യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേള 21 ന് ലിവര്‍പൂളില്‍
യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി അമ്പതു കഴിഞ്ഞവര്‍ക്കുള്ള ഓട്ട മത്സരം സംഘടിപ്പിക്കുന്നു. 50 വയസ്സ് കഴിഞ്ഞ പുരുഷന്മാര്ക്കും, വനിതകള്‍ക്കും യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ 100X4 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാന്‍ അവസരം ഒരുങ്ങുന്നു.
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്പോര്‍ട്സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു.
കൂടാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരം. നിങ്ങള്‍ ഒരു സ്പോര്‍ട്സ് താല്പര്യം ഉള്ള വ്യക്തി ആണെങ്കില്‍ നിങ്ങള്‍ക്ക് യുക്മയുടെ കായികമേളയില്‍ പങ്കാളി ആകാം. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന് യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന് ഭാരവാഹികളുമായി
More »
അത്ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
അത്ലറ്റിക് ക്ലബ് ന്യൂകാസില്‍, ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സെന്ററില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. യുകെയിലുടനീളമുള്ള 11 മലയാളി ടീമുകള്‍ പങ്കെടുക്കുന്നു, ദുബായില്‍ നിന്നുമുള്ള ഒരു ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 651 പൗണ്ട്, രണ്ടാം സമ്മാനര്‍ഹര്‍ക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ബിജീഷ് - 07767272899
ലിറ്റോ - 07413901232
More »
എല്‍ എസ് കെ പ്രീമിയര്‍ കപ്പിന്റെ ഫോര്‍ത്ത് എഡിഷന് ജൂണ്‍ 15, 29 ജൂലൈ 06 തീയതികളില്‍ ലിവര്‍പൂളില്‍
കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയകരമായി നടത്തുന്ന എല്‍ എസ് കെ പ്രീമിയര്‍ കപ്പിന്റെ ഫോര്‍ത്ത് എഡിഷന് (L S K PREMIER CUP 2025 4th Edition) ഈ വരുന്ന ജൂണ്‍ 15 , 29 July 06 തീയതികളില്‍ നടക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും പങ്കെടുത്ത ടീമുകള്‍, കൂടാതെ നാലു (4) ടീമുകള്‍, എല്‍ എസ് കെ പ്രീമിയര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികച്ചനില്‍ക്കുന്നതിനാല്‍, യുകെയിലെ വിവിധഭാഗങ്ങളില്‍ നിന്നായി 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. വൈറ്റ് ബോളില്‍ നടക്കുന്ന ഗ്രൂപ്പ്സ്റ്റേജിലെ ക്രിക്കറ്റ് കളികള്‍ ജൂണ്‍ 15, ജൂണ്‍ 29 ദിവസങ്ങളില്‍ വിരാളിലെ(CH48 1NX) കാല്‍ഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡില്‍ വച്ചും ജൂലൈ 6 നടക്കുന്ന സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സെയിന്റ് ഹെലെന്‍സ് (L34 6JW) പ്രെസ്കോട്ട് ആന്‍ഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ ആണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ നിന്നും സൂപ്പര്‍ 8 സ്റ്റേജില്‍ എത്തുമ്പോള്‍ നോകൗട്ട്
More »
അത്ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
അത്ലറ്റിക് ക്ലബ് ന്യൂകാസില്‍, ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സെന്ററില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. യുകെയിലുടനീളമുള്ള 11 മലയാളി ടീമുകള്‍ പങ്കെടുക്കുന്നു, ദുബായില്‍ നിന്നുമുള്ള ഒരു ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 651 പൗണ്ട്, രണ്ടാം സമ്മാനര്‍ഹര്‍ക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും.
