെയിലെ കുട്ടികളുടെ ഉപകരണ സംഗീത കലയെ പ്രോല്‍സാഹിപ്പിയ്ക്കുവാനായി നടത്തിയ 'LET'S BREAK IT TOGETHER' എന്ന പരിപാടിയില്‍ നിന്നും കിട്ടിയ പ്രോല്‍സാഹനത്തിന്റെ ഭാഗമായിട്ട് വീണ്ടും നോട്ടിംഗ്ഹാമില്‍ നിന്നും ഇത്തവണ പത്ത് കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് പാട്ടും ഉപകരണ സംഗീതങ്ങളുമായിട്ട് ഞായറാഴ്ച (12/9/21) ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് യുക്മയുടെ ഫേസ് ബുക്ക് പേജില്‍ ലൈവില്‍ വരുന്നു.( ഇന്ത്യന്‍ സമയം 7.30 PM) ഒരേ സമയം നാല് ഡ്രം സെറ്റ് അടിച്ച് കൊണ്ട് തോമസ്, ഡാനിയേല്‍, എഡ്‌സെല്‍, ജോര്‍ജ്, കീ ബോര്‍ഡ്മായി സിബിന്‍, ആദേഷ്, അഷിന്‍, സാന്‍ന്ദ്ര ഫൂളൂട്ട് ഉപകരണ സംഗീതവുമായി സിയോന കൂടാതെ നല്ല ഗാനങ്ങളുമായി നോട്ടിംഗ്ഹാമിന്റെ വാനമ്പാടി റിയ എന്നിവര്‍ ഒരുമിക്കുന്നു. വേനല്‍ക്കാല സ്‌കൂള്‍ അവധി സമയങ്ങളില്‍ കിട്ടിയ സമയത്ത് പ്രാക്ടീസ് ചെയ്താണ് ഈ പ്രതിഭകള്‍ ഞായറാഴ്ച നിങ്ങളുടെ മുന്‍പിലേക്ക് ഫെയ്‌സ് ബുക്ക് ലൈവിലൂടെ എത്തുന്നത്.

More »

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള നാളെ ഉദ്ഘാടനം ചെയ്യും
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA) കോവിഡാനന്തര യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയതും ജനപങ്കാളിത്തത്തോടെയുമുള്ള ഓണാഘോഷം സംഘടിപ്പിക്കുന്നു. മാഞ്ചസ്റ്ററിലെ പ്രമുഖ ഹാളുകളിലൊന്നായ വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ നാളെ (ശനിയാഴ്ച) യുക്മയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡന്റ് ബിജു. പി. മാണി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സെക്രട്ടറി റോയ് ജോര്‍ജ് സ്വാഗതം ആശംസിക്കുന്നതാണ്. യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, എം.എം.എ പ്രസിഡന്റ് കെ. ഡി. ഷാജിമോന്‍, ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, , ടി.എം.എ പ്രസിഡന്റ് റെന്‍സന്‍ സക്കറിയാസ്, മുന്‍ എം.എം.സി.എ പ്രസിഡന്റുമാരായ കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്റ്യന്‍, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. രാവിലെ 10 മണിക്ക് പൂക്കളമിട്ട്

More »

പൂളില്‍ ഓണാഘോഷപരിപാടിയില്‍ പുലിയിറങ്ങി
യുകെയിലെ പ്രശസ്ത മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, ഡോര്‍സെറ്റിലെ പൂളിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ ഓഗസ്റ്റ് 30ന് സംഘടിപ്പിച്ച അതിവിപുലമായ ഓണാഘോഷപരിപാടികള്‍ ഏവരുടെയും പ്രശംസപിടിച്ചുപറ്റി. മഹാബലി തമ്പുരാന്‍ മുഖ്യാതിഥിയായും യുക്മ ദേശീയ അധ്യക്ഷനും ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്വകാര്യ അഹങ്കാരവുമായ മനോജ് പിള്ള വിശിഷ്ടാതിഥിയായും നിലവിലെ പ്രസിഡണ്ട് സോണി കുരിയന്‍ അധ്യക്ഷനായും നടന്ന പൊതു സമ്മേളനത്തിന് ശേഷമായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. മഹാമാരിയുമായി ബന്ധപ്പെട്ട് ഏറെനാളത്തെ അടച്ചിടലിനുശേഷം ഒത്തുചേരലിന് കിട്ടിയ അവസരം മലയാളികള്‍ സ്‌നേഹവും സന്തോഷവും പങ്കുവച്ചും, വള്ളസദ്യയെവെല്ലുന്ന ഓണസദ്യ ഒരുക്കിയും, കലാപരിപാടികള്‍ ആസ്വദിച്ചും, കായികമത്സരങ്ങള്‍ ആഘോഷമാക്കിയും ദിനം അവിസ്മരണീയമാക്കി. രാവിലെ പത്തു മണിയോടെ പൂക്കളമിട്ടു തുടങ്ങിയ ഓണാഘോഷം മാവേലി

More »

യുക്മ വിക്ടറി ഡേ; നിയമപോരാട്ട വിജയത്തിന്റെ രണ്ടാം വാര്‍ഷികം
ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 രേഖപ്പെടുത്തിയതിന്റെ രണ്ടാം വാര്‍ഷികം 'യുക്മ വിക്ടറി ഡേ' ആയി ആഘോഷിക്കുന്നു. 2019 മാര്‍ച്ച് 9ന് യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ജനാധിപത്യ രീതിയല്‍ ആത്യന്തം വാശിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആവശ്യ 2019 ആഗസ്റ്റ് മുപ്പതിനായിരുന്നു ബ്രിട്ടണിലെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വാദം കേട്ട് വിധി പ്രസ്താവിച്ചത്. 2019 ആഗസ്റ്റ് 31ന് യുക്മയുടെ ഏറ്റവും വലിയ ജനപങ്കാളിത്തം ഉള്‍പ്പെടുന്ന വള്ളം കളിയും മെഗാതിരുവാതിരയും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പങ്കാളികളാവുന്ന വലിയ പരിപാടി നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിതിന്റെ തൊട്ട് തലേദിവസം നടന്നിരുന്ന കേസ് യുക്മ ഭരണസമിതിയ്ക്ക് നല്‍കിയിരുന്ന

