ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് ഏപ്പുചേട്ടനു 3,63000 രൂപയുടെ ചെക്ക് കൈമാറി
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികള്‍ നല്കിയ 4003 പൗണ്ട് ( 3,63000 രൂപ) ഇടുക്കി ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് വീടുപണിയാന്‍ കൂടിയ കമ്മറ്റിയുടെ സാന്നിധ്യത്തില്‍ ഏപ്പുചേട്ടനു കൈമാറി.
ഏപ്പുചേട്ടന്റെ വാര്‍ത്ത പ്രസിദ്ധികരിച്ചപ്പോള്‍ വലിയ പിന്തുണയാണ് യു കെ
More »
സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന്
സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ (MAS) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന് വൈകിട്ട് 5 മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്കൂള്‍ ഹാളില്‍ നടക്കും.
അതി വിശാലമായ കാര്‍ പാര്‍ക്കിങ്ങ്, തീയറ്റര്‍ സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങള്‍, രുചികരമായ ഭക്ഷണങ്ങളുടെ കലവറകള്‍, അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന കലാമൂല്യമുള്ള ഗാനങ്ങളും, നൃത്തങ്ങളും,
More »
യുകെകെസിഎ ലിവര്‍പൂള്‍ യൂണിറ്റിന് പുതിയ ഭരണസാരഥികള്‍
ലിവര്‍പൂള്‍ : പ്രവര്‍ത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു കെ കെ സി എ യുടെ മികച്ച യൂണിറ്റുകളിലൊന്നായ ലിവര്‍പൂള്‍ യൂണിറ്റിന് പുതിയ ഭരണ നേതൃത്വം നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് വീണ്ടും യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുന്‍ സെക്രട്ടറി ജോബി ജോസഫും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ട്രഷറര്‍ സ്ഥാനത്തേക്ക് ജോബി കുര്യന് , വൈസ്
More »
ദേശീയ- അന്തര്‍ദേശീയ തലങ്ങളിലെ മലയാളി പ്രതിഭകളെ ലണ്ടനില്‍ ആദരിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന് ഓഫ് യു കെ മലയാളി അസോസിയേഷന്‍സിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് 'യുക്മ ആദരസന്ധ്യ 2020' എന്നപേരില്‍ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് 2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം
More »
യുകെകെസിഎ ബര്‍മിംഗ്ഹാം യൂണിറ്റിനെ നയിക്കാന്‍ പുതിയ സാരഥികള്‍
യുകെകെസിഎ യുടെ ഏറ്റവും വലിയ യൂണിറ്റാണ് ബര്‍മിംഗ്ഹാം. യുകെകെസിഎയുടെ തലപ്പത്തു വരാറുള്ള പലരും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സംഭാവനകളാണ്. സംഘടനാ തലത്തില്‍ മികവ് തെളിയിച്ചവരാണ് എന്നും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിലേക്ക് വരാറുള്ളത്. യൂണിറ്റിന്റെ 2020-21 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പ് പ്രക്രിയകള്‍ കഴിഞ്ഞ ദിവസം യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍
More »