അസോസിയേഷന്‍

യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറം പ്രവര്‍ത്തനോദ്ഘാടനം 20ന്; ഫാ ചിറമ്മേല്‍ മുഖ്യാതിഥി
യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 20ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്കു നടക്കും. യോഗത്തില്‍ സാമൂഹികപ്രവര്‍ത്തകനും അതിലുപരി മനുഷ്യസ്നേഹിയുമായ ഫാ ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനേക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറല്‍ ബോഡിമീറ്റിംങ്ങും നടത്താന്‍ ഉദ്ദേശിക്കുന്നു. ഈ കര്‍മ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക്

More »

യുക്മ കലണ്ടര്‍ വിതരണംപൂര്‍ത്തിയായി; പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്‌പൈറല്‍ കലണ്ടര്‍
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു.കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മക്ക് അഭിമാനവുമാകും. ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യു.കെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത

More »

മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; രാജി കുര്യന്‍ നയിക്കും
മെയ്ഡ്‌സ്റ്റോണ്‍ : കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യന്‍, സെക്രട്ടറിയായി ബിനു ജോര്‍ജ്, ട്രഷററായി രെഞ്ചു വര്‍ഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷാജി പി ജെയിംസ്, ബൈജു ഡാനിയേല്‍, ആന്റണി മിലന്‍ സേവ്യര്‍, ലിന്‍സി കുര്യന്‍, സ്‌നേഹ ബേബി എന്നിവരെയും തെരഞ്ഞെടുത്തു. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ അതിജീവിച്ച് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വിജയത്തിലെത്തിച്ച കഴിഞ്ഞ വര്‍ഷത്തെ കമ്മറ്റിയെ പൊതുയോഗം അഭിനന്ദിക്കുകയും പുതിയ കമ്മറ്റിക്ക് ഭാവുകങ്ങള്‍ നേരുകയും ചെയ്തു. മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജവെല്‍സ് എന്‍എച്ച്എസ് ചാരിറ്റിയുമായി സഹകരിച്ചു

More »

ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെയ്ക്ക് അതിഥിയായെത്തുന്നത് പാര്‍വതി ജയറാം
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച 'ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' വിജയകരമായി 12 ആഴ്ച പൂര്‍ത്തീകരിക്കുന്നു. 12മത് ആഴ്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയംമൂന്നു മണി (ഇന്ത്യന്‍ സമയം 8 :30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക് പേജില്‍ലൈവ് ലഭ്യമാകും. കോറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ആരംഭിച്ച വിവിധ കലാപരിപാടികളുടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകശ്രദ്ധ നേടിയ 'വീ ഷാല്‍ ഓവര്‍കം' ടീംതന്നെയാണ് വര്‍ണ്ണാഭമായ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനും നേതൃത്വം നല്‍കിയത്. ഭാരതീയകലയും സംസ്‌ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുന്‍പില്‍ അനുഭവ വേദ്യമാക്കുന്നതിനുംഅതിലെ

More »

യുക്മയുടെ നവമാദ്ധ്യമ സുരക്ഷാ സംവാദം ഫേസ്ബുക്ക് പേജില്‍ വന്‍ജനപങ്കാളിത്തത്തോടെ പുതുചരിത്രമെഴുതി
യുക്മ, പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ സംവാദം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ആനുകാലികമായ വാട്ട്‌സ്ആപ്പ് നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്തെ അപകടകരമായതും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ച് നയം വ്യക്തമാക്കിക്കൊണ്ട് നടന്ന വിജ്ഞാനപ്രദവും ആകര്‍ഷകവുമായ ചര്‍ച്ചയും സംവാദങ്ങളും ഏറെ പ്രായോഗിക അറിവ് പകരുന്നതായി. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഡിജിറ്റല്‍ ലോകത്തെ നിയമങ്ങളും വിവിധ സാമൂഹിക മാദ്ധ്യമങ്ങളിലെ നയം മാറ്റങ്ങളും വളരെ വിശദമായി ചര്‍ച്ച ചെയ്ത സംവാദം ഉദ്ഘാടനം ചെയ്തത് ലോകപ്രശസ്ത മലയാളി നയതന്ത്രജ്ഞനായ വേണു രാജാമണി ഐ.എഫ്.എസാണ്. ഉദ്ഘാടനത്തിനു ശേഷം അവതാരക ദീപ നായര്‍ നടത്തിയ അഭിമുഖത്തില്‍ വിദ്യാര്‍ത്ഥി ജീവിതകാലാനുഭവങ്ങളോടൊപ്പം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതാനുഭവങ്ങളും വളരെ രസകരമായി പ്രേക്ഷകരുമായി പങ്കുവെച്ച അദ്ദേഹം ഡിജിറ്റല്‍

More »

ഇടതുമുന്നണി യുകെ ക്യാമ്പയിന്‍ കമ്മിറ്റി ഉല്‍ഘാടനം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും, റോഷി അഗസ്റ്റിന്‍ എം എല്‍എ മുഖ്യാതിഥി
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ പ്രവര്‍ത്തകര്‍ സജ്ജരാകുന്നു. ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നയിക്കാനുള്ള എല്‍ഡിഎഫ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ ഉദ്ഘാടനം നാളെ (ശനിയാഴ്ച) 2 :30 PM (GMT)ന് (ഇന്‍ഡ്യന്‍ സമയം രാത്രി 8 PM) യുകെയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സ. എംവി ഗോവിന്ദന്‍മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്‍ MLA, AIC സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ് എന്നിവരും പങ്കെടുത്ത് സംസാരിക്കും. LDF UK കണ്‍വീനര്‍ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിക്കും. സിപിഐ(എം) യുകെ ഘടകമായ AIC UK ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സിപിഐ, പ്രവാസി കേരളാകോണ്‍ഗ്രസ് (എം), ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍,

More »

സുഗതകുമാരി ടീച്ചറിനും അനില്‍ പനച്ചൂരാനും സ്മരണാഞ്ജലി അര്‍പ്പിച്ചു ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം
കോവിഡ് കാലത്തെ മലയാളത്തിന്റെ നഷ്ട ദുഃഖങ്ങളില്‍ ഏറ്റവും തീവ്രമായിരുന്നു സുഗതകുമാരി ടീച്ചറിന്റെയും അനില്‍ പനച്ചൂരാന്റെയും വേര്‍പാട്. ടീച്ചറിന്റെയും പനച്ചൂരാന്റെയും ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ തൊഴുകൈകളോടെയാണ് ജനുവരി ലക്കം ജ്വാല ഇ മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിന് ആര്‍ദ്രസാന്ദ്രമായ കവിതകള്‍ നല്‍കി വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിച്ച കവയത്രി മാത്രമായിരുന്നില്ല സുഗതകുമാരി. അഴിമതിക്കും പ്രകൃതിയെ ചൂഷണം ചെയ്‌യുന്നതിരെയും സ്ത്രീ പീഡനത്തിനെതിരെയും നിരന്തരം തൂലിക ചലിപ്പിച്ച എഴുത്തുകാരി കൂടി ആയിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന് എഡിറ്റോറിയലില്‍ റജി നന്തികാട്ട് അഭിപ്രായപ്പെട്ടു. കവിതകള്‍ ചൊല്ലി മലയാളിയുടെ മനസ്സില്‍ ചേക്കേറിയ കവി ആയിരുന്നു അനില്‍ പനച്ചൂരാന്‍. വിപ്ലവത്തിന്റെ തീപ്പൊരി വരികളില്‍ നിറഞ്ഞപ്പോള്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ യുവജനത അതേറ്റു പാടി. ഈ കാലത്തിലെ രണ്ടു മഹത്

More »

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA )ക്കു പുതിയ നേതൃത്വം സെബാസ്റ്റ്യന്‍ ജോസഫ് നയിക്കും
യു കെയിലെ പ്രബലമായ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ പൊതുയോഗം വെര്‍ച്ചല്‍ മീറ്റിങ്‌ലൂടെ നടന്നു. കഴിഞ്ഞ ഒരുവര്‍ഷകാലത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകള്‍ അംഗീകരിച്ചു. കോവിഡ് ബാധിച്ചു ആളുകള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തും 'പാടാം നമുക്ക് പാടാം' എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനധനം ഏറ്റുവാങ്ങി , കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷന്‍ മത്സരം വിജയകരമായി നടത്താന്‍ കഴിഞ്ഞു കൂടാതെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .തുടര്‍ന്നു അടുത്തവര്‍ഷത്തേക്കു വേണ്ടിയുള്ള പുതിയ കമ്മറ്റിയേയും തിരഞ്ഞെടുത്തു . സെബാസ്റ്റ്യന്‍ ജോസഫ് പ്രസിഡണ്ടായും ,സോജന്‍ തോമസ് സെക്രെട്ടറിയായും ജോസ് മാത്യു

More »

കര്‍ഷക സമരത്തെ പ്രവാസി സമൂഹവും പിന്തുണക്കണം: അപു ജോണ്‍ ജോസഫ്
ലണ്ടന്‍ : കര്‍ഷകരുടെ സഹകരണ മാര്‍ക്കറ്റുകളിലേക്കു കോര്‍പറേറ്റുകള്‍ക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാര്‍ഷിക വിഭവങ്ങളുടെ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാര്‍ഷികബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കര്‍ഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കൊണ്‌ഗ്രെസ്സ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമായ അപു ജോണ്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അപു ജോസഫ്. കര്‍ഷക സമരങ്ങള്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയറിയിക്കുന്ന പ്രമേയം യോഗത്തില്‍ ജോസ് പരപ്പനാട്ട് അവതരിപ്പിച്ചു. യുവതലമുറയെയും വിവിധ ജനവിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് ശ്രീ അപു ജോണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions