ചരമം

മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ അങ്കമാലി സ്വദേശി അന്തരിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡിലുള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ഡബ്ലിനില്‍ അന്തരിച്ചു. അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംപറമ്പില്‍ തോമസ് മൈക്കിള്‍ (74) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വിടപറഞ്ഞത്. ഡബ്ലിന്‍ ബ്ലാക്ക്റോക്കില സ്റ്റെപ്സൈഡിലുള്ള മകന്‍ സിജോ തോമസിന്റെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഡിസംബറില്‍ മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയുമൊത്ത് അയര്‍ലന്‍ഡില്‍ എത്തിയ തോമസ് മാര്‍ച്ച് 19ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അന്ത്യം. എല്ലാവരോടും സജീവമായി ഇടപെട്ടിരുന്ന തോമസിന് കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നയുടനെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : ലില്ലി തോമസ് ചെറുതാനിക്കല്‍ (കഞ്ഞിക്കുഴി). മകള്‍ : ലത തോമസ് (സ്റ്റാഫ് നഴ്‌സ്, പാറക്കടവ്, അങ്കമാലി). മരുമക്കള്‍ :

More »

ലണ്ടനില്‍ ചികിത്സയിലിരിക്കെ തൊടുപുഴ സ്വദേശി അന്തരിച്ചു
ലണ്ടന്‍ : അടുത്തിടെ യുകെ മലയാളികളെ തേടി മരണവാര്‍ത്തകള്‍ ഒന്നിപിറകേ എത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടനില്‍ ചികിത്സയിലിരിക്കെ തൊടുപുഴ സ്വദേശി അന്തരിച്ചതാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സണ്ണി അഗസ്റ്റിന്‍(59 ) പൂവന്‍തുരുത്തില്‍ ആണ് മരണത്തിനു കീഴടങ്ങിയത്. നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്‌സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. .

More »

ചികിത്സയ്ക്ക് നാട്ടിലെത്തിയ ലണ്ടനിലെ മലയാളി നഴ്‌സ് അന്തരിച്ചു
ലണ്ടന്‍ : ചികിത്സയ്ക്ക് നാട്ടിലെത്തിയ ലണ്ടനിലെ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പത്തനാപുരം വടക്കേത്തലയ്ക്കല്‍ കുടുംബാംഗം കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടില്‍ മാമ്മന്‍ വി. തോമസ് (മോന്‍സി-45) ആണ് മരിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്സ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമാണ്. യുകെയില്‍ കുടുംബസമേതമായി താമസിക്കുകയായിരുന്നു അദ്ദേഹം. നിമ്മി വര്‍ഗീസ് ആണ് ഭാര്യ. മകള്‍ : മന്ന. നവി മുംബൈ ടെര്‍ണ സ്‌പെഷലിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്സായി ജോലി ചെയ്തിരുന്ന മാമ്മന്‍ 2019 ലാണ് കുടുംബസമേതം യുകെയില്‍ എത്തുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ ഐ. തോമസ്, പരേതയായ ശോശാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ : ജോണ്‍ വി തോമസ്, ആനി തോമസ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന്

More »

ഈസ്റ്റ് ഹാമില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അന്തരിച്ചു
പതിനഞ്ച് വര്‍ഷത്തിലേറെയായി ലണ്ടനില്‍ ജോലി ചെയ്ത് വരുകയായിരുന്ന യുകെ മലയാളി അന്തരിച്ചു. ഈസ്റ്റ് ഹാമില്‍ താമസിച്ചിരുന്ന ഡെന്‍സില്‍(53) ആണ് മരണമടഞ്ഞത്. തിരുവനന്തപുരം വേളിയാണ് ഡെന്‍സിലിന്റെ കേരളത്തിലെ സ്വദേശം പക്ഷാഘാതത്തെ തുടര്‍ന്ന് കുറെ നാളുകളായി ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിന്റെ പ്രചരണത്തിലേയ്ക്ക് മാറിയിരുന്നു . തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെന്‍സിലാണ് ഭാര്യ, അലീഷ്യ ഡെന്‍സില്‍, ഡിഫെസിയ ഡെന്‍സില്‍ എന്നിവര്‍ മക്കളാണ്. ഡെന്‍സിലിന്റെ ഭാര്യയും മക്കളും കേരളത്തില്‍ ആണ് താമസിച്ചിരുന്നത്. ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ച് നാട്ടില്‍ ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വദേശത്ത് എത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. അതിനുള്ള

More »

യുകെയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
ലണ്ടന്‍ : യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. നോര്‍ത്താംപ്ടണിലെ അബിങ്ടണില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോര്‍ത്താംപ്ടണില്‍ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം സ്മിതയാണ് ഭാര്യ. ജോഷ്വ, ആനി എന്നിവരാണ് മക്കള്‍. ഉളിക്കല്‍ മണ്ഡപപ്പറമ്പ് വയത്തൂര്‍ യുപി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പൂത്തൂര്‍ പി.സി. ഔസേപ്പച്ചന്‍, ത്രേസ്യാമ്മ (റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ : റോജേഴ്സ് ജോസഫ് (പ്രഫ., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, റാഞ്ചി), റോബര്‍ട്ട് ജോസഫ് (സെക്രട്ടറി, ഏരുവേശ്ശി പഞ്ചായത്ത്). സംസ്കാരം യുകെയില്‍ തന്നെ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങള്‍

More »

മലയാളി വിദ്യാര്‍ഥിനി ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍; രാജ്യത്തെത്തിയത് രണ്ട് വര്‍ഷം മുന്‍പ്
ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍നെ (25) ആണ് താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുന്‍പാണ് ജര്‍മനിയിലെത്തിയത്. ന്യൂറംബര്‍ഗിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജര്‍മനിയിലെ പൊലീസ് നടപടി പൂര്‍ത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. സംസ്കാരം നാട്ടില്‍ നടത്താനാണ് വീട്ടുകാരുടെ ആഗ്രഹം. മരണവിവരം ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ

More »

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരണമടഞ്ഞു, വേര്‍പാട് നാട്ടിലേക്ക് പോകാനിരിക്കെ
അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേല്‍ വീട്ടില്‍ കെ.ഐ. ശ്രീധരന്റെ മകന്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരുന്നു കില്‍ക്കെനിയിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ പോകുന്നതിന് മുന്‍പ് ജോലി ചെയ്യുന്ന റസ്റ്ററന്റില്‍ പോകാനായി കാര്‍ ഓടിച്ച് രാവിലെ 8.30 ഓടെ കില്‍ക്കെനി ടൗണില്‍ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലില്‍ ഇടിച്ചു നിന്നു. പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാര്‍ ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വര്‍ഷം മുന്‍പാണ് അനീഷ്

More »

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 3 പേര്‍ മരിച്ച സംഭവം യുകെ മലയാളി സമൂഹത്തിനും തീരാവേദനയായി
ഇടുക്കി ജില്ലയിലെ പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനും തീരാ വേദനയായി. അപകടത്തില്‍ മരിച്ച ഇടയോടിയില്‍ ബോസ് (59), ഭാര്യ റീന (54) എന്നിവരുടെ മകള്‍ ആനി യുകെയിലെ ഗ്ലോസ്റ്ററില്‍ ആണ് താമസിക്കുന്നത്. കൂടാതെ ബോസിന്റെ സഹോദരന്‍ ജോമിയും ഭാര്യയും വര്‍ഷങ്ങളായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഹഡേഴ്സ് ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. അപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്ന എബ്രഹാമും (70) മരിച്ചിരുന്നു. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയില്‍ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകള്‍ ആനിയും സഹോദരന്‍ ജോമിയും നാട്ടിലേക്ക് തിരിച്ചിരുന്നു. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 10 ന് പന്നിയാര്‍കുട്ടി

More »

പി. കെ.തോമസ് നിര്യാതനായി
കോട്ടയം മുക്കൂട്ടുതറ ഇടകടത്തി പള്ളിയമ്പില്‍ പി. കെ.തോമസ് (കുഞ്ഞുമോന്‍-63) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. യുകെ മലയാളിയും സോമര്‍സെറ്റ് ടോണ്ടന്‍ മസ്ഗ്രോവ് പാര്‍ക്ക് എന്‍എച്ച്എസ് ആശുപത്രിയിലെ ജീവനക്കാരനുമായ ജോബിന്‍ തോമസിന്റെ പിതാവാണ്. വെണ്ണിക്കുളം കണ്ടംകുളം കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ. മറ്റ് മക്കള്‍ : ജിറ്റി തോമസ്. മരുമകള്‍ : അക്സ ജോബിന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയം തലയിണത്തടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടക്കും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions