ബ്രിസ്റ്റോളില്‍ ഐഒസി യുകെ കേരള ചാപ്റ്റര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ ബ്രിസ്റ്റോളില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. സനു സാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഉമ്മന്‍ ചാണ്ടിയുടെ സഹപാഠിയും റിട്ടയര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനുമായ സി.ടി എബ്രഹാം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റര്‍ നാഷണല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിജോ ജോഷ്വ, ടിജോ തോമസ്, ആശ അലക്‌സ്, സാറ പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണ യോഗത്തില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത് അനുസ്മരണ സന്ദേശം നല്‍കി.
More »
ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി 'ഫ്രണ്ട്സ് പിറവം യുകെ' ലണ്ടനില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആവേശോജ്വലമായി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി യുകെയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് പിറവം യുകെ' ലണ്ടനില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ T10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശോജ്വലമായി. ലണ്ടനിലെ സെവന്‍ ഓക്‌സില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 8 ടീമുകള്‍ പങ്കെടുത്ത 10 ഓവര്‍ മത്സരങ്ങളില്‍ കെന്റ് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് വിജയിച്ചു. ബെക്‌സ്ഹില്‍ സ്‌ട്രൈക്കേഴ്‌സ് റണ്ണറപ്പായി. ചെമ്‌സ്‌ഫോഡ് ടസ്‌കേഴ്‌സ് സെക്കന്റ് റണ്ണറപ്പായി. യുകെയില്‍ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ പ്രാദേശികമായി മലയാളികള്‍ ഉള്‍പ്പെടുന്ന വിവിധ സംഘടനകള്‍ നടത്തുന്നുവെങ്കിലും നാടിന്റെ പേരില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റ് ആയിരുന്നു
More »
യുക്മ 'കേരളപൂരം വള്ളംകളി 2025' ലോഗോ മത്സരം
ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാന്‍ യുക്മ ദേശീയ നിര്‍വ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികള്‍ അയക്കുന്ന ലോഗോകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും 'യുക്മ കേരളപൂരം 2025 'വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ബുധന്‍ ആണ്. ലോഗോ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്. ലോഗോ വിജയിയ്ക്കുള്ള സമ്മാനം വള്ളംകളി വേദിയില്‍ വെച്ച് നല്‍കുന്നതാണ്.
ആഗസ്റ്റ് 30 ശനിയാഴ്ച സൌത്ത് യോര്‍ക്ക്ഷയറിലെ റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തിലാണ് ഇക്കുറിയും വള്ളംകളി നടക്കുന്നത്. 2019, 2022, 2023, 2024 വര്‍ഷങ്ങളില്‍ യുക്മ കേരളപൂരം വള്ളംകളി വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ടത് പ്രകൃതി രമണീയവും വിശാലവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു. യുക്മ കേരളപൂരം വള്ളംകളിക്ക്
More »
ആവേശക്കടലായി ക്‌നാനായ സംഗമം; യുകെകെസിഎ കണ്‍വെന്‍ഷന് ഗംഭീര പരിസമാപ്തി
ടെല്‍ഫോര്‍ഡ് : ഇരുപത്തിരണ്ടാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍ ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്ററില്‍ ജനസഹസ്രങ്ങളുടെ പങ്കാളിത്തം കൊണ്ട് പുതു ചരിത്രം ആയി. രാവിലെ ഒന്‍പതു മണിക്ക് പ്രസിഡന്റ് സിബി കണ്ടതില്‍ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി ആരംഭിച്ച 22മത് കണ്‍വെന്‍ഷന്‍ തുടര്‍ന്ന് ഫാ. സ്റ്റീഫന്‍ ജയരാജ്, ഫാ. ഷഞ്ജു കൊച്ചു പറമ്പില്‍ എന്നിവര്‍ ഭക്തിസാന്ദ്രമായ ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാന മധ്യേ ഇങ്ങനെയുള്ള ക്‌നാനായ സംഗമം നടത്തുമ്പോള്‍ അത് നമ്മുടെ ബലം ആണെന്നും എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും ഫാ. സഞ്ജു കൊച്ചു പറമ്പില്‍ ഓര്‍മിപ്പിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആരംഭിച്ച കള്‍ച്ചറല്‍ പരിപാടിയില്‍ വേദപാഠ അധ്യാപകര്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന ക്‌നാനായ പ്രതിഭകള്‍ക്കും മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച
More »
സ്‌റ്റേജ് ഷോ വിസ്മയമായിനിറം 25' ; ലെസ്റ്ററിലെ കൊട്ടിക്കലാശം അത്യുഗ്രനാക്കി ചാക്കോച്ചനും, റിമിയും, സ്റ്റീഫന്‍ ദേവസിയും സംഘവും
യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത നിറം 25 സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വ്വമായ കൊട്ടിക്കലാശം. ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ്സ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ടിക്കറ്റുകള്‍ മുന്‍കൂറായി തന്നെ സമ്പൂര്‍ണ്ണമായി വിറ്റഴിച്ചിരുന്ന ആഘോഷരാവിലേക്ക് 1500-ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്. തിങ്ങിനിറഞ്ഞ സദസ്സിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു.
രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണ്ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയങ്കരായ ചാക്കോച്ചനാണ് നയിച്ചത്. ആദ്യ ചിത്രം തൊട്ട് മലയാളികളുടെ പ്രണയനായകനായും, ഏറ്റവും ഒടുവില്‍ കുറ്റാന്വേഷണം നടത്തുന്ന ഓഫീസറായും വരെ അഭിനയിച്ച് വ്യത്യസ്ത തലത്തില്‍ എത്തിനില്‍ക്കുന്ന ചാക്കോച്ചനോടുള്ള ഹൃദ്യമായ സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു
More »
സുന്ദരിയാവാന്‍ മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; യുക്മ മലയാളി സുന്ദരി മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍
ആഗസ്റ്റ് മുപ്പതിന് റോതര്‍ഹാമില്‍ വച്ച് നടക്കുന്ന യുക്മ കേരള പൂരം വള്ളം കളിയോട് അനുബന്ധിച്ചു യുക്മ മലയാളി സുന്ദരി മത്സരം സംഘടിപ്പിക്കുന്നു. ഒരു റണ്‍വേ ഫാഷന്‍ ഷോ എന്നതിലുപരി ഫാഷന്‍, കല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവ ഓണത്തിന്റെ സാഹചര്യത്തില്‍ സംയോജിപ്പിച്ച് കാണികള്‍ക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്‌കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയില്‍ അവതരിക്കപ്പെടും
ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങള്‍ ധരിച്ച് മത്സരാര്‍ത്ഥികള്‍ റാമ്പില്‍ നടക്കും.പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോള്‍ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് ഓണച്ചന്തം
More »
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോണ്‍ഫറന്‍സ് ശനിയാഴ്ച; സോജന്‍ ജോസഫ് എംപി ഉദ്ഘാടനം ചെയ്യും
പ്രഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്സ് (PAIR) നാളെ അപ്പോളോ ബക്കിങ്ഹാം ഹെല്‍ത്ത് സയന്‍സസ് കാമ്പസില്‍ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോണ്‍ഫറന്‍സ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം "Building Bridges in Radiology : Learn I Network I Thrive എന്നതാണ്. ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി ആന്‍ഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാര്‍ഡ് ഇവാന്‍സ്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് റേഡിയേഷന്‍ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോങ് പോങ്നാപങ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുന്നു.
യുകെയില്‍ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തില്‍ പരിശീലനം നേടിയ റേഡിയോഗ്രാഫര്‍മാരുടെ വൈവിധ്യം,
More »
യുക്മ ദേശീയ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ നാലാം തവണയും ചാമ്പ്യന്മാര്‍
ബര്‍മിങ്ഹാം സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്‌ലെ ലെഷര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 'യുക്മ ദേശീയ കായികമേള 2025 'ന് ആവേശോജ്ജ്വലമായ പരിസമാപ്തി. കായിക മത്സരങ്ങളില്‍ 168 പോയിന്റുമായി മിഡ്ലാന്‍ഡ്സ് റീജിയന്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ 128 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയന്‍ റണ്ണറപ്പ് സ്ഥാനവും 79 പോയിന്റോടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അസ്സോസ്സിയേഷന്‍ തലത്തില്‍ 103 പോയിന്റുമായി വാര്‍വിക്ക് ആന്റ് ലമിംങ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ (WALMA) ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍ ആയപ്പോള്‍ 93 പോയിന്റുമായി സൊമര്‍സ്സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ റണ്ണറപ്പും 39 പോയിന്റുമായി ഹള്‍ ഇന്ത്യന്‍ മലയാളി അസ്സോസ്സിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ 09.00 ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്‌ററ് നമ്പറുകള്‍ വിതരണം ചെയ്തു.
More »