കേരള വോളിബോളിലെ കൊമ്പന്മാര് മാറ്റുരക്കുന്ന ഈ കായിക മാമാങ്കത്തിലേക്കു ഏവര്‍ക്കും സ്വാഗതം. ഞങ്ങളുടെ പ്രധാന സ്പോണ്‍സറായ ഐഡിയലിസ്റ്റിക് ഫിനാന്‍ഷ്യല്‍ സര്‍വീസസും സഹ-സ്പോണ്‍സര്‍മാരായി SM24 ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, ആല്‍ഡ്രിയാസ് ഓട്ടോ ഡീല്‍സ് ഗേറ്റ്സ്ഹെഡ് ന്യൂകാസില്‍,
More »
യുബിഎംഎയ്ക്ക് നവ നേതൃത്വം; ജോബിച്ചന് ജോര്‍ജ് പ്രസിഡന്റായും ജാക്സണ് ജോസഫ് സെക്രട്ടറിയായും ഷിജു ജോര്‍ജ് ട്രഷററായും തെരഞ്ഞെടുത്തു
13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മേയ് 18ന് നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് ഇന്നലെ സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ വച്ച് നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു. യുബിഎംഎ പ്രസിഡന്റായി ജോബിച്ചന് ജോര്‍ജിനെ തെഞ്ഞെടുത്തു. സെക്രട്ടറിയായി ജാക്സണ് ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ബിനു പി ജോണിനേയും ജോയ്ന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒ ആയി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു.
മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാര്‍ ; ഷിബു കുമാര്‍
More »
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം
യുകെയില്‍ ചെസ്റ്റര്‍ ഫീല്‍ഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയായ സി.എം.സി.സിയുടെ 2025-26 ലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞ ദിവസം പൊതുയോഗം ചേര്‍ന്ന് തിരഞ്ഞെടുത്തു. സമൂഹത്തിന്റെ നന്മക്കു വേണ്ടിയും, കലാസാംസ്കാരിക രംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധാരണക്കാരുടെ ഒരു സ്നേഹകൂട്ടായ്മയായി ഇതിനോടകം തന്നെ സി.എം.സി.സി മാറികഴിഞ്ഞു.
പുതിയ പ്രസിഡന്റ് ആയി ഷൈന്‍ മാത്യുവും, ജനറല്‍ സെക്രട്ടറിയായി സന്തോഷ് പി ജോര്‍ജും, എക്സിക്യൂട്ടീവ് കോ കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസഫ്, വൈസ് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യന്‍, ആര്‍ട്സ് സെക്രട്ടറി ആന്‍സി ആന്റണി തുടങ്ങി പതിനാറു പേരടങ്ങുന്ന നേതൃത്വനിരയെ സി.എം.സി.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ തെരഞ്ഞെടുത്തു.
More »
സീന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഞായറാഴ്ച
സാലിസ്ബറി : സാലിസ്ബറിയില്‍ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകള്‍ മാത്രം. സാലിസ്ബറി മലയാളി അസോസിയേഷന് (എസ് എം എ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കായുള്ള അഞ്ചാമത് ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 25ന് നടക്കും. റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിങ് ഫീല്‍ഡില്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റ് യുക്മ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തീപാറുന്ന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഹണ്ട്സ് ഫാം പ്ലെയിങ് ഫീല്‍ഡിലെ മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു.
യുകെയിലെ കരുത്തരായ 8 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസായി 1000 പൌണ്ടും സീന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.
More »
'റിഥം - 25' നൃത്ത സംഗീത നിശ മെയ് 31 ന് ലിവര്‍പൂളില്‍
യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവര്‍പൂളില്‍ റിഥം - 25 എന്ന പേരില്‍ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ചയാണ് പരിപാടി അരങ്ങേറുന്നത്.
യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ ("Rhythm UK Shows") സാരഥികളുമായ
രഞ്ജിത്ത് ഗണേഷ് (ലിവര്‍പൂള്‍), റോയ് മാത്യു (മാഞ്ചസ്റ്റര്‍), ഷിബു പോള്‍(മാഞ്ചസ്റ്റര്‍), ജിനിഷ് സുകുമാരന്‍ (മാഞ്ചസ്റ്റര്‍)എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്
യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവര്‍പൂളിലെ കാര്‍ഡിനന്‍ ഹെന്നന് സ്കൂളിലെ വമ്പന്‍ സ്റ്റേജില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കും.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥിയായെത്തുന്ന
More »
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും
കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി), നീതു ജിമിന് (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്പോര്‍ട്ട്സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന് (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ
More »