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയ്ക്ക് ലഭിച്ചത് 2095 പൗണ്ട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിക്ക് 2095 ( Rs 211176) പൗണ്ട് ലഭിച്ചു. പണം അടുത്ത ദിവസം തന്നെ കൈമാറും. പണം നല്‍കിയ എല്ലാവര്‍ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റെമെന്റ്‌റ് അയച്ചിട്ടുണ്ട് കിട്ടാത്തവര്‍ സെക്രെട്ടറി ടോം ജോസ് തടിയംപാടുമായി ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെണ്‍കുട്ടികള്‍ക്കു അവരുടെ രോഗികളായ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഒരു വീട് നിര്‍മിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഓണം ചാരിറ്റി നടത്തിയത്. കിട്ടിയ പണം രണ്ടായി വീതിച്ചു നല്‍കും.

More »

യുകെയിലെ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം ഒക്ടോബര്‍ 15,16, 17 തിയതികളില്‍ കെഫന്‍ലി പാര്‍ക്കില്‍
ആഘോഷപ്പെരുമ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം ഒക്ടോബര്‍ മാസം 15ാം തിയതി വെള്ളിയാഴ്ച മുതല്‍ 17ാം തിയതി ഞായറാഴ്ച വരെയാണ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ വച്ച് വന്‍ ജന പങ്കാളിത്തത്തോടു കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമ വേദിയാകും ഈ വര്‍ഷത്തെ മുട്ടുചിറ സംഗമം ഇന്‍ യുകെ. കേരളത്തിന്റെ നിലവിലെ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് മുട്ടുചിറ സ്വദേശിയും പാലാ രൂപതയുടെ സഹായ മെത്രനുമായ മാര്‍

More »

മാഞ്ചസ്റ്റര്‍ 2021; സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി ബിജോ തോമസ്
ഓണപാട്ടിന്‍ താളത്തില്‍ എല്ലാം മറന്ന് സമ്പല്‍ സമ്യദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങള്‍ മലയാളി മനസുകളിലേക്ക് കൊണ്ടുവന്നിരുന്ന നന്മയുടെ ആഘോഷം ഓണം. പൊന്നിന്‍ ചിങ്ങ പുലരിയിലെ അരുണകിരണങ്ങള്‍ക്കൊപ്പം മതി മറന്ന് ഉത്സവമേളം തീര്‍ത്തു മാഞ്ചസ്റ്ററ്റില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍. സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ കുറച്ച് കുടുംബങ്ങള്‍ കൂടി അവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ 'ആര്‍പ്പോ ഈറോ' ഒരു ആഘോഷമായി മാറി. മാഞ്ചസ്റ്റര്‍ കോവിഡിനെ തോല്‍പിച്ചതിന് ശേഷമുള്ള ആദ്യ ഒത്തുകൂടലായിരുന്നു ' ആര്‍പ്പോ ഈറോ 2021' മാഞ്ചസ്റ്ററിലെ മലയാളി തനിമയുടെ പുതുനാമ്പുകളായ സാല്‍ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, ചെസ്റ്റര്‍ എന്നീ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം accommodation രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനമായ പാലാ പ്രോപ്പെര്‍ട്ടീസ് യുകെ (Pala Properties UK ) യുടെ പിന്തുണയും കൂടി ആയപ്പോള്‍ ഈ കഴിഞ്ഞ കാലഘട്ടത്തിലൊന്നും മലയാളി കൂട്ടായ്മ

More »

ഓണം ചാരിറ്റിക്ക് മികച്ച പ്രതികരണം; ഇതുവരെ ലഭിച്ചത് 820 പൗണ്ട്
മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെണ്‍കുട്ടികള്‍ അവരുടെ രോഗികളായ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഒരു കൂര നിര്‍മിക്കുന്നതിനു വേണ്ടി സഹായം തേടിയതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയിലൂടെ മികച്ച പ്രതികരണം. അതിലേക്കു ഇതുവരെ 820 പൗണ്ട് ലഭിച്ചു. ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാന്‍കുട്ടി സ്വദേശി മുക്കാലികുഴിയില്‍ ഡെയ്‌സിയുടെ ക്യന്‍സര്‍ രോഗികളായ മാതാവും പിതാവും കിടപ്പിലാണ്, വീട് ചോര്‍ന്നൊലിക്കുന്നു മഴപെയ്താല്‍ ഉറങ്ങാന്‍ കഴിയുന്നില്ല ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാന്‍ പോലും കഴിയുന്നില്ല ഇവര്‍ക്ക് ഒരു വീട് നിര്‍മിച്ചുകൊടുക്കാന്‍ വേണ്ടിയും അതുപോലെ രോഗിയായ മകളെയും കൊണ്ട് മഴ പെയ്താല്‍ നനയുന്ന വീട്ടില്‍ തേങ്ങലോടെ കഴിയുന്ന കൂലിപ്പണിക്കാരനായ പാല ,രാമപുരം അമ്മന്‍കര സ്വദേശി വടക്കേപുളിക്കല്‍ ശിവദാസനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഓണം ചാരിറ്റി നടത്തുന്നത്. കിട്ടുന്ന പണം രണ്ടായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions